< അപ്പൊ. പ്രവൃത്തികൾ 18 >

1 അനന്തരം അവൻ അഥേന വിട്ടു കൊരിന്തിൽ ചെന്നു.
Rồi đó, Phao-lô đi khỏi thành A-thên, mà tới thành Cô-rinh-tô.
2 യെഹൂദന്മാർ എല്ലാവരും റോമനഗരം വിട്ടു പോകണം എന്നു ക്ലൗദ്യൊസ് കല്പിച്ചതുകൊണ്ടു ഇത്തല്യയിൽ നിന്നു ആ ഇടെക്കു വന്നവനായി പൊന്തൊസ്കാരൻ അക്വിലാസ് എന്നു പേരുള്ളോരു യെഹൂദനെയും അവന്റെ ഭാര്യ പ്രിസ്കില്ലയെയും കണ്ടു അവരുടെ അടുക്കൽ ചെന്നു.
Tại đó, người gặp một người Giu-đa, tên là A-qui-la, quê ở xứ Bông, mới từ nước Y-ta-li đến đây với vợ mình là Bê-rít-sin, bởi vì vua Cơ-lốt có chỉ truyền mọi người Giu-đa phải lánh khỏi thành Rô-ma; Phao-lô bèn hiệp với hai người.
3 തൊഴിൽ ഒന്നാകകൊണ്ടു അവൻ അവരോടുകൂടെ പാർത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.
Vì đồng nghề, nên Phao-lô ở nhà hai người mà làm việc chung nhau; vả, nghề các người đó là may trại.
4 എന്നാൽ ശബ്ബത്ത്തോറും അവൻ പള്ളിയിൽ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.
Hễ đến ngày Sa-bát, thì Phao-lô giảng luận trong nhà hội, khuyên dỗ người Giu-đa và người Gờ-réc.
5 ശീലാസും തിമൊഥെയൊസും മക്കെദോന്യയിൽ നിന്നു വന്നാറെ പൗലൊസ് വചനഘോഷണത്തിൽ ശുഷ്കാന്തിപൂണ്ടു യേശു തന്നേ ക്രിസ്തു എന്നു യെഹൂദന്മാർക്കു സാക്ഷീകരിച്ചു.
Khi Si-la và Ti-mô-thê từ xứ Ma-xê-đoan đến, thì Phao-lô hết lòng chuyên lo về sự giảng dạy, làm chứng với người Giu-đa rằng Đức Chúa Jêsus là Đấng Christ.
6 അവർ എതിർ പറയുകയും ദുഷിക്കയും ചെയ്കയാൽ അവൻ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിന്നു നിങ്ങൾ തന്നേ ഉത്തരവാദികൾ; ഞാൻ നിർമ്മലൻ; ഇനിമേൽ ഞാൻ ജാതികളുടെ അടുക്കൽ പോകും എന്നു അവരോടു പറഞ്ഞു.
Nhưng, vì chúng chống cự và khinh dể người, nên người giũ áo mình mà nói rằng: Ước gì máu các ngươi đổ lại trên đầu các ngươi! Còn ta thì tinh sạch; từ đây, ta sẽ đi đến cùng người ngoại.
7 അവൻ അവിടം വിട്ടു, തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്റെ വീട്ടിൽ ചെന്നു; അവന്റെ വീടു പള്ളിയോടു തൊട്ടിരുന്നു.
Phao-lô ra khỏi đó, vào nhà một người tên là Ti-ti-u Giút-tu, là kẻ kính sợ Đức Chúa Trời, nhà người giáp với nhà hội.
8 പള്ളി പ്രമാണിയായ ക്രിസ്പൊസ് തന്റെ സകല കുടുംബത്തോടുംകൂടെ കർത്താവിൽ വിശ്വസിച്ചു; കൊരിന്ത്യരിൽ അനേകർ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.
Bấy giờ Cơ-rít-bu, chủ nhà hội, với cả nhà mình đều tin Chúa; lại có nhiều người Cô-rinh-tô từng nghe Phao-lô giảng, cũng tin và chịu phép báp-tem.
