< അപ്പൊ. പ്രവൃത്തികൾ 11 >

1 ജാതികളും ദൈവവചനം കൈക്കൊണ്ടു എന്നു അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു.
ܘܐܫܬܡܥܬ ܗܘܬ ܠܫܠܝܚܐ ܘܠܐܚܐ ܕܒܝܗܘܕ ܕܐܦ ܥܡܡܐ ܩܒܠܘ ܡܠܬܐ ܕܐܠܗܐ
2 പത്രൊസ് യെരൂശലേമിൽ എത്തിയപ്പോൾ പരിച്ഛേദനക്കാർ അവനോടു വാദിച്ചു:
ܘܟܕ ܤܠܩ ܫܡܥܘܢ ܠܐܘܪܫܠܡ ܕܝܢܝܢ ܗܘܘ ܥܡܗ ܗܢܘܢ ܕܡܢ ܓܙܘܪܬܐ
3 നീ അഗ്രചർമ്മികളുടെ അടുക്കൽ ചെന്നു അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.
ܟܕ ܐܡܪܝܢ ܕܠܘܬ ܐܢܫܐ ܥܘܪܠܐ ܥܠ ܘܠܥܤ ܥܡܗܘܢ
4 പത്രൊസ് കാര്യം ആദിമുതൽ ക്രമമായി അവരോടു വിവരിച്ചുപറഞ്ഞതു:
ܘܐܩܦ ܗܘܐ ܫܡܥܘܢ ܒܬܪ ܒܬܪ ܠܡܐܡܪ ܠܗܘܢ
5 ഞാൻ യോപ്പാപട്ടണത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ വിവശതയിൽ ഒരുദർശനം കണ്ടു: ആകാശത്തിൽനിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്റെ അടുക്കലോളം വന്നു.
ܕܟܕ ܡܨܠܐ ܗܘܝܬ ܒܝܘܦܐ ܚܙܝܬ ܒܚܙܘܐ ܕܢܚܬ ܗܘܐ ܡܐܢܐ ܚܕ ܐܝܢܐ ܕܕܡܐ ܗܘܐ ܠܟܬܢܐ ܘܐܤܝܪ ܗܘܐ ܒܐܪܒܥ ܩܪܢܬܗ ܘܫܐܒ ܗܘܐ ܡܢ ܫܡܝܐ ܘܐܬܐ ܥܕܡܐ ܠܘܬܝ
6 അതിൽ ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ ഭൂമിയിലെ നാൽക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു:
ܘܚܪܬ ܒܗ ܘܚܙܐ ܗܘܝܬ ܕܐܝܬ ܒܗ ܚܝܘܬܐ ܕܐܪܒܥܬ ܪܓܠܝܗܝܢ ܘܪܚܫܐ ܕܐܪܥܐ ܘܐܦ ܦܪܚܬܐ ܕܫܡܝܐ
7 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു എന്നോടു പറയുന്നോരു ശബ്ദവും കേട്ടു.
ܘܫܡܥܬ ܗܘܝܬ ܩܠܐ ܕܐܡܪ ܗܘܐ ܠܝ ܫܡܥܘܢ ܩܘܡ ܟܘܤ ܘܐܟܘܠ
8 അതിന്നു ഞാൻ: ഒരിക്കലും പാടില്ല, കർത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്റെ വായിൽ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു.
ܘܐܡܪܬ ܚܤ ܡܪܝ ܕܡܡܬܘܡ ܠܐ ܥܠ ܠܦܘܡܝ ܕܛܡܐ ܘܕܡܤܝܒ
9 ആ ശബ്ദം പിന്നെയും ആകാശത്തിൽ നിന്നു: ദൈവം ശുദ്ധീകരിച്ചതു നീ മലിനം എന്നു വിചാരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
ܘܬܘܒ ܩܠܐ ܐܡܪ ܠܝ ܡܢ ܫܡܝܐ ܕܡܕܡ ܕܐܠܗܐ ܕܟܝ ܐܢܬ ܠܐ ܬܤܝܒ
10 ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.
