< അപ്പൊ. പ്രവൃത്തികൾ 21 >
1 അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരെ ഓടി കോസിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.
തൈ ർവിസൃഷ്ടാഃ സന്തോ വയം പോതം ബാഹയിത്വാ ഋജുമാർഗേണ കോഷമ് ഉപദ്വീപമ് ആഗത്യ പരേഽഹനി രോദിയോപദ്വീപമ് ആഗച്ഛാമ തതസ്തസ്മാത് പാതാരായാമ് ഉപാതിഷ്ഠാമ|
2 ഫൊയ്നീക്ക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടിട്ടു ഞങ്ങൾ അതിൽ കയറി ഓടി.
തത്ര ഫൈനീകിയാദേശഗാമിനമ് പോതമേകം പ്രാപ്യ തമാരുഹ്യ ഗതവന്തഃ|
3 കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്കു ഇറക്കുവാനുള്ളതായിരുന്നു;
കുപ്രോപദ്വീപം ദൃഷ്ട്വാ തം സവ്യദിശി സ്ഥാപയിത്വാ സുരിയാദേശം ഗത്വാ പോതസ്ഥദ്രവ്യാണ്യവരോഹയിതും സോരനഗരേ ലാഗിതവന്തഃ|
4 ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി ഏഴുനാൾ അവിടെ പാർത്തു; അവർ പൗലൊസിനോടു യെരൂശലേമിൽ പോകരുതു എന്നു ആത്മാവിനാൽ പറഞ്ഞു.
തത്ര ശിഷ്യഗണസ്യ സാക്ഷാത്കരണായ വയം തത്ര സപ്തദിനാനി സ്ഥിതവന്തഃ പശ്ചാത്തേ പവിത്രേണാത്മനാ പൗലം വ്യാഹരൻ ത്വം യിരൂശാലമ്നഗരം മാ ഗമഃ|
5 അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ വിട്ടുപോകുമ്പോൾ അവർ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു
തതസ്തേഷു സപ്തസു ദിനേഷു യാപിതേഷു സത്സു വയം തസ്മാത് സ്ഥാനാത് നിജവർത്മനാ ഗതവന്തഃ, തസ്മാത് തേ സബാലവൃദ്ധവനിതാ അസ്മാഭിഃ സഹ നഗരസ്യ പരിസരപര്യ്യന്തമ് ആഗതാഃ പശ്ചാദ്വയം ജലധിതടേ ജാനുപാതം പ്രാർഥയാമഹി|
6 കടൽക്കരയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു തമ്മിൽ യാത്ര പറഞ്ഞിട്ടു ഞങ്ങൾ കപ്പൽ കയറി; അവർ വീട്ടിലേക്കു മടങ്ങിപ്പോയി.
തതഃ പരസ്പരം വിസൃഷ്ടാഃ സന്തോ വയം പോതം ഗതാസ്തേ തു സ്വസ്വഗൃഹം പ്രത്യാഗതവന്തഃ|
7 ഞങ്ങൾ സോർ വിട്ടു കപ്പലോട്ടം തികെച്ചു പ്തൊലെമായിസിൽ എത്തി സഹോദരന്മാരെ വന്ദനം ചെയ്തു ഒരു ദിവസം അവരോടുകൂടെ പാർത്തു.
വയം സോരനഗരാത് നാവാ പ്രസ്ഥായ തലിമായിനഗരമ് ഉപാതിഷ്ഠാമ തത്രാസ്മാകം സമുദ്രീയമാർഗസ്യാന്തോഽഭവത് തത്ര ഭ്രാതൃഗണം നമസ്കൃത്യ ദിനമേകം തൈഃ സാർദ്ധമ് ഉഷതവന്തഃ|
8 പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസര്യയിൽ എത്തി, ഏഴുവരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാർത്തു.
പരേ ഽഹനി പൗലസ്തസ്യ സങ്ഗിനോ വയഞ്ച പ്രതിഷ്ഠമാനാഃ കൈസരിയാനഗരമ് ആഗത്യ സുസംവാദപ്രചാരകാനാം സപ്തജനാനാം ഫിലിപനാമ്ന ഏകസ്യ ഗൃഹം പ്രവിശ്യാവതിഷ്ഠാമ|
9 അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു.
തസ്യ ചതസ്രോ ദുഹിതരോഽനൂഢാ ഭവിഷ്യദ്വാദിന്യ ആസൻ|
10 ഞങ്ങൾ അവിടെ വളരെ ദിവസം പാർത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു.
തത്രാസ്മാസു ബഹുദിനാനി പ്രോഷിതേഷു യിഹൂദീയദേശാദ് ആഗത്യാഗാബനാമാ ഭവിഷ്യദ്വാദീ സമുപസ്ഥിതവാൻ|
11 അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു.
