< കൊലൊസ്സ്യർ 3 >

1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.
ཡདི ཡཱུཡཾ ཁྲཱིཥྚེན སཱརྡྡྷམ྄ ཨུཏྠཱཔིཏཱ ཨབྷཝཏ ཏརྷི ཡསྨིན྄ སྠཱནེ ཁྲཱིཥྚ ཨཱིཤྭརསྱ དཀྵིཎཔཱརྴྭེ ཨུཔཝིཥྚ ཨཱསྟེ ཏསྱོརྡྡྷྭསྠཱནསྱ ཝིཥཡཱན྄ ཙེཥྚདྷྭཾ།
2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.
པཱརྠིཝཝིཥཡེཥུ ན ཡཏམཱནཱ ཨཱུརྡྡྷྭསྠཝིཥཡེཥུ ཡཏདྷྭཾ།
3 നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.
ཡཏོ ཡཱུཡཾ མྲྀཏཝནྟོ ཡུཥྨཱཀཾ ཛཱིཝིཏཉྩ ཁྲཱིཥྚེན སཱརྡྡྷམ྄ ཨཱིཤྭརེ གུཔྟམ྄ ཨསྟི།
4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.
ཨསྨཱཀཾ ཛཱིཝནསྭརཱུཔཿ ཁྲཱིཥྚོ ཡདཱ པྲཀཱཤིཥྱཏེ ཏདཱ ཏེན སཱརྡྡྷཾ ཡཱུཡམཔི ཝིབྷཝེན པྲཀཱཤིཥྱདྷྭེ།
5 ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.
ཨཏོ ཝེཤྱཱགམནམ྄ ཨཤུཙིཀྲིཡཱ རཱགཿ ཀུཏྶིཏཱབྷིལཱཥོ དེཝཔཱུཛཱཏུལྱོ ལོབྷཤྩཻཏཱནི རྤཱཐཝཔུརུཥསྱཱངྒཱནི ཡུཥྨཱབྷི རྣིཧནྱནྟཱཾ།
6 ഈ വകനിമിത്തം ദൈവകോപം അനുസരണം കെട്ടവരുടെമേൽ വരുന്നു.
ཡཏ ཨེཏེབྷྱཿ ཀརྨྨབྷྱ ཨཱཛྙཱལངྒྷིནོ ལོཀཱན྄ པྲཏཱིཤྭརསྱ ཀྲོདྷོ ཝརྟྟཏེ།
7 അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു.
པཱུཪྻྭཾ ཡདཱ ཡཱུཡཾ ཏཱནྱུཔཱཛཱིཝཏ ཏདཱ ཡཱུཡམཔི ཏཱནྱེཝཱཙརཏ;
8 ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.
ཀིནྟྭིདཱནཱིཾ ཀྲོདྷོ རོཥོ ཛིཧིཾསིཥཱ དུརྨུཁཏཱ ཝདནནིརྒཏཀདཱལཔཤྩཻཏཱནི སཪྻྭཱཎི དཱུརཱིཀུརུདྷྭཾ།
9 അന്യോന്യം ഭോഷ്കു പറയരുതു; നിങ്ങൾ പഴയമനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,
ཡཱུཡཾ པརསྤརཾ མྲྀཥཱཀཐཱཾ ན ཝདཏ ཡཏོ ཡཱུཡཾ སྭཀརྨྨསཧིཏཾ པུརཱཏནཔུརུཥཾ ཏྱཀྟཝནྟཿ
10 തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.
སྭསྲཥྚུཿ པྲཏིམཱུརྟྱཱ ཏཏྟྭཛྙཱནཱཡ ནཱུཏནཱིཀྲྀཏཾ ནཝཱིནཔུརུཥཾ པརིཧིཏཝནྟཤྩ།
11 അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചർമ്മവും എന്നില്ല, ബർബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
ཏེན ཙ ཡིཧཱུདིབྷིནྣཛཱཏཱིཡཡོཤྪིནྣཏྭགཙྪིནྣཏྭཙོ རྨླེཙྪསྐུཐཱིཡཡོ རྡཱསམུཀྟཡོཤྩ ཀོ྅པི ཝིཤེཥོ ནཱསྟི ཀིནྟུ སཪྻྭེཥུ སཪྻྭཿ ཁྲཱིཥྚ ཨེཝཱསྟེ།
12 അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു
ཨཏཨེཝ ཡཱུཡམ྄ ཨཱིཤྭརསྱ མནོབྷིལཥིཏཱཿ པཝིཏྲཱཿ པྲིཡཱཤྩ ལོཀཱ ཨིཝ སྣེཧཡུཀྟཱམ྄ ཨནུཀམྤཱཾ ཧིཏཻཥིཏཱཾ ནམྲཏཱཾ ཏིཏིཀྵཱཾ སཧིཥྞུཏཱཉྩ པརིདྷདྡྷྭཾ།
13 അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.
