< ആമോസ് 7 >

1 യഹോവയായ കർത്താവു എനിക്കു കാണിച്ചു തന്നതെന്തെന്നാൽ: പുല്ലു രണ്ടാമതു മുളെച്ചു തുടങ്ങിയപ്പോൾ അവൻ വിട്ടിലുകളെ നിർമ്മിച്ചു: അതു രാജാവിന്റെ വക പുല്ലു അരിഞ്ഞ ശേഷം മുളെച്ച രണ്ടാമത്തെ പുല്ലു ആയിരുന്നു.
Zao ty natoro’ Iehovà, Talè, ahy, Ingo, namboare’e fifamorohotam-balala te nitovoañe i ampemba afaray, le hehe t’ie nandimbe ty fitataha’ i mpanjakay i tinogy an-doha-taoñey.
2 എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീർന്നപ്പോൾ ഞാൻ: യഹോവയായ കർത്താവേ, ക്ഷമിക്കേണമേ; യാക്കോബ് എങ്ങനെ നിവിർന്നുനില്ക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.
Aa naho hene nabotse’ iareo ze ahetse amy taney eo, le hoe ty asako tama’e, Ry Iehovà, Talè, ehe apoho; akore ty hahafijohaña’ Iakobe? Ie kede.
3 യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവ അരുളിച്ചെയ്തു.
Aa le napo’ Iehovà; Tsy hanoeñe izay, hoe t’Iehovà.
4 യഹോവയായ കർത്താവു എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: യഹോവയായ കർത്താവു തീയാൽ വ്യവഹരിപ്പാൻ അതിനെ വിളിച്ചു; അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഓഹരിയെയും തിന്നുകളവാൻ ഭാവിച്ചു.
Ie añe le inao ka ty naboa’ Iehovà, Talè: Heheke te kinanji’ Iehovà, Talè ty zaka añ’afo; finorototo’e i laleke beiy vaho namototse nampigodrañe i taney.
5 അപ്പോൾ ഞാൻ: യഹോവയായ കർത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിർന്നുനില്ക്കും? അവൻ ചെറിയവനല്ലോ എന്നു പറഞ്ഞു.
Aa le hoe iraho, Ry Iehovà, Talè, Aziro! iambaneako; aia ty hijohaña’ Iakobe, ie kede?
6 യഹോവ അതിനെക്കുറിച്ചു അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കർത്താവു അരുളിച്ചെയ്തു.
Aa le nado’ Iehovà: Tsy hanoeñe ka izay, hoe t’Iehovà, Talè.
7 അവൻ എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: കർത്താവു കയ്യിൽ തൂക്കുകട്ട പിടിച്ചുകൊണ്ടു തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേൽ നിന്നു.
Zao ka ty natoro’e ahy, ingo te nijohañe ambone kijoly nanoeñe an-tàlin-kahity eo t’i Talè, reketse ty talin-kahity am-pità’e ao.
8 യഹോവ എന്നോടു: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു ഒരു തൂക്കുകട്ട എന്നു ഞാൻ പറഞ്ഞു. അതിന്നു കർത്താവു: ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാൻ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;
Le hoe t’Iehovà amako, O Amose, ino o isa’oo? Le hoe iraho, Talin-kahity. Aa hoe t’i Talè; Hehe, hapoko añivo’ ondatiko Israeleo ty talin-kahitiko; tsy hiheveako ka.
9 യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായ്തീരും; ഞാൻ യൊരോബെയാംഗൃഹത്തോടു വാളുമായി എതിർത്തുനില്ക്കും എന്നു അരുളിച്ചെയ്തു.
Ho koake o toets’ abo’ Ietsakeo, naho hanoeñe bijon-draha o toe’ Israele miambakeo; vaho hitroatse amy anjomba’ Ieroboame iraho reketse fibara.
10 എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവു യിസ്രായേൽരാജാവായ യൊരോബെയാമിന്റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്റെ മദ്ധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്റെ വാക്കു ഒക്കെയും സഹിപ്പാൻ ദേശത്തിന്നു കഴിവില്ല.
Nampañitrik’ am’ Ieroboame mpanjaka’ Israele t’i Amatsià mpisoro’ i Betele, nanao ty hoe, Nikinia azo t’i Amose añ’ anjomba’ Israele ao; tsy leo’ o taneo ze fonga ­saontsi’e.
11 യൊരോബെയാം വാൾകൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.
Fa hoe ty asa’ i Amose, Inao, hampihomahem-pibara t’Ieroboame, vaho tsy mete tsy hasese mb’am-pandrohizañ’ añe boak’ an-tane’e ao t’Israele.
12 എന്നാൽ ആമോസിനോടു അമസ്യാവു: എടോ ദർശകാ, യെഹൂദാദേശത്തിലേക്കു ഓടിപ്പൊയ്ക്കൊൾക; അവിടെ പ്രവചിച്ചു അഹോവൃത്തി കഴിച്ചുകൊൾക.
Aa le hoe t’i Amatsià amy Amose, Ry mpioniñeo, akia, mitribaña an-day mb’an-tane’ Iehoda mb’eo, le kamao añe o mahakama’oo, vaho añe ty itokia’o,
13 ബേഥേലിലോ ഇനി പ്രവചിക്കരുതു; അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.
fa ko mitoky ka e Betele ao, amy t’ie ty toe-masi’ i mpanjakay vaho rova-bei’ ty fifeheañe toy.
14 അതിന്നു ആമോസ് അമസ്യാവോടു: ഞാൻ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.
Aa le hoe ty natoi’ i Amose amy Amatsià, Izaho tsy mpitoky, tsy anam-pitoky, fa mpihare naho mpañalahala sakoa;
15 ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്നു എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്നു ഉത്തരം പറഞ്ഞു.
vaho rinambe’ Iehovà ami’ty fañarahañe i lia-raikey, le hoe t’Iehovà amako, Akia, mitokia am’ ondatiko Israeleo.
16 ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുതു; യിസ്‌ഹാക്‌ഗ്രഹത്തിന്നു നിന്റെ വചനം പൊഴിക്കരുതു എന്നു നീ പറയുന്നുവല്ലോ.
Janjiño arè ty tsara’ Iehovà: Hoe ty asa’o: Ko mitoky am’ Israele vaho ko mampipoke saontsy amy anjomba’ Ietsakey.
17 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവു നൂൽകൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.
Aa le hoe ty nitsarà’ Iehovà; Ho tsimirira an-drova ao ty vali’o, naho hampikorovohem-pibara o ana-dahi’oo naho o anak-ampela’oo, naho ho zarazaraeñe ty tane’o; naho hikoromak’ an-tane tiva eo irehe; toe hasese mb’am-pandrohizañ’ añe boak’an-tane’e ao t’Israele.

< ആമോസ് 7 >