9 രാത്രിയിൽ കർത്താവു ദർശനത്തിൽ പൗലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുതു;
Ban đêm, Chúa phán cùng Phao-lô trong sự hiện thấy rằng: Đừng sợ chi; song hãy nói và chớ làm thinh;
10 ഞാൻ നിന്നോടുകൂടെ ഉണ്ടു; ആരും നിന്നെ കയ്യേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തിൽ എനിക്കു വളരെ ജനം ഉണ്ടു എന്നു അരുളിച്ചെയ്തു.
ta ở cùng ngươi, chẳng ai tra tay trên ngươi đặng làm hại đâu; vì ta có nhiều người trong thành nầy.
11 അങ്ങനെ അവൻ ഒരാണ്ടും ആറുമാസവും അവരുടെ ഇടയിൽ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.
Phao-lô ở lại đó một năm sáu tháng, dạy đạo Đức Chúa Trời trong đám họ.
12 ഗല്ലിയോൻ അഖായയിൽ ദേശാധിപതിയായി വാഴുമ്പോൾ യെഹൂദന്മാർ പൗലൊസിന്റെ നേരെ ഒരുമനപ്പെട്ടു എഴുന്നേറ്റു, അവനെ ന്യായാസനത്തിന്റെ മുമ്പാകെ കൊണ്ടുചെന്നു:
Lúc Ga-li-ôn đang làm quan trấn thủ xứ A-chai, người Giu-đa đồng lòng nổi lên nghịch cùng Phao-lô và kéo người đến tòa án,
13 ഇവൻ ന്യായപ്രമാണത്തിന്നു വിരോധമായി ദൈവത്തെ ഭജിപ്പാൻ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.
mà nói rằng: Người nầy xui dân thờ Đức Chúa Trời một cách trái luật pháp.
14 പൗലൊസ് വായ്തുറപ്പാൻ ഭാവിക്കുമ്പോൾ ഗല്ലിയോൻ യെഹൂദന്മാരോടു: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കിൽ ഞാൻ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേൾക്കുമായിരുന്നു.
Phao-lô vừa toan mở miệng trả lời, thì Ga-li-ôn nói cùng dân Giu-đa rằng: Hỡi người Giu-đa, giá như về nỗi trái phép hay tội lỗi gì, thì theo lẽ phải, ta nên nhịn nhục nghe các ngươi.
15 വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തർക്കസംഗതികൾ എങ്കിലോ നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ; ഈ വകെക്കു ന്യായാധിപതി ആകുവാൻ എനിക്കു മനസ്സില്ല എന്നു പറഞ്ഞു
Song nếu biện luận về đạo lý, danh hiệu, hay là luật pháp riêng của các ngươi, thì hãy tự xử lấy; ta chẳng khứng xử đoán những việc đó đâu.
16 അവരെ ന്യായാസനത്തിങ്കൽനിന്നു പുറത്താക്കി.
Người bèn đuổi chúng ra khỏi tòa án.
17 എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്റെ മുമ്പിൽ വെച്ചു അടിച്ചു; ഇതു ഒന്നും ഗല്ലിയോൻ കൂട്ടാക്കിയില്ല.
Bấy giờ, chúng bắt Sốt-then, chủ nhà hội, đánh đòn trước tòa án, nhưng Ga-li-ôn chẳng lo đến việc đó.
18 പൗലൊസ് പിന്നെയും കുറെനാൾ പാർത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ടു, തനിക്കു ഒരു നേർച്ച ഉണ്ടായിരുന്നതിനാൽ കെംക്രയയിൽ വെച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടും കൂടെ കപ്പൽ കയറി സുറിയയിലേക്കു പുറപ്പെട്ടു
Phao-lô ở lại thành Cô-rinh-tô ít lâu nữa, rồi từ giã anh em, xuống thuyền đi với Bê-rít-sin và A-qui-la qua xứ Sy-ri, sau khi đã chịu cạo đầu tại thành Sen-cơ-rê, vì người có lời thề nguyện.
