< അപ്പൊ. പ്രവൃത്തികൾ 14 >
1 ഇക്കോന്യയിൽ അവർ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയിൽ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയോരു പുരുഷാരം വിശ്വസിപ്പാൻ തക്കവണ്ണം സംസാരിച്ചു.
I stało się w Ikonii, że także weszli do bóżnicy żydowskiej, a tak mówili, że uwierzyło i Żydów, i Greków wielkie mnóstwo.
2 വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സു സഹോദരന്മാരുടെ നേരെ ഇളക്കി വഷളാക്കി.
Lecz Żydowie, którzy nie uwierzyli, podburzyli i zajątrzyli serca pogan przeciwko braciom.
3 എന്നാൽ അവർ വളരെക്കാലം അവിടെ പാർത്തു, കർത്താവിൽ ആശ്രയിച്ചു പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവൻ തന്റെ കൃപയുടെ വചനത്തിന്നു സാക്ഷിനിന്നു, അവരുടെ കയ്യാൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുവാൻ വരം നല്കി.
I byli tam przez długi czas, bezpiecznie mówiąc w Panu, który dawał świadectwo słowu łaski swojej i czynił to, że się działy znamiona i cuda przez ręce ich.
4 എന്നാൽ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലർ യെഹൂദന്മാരുടെ പക്ഷത്തിലും ചിലർ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.
I rozerwało się mnóstwo miejskie, a byli jedni z Żydami a drudzy z Apostołami.
5 അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോൾ അവർ അതു ഗ്രഹിച്ചു ലുസ്ത്ര,
A gdy się wzburzyli i poganie, i Żydzi z książęty swoimi, aby je zelżyli i ukamionowali:
6 ദെർബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും
Zrozumiawszy to, uciekli do miast Likaońskich, do Listry i do Derby, i do okolicznej krainy,
7 ഓടിപ്പോയി അവിടെ സുവിശേഷം അറിയിച്ചുപോന്നു.
A tam kazali Ewangieliję.
8 ലുസ്ത്രയിൽ അമ്മയുടെ ഗർഭംമുതൽ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിന്നു ശക്തിയില്ലാതെയും ഉള്ളോരു പുരുഷൻ ഇരുന്നിരുന്നു.
A mąż niektóry w Listrze chory na nogi siedział, będąc chromy z żywota matki swojej, który nigdy nie chodził.
9 അവൻ പൗലൊസ് സംസാരിക്കുന്നതു കേട്ടു; അവൻ അവനെ ഉറ്റു നോക്കി, സൗഖ്യം പ്രാപിപ്പാൻ അവന്നു വിശ്വാസമുണ്ടു എന്നു കണ്ടിട്ടു:
Ten słuchał Pawła mówiącego; który nań pilnie patrząc i widząc, iż miał wiarę, żeby mógł być uzdrowiony,
10 നീ എഴുന്നേറ്റു കാലൂന്നി നിവിർന്നുനിൽക്ക എന്നു ഉറക്കെ പറഞ്ഞു; അവൻ കുതിച്ചെഴുന്നേറ്റു നടന്നു
Rzekł wielkim głosem: Stań prosto na nogi twoje; i wyskoczył i chodził.
11 പൗലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു എന്നു ലുക്കവോന്യഭാഷയിൽ നിലവിളിച്ചു പറഞ്ഞു.
A lud widząc, co Paweł uczynił, podnieśli głos swój, mówiąc po likaońsku: Bogowie stawszy się podobni ludziom, zstąpili do nas.
12 ബർന്നബാസിന്നു ഇന്ദ്രൻ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാൽ അവന്നു ബുധൻ എന്നു പേർവിളിച്ചു.
I nazwali Barnabasza Jowiszem, a Pawła Merkuryjuszem, ponieważ on prowadził rzecz.
13 പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതൻ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കൽ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാൻ ഭാവിച്ചു.
Tedy kapłan Jowisza, który był przed miastem ich, woły z wieńcami do wrót przywiódłszy, chciał ofiary z ludem sprawować.
