< അപ്പൊ. പ്രവൃത്തികൾ 3 >
1 ഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാർത്ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ
തൃതീയയാമവേലായാം സത്യാം പ്രാർഥനായാഃ സമയേ പിതരയോഹനൗ സമ്ഭൂയ മന്ദിരം ഗച്ഛതഃ|
2 അമ്മയുടെ ഗർഭം മുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ടു.
തസ്മിന്നേവ സമയേ മന്ദിരപ്രവേശകാനാം സമീപേ ഭിക്ഷാരണാർഥം യം ജന്മഖഞ്ജമാനുഷം ലോകാ മന്ദിരസ്യ സുന്ദരനാമ്നി ദ്വാരേ പ്രതിദിനമ് അസ്ഥാപയൻ തം വഹന്തസ്തദ്വാരം ആനയൻ|
3 അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ കടപ്പാൻ പോകുന്നതു കണ്ടിട്ടു ഭിക്ഷ ചോദിച്ചു.
തദാ പിതരയോഹനൗ മന്തിരം പ്രവേഷ്ടുമ് ഉദ്യതൗ വിലോക്യ സ ഖഞ്ജസ്തൗ കിഞ്ചിദ് ഭിക്ഷിതവാൻ|
4 പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു.
തസ്മാദ് യോഹനാ സഹിതഃ പിതരസ്തമ് അനന്യദൃഷ്ട്യാ നിരീക്ഷ്യ പ്രോക്തവാൻ ആവാം പ്രതി ദൃഷ്ടിം കുരു|
5 അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി.
തതഃ സ കിഞ്ചിത് പ്രാപ്ത്യാശയാ തൗ പ്രതി ദൃഷ്ടിം കൃതവാൻ|
6 അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു
തദാ പിതരോ ഗദിതവാൻ മമ നികടേ സ്വർണരൂപ്യാദി കിമപി നാസ്തി കിന്തു യദാസ്തേ തദ് ദദാമി നാസരതീയസ്യ യീശുഖ്രീഷ്ടസ്യ നാമ്നാ ത്വമുത്ഥായ ഗമനാഗമനേ കുരു|
7 അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു;
തതഃ പരം സ തസ്യ ദക്ഷിണകരം ധൃത്വാ തമ് ഉദതോലയത്; തേന തത്ക്ഷണാത് തസ്യ ജനസ്യ പാദഗുൽഫയോഃ സബലത്വാത് സ ഉല്ലമ്ഫ്യ പ്രോത്ഥായ ഗമനാഗമനേ ഽകരോത്|
8 നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.
തതോ ഗമനാഗമനേ കുർവ്വൻ ഉല്ലമ്ഫൻ ഈശ്വരം ധന്യം വദൻ താഭ്യാം സാർദ്ധം മന്ദിരം പ്രാവിശത്|
9 അവൻ നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു,
തതഃ സർവ്വേ ലോകാസ്തം ഗമനാഗമനേ കുർവ്വന്തമ് ഈശ്വരം ധന്യം വദന്തഞ്ച വിലോക്യ
10 ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവൻ എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായ്തീർന്നു.
മന്ദിരസ്യ സുന്ദരേ ദ്വാരേ യ ഉപവിശ്യ ഭിക്ഷിതവാൻ സഏവായമ് ഇതി ജ്ഞാത്വാ തം പ്രതി തയാ ഘടനയാ ചമത്കൃതാ വിസ്മയാപന്നാശ്ചാഭവൻ|
11 അവൻ പത്രൊസിനോടും യോഹന്നാനോടും ചേർന്നു നില്ക്കുമ്പോൾ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി.
യഃ ഖഞ്ജഃ സ്വസ്ഥോഭവത് തേന പിതരയോഹനോഃ കരയോർധ്ടതയോഃ സതോഃ സർവ്വേ ലോകാ സന്നിധിമ് ആഗച്ഛൻ|
12 അതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചര്യപ്പെടുന്നതു എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു?
തദ് ദൃഷ്ട്വാ പിതരസ്തേഭ്യോഽകഥയത്, ഹേ ഇസ്രായേലീയലോകാ യൂയം കുതോ ഽനേനാശ്ചര്യ്യം മന്യധ്വേ? ആവാം നിജശക്ത്യാ യദ്വാ നിജപുണ്യേന ഖഞ്ജമനുഷ്യമേനം ഗമിതവന്താവിതി ചിന്തയിത്വാ ആവാം പ്രതി കുതോഽനന്യദൃഷ്ടിം കുരുഥ?
13 അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.
യം യീശും യൂയം പരകരേഷു സമാർപയത തതോ യം പീലാതോ മോചയിതുമ് ഏച്ഛത് തഥാപി യൂയം തസ്യ സാക്ഷാൻ നാങ്ഗീകൃതവന്ത ഇബ്രാഹീമ ഇസ്ഹാകോ യാകൂബശ്ചേശ്വരോഽർഥാദ് അസ്മാകം പൂർവ്വപുരുഷാണാമ് ഈശ്വരഃ സ്വപുത്രസ്യ തസ്യ യീശോ ർമഹിമാനം പ്രാകാശയത്|
14 പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.
കിന്തു യൂയം തം പവിത്രം ധാർമ്മികം പുമാംസം നാങ്ഗീകൃത്യ ഹത്യാകാരിണമേകം സ്വേഭ്യോ ദാതുമ് അയാചധ്വം|
15 അവനെ ദൈവം മരിച്ചവരിൽനിന്നു എഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ സാക്ഷികൾ ആകുന്നു.
