< അപ്പൊ. പ്രവൃത്തികൾ 1 >

1 തെയോഫിലൊസേ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ കല്പന കൊടുത്തിട്ടു ആരോഹണം ചെയ്ത നാൾവരെ അവൻ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചു ആയിരുന്നുവല്ലോ.
हे थियफिल, यीशुः स्वमनोनीतान् प्रेरितान् पवित्रेणात्मना समादिश्य यस्मिन् दिने स्वर्गमारोहत् यां यां क्रियामकरोत् यद्यद् उपादिशच्च तानि सर्व्वाणि पूर्व्वं मया लिखितानि।
2 അവൻ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവർക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങൾ
स स्वनिधनदुःखभोगात् परम् अनेकप्रत्ययक्षप्रमाणौः स्वं सजीवं दर्शयित्वा
3 പറഞ്ഞുകൊണ്ടു താൻ ജീവിച്ചിരിക്കുന്നു എന്നു അനേകം ദൃഷ്ടാന്തങ്ങളാൽ അവർക്കു കാണിച്ചു കൊടുത്തു.
चत्वारिंशद्दिनानि यावत् तेभ्यः प्रेरितेभ्यो दर्शनं दत्त्वेश्वरीयराज्यस्य वर्णनम अकरोत्।
4 അങ്ങനെ അവൻ അവരുമായി കൂടിയിരിക്കുമ്പോൾ അവരോടു: നിങ്ങൾ യെരൂശലേമിൽനിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;
अनन्तरं तेषां सभां कृत्वा इत्याज्ञापयत्, यूयं यिरूशालमोऽन्यत्र गमनमकृत्वा यस्तिन् पित्राङ्गीकृते मम वदनात् कथा अशृणुत तत्प्राप्तिम् अपेक्ष्य तिष्ठत।
5 യോഹന്നാൻ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങൾക്കോ ഇനി ഏറെനാൾ കഴിയുംമുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.
योहन् जले मज्जितावान् किन्त्वल्पदिनमध्ये यूयं पवित्र आत्मनि मज्जिता भविष्यथ।
6 ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.
पश्चात् ते सर्व्वे मिलित्वा तम् अपृच्छन् हे प्रभो भवान् किमिदानीं पुनरपि राज्यम् इस्रायेलीयलोकानां करेषु समर्पयिष्यति?
7 അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.
ततः सोवदत् यान् सर्व्वान् कालान् समयांश्च पिता स्ववशेऽस्थापयत् तान् ज्ञातृं युष्माकम् अधिकारो न जायते।
8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
किन्तु युष्मासु पवित्रस्यात्मन आविर्भावे सति यूयं शक्तिं प्राप्य यिरूशालमि समस्तयिहूदाशोमिरोणदेशयोः पृथिव्याः सीमां यावद् यावन्तो देशास्तेषु यर्व्वेषु च मयि साक्ष्यं दास्यथ।
9 ഇതു പറഞ്ഞശേഷം അവർ കാൺകെ അവൻ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടീട്ടു അവൻ അവരുടെ കാഴ്ചെക്കു മറഞ്ഞു.
इति वाक्यमुक्त्वा स तेषां समक्षं स्वर्गं नीतोऽभवत्, ततो मेघमारुह्य तेषां दृष्टेरगोचरोऽभवत्।
10 അവൻ പോകുന്നേരം അവർ ആകാശത്തിലേക്കു ഉറ്റുനോക്കുമ്പോൾ വെള്ള വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അവരുടെ അടുക്കൽനിന്നു:
यस्मिन् समये ते विहायसं प्रत्यनन्यदृष्ट्या तस्य तादृशम् ऊर्द्व्वगमनम् अपश्यन् तस्मिन्नेव समये शुक्लवस्त्रौ द्वौ जनौ तेषां सन्निधौ दण्डायमानौ कथितवन्तौ,
11 ഗലീലാപുരുഷന്മാരേ, നിങ്ങൾ ആകാശത്തിലേക്കു നോക്കിനില്ക്കുന്നതു എന്തു? നിങ്ങളെ വിട്ടു സ്വർഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വർഗ്ഗത്തിലേക്കു പോകുന്നവനായി നിങ്ങൾ കണ്ടതുപോലെ തന്നേ അവൻ വീണ്ടും വരും എന്നു പറഞ്ഞു.