14 ഇതു അപ്പൊസ്തലന്മാരായ ബർന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്റെ ഇടയിലേക്കു ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞതു:
Co gdy usłyszeli Apostołowie Barnabasz i Paweł, rozdarłszy szaty swoje, wpadli między lud, wołając,
15 പുരുഷന്മാരേ, നിങ്ങൾ ഈ ചെയ്യുന്നതു എന്തു? ഞങ്ങൾ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യർ അത്രെ; നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.
I mówiąc: Mężowie! cóż to czynicie? I myśmyć ludzie, tymże biedom jako i wy poddani, którzy wam opowiadamy, abyście się od tych marności nawrócili do Boga żywego, który uczynił niebo i ziemię i morze, i wszystko co w nich jest.
16 കഴിഞ്ഞ കാലങ്ങളിൽ അവൻ സകലജാതികളെയും സ്വന്ത വഴികളിൽ നടപ്പാൻ സമ്മതിച്ചു.
Który za przeszłych wieków dopuszczał wszystkim poganom, aby chodzili za drogami swemi.
17 എങ്കിലും അവൻ നന്മചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങൾക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തുപോന്നതിനാൽ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.
Aczkolwiek nie zaniechał samego siebie prócz świadectwa, czyniąc dobrze, dawając nam z nieba dżdże i czasy urodzajne, napełniając pokarmem i weselem serca nasze.
18 അവർ ഇങ്ങനെ പറഞ്ഞു തങ്ങൾക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.
A to mówiąc, zaledwie uspokoili lud, że im nie ofiarował.
19 എന്നാൽ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു.
A nadeszli z Antyjochyi i z Ikonii Żydowie, którzy namówiwszy lud i ukamionowawszy Pawła, wywlekli za miasto, mniemając żeby umarł.
20 എന്നാൽ ശിഷ്യന്മാർ അവനെ ചുറ്റിനിൽക്കയിൽ അവൻ എഴുന്നേറ്റു പട്ടണത്തിൽ ചെന്നു; പിറ്റെന്നാൾ ബർന്നബാസിനോടുകൂടെ ദെർബ്ബെക്കു പോയി.
Lecz gdy go uczniowie obstąpili, wstawszy wszedł do miasta, a nazajutrz odszedł z Barnabaszem do Derby.
21 ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവർ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു,
A opowiedziawszy Ewangieliję onemu miastu i wiele uczniów pozyskawszy, wrócili się do Listry, do Ikonii, i do Antyjochyi;
22 വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
Utwierdzając dusze uczniów i napominając, aby trwali w wierze, i mówiąc: Że przez wiele ucisków musimy wnijść do królestwa Bożego.
23 അവർ സഭതോറും അവർക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാർത്ഥിച്ചുംകൊണ്ടു തങ്ങൾ വിശ്വസിച്ച കർത്താവിങ്കൽ അവരെ ഭാരമേല്പിക്കയും ചെയ്തു.
A gdy im przez głosy postanowili starsze w każdym zborze i modlili się z postami, poruczyli je Panu, w którego uwierzyli.
24 അവർ പിസിദ്യയിൽകൂടി കടന്നു പംഫുല്യയിൽഎത്തി,
A przeszedłszy Pisydyję, przyszli do Pamfilii.
25 പെർഗ്ഗയിൽവചനം പ്രസംഗിച്ചശേഷം അത്തല്യെക്കു പോയി
I opowiedziawszy słowo Boże w Pergi, poszli do Atalii.
26 അവിടെ നിന്നു കപ്പൽ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങൾ നിവർത്തിച്ച വേലക്കായി ദൈവകൃപയിൽ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ.
A stamtąd płynęli do Antyjochyi, skąd byli oddani łasce Bożej ku tej sprawie, którą wykonali.
27 അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികൾക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതും അറിയിച്ചു.
A gdy tam przyszli i zgromadzili zbór, oznajmili, co Bóg przez nie uczynił, a iż poganom drzwi wiary otworzył.
28 പിന്നെ അവൻ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാർത്തു.
I mieszkali tam czas niemały z uczniami.