< 2 തെസ്സലോനിക്യർ 3 >

1 ഒടുവിൽ സഹോദരന്മാരേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും
ⲁ̅ⲧⲉⲛⲟⲩ ⲇⲉ ⲛⲉⲥⲛⲏⲩ ϣⲗⲏⲗ ϩⲁⲣⲟⲛ ϫⲉⲕⲁⲥ ⲉⲣⲉⲡϣⲁϫⲉ ⲙⲡϫⲟⲉⲓⲥ ⲙⲟⲟϣⲉ ⲁⲩⲱ ⲛϥϫⲓⲉⲟⲟⲩ ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲁϥϫⲓ ϩⲁⲧⲉ ⲧⲏⲩⲧⲛ
2 വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിപ്പിൻ; വിശ്വാസം എല്ലാവർക്കും ഇല്ലല്ലോ.
ⲃ̅ⲁⲩⲱ ϫⲉⲕⲁⲥ ⲉⲛⲉⲛⲟⲩϩⲙ ⲉⲃⲟⲗ ϩⲓⲧⲟⲟⲧⲟⲩ ⲛⲛⲣⲱⲙⲉ ⲉⲧϣⲧⲣⲧⲱⲣ ⲁⲩⲱ ⲙⲡⲟⲛⲏⲣⲟⲥ ⲧⲡⲓⲥⲧⲓⲥ ⲅⲁⲣ ⲛⲧⲁⲟⲩⲟⲛ ⲛⲓⲙ ⲁⲛ ⲧⲉ
3 കർത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
ⲅ̅ⲟⲩⲡⲓⲥⲧⲟⲥ ⲇⲉ ⲡⲉ ⲡϫⲟⲉⲓⲥ ⲡⲁⲓ ⲉⲧⲛⲁⲧⲁϫⲣⲉ ⲧⲏⲩⲧⲛ ⲁⲩⲱ ⲛϥϩⲁⲣⲉϩ ⲉⲣⲱⲧⲛ ⲉⲡⲡⲟⲛⲏⲣⲟⲥ
4 ഞങ്ങൾ ആജ്ഞാപിക്കുന്നതു നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ചു കർത്താവിൽ ഉറെച്ചിരിക്കുന്നു.
ⲇ̅ⲧⲛⲛⲁϩⲧⲉ ⲇⲉ ϩⲙ ⲡϫⲟⲉⲓⲥ ϩⲁⲣⲱⲧⲛ ϫⲉ ⲛⲉⲧⲛⲟⲩⲉϩⲥⲁϩⲛⲉ ⲙⲙⲟⲟⲩ ⲛⲏⲧⲛ ⲁⲧⲉⲧⲛⲁⲁⲩ ⲁⲩⲱ ⲧⲉⲧⲛⲉⲓⲣⲉ ⲙⲙⲟⲟⲩ ⲁⲩⲱ ⲧⲉⲧⲛⲁⲁⲁⲩ
5 കർത്താവു താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണതയിലേക്കും തിരിക്കുമാറാകട്ടെ.
ⲉ̅ⲡϫⲟⲉⲓⲥ ⲇⲉ ⲉϥⲉⲥⲟⲟⲩⲧⲛ ⲛⲛⲉⲧⲛϩⲏⲧ ⲉϩⲟⲩⲛ ⲉⲧⲁⲅⲁⲡⲏ ⲙⲡⲛⲟⲩⲧⲉ ⲁⲩⲱ ⲉⲑⲩⲡⲟⲙⲟⲛⲏ ⲙⲡⲉⲭⲥ
6 സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു.