हे गालीलीयलोका यूयं किमर्थं गगणं प्रति निरीक्ष्य दण्डायमानास्तिष्ठथ? युष्माकं समीपात् स्वर्गं नीतो यो यीशुस्तं यूयं यथा स्वर्गम् आरोहन्तम् अदर्शम् तथा स पुनश्चागमिष्यति।
12 അവർ യെരൂശലേമിന്നു സമീപത്തു ഒരു ശബ്ബത്ത് ദിവസത്തെ വഴിദൂരമുള്ള ഒലീവ് മലവിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
ततः परं ते जैतुननाम्नः पर्व्वताद् विश्रामवारस्य पथः परिमाणम् अर्थात् प्रायेणार्द्धक्रोशं दुरस्थं यिरूशालम्नगरं परावृत्यागच्छन्।
13 അവിടെ എത്തിയപ്പോൾ അവർ പാർത്ത മാളികമുറിയിൽ കയറിപ്പോയി, പത്രൊസ്, യോഹന്നാൻ, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമസ്, ബർത്തൊലൊമായി, മത്തായി, അൽഫായുടെ മകനായ യക്കോബ്, എരിവുകാരനായ ശിമോൻ, യാക്കോബിന്റെ മകനായ യൂദാ ഇവർ എല്ലാവരും
नगरं प्रविश्य पितरो याकूब् योहन् आन्द्रियः फिलिपः थोमा बर्थजमयो मथिराल्फीयपुत्रो याकूब् उद्योगाी शिमोन् याकूबो भ्राता यिहूदा एते सर्व्वे यत्र स्थाने प्रवसन्ति तस्मिन् उपरितनप्रकोष्ठे प्राविशन्।
14 സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയയോടും അവന്റെ സഹോദരന്മാരോടും കൂടെ ഒരുമനപ്പെട്ടു പ്രാർത്ഥന കഴിച്ചു പോന്നു.
पश्चाद् इमे कियत्यः स्त्रियश्च यीशो र्माता मरियम् तस्य भ्रातरश्चैते सर्व्व एकचित्तीभूत सततं विनयेन विनयेन प्रार्थयन्त।
15 ആ കാലത്തു ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോൾ പത്രൊസ് സഹോദരന്മാരുടെ നടുവിൽ എഴുന്നേറ്റുനിന്നു പറഞ്ഞതു:
तस्मिन् समये तत्र स्थाने साकल्येन विंशत्यधिकशतं शिष्या आसन्। ततः पितरस्तेषां मध्ये तिष्ठन् उक्तवान्
16 സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവർക്കു വഴികാട്ടിയായിത്തീർന്ന യൂദയെക്കുറിച്ചു പരിശുദ്ധാത്മാവു ദാവീദ് മുഖാന്തരം മുൻപറഞ്ഞ തിരുവെഴുത്തിന്നു നിവൃത്തിവരുവാൻ ആവശ്യമായിരുന്നു.
हे भ्रातृगण यीशुधारिणां लोकानां पथदर्शको यो यिहूदास्तस्मिन् दायूदा पवित्र आत्मा यां कथां कथयामास तस्याः प्रत्यक्षीभवनस्यावश्यकत्वम् आसीत्।
17 അവൻ ഞങ്ങളുടെ എണ്ണത്തിൽ ഉൾപ്പെട്ടവനായി ഈ ശുശ്രൂഷയിൽ പങ്കു ലഭിച്ചിരുന്നുവല്ലോ.
स जनोऽस्माकं मध्यवर्त्ती सन् अस्याः सेवाया अंशम् अलभत।
18 ‒അവൻ അനീതിയുടെ കൂലികൊണ്ടു ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവെ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി.
