< ദാനീയേൽ 2 >

1 നെബൂഖദ്-നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്-നേസർ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.
V drugem letu kraljevanja Nebukadnezarja je Nebukadnezar sanjal sanje, s čimer je bil njegov duh vznemirjen in njegovo spanje se je ločilo od njega.
2 രാജാവിനോടു സ്വപ്നം അറിയിപ്പാൻ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാൻ രാജാവു കല്പിച്ചു; അവർ വന്നു രാജസന്നിധിയിൽ നിന്നു.
Potem je kralj zapovedal, da pokličejo čarovnike, astrologe, čarodeje in Kaldejce, da kralju razodenejo njegove sanje. Tako so prišli in stali pred kraljem.
3 രാജാവു അവരോടു: ഞാൻ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഓർക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.
Kralj jim je rekel: »Sanjal sem sanje in moj duh je bil vznemirjen, da bi razumel sanje.«
4 അതിന്നു കല്ദയർ അരാമ്യഭാഷയിൽ രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നുണർത്തിച്ചു.
Potem so Kaldejci spregovorili kralju po sirsko: »Oh kralj, živi na veke. Povej svojim služabnikom sanje, mi pa bomo pokazali pomen.«
5 രാജാവു കല്ദയരോടു ഉത്തരം അരുളിയതു: വിധി കല്പിച്ചു പോയി; സ്വപ്നവും അർത്ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും,
Kralj je odgovoril in Kaldejcem rekel: »Ta stvar je odšla od mene. Če mi ne boste razložili sanj, z njihovo razlago, boste razrezani na koščke, vaše hiše pa bodo narejene za gnojišče.
6 സ്വപ്നവും അർത്ഥവും അറിയിച്ചാലോ നിങ്ങൾക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അർത്ഥവും അറിയിപ്പിൻ.
Toda če mi boste pokazali sanje in njihov pomen, boste od mene prejeli darila in nagrade in veliko čast. Zatorej mi razodenite sanje in njihov pomen.«
7 അവർ പിന്നെയും: രാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അർത്ഥം ബോധിപ്പിക്കാം എന്നു ഉണർത്തിച്ചു.
Ponovno so odgovorili in rekli: »Naj kralj pove svojim služabnikom sanje, mi pa bomo pokazali njihov pomen.«
8 അതിന്നു രാജാവു മറുപടി കല്പിച്ചതു: വിധി കല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങൾ കാലതാമസം വരുത്തുവാൻ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.
Kralj je odgovoril in rekel: »Zagotovo vem, da hočete pridobiti čas, ker ste videli, da je stvar odšla od mene.
9 നിങ്ങൾ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങൾക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാൻ നിങ്ങൾ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിൻ; എന്നാൽ അർത്ഥവും അറിയിപ്പാൻ നിങ്ങൾക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.
Toda če mi ne boste pokazali sanj, je za vas samo en odlok, kajti pripravili ste lažnive in izprijene besede, da jih govorite pred menoj, dokler čas ne bo spremenjen. Zato mi povejte sanje in vedel bom, da mi lahko pokažete njihovo razlago.«
10 കല്ദയർ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവിന്റെ കാര്യം അറിയിപ്പാൻ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
Kaldejci so pred kraljem odgovorili in rekli: »Na zemlji ni človeka, ki lahko pokaže kraljevo zadevo. Zato tam ni kralja, gospodarja niti vladarja, ki bi zahteval takšne besede pri kateremkoli čarovniku ali astrologu ali Kaldejcu.
11 രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അതു അറിയിപ്പാൻ ജഡവാസമില്ലാത്ത ദേവന്മാർക്കല്ലാതെ മറ്റാർക്കും കഴികയില്ല.
To je redka stvar, ki jo kralj zahteva in nikogar drugega ni, ki lahko to razodene pred kraljem, razen bogov, katerih prebivališče ni z mesom.«
12 ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാൻ കല്പന കൊടുത്തു.
Zaradi tega razloga je bil kralj jezen in zelo besen in ukazal, da uničijo vse modre babilonske može.
13 അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീർപ്പു പുറപ്പെട്ടു; അവർ ദാനീയേലിനെയും കൂട്ടുകാരെയും കൂടെ കൊല്ലുവാൻ അന്വേഷിച്ചു.
Odlok je odšel naprej, da bodo modri možje umorjeni, in iskali so Daniela in njegove tovariše, da bi bili umorjeni.
14 എന്നാൽ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാൻ പുറപ്പെട്ടു അര്യോക്കിനോടു ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു.
Potem je Daniel z nasvetom in preudarnostjo odgovoril Arjóhu, poveljniku kraljeve straže, ki je odšel, da umori modre babilonske može.