ཡཱུཡམ྄ ཨེཀཻཀསྱཱཙརཎཾ སཧདྷྭཾ ཡེན ཙ ཡསྱ ཀིམཔྱཔརཱདྷྱཏེ ཏསྱ ཏཾ དོཥཾ ས ཀྵམཏཱཾ, ཁྲཱིཥྚོ ཡུཥྨཱཀཾ དོཥཱན྄ ཡདྭད྄ ཀྵམིཏཝཱན྄ ཡཱུཡམཔི ཏདྭཏ྄ ཀུརུདྷྭཾ།
14 എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.
ཝིཤེཥཏཿ སིདྡྷིཛནཀེན པྲེམབནྡྷནེན བདྡྷཱ བྷཝཏ།
15 ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ.
ཡསྱཱཿ པྲཱཔྟཡེ ཡཱུཡམ྄ ཨེཀསྨིན྄ ཤརཱིརེ སམཱཧཱུཏཱ ཨབྷཝཏ སེཤྭརཱིཡཱ ཤཱནྟི ཪྻུཥྨཱཀཾ མནཱཾསྱདྷིཏིཥྛཏུ ཡཱུཡཉྩ ཀྲྀཏཛྙཱ བྷཝཏ།
16 സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകലജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ.
ཁྲཱིཥྚསྱ ཝཱཀྱཾ སཪྻྭཝིདྷཛྙཱནཱཡ སམྤཱུརྞརཱུཔེཎ ཡུཥྨདནྟརེ ནིཝམཏུ, ཡཱུཡཉྩ གཱིཏཻ རྒཱནཻཿ པཱརམཱརྠིཀསངྐཱིརྟྟནཻཤྩ པརསྤརམ྄ ཨཱདིཤཏ པྲབོདྷཡཏ ཙ, ཨནུགྲྀཧཱིཏཏྭཱཏ྄ པྲབྷུམ྄ ཨུདྡིཤྱ སྭམནོབྷི རྒཱཡཏ ཙ།
17 വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻമുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
ཝཱཙཱ ཀརྨྨཎཱ ཝཱ ཡད྄ ཡཏ྄ ཀུརུཏ ཏཏ྄ སཪྻྭཾ པྲབྷོ ཪྻཱིཤོ རྣཱམྣཱ ཀུརུཏ ཏེན པིཏརམ྄ ཨཱིཤྭརཾ དྷནྱཾ ཝདཏ ཙ།
18 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കർത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ.
ཧེ ཡོཥིཏཿ, ཡཱུཡཾ སྭཱམིནཱཾ ཝཤྱཱ བྷཝཏ ཡཏསྟདེཝ པྲབྷཝེ རོཙཏེ།
19 ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുതു.
ཧེ སྭཱམིནཿ, ཡཱུཡཾ བྷཱཪྻྱཱསུ པྲཱིཡདྷྭཾ ཏཱཿ པྲཏི པརུཥཱལཱཔཾ མཱ ཀུརུདྷྭཾ།
20 മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കർത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.
ཧེ བཱལཱཿ, ཡཱུཡཾ སཪྻྭཝིཥཡེ པིཏྲོརཱཛྙཱགྲཱཧིཎོ བྷཝཏ ཡཏསྟདེཝ པྲབྷོཿ སནྟོཥཛནཀཾ།
21 പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.
ཧེ པིཏརཿ, ཡུཥྨཱཀཾ སནྟཱནཱ ཡཏ྄ ཀཱཏརཱ ན བྷཝེཡུསྟདརྠཾ ཏཱན྄ པྲཏི མཱ རོཥཡཏ།
22 ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു.
ཧེ དཱསཱཿ, ཡཱུཡཾ སཪྻྭཝིཥཡ ཨཻཧིཀཔྲབྷཱུནཱམ྄ ཨཱཛྙཱགྲཱཧིཎོ བྷཝཏ དྲྀཥྚིགོཙརཱིཡསེཝཡཱ མཱནཝེབྷྱོ རོཙིཏུཾ མཱ ཡཏདྷྭཾ ཀིནྟུ སརལཱནྟཿཀརཎཻཿ པྲབྷོ རྦྷཱཏྱཱ ཀཱཪྻྱཾ ཀུརུདྷྭཾ།
23 നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‌വിൻ.
ཡཙྩ ཀུརུདྷྭེ ཏཏ྄ མཱནུཥམནུདྡིཤྱ པྲབྷུམ྄ ཨུདྡིཤྱ པྲཕུལླམནསཱ ཀུརུདྷྭཾ,
24 അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.
ཡཏོ ཝཡཾ པྲབྷུཏཿ སྭརྒཱདྷིཀཱརརཱུཔཾ ཕལཾ ལཔྶྱཱམཧ ཨིཏི ཡཱུཡཾ ཛཱནཱིཐ ཡསྨཱད྄ ཡཱུཡཾ པྲབྷོཿ ཁྲཱིཥྚསྱ དཱསཱ བྷཝཐ།
25 അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.
ཀིནྟུ ཡཿ ཀཤྩིད྄ ཨནུཙིཏཾ ཀརྨྨ ཀརོཏི ས ཏསྱཱནུཙིཏཀརྨྨཎཿ ཕལཾ ལཔྶྱཏེ ཏཏྲ ཀོ྅པི པཀྵཔཱཏོ ན བྷཝིཥྱཏི།

< കൊലൊസ്സ്യർ 3 >