< അപ്പൊ. പ്രവൃത്തികൾ 20 >
1 കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.
ఇత్థం కలహే నివృత్తే సతి పౌలః శిష్యగణమ్ ఆహూయ విసర్జనం ప్రాప్య మాకిదనియాదేశం ప్రస్థితవాన్|
2 ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്തു എത്തി.
తేన స్థానేన గచ్ఛన్ తద్దేశీయాన్ శిష్యాన్ బహూపదిశ్య యూనానీయదేశమ్ ఉపస్థితవాన్|
3 അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കു കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന്റെ നേരെ കൂട്ടുകെട്ടു ഉണ്ടാക്കുകയാൽ മക്കെദോന്യവഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു.
తత్ర మాసత్రయం స్థిత్వా తస్మాత్ సురియాదేశం యాతుమ్ ఉద్యతః, కిన్తు యిహూదీయాస్తం హన్తుం గుప్తా అతిష్ఠన్ తస్మాత్ స పునరపి మాకిదనియామార్గేణ ప్రత్యాగన్తుం మతిం కృతవాన్|
4 ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തർഹൊസും സെക്കുന്തൊസും ദെർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.
బిరయానగరీయసోపాత్రః థిషలనీకీయారిస్తార్ఖసికున్దౌ దర్బ్బోనగరీయగాయతీమథియౌ ఆశియాదేశీయతుఖికత్రఫిమౌ చ తేన సార్ద్ధం ఆశియాదేశం యావద్ గతవన్తః|
5 അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു.
ఏతే సర్వ్వే ఽగ్రసరాః సన్తో ఽస్మాన్ అపేక్ష్య త్రోయానగరే స్థితవన్తః|
6 ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാർത്തു.
కిణ్వశూన్యపూపోత్సవదినే చ గతే సతి వయం ఫిలిపీనగరాత్ తోయపథేన గత్వా పఞ్చభి ర్దినైస్త్రోయానగరమ్ ఉపస్థాయ తత్ర సప్తదినాన్యవాతిష్ఠామ|
7 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൗലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.
సప్తాహస్య ప్రథమదినే పూపాన్ భంక్తు శిష్యేషు మిలితేషు పౌలః పరదినే తస్మాత్ ప్రస్థాతుమ్ ఉద్యతః సన్ తదహ్ని ప్రాయేణ క్షపాయా యామద్వయం యావత్ శిష్యేభ్యో ధర్మ్మకథామ్ అకథయత్|
8 ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കു ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൗവനക്കാരൻ കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ചു,
ఉపరిస్థే యస్మిన్ ప్రకోష్ఠే సభాం కృత్వాసన్ తత్ర బహవః ప్రదీపాః ప్రాజ్వలన్|
9 പൗലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.
ఉతుఖనామా కశ్చన యువా చ వాతాయన ఉపవిశన్ ఘోరతరనిద్రాగ్రస్తో ఽభూత్ తదా పౌలేన బహుక్షణం కథాయాం ప్రచారితాయాం నిద్రామగ్నః స తస్మాద్ ఉపరిస్థతృతీయప్రకోష్ఠాద్ అపతత్, తతో లోకాస్తం మృతకల్పం ధృత్వోదతోలయన్|
10 പൗലൊസ് ഇറങ്ങിച്ചെന്നു അവന്റെമേൽ വീണു തഴുകി: ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു എന്നു പറഞ്ഞു.
తతః పౌలోఽవరుహ్య తస్య గాత్రే పతిత్వా తం క్రోడే నిధాయ కథితవాన్, యూయం వ్యాకులా మా భూత నాయం ప్రాణై ర్వియుక్తః|
11 പിന്നെ അവൻ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി.
పశ్చాత్ స పునశ్చోపరి గత్వా పూపాన్ భంక్త్వా ప్రభాతం యావత్ కథోపకథనే కృత్వా ప్రస్థితవాన్|
12 അവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു.
తే చ తం జీవన్తం యువానం గృహీత్వా గత్వా పరమాప్యాయితా జాతాః|
13 ഞങ്ങൾ മുമ്പായി കപ്പൽ കയറി പൗലൊസിനെ അസ്സൊസിൽ വെച്ചു കയറ്റിക്കൊൾവാൻ വിചാരിച്ചു അവിടേക്കു ഓടി; അവൻ കാൽനടയായി വരുവാൻ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.