15 രാജസന്നിധിയിൽനിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാൻ സംഗതി എന്തു എന്നു അവൻ രാജാവിന്റെ സേനാപതിയായ അര്യോക്കിനോടു ചോദിച്ചു; അര്യോക്ക് ദാനീയേലിനോടു കാര്യം അറിയിച്ചു;
Odgovoril je in kraljevemu poveljniku Arjóhu rekel: »Zakaj je kraljevi odlok tako nagel?« Potem je Arjóh stvar razložil Danielu.
16 ദാനീയേൽ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താൻ രാജാവിനോടു അർത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.
Potem je Daniel vstopil in želel od kralja, da naj mu da čas in da bo on kralju pokazal razlago.
17 പിന്നെ ദാനീയേൽ വീട്ടിൽ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു
Potem je Daniel odšel k svoji hiši in dal stvar spoznati Hananjáju, Mišaélu in Azarjáju, svojim družabnikom,
18 ഈ രഹസ്യത്തെക്കുറിച്ചു സ്വർഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാൻ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസര്യാവോടും കാര്യം അറിയിച്ചു.
da bi glede te skrivnosti želeli milosti od Boga nebes; da se Daniel in njegovi tovariši ne bi pogubili z ostalimi modrimi babilonskimi možmi.
19 അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദർശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വർഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു:
Potem je bila Danielu skrivnost razodeta v nočnem videnju. Potem je Daniel blagoslovil Boga nebes.
20 ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.
Daniel je odgovoril in rekel: »Blagoslovljeno bodi ime Boga na veke vekov, kajti modrost in moč sta njegovi
21 അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
in on spreminja čase ter obdobja. Odstranja kralje in postavlja kralje. Daje modrost modrim in spoznanje tistim, ki poznajo razumevanje.
22 അവൻ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവൻ ഇരുട്ടിൽ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.
Razodeva globoke in skrite stvari. Ve kaj je v temi in razsvetljenje prebiva z njim.
23 എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങൾ നിന്നോടു അപേക്ഷിച്ചതു ഇപ്പോൾ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങൾക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാൻ നിന്നെ വാഴ്ത്തിസ്തുതിക്കുന്നു.
Zahvaljujem se ti in te hvalim, oh ti Bog mojih očetov, ki si mi dal modrost in moč in si mi sedaj razodel, kar smo želeli od tebe, kajti sedaj si nam pokazal kraljevo zadevo.«
24 അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാൻ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു അവനോടു: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാൻ രാജാവിനെ അർത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.
Zato je Daniel vstopil k Arjóhu, ki mu je kralj odredil, da uniči modre babilonske može. Odšel je in mu takole rekel: »Ne uniči modrih babilonskih mož, privedi me pred kralja in kralju bom pokazal razlago.«
25 അര്യോക്ക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: രാജാവിനെ അർത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാൻ കണ്ടെത്തിയിരിക്കുന്നു എന്നു ഉണർത്തിച്ചു.
Potem je Arjóh Daniela v naglici privedel pred kralja in mu takole rekel: »Našel sem moža izmed Judovih ujetnikov, ki bo kralju dal spoznati razlago.«
26 ബേല്ത്ത് ശസ്സർ എന്നും പേരുള്ള ദാനീയേലിനോടു രാജാവു: ഞാൻ കണ്ട സ്വപ്നവും അർത്ഥവും അറിയിപ്പാൻ നിനക്കു കഴിയുമോ എന്നു ചോദിച്ചു.
Kralj je odgovoril in rekel Danielu, čigar ime je bilo Beltšacár: »Ali si mi zmožen pokazati sanje, ki sem jih videl in njihovo razlago?«
27 ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചതു: രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാർക്കും ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ശകുനവാദികൾക്കും രാജാവിനെ അറിയിപ്പാൻ കഴിയുന്നതല്ല.
Daniel je v prisotnosti kralja odgovoril in rekel: »Skrivnosti, ki jo je kralj zahteval, modri možje, astrologi, čarovniki [in] napovedovalci usode kralju ne morejo pokazati,
28 എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ടു; അവൻ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ആവിതു:
toda Bog je v nebesih, ki razodeva skrivnosti in daje spoznati kralju Nebukadnezarju, kaj bo v zadnjih dneh. Tvoje sanje in videnja tvoje glave na tvoji postelji so ta.
29 രാജാവേ, ഇനിമേൽ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവെച്ചു തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു.
Kar se tebe tiče, oh kralj, tvoje misli so prišle v tvoj um na tvoji postelji, kaj se bo odslej zgodilo in on, ki razodeva skrivnosti, ti daje spoznati, kaj se bo zgodilo.
30 എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അർത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു.
Toda kar se mene tiče, mi ta skrivnost ni bila razodeta zaradi kakršnekoli modrosti, ki bi jo imel več kakor katerikoli živeči, temveč zaradi tistih, ki bodo dali spoznati razlago kralju in da boš lahko poznal misli svojega srca.
31 രാജാവു കണ്ട ദർശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
Ti, oh kralj, si videl in ogledoval veliko podobo. Ta velika podoba, katere sijaj je bil odličen, je stala pred teboj in njena oblika je bila strašna.
