< 2 രാജാക്കന്മാർ 21 >
1 മനശ്ശെ വാഴ്ചതുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു ഹെഫ്സീബ എന്നു പേർ.
၁မနာရှေသည် အသက်တဆယ်နှစ်နှစ်ရှိသော် နန်းထိုင်၍ ယေရုရှလင်မြို့၌ ငါးဆယ်ငါးနှစ်စိုးစံလေ၏။ မယ်တော်ကား၊ ဟဇ္ဇိဘအမည်ရှိ၏။
2 എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകൾക്കൊത്തവണ്ണം അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
၂ထိုမင်းသည် ဣသရေလအမျိုးသားရှေ့မှ ထာဝရဘုရားနှင့် ထုတ်တော်မူသော တပါးအမျိုးသား ရွံရှာဘွယ်ထုံးစံအတိုင်း၊ ထာဝရဘုရား ရှေ့တော်၌ ဒုစရိုက်ကိုပြု၏။
3 തന്റെ അപ്പനായ ഹിസ്കീയാവു നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവൻ വീണ്ടും പണിതു; ബാലിന്നു ബലിപീഠങ്ങൾ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ചു ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.
၃ခမည်းတော်ဟေဇကိ ဖျက်ဆီးသောကုန်းတို့ကို ပြုပြင်၍၊ ဣသရေလရှင်ဘုရင် အာဟပ်ပြုသကဲ့သို့ ဗာလအဘို့ ယဇ်ပလ္လင်တို့ကို တည်၏။ အာရှရပင်ကို လည်း ပြုစု၏။ မိုဃ်းကောင်းကင် တန်ဆာများကိုလည်း ဝတ်ပြုကိုးကွယ်၏။
4 യെരൂശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കുമെന്നു യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു.
၄ယေရုရှလင်မြို့၌ ငါ့နာမကိုငါတည်စေမည်ဟု ထာဝရဘုရား မိန့်တော်မူသောမြို့၊ ဗိမာန်တော်၌ ယဇ် ပလ္လင်တည်းဟူသော၊
5 യഹോവയുടെ ആലയത്തിന്റെ രണ്ടു പ്രാകാരങ്ങളിലും അവൻ ആകാശത്തിലെ സർവ്വസൈന്യത്തിന്നും ബലിപീഠങ്ങൾ പണിതു;
၅ဗိမာန်တော်တန်တိုင်းနှစ်ရပ်တွင် မိုဃ်း ကောင်းကင်တန်ဆာများ အဘို့ ယဇ်ပလ္လင်တို့ကိုတည်၏။
6 അവൻ തന്റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു.
၆မိမိသားကို မီးဖြင့်ပူဇော်၏။ ကာလဗေဒင်ကို ကြည့်တတ်၏။ ပြုစားသော အတတ်ကို သုံးဆောင်၍ စုန်းနှင့်နတ်ဝင်တို့ကိုလည်း အခွင့်ပေး၏။ ထာဝရဘုရား ၏ အမျက်တော်ကို နှိုးဆော်ခြင်းငှါ ရှေ့တော်၌ များစွာ သော ဒုစရိုက်ကိုပြု၏။
7 ഈ ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവൻ പ്രതിഷ്ഠിച്ചു.
၇ဤဗိမာန်၌၎င်း၊ ဣသရေလခရိုင်များတို့တွင် ငါရွေးကောက်သော ယေရုရှလင်မြို့၌၎င်း၊ ငါ့နာမကို အစဉ်အမြဲ ငါတည်စေမည်ဟု ထာဝရဘုရားသည် ဒါဝိဒ် နှင့် သားတော်ရှောလမုန်အား မိန့်တော်မူရာ၌၊ ရည် ဆောင်သော ဗိမာန်တော်ထဲမှာ မိမိပြုစုသော အာရှရ ပင်နှင့်တူအောင် လုပ်သောရုပ်တုကို တင်ထား၏။
8 ഞാൻ അവരോടു കല്പിച്ചതൊക്കെയും എന്റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന്നു അവർ ശ്രദ്ധിക്കമാത്രം ചെയ്താൽ ഇനി യിസ്രായേലിന്റെ കാൽ, അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശം വിട്ടലയുവാൻ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു.
၈ငါမှာထားသမျှအတိုင်း ငါ့ကျွန်မောရှေ မှာထား သမျှသော တရားအတိုင်း ဣသရေလအမျိုးသားတို့သည် ကျင့်ခြင်းငှါ စောင့်ရှောက်လျှင်၊ သူတို့ဘိုးဘေးတို့အား ငါပေးသော ပြည်မှ သူတို့ကို နောက်တဖန် ငါမရွှေ့ မပြောင်းစေဟု မိန့်တော်မူသော်လည်း၊
9 എന്നാൽ അവർ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‌വാൻ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.