ܗܕܐ ܗܘܬ ܬܠܬ ܙܒܢܝܢ ܘܐܤܬܠܩ ܠܗ ܟܠܡܕܡ ܠܫܡܝܐ
11 അപ്പോൾ തന്നേ കൈസര്യയിൽ നിന്നു എന്റെ അടുക്കൽ അയച്ചിരുന്ന മൂന്നു പുരുഷന്മാർ ഞങ്ങൾ പാർത്ത വീട്ടിന്റെ മുമ്പിൽ നിന്നിരുന്നു;
ܘܒܗ ܒܫܥܬܐ ܬܠܬܐ ܓܒܪܝܢ ܕܐܫܬܕܪܘ ܠܘܬܝ ܡܢ ܩܘܪܢܠܝܘܤ ܡܢ ܩܤܪܝܐ ܐܬܘ ܘܩܡܘ ܥܠ ܬܪܥܐ ܕܕܪܬܐ ܕܫܪܐ ܗܘܝܬ ܒܗ
12 ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാൻ ആത്മാവു എന്നോടു കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങൾ ആ പുരുഷന്റെ വീട്ടിൽ ചെന്നു.
ܘܐܡܪ ܠܝ ܪܘܚܐ ܕܙܠ ܥܡܗܘܢ ܕܠܐ ܦܘܠܓܐ ܘܐܬܘ ܥܡܝ ܐܦ ܗܠܝܢ ܫܬܐ ܐܚܝܢ ܘܥܠܢ ܠܒܝܬܗ ܕܓܒܪܐ
13 അവൻ തന്റെ വീട്ടിൽ ഒരു ദൂതൻ നില്ക്കുന്നതു കണ്ടു എന്നും നീ യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക;
ܘܐܫܬܥܝ ܠܢ ܐܝܟܢܐ ܚܙܐ ܒܒܝܬܗ ܡܠܐܟܐ ܕܩܡ ܘܐܡܪ ܠܗ ܕܫܕܪ ܠܝܘܦܐ ܡܕܝܢܬܐ ܘܐܝܬܐ ܠܫܡܥܘܢ ܕܡܬܩܪܐ ܟܐܦܐ
14 നീയും നിന്റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവൻ നിന്നോടു സംസാരിക്കും എന്നു ദൂതൻ പറഞ്ഞു എന്നും ഞങ്ങളോടു അറിയിച്ചു.
ܘܗܘ ܢܡܠܠ ܥܡܟ ܡܠܐ ܕܒܗܝܢ ܬܚܐ ܐܢܬ ܘܟܠܗ ܒܝܬܟ
15 ഞാൻ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവു ആദിയിൽ നമ്മുടെമേൽ എന്നപോലെ അവരുടെ മേലും വന്നു.
ܘܟܕ ܐܩܦܬ ܗܘܝܬ ܬܡܢ ܠܡܡܠܠܘ ܐܓܢܬ ܪܘܚܐ ܕܩܘܕܫܐ ܥܠܝܗܘܢ ܐܝܟ ܡܐ ܕܥܠܝܢ ܡܢ ܩܕܝܡ
16 അപ്പോൾ ഞാൻ: യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങൾക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കർത്താവു പറഞ്ഞ വാക്കു ഓർത്തു.
ܘܐܬܕܟܪܬ ܡܠܬܗ ܕܡܪܢ ܕܐܡܪ ܗܘܐ ܕܝܘܚܢܢ ܐܥܡܕ ܒܡܝܐ ܐܢܬܘܢ ܕܝܢ ܬܥܡܕܘܢ ܒܪܘܚܐ ܕܩܘܕܫܐ
17 ആകയാൽ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവർക്കും ദൈവം കൊടുത്തു എങ്കിൽ ദൈവത്തെ തടുപ്പാൻ തക്കവണ്ണം ഞാൻ ആർ?