ⲋ̅ⲧⲛⲡⲁⲣⲁⲅⲅⲉⲓⲗⲉ ⲇⲉ ⲛⲏⲧⲛ ⲛⲉⲥⲛⲏⲩ ϩⲙ ⲡⲣⲁⲛ ⲙⲡⲉⲛϫⲟⲉⲓⲥ ⲓⲏⲥ ⲡⲉⲭⲥ ⲉⲥⲁϩⲉ ⲧⲏⲩⲧⲛ ⲉⲃⲟⲗ ⲛⲥⲟⲛ ⲛⲓⲙ ⲉⲧⲙⲟⲟϣⲉ ⲁⲧⲁⲕⲧⲱⲥ ⲁⲩⲱ ⲉⲛⲕⲁⲧⲁ ⲧⲉⲥⲃⲱ ⲁⲛ ⲉⲛⲧⲁⲧⲉⲧⲛϫⲓⲧⲥ ⲛⲧⲟⲟⲧⲛ
7 ഞങ്ങളെ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമം കെട്ടു നടന്നിട്ടില്ല,
ⲍ̅ⲛⲧⲱⲧⲛ ⲅⲁⲣ ⲧⲉⲧⲛⲥⲟⲟⲩⲛ ϫⲉ ϣϣⲉ ⲛⲁϣ ⲛϩⲉ ⲉⲧⲛⲧⲛ ⲧⲏⲩⲧⲛ ⲉⲣⲟⲛ ϫⲉ ⲙⲡⲛⲁⲧⲁⲕⲧⲓ ⲛϩⲏⲧ ⲧⲏⲩⲧⲛ
8 ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആർക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നതു
ⲏ̅ⲟⲩⲇⲉ ⲙⲡⲛⲟⲩⲉⲙ ⲟⲩⲟⲉⲓⲕ ⲛϫⲓⲛϫⲏ ⲛⲧⲛ ⲟⲩⲁ ⲁⲗⲗⲁ ϩⲛ ⲟⲩϩⲓⲥⲉ ⲙⲛ ⲟⲩⲙⲕⲁϩ ⲉⲛⲣϩⲱⲃ ⲛⲧⲉⲩϣⲏ ⲙⲛ ⲡⲉϩⲟⲟⲩ ϫⲉ ⲛⲛⲉⲛϩⲣⲟϣ ⲉⲟⲩⲁ ⲙⲙⲱⲧⲛ
9 അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.
ⲑ̅ⲉⲃⲟⲗ ⲁⲛ ϫⲉ ⲙⲛⲧⲁⲛ ⲧⲉⲝⲟⲩⲥⲓⲁ ⲙⲙⲁⲩ ⲁⲗⲗⲁ ϫⲉⲕⲁⲥ ⲉⲛⲉⲧⲁⲁⲛ ⲛⲏⲧⲛ ⲛⲥⲙⲟⲧ ⲉⲧⲛⲧⲛ ⲧⲏⲩⲧⲛ ⲉⲣⲟⲛ
10 വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
ⲓ̅ⲕⲁⲓ ⲅⲁⲣ ⲉⲛϩⲁⲧⲉ ⲧⲏⲩⲧⲛ ⲛⲉⲛⲡⲁⲣⲁⲅⲅⲉⲓⲗⲉ ⲛⲏⲧⲛ ⲙⲡⲁⲓ ϫⲉ ⲡⲉⲧⲉⲛϥⲟⲩⲉϣⲣϩⲱⲃ ⲁⲛ ⲟⲩⲇⲉ ⲙⲡⲣⲧⲣⲉϥⲟⲩⲱⲙ
11 നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു.
ⲓ̅ⲁ̅ⲧⲛⲥⲱⲧⲙ ⲅⲁⲣ ⲉⲧⲃⲉ ϩⲟⲓⲛⲉ ϫⲉ ⲥⲉⲙⲟⲟϣⲉ ⲛϩⲏⲧ ⲧⲏⲩⲧⲛ ⲁⲧⲁⲕⲧⲱⲥ ⲛⲥⲉⲣⲗⲁⲁⲩ ⲛϩⲱⲃ ⲁⲛ ⲁⲗⲗⲁ ⲉⲩⲟ ⲛⲣⲉϥⲧⲱϩ
12 ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കർത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.