സോസ്മാകം സമീപമേത്യ പൗലസ്യ കടിബന്ധനം ഗൃഹീത്വാ നിജഹസ്താപാദാൻ ബദ്ധ്വാ ഭാഷിതവാൻ യസ്യേദം കടിബന്ധനം തം യിഹൂദീയലോകാ യിരൂശാലമനഗര ഇത്ഥം ബദ്ധ്വാ ഭിന്നദേശീയാനാം കരേഷു സമർപയിഷ്യന്തീതി വാക്യം പവിത്ര ആത്മാ കഥയതി|
12 ഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.
ഏതാദൃശീം കഥാം ശ്രുത്വാ വയം തന്നഗരവാസിനോ ഭ്രാതരശ്ച യിരൂശാലമം ന യാതും പൗലം വ്യനയാമഹി;
13 അതിന്നു പൗലൊസ്: നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകർക്കുന്നതു എന്തു? കർത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
കിന്തു സ പ്രത്യാവാദീത്, യൂയം കിം കുരുഥ? കിം ക്രന്ദനേന മമാന്തഃകരണം വിദീർണം കരിഷ്യഥ? പ്രഭോ ര്യീശോ ർനാമ്നോ നിമിത്തം യിരൂശാലമി ബദ്ധോ ഭവിതും കേവല തന്ന പ്രാണാൻ ദാതുമപി സസജ്ജോസ്മി|
14 അവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കർത്താവിന്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു.
തേനാസ്മാകം കഥായാമ് അഗൃഹീതായാമ് ഈശ്വരസ്യ യഥേച്ഛാ തഥൈവ ഭവത്വിത്യുക്ത്വാ വയം നിരസ്യാമ|
15 അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി.
പരേഽഹനി പാഥേയദ്രവ്യാണി ഗൃഹീത്വാ യിരൂശാലമം പ്രതി യാത്രാമ് അകുർമ്മ|
16 കൈസര്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാർക്കേണ്ടതിന്നു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി.
തതഃ കൈസരിയാനഗരനിവാസിനഃ കതിപയാഃ ശിഷ്യാ അസ്മാഭിഃ സാർദ്ധമ് ഇത്വാ കൃപ്രീയേന മ്നാസന്നാമ്നാ യേന പ്രാചീനശിഷ്യേന സാർദ്ധമ് അസ്മാഭി ർവസ്തവ്യം തസ്യ സമീപമ് അസ്മാൻ നീതവന്തഃ|
17 യെരൂശലേമിൽ എത്തിപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോട കൈക്കൊണ്ടു.
അസ്മാസു യിരൂശാലമ്യുപസ്ഥിതേഷു തത്രസ്ഥഭ്രാതൃഗണോഽസ്മാൻ ആഹ്ലാദേന ഗൃഹീതവാൻ|
18 പിറ്റെന്നു പൗലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നു കൂടി.
പരസ്മിൻ ദിവസേ പൗലേഽസ്മാഭിഃ സഹ യാകൂബോ ഗൃഹം പ്രവിഷ്ടേ ലോകപ്രാചീനാഃ സർവ്വേ തത്ര പരിഷദി സംസ്ഥിതാഃ|
19 അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചു പറഞ്ഞു.
അനന്തരം സ താൻ നത്വാ സ്വീയപ്രചാരണേന ഭിന്നദേശീയാൻ പ്രതീശ്വരോ യാനി കർമ്മാണി സാധിതവാൻ തദീയാം കഥാമ് അനുക്രമാത് കഥിതവാൻ|
20 അവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതു: സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു.
ഇതി ശ്രുത്വാ തേ പ്രഭും ധന്യം പ്രോച്യ വാക്യമിദമ് അഭാഷന്ത, ഹേ ഭ്രാത ര്യിഹൂദീയാനാം മധ്യേ ബഹുസഹസ്രാണി ലോകാ വിശ്വാസിന ആസതേ കിന്തു തേ സർവ്വേ വ്യവസ്ഥാമതാചാരിണ ഏതത് പ്രത്യക്ഷം പശ്യസി|
21 മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാൻ ഉപദേശിക്കുന്നു എന്നു അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു.
ശിശൂനാം ത്വക്ഛേദനാദ്യാചരണം പ്രതിഷിധ്യ ത്വം ഭിന്നദേശനിവാസിനോ യിഹൂദീയലോകാൻ മൂസാവാക്യമ് അശ്രദ്ധാതുമ് ഉപദിശസീതി തൈഃ ശ്രുതമസ്തി|
22 ആകയാൽ എന്താകുന്നു വേണ്ടതു? നീ വന്നിട്ടുണ്ടു എന്നു അവർ കേൾക്കും നിശ്ചയം.