၉သူတို့သည် နားမထောင်၊ ဣသရေလအမျိုးသား တို့ရှေ့မှာ ထာဝရဘုရား ဖျက်ဆီးတော်မူသော လူမျိုးတို့ ပြုသည်ထက် သာ၍ ဒုစရိုက်ကိုပြုစေခြင်းငှါ မနာရှေ သည် သွေးဆောင်လေ၏။
10 ആകയാൽ യഹോവ, പ്രവാചകന്മാരായ തന്റെദാസന്മാർ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ:
၁၀ထိုကြောင့် ထာဝရဘုရားသည် မိမိကျွန်ပရော ဖက်တို့ဖြင့် မိန့်တော်မူသည်ကား၊
11 യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പെ ഉണ്ടായിരുന്ന അമോര്യർ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ലേച്ഛതകൾ പ്രവർത്തിച്ചിരിക്കയാലും തന്റെ വിഗ്രഹങ്ങളെക്കൊണ്ടു യെഹൂദയെയും പാപം ചെയ്യിക്കയാലും
၁၁ယုဒရှင်ဘုရင် မနာရှေသည် သူ့ရှေ့မှာ ဖြစ်ဘူး သော အာမောရိလူတို့ပြုသမျှထက် သာ၍ရွံရှာဘွယ် သော ဤဒုစရိုက်တို့ကို ပြုသောကြောင့်၎င်း၊ မိမိရုပ်တု ဆင်းတုအားဖြင့် ယုဒအမျိုးကို ပြစ်မှားစေသောကြောင့် ၎င်း၊
12 യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേൾക്കുന്ന ഏവന്റെയും ചെവി രണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനർത്ഥം ഞാൻ യെരൂശലേമിന്നും യെഹൂദെക്കും വരുത്തും.
၁၂ဣသရေလအမျိုး၏ ဘုရားသခင်ထာဝရဘုရား မိန့်တော်မူသည်ကား၊ သိတင်းကြားသောသူတိုင်း နားနှစ်ဘက်ခါးစေခြင်းငှါ ငါသည် ယေရုရှလင်မြို့၊ ယုဒ ပြည်၌ ဘေးရောက်စေမည်။
13 ഞാൻ യെരൂശലേമിന്മേൽ ശമര്യയുടെ അളവുനൂലും ആഹാബ് ഗൃഹത്തിന്റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും.
၁၃ယေရုရှလင်မြို့ အပေါ်မှာ ရှမာရိမျဉ်းကြိုးနှင့် အာဟပ်အမျိုး၏ ချိန်ကြိုးကို ငါတန်းချမည်။ ပုကန်ကို သုတ်၍ သုတ်ပြီးမှ မှောက်ထားသကဲ့သို့ ယေရုရှလင်မြို့ကို ငါပြုမည်။
14 എന്റെ അവകാശത്തിന്റെ ശേഷിപ്പു ഞാൻ ത്യജിച്ചു അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ തങ്ങളുടെ സകലശത്രുക്കൾക്കും കവർച്ചയും കൊള്ളയും ആയ്തീരും.
၁၄ကျန်ကြွင်းသောငါ့အမွေ လူတို့ကိုငါစွန့်၍ရန်သူလက်သို့ အပ်သဖြင့်၊ သူတို့သည်ရန်သူအပေါင်းတို့၏ လုယက်နှိပ်စက် ရာဖြစ်ကြလိမ့်မည်။
15 അവരുടെ പിതാക്കന്മാർ മിസ്രയീമിൽനിന്നു പുറപ്പെട്ട നാൾമുതൽ ഇന്നുവരെ അവർ എനിക്കു അനിഷ്ടമായുള്ളതു ചെയ്തു എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടു തന്നേ.
၁၅အကြောင်းမူကား ဘိုးဘေးတို့သည် အဲဂုတ္တု ပြည်က ထွက်သော နေ့မှစ၍ ယနေ့တိုင်အောင် အစဉ် အဆက်တို့သည် ငါ့ရှေ့မှာ ဒုစရိုက်ကို ပြု၍ ငါ့အမျက်ကို နှိုးဆော်ကြပြီဟု မိန့်တော်မူ၏။
16 അത്രയുമല്ല, യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്യേണ്ടതിന്നു മനശ്ശെ യെഹൂദയെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവൻ യെരൂശലേമിൽ ഒരറ്റംമുതൽ മറ്റേഅറ്റംവരെ നിറെപ്പാൻ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു.