ⲓ̅ⲃ̅ⲛⲁⲓ ⲇⲉ ⲛⲧⲉⲉⲓⲙⲓⲛⲉ ⲧⲛⲡⲁⲣⲁⲅⲅⲉⲓⲗⲉ ⲛⲁⲩ ⲁⲩⲱ ⲧⲙⲡⲁⲣⲁⲕⲁⲗⲉⲓ ⲙⲙⲟⲟⲩ ϩⲙ ⲡϫⲟⲉⲓⲥ ⲓⲏⲥ ⲡⲉⲭⲥ ϫⲉⲕⲁⲥ ⲉⲩⲣϩⲱⲃ ϩⲛ ⲟⲩⲥϭ ⲣⲁϩⲧ ⲛⲥⲉⲟⲩⲱⲙ ⲙⲡⲉⲩⲟⲉⲓⲕ
13 നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളർന്നു പോകരുതു.
ⲓ̅ⲅ̅ⲛⲧⲱⲧⲛ ⲇⲉ ⲛⲉⲥⲛⲏⲩ ⲙⲡⲣⲉⲅⲕⲁϭⲓ ⲉⲧⲉⲧⲛⲉⲓⲣⲉ ⲙⲡⲡⲉⲧⲛⲁⲛⲟⲩϥ
14 ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു അവനോടുള്ള സംസർഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ.
ⲓ̅ⲇ̅ⲉϣϫⲉ ⲟⲩⲛ ⲟⲩⲁ ⲇⲉ ⲉⲛϥⲥⲱⲧⲙ ⲁⲛ ⲉⲡⲉⲛϣⲁϫⲉ ϩⲓⲧⲛ ⲧⲉⲛⲉⲡⲓⲥⲧⲟⲗⲏ ⲡⲁⲓ ϯⲙⲁⲉⲓⲛ ⲉⲣⲟϥ ⲛⲧⲉⲧⲛⲧⲙⲧⲱϩ ⲛⲙⲙⲁϥ ϫⲉⲕⲁⲥ ⲉϥⲉϣⲓ ⲡⲉ
15 എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു.
ⲓ̅ⲉ̅ⲁⲩⲱ ⲙⲡⲣⲟⲡϥ ϩⲱⲥ ϫⲁϫⲉ ⲁⲗⲗⲁ ϯ ⲥⲃⲱ ⲛⲁϥ ϩⲱⲥ ⲥⲟⲛ
16 സമാധാനത്തിന്റെ കർത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കർത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.
ⲓ̅ⲋ̅ⲛⲧⲟϥ ⲇⲉ ⲡϫⲟⲉⲓⲥ ⲛϯⲣⲏⲛⲏ ⲉϥⲉϯ ⲛⲏⲧⲛ ⲛϯⲣⲏⲛⲏ ⲛⲟⲩⲟⲉⲓϣ ⲛⲓⲙ ϩⲛ ⲥⲙⲟⲧ ⲛⲓⲙ ⲡϫⲟⲉⲓⲥ ⲛⲙⲙⲏⲧⲛ ⲧⲏⲣⲧⲛ
17 പൗലൊസായ എന്റെ കയ്യാൽ വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാൻ എഴുതുന്നു.
ⲓ̅ⲍ̅ⲡⲁⲥⲡⲁⲥⲙⲟⲥ ⲉⲛⲧⲁⲓⲥϩⲁⲉⲓϥ ⲛⲧⲁϭⲓϫ ⲡⲁⲩⲗⲟⲥ ⲉⲡⲁⲓ ⲡⲉ ⲡⲙⲁⲉⲓⲛ ϩⲛ ⲉⲡⲓⲥⲧⲟⲗⲏ ⲛⲓⲙ ⲉⲉⲓⲥϩⲁⲓ ⲛⲧⲉⲉⲓϩⲉ
18 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
ⲓ̅ⲏ̅ⲧⲉⲭⲁⲣⲓⲥ ⲙⲡⲉⲛϫⲟⲉⲓⲥ ⲓⲏⲥ ⲡⲉⲭⲥ ⲛⲙⲙⲏ ⲧⲛ ⲧⲏⲣⲧⲛ

< 2 തെസ്സലോനിക്യർ 3 >