പശ്ചാത് തം ജീവനസ്യാധിപതിമ് അഹത കിന്ത്വീശ്വരഃ ശ്മശാനാത് തമ് ഉദസ്ഥാപയത തത്ര വയം സാക്ഷിണ ആസ്മഹേ|
16 അവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീർന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇവന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീർന്നു.
ഇമം യം മാനുഷം യൂയം പശ്യഥ പരിചിനുഥ ച സ തസ്യ നാമ്നി വിശ്വാസകരണാത് ചലനശക്തിം ലബ്ധവാൻ തസ്മിൻ തസ്യ യോ വിശ്വാസഃ സ തം യുഷ്മാകം സർവ്വേഷാം സാക്ഷാത് സമ്പൂർണരൂപേണ സ്വസ്ഥമ് അകാർഷീത്|
17 സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവർത്തിച്ചു എന്നു ഞാൻ അറിയുന്നു.
ഹേ ഭ്രാതരോ യൂയം യുഷ്മാകമ് അധിപതയശ്ച അജ്ഞാത്വാ കർമ്മാണ്യേതാനി കൃതവന്ത ഇദാനീം മമൈഷ ബോധോ ജായതേ|
18 ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവർത്തിച്ചു.
കിന്ത്വീശ്വരഃ ഖ്രീഷ്ടസ്യ ദുഃഖഭോഗേ ഭവിഷ്യദ്വാദിനാം മുഖേഭ്യോ യാം യാം കഥാം പൂർവ്വമകഥയത് താഃ കഥാ ഇത്ഥം സിദ്ധാ അകരോത്|
19 ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു
അതഃ സ്വേഷാം പാപമോചനാർഥം ഖേദം കൃത്വാ മനാംസി പരിവർത്തയധ്വം, തസ്മാദ് ഈശ്വരാത് സാന്ത്വനാപ്രാപ്തേഃ സമയ ഉപസ്ഥാസ്യതി;
20 ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കു മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയക്കയും ചെയ്യും.
പുനശ്ച പൂർവ്വകാലമ് ആരഭ്യ പ്രചാരിതോ യോ യീശുഖ്രീഷ്ടസ്തമ് ഈശ്വരോ യുഷ്മാൻ പ്രതി പ്രേഷയിഷ്യതി|
21 ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വർഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു. (aiōn )
കിന്തു ജഗതഃ സൃഷ്ടിമാരഭ്യ ഈശ്വരോ നിജപവിത്രഭവിഷ്യദ്വാദിഗണോന യഥാ കഥിതവാൻ തദനുസാരേണ സർവ്വേഷാം കാര്യ്യാണാം സിദ്ധിപര്യ്യന്തം തേന സ്വർഗേ വാസഃ കർത്തവ്യഃ| (aiōn )
22 “ദൈവമായ കർത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം.
യുഷ്മാകം പ്രഭുഃ പരമേശ്വരോ യുഷ്മാകം ഭ്രാതൃഗണമധ്യാത് മത്സദൃശം ഭവിഷ്യദ്വക്താരമ് ഉത്പാദയിഷ്യതി, തതഃ സ യത് കിഞ്ചിത് കഥയിഷ്യതി തത്ര യൂയം മനാംസി നിധദ്ധ്വം|
23 ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും” എന്നു മോശെ പറഞ്ഞുവല്ലോ.
കിന്തു യഃ കശ്ചിത് പ്രാണീ തസ്യ ഭവിഷ്യദ്വാദിനഃ കഥാം ന ഗ്രഹീഷ്യതി സ നിജലോകാനാം മധ്യാദ് ഉച്ഛേത്സ്യതേ," ഇമാം കഥാമ് അസ്മാകം പൂർവ്വപുരുഷേഭ്യഃ കേവലോ മൂസാഃ കഥയാമാസ ഇതി നഹി,
24 അത്രയുമല്ല ശമൂവേൽ ആദിയായി സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.
ശിമൂയേൽഭവിഷ്യദ്വാദിനമ് ആരഭ്യ യാവന്തോ ഭവിഷ്യദ്വാക്യമ് അകഥയൻ തേ സർവ്വഏവ സമയസ്യൈതസ്യ കഥാമ് അകഥയൻ|
25 “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.
യൂയമപി തേഷാം ഭവിഷ്യദ്വാദിനാം സന്താനാഃ, "തവ വംശോദ്ഭവപുംസാ സർവ്വദേശീയാ ലോകാ ആശിഷം പ്രാപ്താ ഭവിഷ്യന്തി", ഇബ്രാഹീമേ കഥാമേതാം കഥയിത്വാ ഈശ്വരോസ്മാകം പൂർവ്വപുരുഷൈഃ സാർദ്ധം യം നിയമം സ്ഥിരീകൃതവാൻ തസ്യ നിയമസ്യാധികാരിണോപി യൂയം ഭവഥ|
26 നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.
അത ഈശ്വരോ നിജപുത്രം യീശുമ് ഉത്ഥാപ്യ യുഷ്മാകം സർവ്വേഷാം സ്വസ്വപാപാത് പരാവർത്ത്യ യുഷ്മഭ്യമ് ആശിഷം ദാതും പ്രഥമതസ്തം യുഷ്മാകം നികടം പ്രേഷിതവാൻ|