32 ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടും
Glava te podobe je bila iz čistega zlata, njene prsi in njeni lakti iz srebra, njen trebuh in njena stegna iz brona,
33 കാൽ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു.
njene noge iz železa, njena stopala deloma iz železa, deloma pa iz ila.
34 തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ചു തകർത്തുകളഞ്ഞു.
Gledal si, dokler ni bil brez rok izklesan kamen, ki je zadel podobo v njena stopala, ki so bila iz železa in ila in jih zlomil na koščke.
35 ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകർന്നു വേനല്ക്കാലത്തു കളത്തിലെ പതിർപോലെ ആയിത്തീർന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപർവ്വതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറഞ്ഞു.
Potem so bili železo, il, bron, srebro in zlato skupaj zlomljeni na koščke in postali kakor pleve na poletnem mlatišču, in veter jih je odnesel, da zanje ni bilo najti nobenega prostora. Kamen, ki je zadel podobo, pa je postal velika gora in napolnil celotno zemljo.
36 ഇതത്രേ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമനസ്സു അറിയിക്കാം.
To so sanje in njihovo razlago bomo povedali pred kraljem.
37 രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
Ti, oh kralj, si kralj kraljev, kajti Bog nebes ti je dal kraljestvo, oblast, moč in slavo.
38 മനുഷ്യർ പാർക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കയ്യിൽ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.
Kjerkoli prebivajo človeški otroci, je v tvojo roko dal živali polja in perjad neba in te naredil vladarja nad njimi vsemi. Ti si ta glava iz zlata.
39 തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
Za teboj pa bo vstalo drugo kraljestvo, slabše od tvojega in še eno, tretje kraljestvo iz brona, ki bo vladalo nad celotno zemljo.
40 നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും.
Četrto kraljestvo bo čvrsto kakor železo. Kakor železo zlomi na koščke in podjarmi vse stvari, in kakor železo, ki zlomi vse te, [tako] bo to razbilo na koščke in poškodovalo.
41 കാലും കാൽ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.
Kakor si videl stopala in prste, delno iz lončarjevega ila in delno iz železa, bo kraljestvo razdeljeno, toda v njem bo moč železa, ker si videl železo pomešano z blatnim ilom.
42 കാൽവിരൽ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.
In kakor so bili prsti stopal deloma iz železa in deloma iz ila, tako bo kraljestvo delno močno in delno zlomljeno.
43 ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താല്പര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.
Kakor si videl železo, pomešano z blatnim ilom, tako se bodo mešali med seboj s človeškim semenom, toda ne bodo se držali drug drugega, celó kakor železo ni pomešano z ilom.
44 ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.
V dneh teh kraljev bo Bog nebes vzpostavil kraljestvo, ki ne bo nikoli uničeno. In kraljestvo ne bo ostalo drugemu ljudstvu, temveč bo zlomilo na koščke in požrlo vsa ta kraljestva, sámo pa bo obstalo na veke.
45 കൈ തൊടാതെ ഒരു കല്ലു പർവ്വതത്തിൽനിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു.
Ker si videl, da je bil kamen brez rok izklesan iz gore in da je ta zlomil na koščke železo, bron, ilo, srebro in zlato; véliki Bog je dal spoznati kralju, kaj se bo odslej zgodilo. Sanje so zanesljive in njihova razlaga nedvoumna.«
46 അപ്പോൾ നെബൂഖദ്നേസർരാജാവു സാഷ്ടാംഗം വീണു ദാനീയേലിനെ നമസ്കരിച്ചു, അവന്നു ഒരു വഴിപാടും സൗരഭ്യവാസനയും അർപ്പിക്കേണമെന്നു കല്പിച്ചു. രാജാവു ദാനീയേലിനോടു:
Potem je kralj Nebukadnezar padel na svoj obraz, oboževal Daniela in zapovedal, da mu morajo darovati daritev in prijetne dišave.
47 നീ ഈ രഹസ്യം വെളിപ്പെടുത്തുവാൻ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികർത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.
Kralj je Danielu odgovoril in rekel: »Resnično je to, da je vaš Bog Bog bogov in gospod kraljev in [ta], ki razodeva skrivnosti, glede na to, da si lahko razodel to skrivnost.«
48 രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേൽസംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാർക്കും പ്രധാനവിചാരകനും ആക്കിവെച്ചു.
Potem je kralj Daniela naredil za velikega moža in mu dal mnoga sijajna darila in ga naredil vladarja nad celotno provinco Babilon in glavnega izmed voditeljev nad vsemi modrimi možmi Babilona.
49 ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികൾക്കു മേൽവിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാർത്തു.
Potem je Daniel prosil kralja in ta je postavil Šadráha, Mešáha in Abéd Negója nad zadeve babilonske province, toda Daniel je sedel pri kraljevih velikih vratih.

< ദാനീയേൽ 2 >