< 2 രാജാക്കന്മാർ 14 >

1 യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യോവാശിന്റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു രാജാവായി.
యెహోయాహాజు కొడుకు యెహోయాషు ఇశ్రాయేలుకు రాజుగా ఉన్న రెండో సంవత్సరంలో యోవాషు కొడుకు అమజ్యా యూదాకు రాజయ్యాడు.
2 അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. യെരൂശലേംകാരത്തിയായ അവന്റെ അമ്മെക്കു യെഹോവദ്ദാൻ എന്നു പേർ.
అతడు రాజైనప్పుడు అతని వయస్సు 25 సంవత్సరాలు. అతడు యెరూషలేములో 29 సంవత్సరాలు రాజుగా ఉన్నాడు. అతని తల్లి యెరూషలేము నివాసి యెహోయద్దాను.
3 അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. തന്റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്റെ അപ്പനായ യോവാശ് ചെയ്തതുപോലെ ഒക്കെയും അവൻ ചെയ്തു.
ఇతడు తన పూర్వికుడైన దావీదు చేసినట్టు పూర్తిగా చెయ్యకపోయినా, యెహోవా దృష్టిలో నీతి గలవాడిగా ఉండి అన్ని విషయాల్లోనూ తన తండ్రి యోవాషు చేసినట్టు చేశాడు.
4 എങ്കിലും പൂജാഗിരികൾക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.
అయితే అతడు ఉన్నత స్థలాలను పడగొట్టలేదు. ప్రజలు ఇంకా ఉన్నత స్థలాల్లో బలులర్పిస్తూ ధూపం వేయడం కొనసాగిస్తూనే ఉన్నారు.
5 രാജത്വം അവന്നു സ്ഥിരമായപ്പോൾ തന്റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവൻ കൊന്നുകളഞ്ഞു.
రాజ్యంలో తాను రాజుగా స్థిరపడిన తరువాత రాజైన తన తండ్రిని చంపిన తన సేవకులను అతడు హతం చేయించాడు.
6 എന്നാൽ പുത്രന്മാർക്കു പകരം പിതാക്കന്മാരും പിതാക്കന്മാർക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുതു; താന്താന്റെ പാപത്തിന്നു താന്താൻ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു അനുസരിച്ചു അവൻ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.
అయితే “కొడుకులు చేసిన నేరాన్నిబట్టి తండ్రులకు మరణశిక్ష విధించకూడదు, తండ్రుల నేరాన్నిబట్టి కొడుకులకు మరణశిక్ష విధించకూడదు. ఎవరి పాపాని బట్టి వారే మరణ శిక్ష పొందాలి” అని మోషేకు యెహోవా రాసి ఇచ్చిన ధర్మశాస్త్రంలో ఉన్న ఆజ్ఞను బట్టి ఆ హంతకుల పిల్లలను అతడు హతం చేయలేదు.
7 അവൻ ഉപ്പുതാഴ്‌വരയിൽവെച്ചു എദോമ്യരിൽ പതിനായിരംപേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേൽ എന്നു പേർ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
ఇంకా అతడు ఉప్పు లోయలో యుద్ధం చేసి ఎదోమీయుల్లో 10,000 మందిని హతం చేసి, సెల అనే పట్టణాన్ని జయించి, దానికి యొక్తయేలు అని పేరు పెట్టాడు. ఈ రోజు వరకూ దానికి అదే పేరు.
8 ആ കാലത്തു അമസ്യാവു യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യെഹോവാശ് എന്ന യിസ്രായേൽരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു.
అప్పుడు అమజ్యా ఇశ్రాయేలు రాజు యెహూకు పుట్టిన యెహోయాహాజు కొడుకు యెహోయాషు దగ్గరికి వార్తాహరులను పంపి “మనం ముఖాముఖి యుద్ధం చేద్దాం రా” అన్నాడు.
9 അതിന്നു യിസ്രായേൽരാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിന്നു മറുപടി പറഞ്ഞയച്ചതു: ലെബാനോനിലെ മുൾപ്പടർപ്പു ലെബാനോനിലെ ദേവദാരുവോടു: നിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു ആളയച്ചു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയിൽ മുൾപ്പടർപ്പിനെ ചവിട്ടിക്കളഞ്ഞു.
ఇశ్రాయేలు రాజు యెహోయాషు యూదా రాజు అమజ్యాకు ఇలా చెప్పి పంపాడు. “లెబానోనులో ఉన్న ముళ్ళ చెట్టొకటి ‘నీ కూతుర్ని నా కొడుక్కి ఇవ్వు’ అని లెబానోనులో ఉన్న దేవదారు వృక్షానికి కబురంపిందట. అంతలోనే లెబానోనులో ఉన్న అడవి మృగం ఒకటి వచ్చి ఆ ముళ్ళ చెట్టును తొక్కేసింది.