ܐܢ ܗܟܝܠ ܐܠܗܐ ܫܘܝܐܝܬ ܝܗܒܗ ܡܘܗܒܬܐ ܠܥܡܡܐ ܐܝܠܝܢ ܕܗܝܡܢܘ ܒܡܪܢ ܝܫܘܥ ܡܫܝܚܐ ܐܝܟ ܕܐܦ ܠܢ ܐܢܐ ܡܢ ܗܘܝܬ ܕܐܤܦܩ ܗܘܝܬ ܕܐܟܠܐ ܠܐܠܗܐ
18 അവർ ഇതു കേട്ടപ്പോൾ മിണ്ടാതിരുന്നു: അങ്ങനെ ആയാൽ ദൈവം ജാതികൾക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
ܘܟܕ ܗܠܝܢ ܡܠܐ ܫܡܥܘ ܫܠܝܘ ܠܗܘܢ ܘܫܒܚܘ ܠܐܠܗܐ ܘܐܡܪܝܢ ܗܘܘ ܕܟܒܪ ܐܦ ܠܥܡܡܐ ܐܠܗܐ ܝܗܒ ܬܝܒܘܬܐ ܠܚܝܐ
19 സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാൽ ചിതറിപ്പോയവർ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നിക്യാ, കുപ്രൊസ്, അന്ത്യൊക്ക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.
ܗܢܘܢ ܕܝܢ ܕܐܬܒܕܪܘ ܗܘܘ ܡܢ ܐܘܠܨܢܐ ܕܗܘܐ ܗܘܐ ܥܠ ܐܤܛܦܢܘܤ ܡܛܝܘ ܗܘܘ ܥܕܡܐ ܠܦܘܢܝܩܐ ܘܐܦ ܠܐܬܪܐ ܕܩܘܦܪܘܤ ܘܠܐܢܛܝܟܝܐ ܟܕ ܥܡ ܐܢܫ ܠܐ ܡܡܠܠܝܢ ܗܘܘ ܡܠܬܐ ܐܠܐ ܒܠܚܘܕ ܥܡ ܝܗܘܕܝܐ
20 അവരിൽ ചിലർ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവർ അന്ത്യൊക്ക്യയിൽ എത്തിയശേഷം യവനന്മാരോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.
ܐܝܬ ܗܘܘ ܕܝܢ ܐܢܫܐ ܡܢܗܘܢ ܡܢ ܩܘܦܪܘܤ ܘܡܢ ܩܘܪܝܢܐ ܗܠܝܢ ܥܠܘ ܗܘܘ ܠܐܢܛܝܘܟܝ ܘܡܡܠܠܝܢ ܗܘܘ ܥܡ ܝܘܢܝܐ ܘܡܤܒܪܝܢ ܗܘܘ ܥܠ ܡܪܢ ܝܫܘܥ
21 കർത്താവിന്റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കർത്താവിങ്കലേക്കു തിരിഞ്ഞു.
ܘܐܝܬ ܗܘܬ ܥܡܗܘܢ ܐܝܕܗ ܕܡܪܝܐ ܘܤܓܝܐܐ ܗܝܡܢܘ ܘܐܬܦܢܝܘ ܠܘܬ ܡܪܝܐ
22 അവരെക്കുറിച്ചുള്ള ഈ വർത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയിൽ എത്തിയപ്പോൾ അവർ ബർന്നബാസിനെ അന്ത്യൊക്ക്യയോളം പറഞ്ഞയച്ചു.
ܘܐܫܬܡܥܬ ܗܘܬ ܗܝ ܗܕܐ ܠܐܕܢܝܗܘܢ ܕܒܢܝ ܥܕܬܐ ܕܒܐܘܪܫܠܡ ܘܫܕܪܘ ܠܒܪܢܒܐ ܠܐܢܛܝܘܟܝ
23 അവൻ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിർണ്ണയത്തോടെ കർത്താവിനോടു ചേർന്നുനില്പാന്തക്കവണ്ണം പ്രബോധിപ്പിച്ചു.