అనన్తరం వయం పోతేనాగ్రసరా భూత్వాస్మనగరమ్ ఉత్తీర్య్య పౌలం గ్రహీతుం మతిమ్ అకుర్మ్మ యతః స తత్ర పద్భ్యాం వ్రజితుం మతిం కృత్వేతి నిరూపితవాన్|
14 അവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി;
తస్మాత్ తత్రాస్మాభిః సార్ద్ధం తస్మిన్ మిలితే సతి వయం తం నీత్వా మితులీన్యుపద్వీపం ప్రాప్తవన్తః|
15 അവിടെ നിന്നു നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു പിറ്റേന്നു മിലേത്തൊസിൽ എത്തി.
తస్మాత్ పోతం మోచయిత్వా పరేఽహని ఖీయోపద్వీపస్య సమ్ముఖం లబ్ధవన్తస్తస్మాద్ ఏకేనాహ్నా సామోపద్వీపం గత్వా పోతం లాగయిత్వా త్రోగుల్లియే స్థిత్వా పరస్మిన్ దివసే మిలీతనగరమ్ ఉపాతిష్ఠామ|
16 കഴിയും എങ്കിൽ പെന്തകൊസ്തുനാളേക്കു യെരൂശലേമിൽ എത്തേണ്ടതിന്നു പൗലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു.
యతః పౌల ఆశియాదేశే కాలం యాపయితుమ్ నాభిలషన్ ఇఫిషనగరం త్యక్త్వా యాతుం మన్త్రణాం స్థిరీకృతవాన్; యస్మాద్ యది సాధ్యం భవతి తర్హి నిస్తారోత్సవస్య పఞ్చాశత్తమదినే స యిరూశాలమ్యుపస్థాతుం మతిం కృతవాన్|
17 മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി.
పౌలో మిలీతాద్ ఇఫిషం ప్రతి లోకం ప్రహిత్య సమాజస్య ప్రాచీనాన్ ఆహూయానీతవాన్|
18 അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോടു പറഞ്ഞതു: ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും
తేషు తస్య సమీపమ్ ఉపస్థితేషు స తేభ్య ఇమాం కథాం కథితవాన్, అహమ్ ఆశియాదేశే ప్రథమాగమనమ్ ఆరభ్యాద్య యావద్ యుష్మాకం సన్నిధౌ స్థిత్వా సర్వ్వసమయే యథాచరితవాన్ తద్ యూయం జానీథ;
19 വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ
ఫలతః సర్వ్వథా నమ్రమనాః సన్ బహుశ్రుపాతేన యిహుదీయానామ్ కుమన్త్రణాజాతనానాపరీక్షాభిః ప్రభోః సేవామకరవం|
20 കർത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും
కామపి హితకథాం న గోపాయితవాన్ తాం ప్రచార్య్య సప్రకాశం గృహే గృహే సముపదిశ్యేశ్వరం ప్రతి మనః పరావర్త్తనీయం ప్రభౌ యీశుఖ్రీష్టే విశ్వసనీయం
21 ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാർക്കും യവനന്മാർക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
యిహూదీయానామ్ అన్యదేశీయలోకానాఞ్చ సమీప ఏతాదృశం సాక్ష్యం దదామి|
22 ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു.
పశ్యత సామ్ప్రతమ్ ఆత్మనాకృష్టః సన్ యిరూశాలమ్నగరే యాత్రాం కరోమి, తత్ర మామ్ప్రతి యద్యద్ ఘటిష్యతే తాన్యహం న జానామి;
23 ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല.
కిన్తు మయా బన్ధనం క్లేశశ్చ భోక్తవ్య ఇతి పవిత్ర ఆత్మా నగరే నగరే ప్రమాణం దదాతి|
24 എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.
తథాపి తం క్లేశమహం తృణాయ న మన్యే; ఈశ్వరస్యానుగ్రహవిషయకస్య సుసంవాదస్య ప్రమాణం దాతుం, ప్రభో ర్యీశోః సకాశాద యస్యాః సేవాయాః భారం ప్రాప్నవం తాం సేవాం సాధయితుం సానన్దం స్వమార్గం సమాపయితుఞ్చ నిజప్రాణానపి ప్రియాన్ న మన్యే|
25 എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്നു ഞാൻ അറിയുന്നു.