10 എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്റെ വീട്ടിൽ ഇരുന്നുകൊൾക; നീയും നിന്നോടുകൂടെ യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ചെന്നു ചാടുന്നതു എന്തിന്നു? എന്നാൽ അമസ്യാവു കേട്ടില്ല.
౧౦నీవు ఎదోమీయులను హతమార్చిన కారణంగా హృదయంలో మిడిసి పడుతున్నావు. నీకు కలిగిన విజయాన్నిబట్టి అతిశయపడు గానీ నీ ఇంటి దగ్గరే ఉండు. నీవు మాత్రమే కాకుండా నీతోబాటు యూదావారు కూడా నాశనం కావడానికి నీవు ఎందుకు కారణం కావాలి?”
11 ആകയാൽ യിസ്രായേൽരാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദെക്കുള്ള ബേത്ത്-ശേമെശിൽവെച്ചു അവനും യെഹൂദാരാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.
౧౧అమజ్యా ఆ మాట వినలేదు. ఇశ్రాయేలు రాజు యెహోయాషు బయలుదేరి, యూదాకు సంబంధించిన బేత్షెమెషు పట్టణం దగ్గర యూదా రాజు అమజ్యాతో ముఖాముఖీ తలపడ్డాడు.
12 യെഹൂദാ യിസ്രായേലിനോടു തോറ്റു ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു ഓടിപ്പോയി.
౧౨యూదావారు ఇశ్రాయేలు వాళ్ళతో యుద్ధంలో ఓడిపోయి అందరూ తమ గుడారాలకు పారిపోయారు.
13 അഹസ്യാവിന്റെ മകനായ യെഹോവാശിന്റെ മകൻ അമസ്യാവു എന്ന യെഹൂദാരാജാവിനെ യിസ്രായേൽരാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവെച്ചു പിടിച്ചിട്ടു യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.
౧౩ఇంకా, అహజ్యాకు పుట్టిన యోవాషు కొడుకు అమజ్యా అనే యూదారాజును ఇశ్రాయేలు రాజైన యెహోయాషు బేత్షెమెషు దగ్గర పట్టుకుని యెరూషలేముకు వచ్చి, ఎఫ్రాయిము గుమ్మం మొదలు మూల గుమ్మం వరకూ యెరూషలేము ప్రాకారం గోడలను 400 మూరల పొడుగున పడగొట్టాడు.
14 അവൻ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകലഉപകരണങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്യയിലേക്കു മടങ്ങിപ്പോയി.
౧౪ఇంకా, యెహోవా మందిరంలో, రాజనగరులో కనబడిన వెండి బంగాపాత్రలన్నీ, బందీలను కూడా తీసుకుని షోమ్రోనుకు వచ్చాడు.
15 യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്റെ പരാക്രമപ്രവൃത്തികളും അവൻ യെഹൂദാരാജാവായ അമസ്യാവോടു യുദ്ധംചെയ്തതും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
౧౫యెహోయాషు చేసిన ఇతర పనులు గురించి, అతని పరాక్రమాన్ని గురించి, యూదారాజు అమజ్యాతో అతడు చేసిన యుద్ధం గురించి, ఇశ్రాయేలు రాజుల చరిత్ర గ్రంథంలో రాసి ఉంది.
16 പിന്നെ യെഹോവാശ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്റെ മകനായ യൊരോബെയാം അവന്നു പകരം രാജാവായി.
౧౬యెహోయాషు చనిపోయినప్పుడు, అతని పూర్వీకులతోబాటు షోమ్రోనులో ఇశ్రాయేలు రాజుల సమాధిలో పాతిపెట్టారు. ఆ తరువాత అతని కొడుకు యరొబాము అతని స్థానంలో రాజయ్యాడు.
17 യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകനായ യെഹോവാശിന്റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.
౧౭యూదా రాజు యోవాషు కొడుకు అమజ్యా, ఇశ్రాయేలు రాజు యెహోయాహాజు కొడుకు అయిన యెహోయాషు చనిపోయిన తరువాత 15 సంవత్సరాలు జీవించాడు.
18 അമസ്യാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
౧౮అమజ్యా చేసిన ఇతర పనుల గురించి యూదా రాజుల చరిత్ర గ్రంథంలో రాసి ఉంది.
19 യെരൂശലേമിൽ അവന്നു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ടു അവൻ ലാഖീശിലേക്കു ഓടിപ്പോയി; എന്നാൽ അവർ അവന്റെ പിന്നാലെ ലാഖീശിലേക്കു ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.
౧౯ప్రజలు యెరూషలేములో అతని మీద కుట్ర చేయగా అతడు లాకీషు పట్టణానికి పారిపోయాడు. కాని, వారు అతనివెంట కొందరిని లాకీషుకు పంపారు.