ത്വമത്രാഗതോസീതി വാർത്താം സമാകർണ്യ ജനനിവഹോ മിലിത്വാവശ്യമേവാഗമിഷ്യതി; അതഏവ കിം കരണീയമ്? അത്ര വയം മന്ത്രയിത്വാ സമുപായം ത്വാം വദാമസ്തം ത്വമാചര|
23 ഞങ്ങൾ നിന്നോടു ഈ പറയുന്നതു ചെയ്ക; നേർച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു.
വ്രതം കർത്തും കൃതസങ്കൽപാ യേഽസ്മാംക ചത്വാരോ മാനവാഃ സന്തി
24 അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൗരം ചെയ്യേണ്ടതിന്നു അവർക്കു വേണ്ടി ചെലവു ചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും.
താൻ ഗൃഹീത്വാ തൈഃ സഹിതഃ സ്വം ശുചിം കുരു തഥാ തേഷാം ശിരോമുണ്ഡനേ യോ വ്യയോ ഭവതി തം ത്വം ദേഹി| തഥാ കൃതേ ത്വദീയാചാരേ യാ ജനശ്രുതി ർജായതേ സാലീകാ കിന്തു ത്വം വിധിം പാലയൻ വ്യവസ്ഥാനുസാരേണേവാചരസീതി തേ ഭോത്സന്തേ|
25 വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവർ വിഗ്രഹാർപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ചു എഴുതി അയച്ചിട്ടുണ്ടല്ലോ.
ഭിന്നദേശീയാനാം വിശ്വാസിലോകാനാം നികടേ വയം പത്രം ലിഖിത്വേത്ഥം സ്ഥിരീകൃതവന്തഃ, ദേവപ്രസാദഭോജനം രക്തം ഗലപീഡനമാരിതപ്രാണിഭോജനം വ്യഭിചാരശ്ചൈതേഭ്യഃ സ്വരക്ഷണവ്യതിരേകേണ തേഷാമന്യവിധിപാലനം കരണീയം ന|
26 അങ്ങനെ പൗലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാൾ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നു; അവരിൽ ഓരോരുത്തന്നുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.
തതഃ പൗലസ്താൻ മാനുഷാനാദായ പരസ്മിൻ ദിവസേ തൈഃ സഹ ശുചി ർഭൂത്വാ മന്ദിരം ഗത്വാ ശൗചകർമ്മണോ ദിനേഷു സമ്പൂർണേഷു തേഷാമ് ഏകൈകാർഥം നൈവേദ്യാദ്യുത്സർഗോ ഭവിഷ്യതീതി ജ്ഞാപിതവാൻ|
27 ആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽ നിന്നു വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു:
തേഷു സപ്തസു ദിനേഷു സമാപ്തകൽപേഷു ആശിയാദേശനിവാസിനോ യിഹൂദീയാസ്തം മധ്യേമന്ദിരം വിലോക്യ ജനനിവഹസ്യ മനഃസു കുപ്രവൃത്തിം ജനയിത്വാ തം ധൃത്വാ
28 യിസ്രായേൽപുരുഷന്മാരേ, സഹായിപ്പിൻ; ഇവൻ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുകൂകി.
പ്രോച്ചൈഃ പ്രാവോചൻ, ഹേ ഇസ്രായേല്ലോകാഃ സർവ്വേ സാഹായ്യം കുരുത| യോ മനുജ ഏതേഷാം ലോകാനാം മൂസാവ്യവസ്ഥായാ ഏതസ്യ സ്ഥാനസ്യാപി വിപരീതം സർവ്വത്ര സർവ്വാൻ ശിക്ഷയതി സ ഏഷഃ; വിശേഷതഃ സ ഭിന്നദേശീയലോകാൻ മന്ദിരമ് ആനീയ പവിത്രസ്ഥാനമേതദ് അപവിത്രമകരോത്|
29 അവർ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൗലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു.
പൂർവ്വം തേ മധ്യേനഗരമ് ഇഫിഷനഗരീയം ത്രഫിമം പൗലേന സഹിതം ദൃഷ്ടവന്ത ഏതസ്മാത് പൗലസ്തം മന്ദിരമധ്യമ് ആനയദ് ഇത്യന്വമിമത|
30 നഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൗലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകൾ അടെച്ചുകളഞ്ഞു.
അതഏവ സർവ്വസ്മിൻ നഗരേ കലഹോത്പന്നത്വാത് ധാവന്തോ ലോകാ ആഗത്യ പൗലം ധൃത്വാ മന്ദിരസ്യ ബഹിരാകൃഷ്യാനയൻ തത്ക്ഷണാദ് ദ്വാരാണി സർവ്വാണി ച രുദ്ധാനി|
31 അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വർത്തമാനം എത്തി.