అధునా పశ్యత యేషాం సమీపేఽహమ్ ఈశ్వరీయరాజ్యస్య సుసంవాదం ప్రచార్య్య భ్రమణం కృతవాన్ ఏతాదృశా యూయం మమ వదనం పున ర్ద్రష్టుం న ప్రాప్స్యథ ఏతదప్యహం జానామి|
26 അതുകൊണ്ടു നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്നു ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു.
యుష్మభ్యమ్ అహమ్ ఈశ్వరస్య సర్వ్వాన్ ఆదేశాన్ ప్రకాశయితుం న న్యవర్త్తే|
27 ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.
అహం సర్వ్వేషాం లోకానాం రక్తపాతదోషాద్ యన్నిర్దోష ఆసే తస్యాద్య యుష్మాన్ సాక్షిణః కరోమి|
28 നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.
యూయం స్వేషు తథా యస్య వ్రజస్యాధ్యక్షన్ ఆత్మా యుష్మాన్ విధాయ న్యయుఙ్క్త తత్సర్వ్వస్మిన్ సావధానా భవత, య సమాజఞ్చ ప్రభు ర్నిజరక్తమూల్యేన క్రీతవాన తమ్ అవత,
29 ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.
యతో మయా గమనే కృతఏవ దుర్జయా వృకా యుష్మాకం మధ్యం ప్రవిశ్య వ్రజం ప్రతి నిర్దయతామ్ ఆచరిష్యన్తి,
30 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും.
యుష్మాకమేవ మధ్యాదపి లోకా ఉత్థాయ శిష్యగణమ్ అపహన్తుం విపరీతమ్ ఉపదేక్ష్యన్తీత్యహం జానామి|
31 അതുകൊണ്ടു ഉണർന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓർത്തുകൊൾവിൻ.
ఇతి హేతో ర్యూయం సచైతన్యాః సన్తస్తిష్టత, అహఞ్చ సాశ్రుపాతః సన్ వత్సరత్రయం యావద్ దివానిశం ప్రతిజనం బోధయితుం న న్యవర్త్తే తదపి స్మరత|
32 നിങ്ങൾക്കു ആത്മികവർദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു.
ఇదానీం హే భ్రాతరో యుష్మాకం నిష్ఠాం జనయితుం పవిత్రీకృతలోకానాం మధ్యేఽధికారఞ్చ దాతుం సమర్థో య ఈశ్వరస్తస్యానుగ్రహస్య యో వాదశ్చ తయోరుభయో ర్యుష్మాన్ సమార్పయమ్|
33 ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.
కస్యాపి స్వర్ణం రూప్యం వస్త్రం వా ప్రతి మయా లోభో న కృతః|
34 എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവർക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
కిన్తు మమ మత్సహచరలోకానాఞ్చావశ్యకవ్యయాయ మదీయమిదం కరద్వయమ్ అశ్రామ్యద్ ఏతద్ యూయం జానీథ|
35 ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കർത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓർത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.
అనేన ప్రకారేణ గ్రహణద్ దానం భద్రమితి యద్వాక్యం ప్రభు ర్యీశుః కథితవాన్ తత్ స్మర్త్తుం దరిద్రలోకానాముపకారార్థం శ్రమం కర్త్తుఞ్చ యుష్మాకమ్ ఉచితమ్ ఏతత్సర్వ్వం యుష్మానహమ్ ఉపదిష్టవాన్|
36 ഇങ്ങനെ പറഞ്ഞിട്ടു അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാർത്ഥിച്ചു.
ఏతాం కథాం కథయిత్వా స జానునీ పాతయిత్వా సర్వైః సహ ప్రార్థయత|
37 എല്ലാവരും വളരെ കരഞ്ഞു.
తేన తే క్రన్ద్రన్తః
38 ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൗലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്നു അവനെ യാത്രയയച്ചു.
పున ర్మమ ముఖం న ద్రక్ష్యథ విశేషత ఏషా యా కథా తేనాకథి తత్కారణాత్ శోకం విలాపఞ్చ కృత్వా కణ్ఠం ధృత్వా చుమ్బితవన్తః| పశ్చాత్ తే తం పోతం నీతవన్తః|