၁၆မနာရှေသည် ထာဝရဘုရား ရှေ့တော်၌ ဒုစရိုက်ကိုပြု၍ ယုဒအမျိုးကို ပြစ်မှားစေသောအပြစ်မှ တပါးအပြစ်မရှိသော သူအများတို့ကို သတ်၍ ယေရု ရှလင်မြို့တဘက်မှ တဘက်တိုင်အောင် သူတို့အသွေးနှင့် ပြည့်စေခြင်းငှါပြု၏။
17 മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
၁၇မနာရှေပြုမူသော အမှုအရာ ကြွင်းလေသမျှ တို့နှင့် ပြစ်မှားသော အပြစ်တို့သည် ယုဒရာဇဝင်၌ ရေးထားလျက်ရှိ၏။
18 മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നേ, അവനെ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നുപകരം രാജാവായി.
၁၈မနာရှေသည် ဘိုးဘေးတို့နှင့် အိပ်ပျော်၍၊ ဩဇဥယျာဉ်တည်းဟူသော မိမိအိမ်နှင့်ဆိုင်သော ဥယျာဉ်၌ သင်္ဂြိုဟ်ခြင်းကို ခံလေ၏။ သားတော်အာမုန် သည် ခမည်းတော်အရာ၌ နန်းထိုင်၏။
19 ആമോൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മെശൂല്ലേമെത്ത് എന്നു പേർ; അവൾ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.
၁၉အာမုန်သည် အသက်နှစ်ဆယ်နှစ်နှစ်ရှိသော် နန်းထိုင်၍ ယေရုရှလင်မြို့၌ နှစ်နှစ်စိုးစံလေ၏။ မယ်တော်ကား ယုပ္ဘါမြို့သူ ဟာရုပ်သမီး မေရှုလမက် အမည်ရှိ၏။
20 അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു;
၂၀ထိုမင်းသည် ခမည်းတော် မနာရှေပြုသကဲ့သို့ ထာဝရဘုရားရှေ့တော်၌ ဒုစရိုက်ကို ပြု၏။
21 തന്റെ അപ്പൻ നടന്ന വഴിയിലൊക്കെയും നടന്നു; തന്റെ അപ്പൻ സേവിച്ച വിഗ്രഹങ്ങളെയും സേവിച്ചു നമസ്കരിച്ചു.
၂၁ခမည်းတော်လိုက်သမျှသောလမ်းသို့ လိုက်၏။ ခမည်းတော်ဝတ်ပြုသော ရုပ်တုဆင်းတုတို့ကို ဝတ်ပြု ကိုးကွယ်၏။
22 അങ്ങനെ അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.
၂၂ဘိုးဘေးတို့၏ ဘုရားသခင် ထာဝရဘုရားကို စွန့်၍ ထာဝရဘုရား၏ လမ်းတော်ကိုလွှဲရှောင်၏။
23 എന്നാൽ ആമോന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു;
၂၃မိမိကျွန်တို့သည် သင်းဖွဲ့၍ ရှင်ဘုရင်ကို နန်းတော်၌ လုပ်ကြံကြ၏။
24 എന്നാൽ ദേശത്തെ ജനം ആമോൻരാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെ ഒക്കെയും കൊന്നു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നു പകരം രാജാവാക്കി.
၂၄အာမုန်မင်းကြီးတဘက်၌ သင်းဖွဲ့သော သူ အပေါင်းတို့ကို ပြည်သူပြည်သားတို့သည် ကွပ်မျက်၍ သားတော်ယောရှိကို ခမည်းတော်အရာ၌ နန်းတင်ကြ၏။
25 ആമോൻ ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
၂၅အာမုန်ပြုမူသော အမှုအရာ ကြွင်းလေသမျှတို့ သည် ယုဒရာဇဝင်၌ ရေးထားလျက်ရှိ၏။
26 ഉസ്സയുടെ തോട്ടത്തിലെ അവന്റെ കല്ലറയിൽ അവനെ അടക്കംചെയ്തു. അവന്റെ മകനായ യോശീയാവു അവന്നു പകരം രാജാവായി.
၂၆ဩဇဥယျာဉ်တွင် မိမိသင်္ချိုင်းတွင်း၌ သင်္ဂြိုဟ် ခြင်းကိုခံ၍၊ သားတော်ယောရှိသည် ခမည်းတော်အရာ၌ နန်းထိုင်၏။