19 എഫെസോസിൽ എത്തി അവരെ അവിടെ വിട്ടു; അവൻ പള്ളിയിൽ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.
Kế đó, ba người tới thành Ê-phê-sô, Phao-lô để đồng bạn mình lại đó. Còn người, thì vào nhà hội, nói chuyện với những người Giu-đa;
20 കുറെ കൂടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചിട്ടു അവൻ സമ്മതിക്കാതെ:
song khi chúng xin ở lại lâu hơn nữa, thì người chẳng khứng.
21 ദൈവഹിതമുണ്ടെങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസിൽനിന്നു കപ്പൽ നീക്കി,
Người từ giã các người đó mà rằng: Ví Đức Chúa Trời khứng, thì chuyến khác ta sẽ đến nơi các ngươi; rồi người từ thành Ê-phê-sô mà đi.
22 കൈസര്യയിൽ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്നു, സഭയെ വന്ദനം ചെയ്തിട്ടു അന്തൊക്ക്യയിലേക്കു പോയി.
Khi đổ bộ tại thành Sê-sa-rê rồi, người đi lên thành Giê-ru-sa-lem, chào mừng Hội thánh, đoạn lại xuống thành An-ti-ốt.
23 അവിടെ കുറെനാൾ താമസിച്ച ശേഷം പുറപ്പെട്ടു, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെ ഒക്കെയും ഉറപ്പിച്ചു.
Người ở đó ít lâu, rồi lại đi, trải lần lần khắp trong xứ Ga-la-ti và xứ Phi-ri-gi, làm cho hết thảy môn đồ đều vững lòng.
24 അലക്സാന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളിൽ സാമർത്ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളോരു യെഹൂദൻ എഫെസോസിൽ എത്തി.
Bấy giờ có một người Giu-đa tên là A-bô-lô, quê tại thành A-léc-xan-tri, là tay khéo nói và hiểu Kinh Thánh, đến thành Ê-phê-sô.
25 അവൻ കർത്താവിന്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവൻ ആയിരുന്നു; യോഹന്നാന്റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവിൽ എരിവുള്ളവനാകയാൽ അവൻ യേശുവിന്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.
Người đã học đạo Chúa; nên lấy lòng rất sốt sắng mà giảng và dạy kĩ càng những điều về Đức Chúa Jêsus, dẫu người chỉ biết phép báp-tem của Giăng mà thôi.
26 അവൻ പള്ളിയിൽ പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്റെ പ്രസംഗം കേട്ടാറെ അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്തു.
Vậy, người khởi sự giảng cách dạn-dĩ trong nhà hội. Bê-rít-sin và A-qui-la nghe giảng, bèn đem người về với mình, giải bày đạo Đức Chúa Trời cho càng kĩ lưỡng hơn nữa.
27 അവൻ അഖായയിലേക്കു പോകുവാൻ ഇച്ഛിച്ചപ്പോൾ സഹോദരന്മാർ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടിതിന്നു ശിഷ്യന്മാർക്കു എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവൻ ദൈവകൃപയാൽ വിശ്വസിച്ചവർക്കു വളരെ പ്രയോജനമായിത്തിർന്നു.
Người toan sang xứ A-chai, thì anh em giục lòng cho và viết thơ gởi dặn môn đồ phải tiếp đãi người tử tế. Khi tới rồi, người được nhờ ơn Đức Chúa Trời mà bổ ích cho kẻ đã tin theo.
28 യേശു തന്നേ ക്രിസ്തു എന്നു അവൻ തിരുവെഴുത്തുകളാൽ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.
Vì người hết sức bẻ bác người Giu-đa giữa thiên hạ, lấy Kinh Thánh mà bày tỏ rằng Đức Chúa Jêsus là Đấng Christ.

< അപ്പൊ. പ്രവൃത്തികൾ 18 >