20 അവനെ കുതിരപ്പുറത്തുവെച്ചു കൊണ്ടുവന്നു യെരൂശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.
౨౦వారు అక్కడ అతన్ని చంపి గుర్రాల మీద అతని శవాన్ని యెరూషలేముకు తెప్పించి దావీదు పట్టణంలో అతని పూర్వీకుల సమాధిలో పాతిపెట్టారు.
21 യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസര്യാവെ കൊണ്ടുവന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
౨౧అప్పుడు యూదా ప్రజలు 16 సంవత్సరాల వయస్సు ఉన్న అజర్యాను అతని తండ్రి అమజ్యాకు బదులుగా పట్టాభిషేకం చేశారు.
22 രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവൻ തന്നേ.
౨౨ఇతడు రాజైన తన తండ్రి తన పూర్వీకులతోబాటు చనిపోయిన తరువాత ఏలతు అనే పట్టణాన్ని చక్కగా కట్టించి యూదా వాళ్లకు దాన్ని మళ్ళీ అప్పగించాడు.
23 യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്റെ മകൻ യൊരോബെയാം രാജാവായി ശമര്യയിൽ നാല്പത്തൊന്നു സംവത്സരം വാണു.
౨౩యూదా రాజు యోవాషు కొడుకు అమజ్యా పరిపాలనలో 15 వ సంవత్సరంలో ఇశ్రాయేలు రాజు యెహోయాషు కొడుకు యరొబాము షోమ్రోనులో పరిపాలన ఆరంభించి, 41 సంవత్సరాలు రాజుగా ఉన్నాడు.
24 അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളൊന്നും വിട്ടുമാറിയില്ല.
౨౪ఇతడు కూడా ఇశ్రాయేలు వారు పాపం చెయ్యడానికి కారకుడైన నెబాతు కొడుకు యరొబాము చేసిన పాపాలు విడిచిపెట్టకుండా వాటినే అనుసరించి యెహోవా దృష్టిలో చెడుతనం జరిగించాడు.
25 ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖാന്തരം യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്റെ അതിർമുതൽ അരാബയിലെ കടൽവരെ യിസ്രായേലിന്റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.
౨౫ఇశ్రాయేలీయుల దేవుడు యెహోవా గత్హేపెరు ఊరివాడైన అమిత్తయికి పుట్టిన తన సేవకుడు యోనా అనే ప్రవక్త ద్వారా చెప్పిన మాట చొప్పున ఇతడు హమాతుకు వెళ్ళే దారి మొదలుకుని అరాబా సముద్రం వరకూ ఇశ్రాయేలువాళ్ళ సరిహద్దును మళ్ళీ స్వాధీనం చేసుకున్నాడు.
26 യിസ്രായേലിന്റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിന്നു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ടു,
౨౬దాసులుగాని, స్వతంత్రులుగాని, ఇశ్రాయేలు వాళ్లకు సహాయం చెయ్యడానికి ఎవ్వరూ లేరు.
27 യിസ്രായേലിന്റെ പേർ ആകാശത്തിൻ കീഴിൽനിന്നു മായിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖാന്തരം അവരെ രക്ഷിച്ചു.
౨౭కాబట్టి యెహోవా ఇశ్రాయేలు వారు పడిన బాధ ఎంతో ఘోరమైనదిగా ఎంచాడు. ఇశ్రాయేలు అనే పేరు ఆకాశం కింద నుంచి తుడిచి వేయనని యెహోవా చెప్పాడు గనుక యెహోయాషు కొడుకు యరొబాము ద్వారా వాళ్ళను రక్షించాడు.
28 യൊരോബെയാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവൻ യുദ്ധംചെയ്തതും യെഹൂദെക്കു ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിന്നു വീണ്ടുകൊണ്ടതിൽ അവൻ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
౨౮యరొబాము చేసిన ఇతర పనుల గురించి, అతడు చేసిన దానంతటి గురించి, అతని పరాక్రమం గురించి, అతడు చేసిన యుద్ధం గురించి, దమస్కు పట్టణాన్ని, యూదావాళ్లకు ఉన్న హమాతు పట్టణాన్ని ఇశ్రాయేలు కోసం అతడు మళ్ళీ జయించిన సంగతిని గురించి, ఇశ్రాయేలు రాజుల చరిత్ర గ్రంథంలో రాసి ఉంది.
29 യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ സെഖര്യാവു അവന്നു പകരം രാജാവായി.
౨౯యరొబాము తన పూర్వీకులైన ఇశ్రాయేలు రాజులతోబాటు చనిపోయిన తరువాత అతని కొడుకు జెకర్యా అతని స్థానంలో రాజయ్యాడు.

< 2 രാജാക്കന്മാർ 14 >