ܘܟܕ ܐܬܐ ܠܬܡܢ ܘܚܙܐ ܛܝܒܘܬܗ ܕܐܠܗܐ ܚܕܝ ܘܒܥܐ ܗܘܐ ܡܢܗܘܢ ܕܒܟܠܗ ܠܒܗܘܢ ܢܗܘܘܢ ܢܩܝܦܝܢ ܠܡܪܢ
24 അവൻ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു.
ܡܛܠ ܕܓܒܪܐ ܗܘܐ ܛܒܐ ܘܡܫܡܠܝ ܗܘܐ ܒܪܘܚܐ ܕܩܘܕܫܐ ܘܒܗܝܡܢܘܬܐ ܘܐܬܬܘܤܦ ܗܘܐ ܥܡܐ ܤܓܝܐܐ ܠܡܪܢ
25 അവൻ ശൗലിനെ തിരവാൻ തർസൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്ക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.
ܘܗܘ ܢܦܩ ܗܘܐ ܠܛܪܤܘܤ ܠܡܒܥܐ ܠܫܐܘܠ
26 അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി.
ܘܟܕ ܐܫܟܚܗ ܐܝܬܝܗ ܥܡܗ ܠܐܢܛܝܟܝܐ ܘܫܢܬܐ ܟܠܗ ܐܟܚܕܐ ܟܢܝܫܝܢ ܗܘܘ ܒܥܕܬܐ ܘܐܠܦܘ ܥܡܐ ܤܓܝܐܐ ܡܢ ܗܝܕܝܢ ܩܕܡܝܬ ܐܬܩܪܝܘ ܒܐܢܛܝܘܟܝ ܬܠܡܝܕܐ ܟܪܤܛܝܢܐ
27 ആ കാലത്തു യെരൂശലേമിൽ നിന്നു പ്രവാചകന്മാർ അന്ത്യൊക്ക്യയിലേക്കു വന്നു.
ܘܒܝܘܡܬܐ ܗܢܘܢ ܐܬܘ ܡܢ ܐܘܪܫܠܡ ܠܬܡܢ ܢܒܝܐ
28 അവരിൽ അഗബൊസ് എന്നു പേരുള്ളൊരുവൻ എഴുന്നേറ്റു ലോകത്തിൽ ഒക്കെയും മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാൽ പ്രവചിച്ചു; അതു ക്ലൗദ്യൊസിന്റെ കാലത്തു സംഭവിച്ചു.
ܘܩܡ ܚܕ ܡܢܗܘܢ ܕܫܡܗ ܗܘܐ ܐܓܒܘܤ ܘܐܘܕܥ ܐܢܘܢ ܒܪܘܚ ܕܟܦܢܐ ܪܒܐ ܗܘܐ ܒܟܠܗ ܐܪܥܐ ܘܗܘܐ ܟܦܢܐ ܗܢܐ ܒܝܘܡܝ ܩܠܘܕܝܘܤ ܩܤܪ
29 അപ്പോൾ യെഹൂദ്യയിൽ പാർക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരിൽ ഓരോരുത്തൻ പ്രാപ്തിപോലെ കൊടുത്തയപ്പാൻ നിശ്ചയിച്ചു.
ܒܪܡ ܕܝܢ ܬܠܡܝܕܐ ܐܝܟ ܡܐ ܕܐܝܬ ܗܘܐ ܠܐܢܫ ܐܢܫ ܡܢܗܘܢ ܦܪܫܘ ܕܢܫܕܪܘܢ ܠܬܫܡܫܬܐ ܕܐܚܐ ܐܝܠܝܢ ܕܥܡܪܝܢ ܒܝܗܘܕ
30 അവർ അതു നടത്തി, ബർന്നബാസിന്റെയും ശൗലിന്റെയും കയ്യിൽ മൂപ്പന്മാർക്കു കൊടുത്തയച്ചു.
ܘܫܕܪܘ ܒܝܕ ܒܪܢܒܐ ܘܫܐܘܠ ܠܩܫܝܫܐ ܕܬܡܢ

< അപ്പൊ. പ്രവൃത്തികൾ 11 >