तदनन्तरं कुकर्म्मणा लब्धं यन्मूल्यं तेन क्षेत्रमेकं क्रीतम् अपरं तस्मिन् अधोमुखे भृमौ पतिते सति तस्योदरस्य विदीर्णत्वात् सर्व्वा नाड्यो निरगच्छन्।
19 അതു യെരൂശലേമിൽ പാർക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ടു ആ നിലത്തിന്നു അവരുടെ ഭാഷയിൽ രക്തനിലം എന്നർത്ഥമുള്ള അക്കൽദാമാ എന്നു പേർ ആയി.
एतां कथां यिरूशालम्निवासिनः सर्व्वे लोका विदान्ति; तेषां निजभाषया तत्क्षेत्रञ्च हकल्दामा, अर्थात् रक्तक्षेत्रमिति विख्यातमास्ते।
20 ‒സങ്കീർത്തനപുസ്തകത്തിൽ: “അവന്റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതിൽ ആരും പാർക്കാതിരിക്കട്ടെ” എന്നും “അവന്റെ അദ്ധ്യക്ഷസ്ഥാനം മാറ്റൊരുത്തന്നു ലഭിക്കട്ടെ” എന്നും എഴുതിയിരിക്കുന്നു.
अन्यच्च, निकेतनं तदीयन्तु शुन्यमेव भविष्यति। तस्य दूष्ये निवासार्थं कोपि स्थास्यति नैव हि। अन्य एव जनस्तस्य पदं संप्राप्स्यति ध्रुवं। इत्थं गीतपुस्तके लिखितमास्ते।
21 ആകയാൽ കർത്താവായ യേശു യോഹന്നാന്റെ സ്നാനം മുതൽ നമ്മെ വിട്ടു ആരോഹണം ചെയ്ത നാൾ വരെ നമ്മുടെ ഇടയിൽ സഞ്ചരിച്ചുപോന്ന
अतो योहनो मज्जनम् आरभ्यास्माकं समीपात् प्रभो र्यीशोः स्वर्गारोहणदिनं यावत् सोस्माकं मध्ये यावन्ति दिनानि यापितवान्
22 കാലത്തെല്ലൊം ഞങ്ങളോടു കൂടെ നടന്ന പുരുഷന്മാരിൽ ഒരുത്തൻ ഞങ്ങളോടു കൂടെ അവന്റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.
तावन्ति दिनानि ये मानवा अस्माभिः सार्द्धं तिष्ठन्ति तेषाम् एकेन जनेनास्माभिः सार्द्धं यीशोरुत्थाने साक्षिणा भवितव्यं।
23 അങ്ങനെ അവർ യുസ്തൊസ് എന്നു മറുപേരുള്ള ബർശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിറുത്തി:
अतो यस्य रूढि र्युष्टो यं बर्शब्बेत्युक्त्वाहूयन्ति स यूषफ् मतथिश्च द्वावेतौ पृथक् कृत्वा त ईश्वरस्य सन्निधौ प्रार्य्य कथितवन्तः,
24 സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
हे सर्व्वान्तर्य्यामिन् परमेश्वर, यिहूदाः सेवनप्रेरितत्वपदच्युतः
25 ഈ ഇരുവരിൽ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാർത്ഥിച്ചു അവരുടെ പേർക്കു ചീട്ടിട്ടു:
सन् निजस्थानम् अगच्छत्, तत्पदं लब्धुम् एनयो र्जनयो र्मध्ये भवता कोऽभिरुचितस्तदस्मान् दर्श्यतां।
26 ചീട്ടു മത്ഥിയാസിന്നു വീഴുകയും അവനെ പതിനൊന്നു അപ്പൊസ്തലന്മാരുടെ കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
ततो गुटिकापाटे कृते मतथिर्निरचीयत तस्मात् सोन्येषाम् एकादशानां प्ररितानां मध्ये गणितोभवत्।

< അപ്പൊ. പ്രവൃത്തികൾ 1 >