തേഷു തം ഹന്തുമുദ്യതേഷു യിരൂശാലമ്നഗരേ മഹാനുപദ്രവോ ജാത ഇതി വാർത്തായാം സഹസ്രസേനാപതേഃ കർണഗോചരീഭൂതായാം സത്യാം സ തത്ക്ഷണാത് സൈന്യാനി സേനാപതിഗണഞ്ച ഗൃഹീത്വാ ജവേനാഗതവാൻ|
32 അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൗലൊസിനെ അടിക്കുന്നതു നിറുത്തി.
തതോ ലോകാഃ സേനാഗണേന സഹ സഹസ്രസേനാപതിമ് ആഗച്ഛന്തം ദൃഷ്ട്വാ പൗലതാഡനാതോ ന്യവർത്തന്ത|
33 സഹസ്രാധിപൻ അടുത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാൻ കല്പിച്ചു; ആർ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.
സ സഹസ്രസേനാപതിഃ സന്നിധാവാഗമ്യ പൗലം ധൃത്വാ ശൃങ്ഖലദ്വയേന ബദ്ധമ് ആദിശ്യ താൻ പൃഷ്ടവാൻ ഏഷ കഃ? കിം കർമ്മ ചായം കൃതവാൻ?
34 പുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.
തതോ ജനസമൂഹസ്യ കശ്ചിദ് ഏകപ്രകാരം കശ്ചിദ് അന്യപ്രകാരം വാക്യമ് അരൗത് സ തത്ര സത്യം ജ്ഞാതുമ് കലഹകാരണാദ് അശക്തഃ സൻ തം ദുർഗം നേതുമ് ആജ്ഞാപയത്|
35 പടിക്കെട്ടിന്മേൽആയപ്പോൾ: അവനെ കൊന്നുകളക എന്നു ആർത്തുകൊണ്ടു ജനസമൂഹം പിൻചെല്ലുകയാൽ
തേഷു സോപാനസ്യോപരി പ്രാപ്തേഷു ലോകാനാം സാഹസകാരണാത് സേനാഗണഃ പൗലമുത്തോല്യ നീതവാൻ|
36 പുരുഷാരത്തിന്റെ ബലാൽക്കാരം പേടിച്ചിട്ടു പടയാളികൾ അവനെ എടുക്കേണ്ടിവന്നു.
തതഃ സർവ്വേ ലോകാഃ പശ്ചാദ്ഗാമിനഃ സന്ത ഏനം ദുരീകുരുതേതി വാക്യമ് ഉച്ചൈരവദൻ|
37 കോട്ടയിൽ കടക്കുമാറായപ്പോൾ പൗലൊസ് സഹസ്രാധിപനോടു: എനിക്കു നിന്നോടു ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന്നു അവൻ: നിനക്കു യവനഭാഷ അറിയാമോ?
പൗലസ്യ ദുർഗാനയനസമയേ സ തസ്മൈ സഹസ്രസേനാപതയേ കഥിതവാൻ, ഭവതഃ പുരസ്താത് കഥാം കഥയിതും കിമ് അനുമന്യതേ? സ തമപൃച്ഛത് ത്വം കിം യൂനാനീയാം ഭാഷാം ജാനാസി?
38 കുറെ നാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ എന്നു ചോദിച്ചു.
യോ മിസരീയോ ജനഃ പൂർവ്വം വിരോധം കൃത്വാ ചത്വാരി സഹസ്രാണി ഘാതകാൻ സങ്ഗിനഃ കൃത്വാ വിപിനം ഗതവാൻ ത്വം കിം സഏവ ന ഭവസി?
39 അതിന്നു പൗലൊസ്: ഞാൻ കിലിക്യയിൽ തർസൊസ് എന്ന പ്രസിദ്ധനഗരത്തിലെ പൗരനായോരു യെഹൂദൻ ആകുന്നു. ജനത്തോടു സംസാരിപ്പാൻ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
തദാ പൗലോഽകഥയത് അഹം കിലികിയാദേശസ്യ താർഷനഗരീയോ യിഹൂദീയോ, നാഹം സാമാന്യനഗരീയോ മാനവഃ; അതഏവ വിനയേഽഹം ലാകാനാം സമക്ഷം കഥാം കഥയിതും മാമനുജാനീഷ്വ|
40 അവൻ അനുവദിച്ചപ്പോൾ പൗലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൗനമായ ശേഷം എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞതാവിതു:
തേനാനുജ്ഞാതഃ പൗലഃ സോപാനോപരി തിഷ്ഠൻ ഹസ്തേനേങ്ഗിതം കൃതവാൻ, തസ്മാത് സർവ്വേ സുസ്ഥിരാ അഭവൻ| തദാ പൗല ഇബ്രീയഭാഷയാ കഥയിതുമ് ആരഭത,