< 2 യോഹന്നാൻ 1 >
1 നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യംനിമിത്തം ഞാൻ മാത്രമല്ല, (aiōn )
Me, Asɔre Panin, Meretwerɛ akɔma Awuraa a wɔayi no ne ne mma a medɔ wɔn, nokorɛ no enti. Ɛnyɛ me nko, na mmom, wɔn a wɔnim nokorɛ no nyinaa dɔ mo,
2 സത്യത്തെ അറിഞ്ഞിരിക്കുന്നവർ എല്ലാവരും സത്യത്തിൽ സ്നേഹിക്കുന്ന മാന്യനായകിയാർക്കും മക്കൾക്കും മൂപ്പനായ ഞാൻ എഴുതുന്നതു:
ɛfiri sɛ, nokorɛ no te yɛn mu na ɛbɛtena yɛn mu akɔsi daa: (aiōn )
3 പിതാവായ ദൈവത്തിങ്കൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിങ്കൽനിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.
Adom, mmɔborɔhunu ne asomdwoeɛ mfiri Agya Onyankopɔn ne Awurade Yesu Kristo, Agya no Ba no nkyɛn, mmra yɛn so nokorɛ ne ɔdɔ mu.
4 നമുക്കു പിതാവിങ്കൽനിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളിൽ ചിലർ സത്യത്തിൽ നടക്കുന്നതു ഞാൻ കണ്ടു അത്യന്തം സന്തോഷിച്ചു.
Mʼani gyee sɛ mehunuu sɛ mo mma no bi te nokorɛ mu sɛdeɛ Agya no hyɛɛ yɛn no.
5 ഇനി നായകിയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതൽ നമുക്കു ഉള്ളതായിട്ടു തന്നേ ഞാൻ അവിടത്തേക്കു എഴുതി അപേക്ഷിക്കുന്നു.
Enti, mereka akyerɛ wo, Awuraa sɛ, momma yɛnnodɔ yɛn ho. Yei nyɛ mmara foforɔ a merehyɛ ama wo. Ɛyɛ mmara a wɔahyɛ ama yɛn firi ahyɛaseɛ.
6 നാം അവന്റെ കല്പനകളെ അനുസരിച്ചുനടക്കുന്നതു തന്നേ സ്നേഹം ആകുന്നു. നിങ്ങൾ ആദിമുതൽ കേട്ടതുപോലെ അനുസരിച്ചുനടപ്പാനുള്ള കല്പന ഇതത്രേ.
Saa ɔdɔ a mereka ho asɛm yi kyerɛ sɛ, momma yɛntena ase na yɛnyɛ ɔsetie mma Onyankopɔn. Mmara a mote firii ahyɛaseɛ no kyerɛ sɛ mo nyinaa, montena ase ɔdɔ mu.
7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
Adaadaafoɔ a wɔnnnye nntom sɛ Yesu Kristo baa ɔhonam mu no abɔ apete ewiase. Saa adaadaafoɔ yi yɛ atorofoɔ ne Kristo atamfoɔ.
8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ.
Monhwɛ mo ho so yie na moanhwere deɛ moayɛ ho adwuma na moanya mo akatua wɔ mu no.
9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
Obiara a ɔntena Kristo nkyerɛkyerɛ mu no, ɔnni Onyankopɔn. Na deɛ ɔtena nkyerɛkyerɛ no mu no wɔ Agya no ne Ɔba no.
10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വരുന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
Sɛ obi ba mo nkyɛn na wamfa saa nkyerɛkyerɛ yi ammrɛ mo a, monnnye no wɔ mo efie, na monnnye nʼani nso.
11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.
Ɛfiri sɛ, obiara a ɔgye saa onipa no ka bɔne a ɔyɛ no ho.
12 നിങ്ങൾക്കു എഴുതുവാൻ പലതും ഉണ്ടു; എങ്കിലും കടലാസ്സിലും മഷികൊണ്ടും എഴുതുവാൻ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂർണ്ണമാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വന്നു മുഖാമുഖമായി സംസാരിപ്പാൻ ആശിക്കുന്നു.
Mewɔ nsɛm pii ka kyerɛ mo, nanso meremfa krataa ne twerɛduro so nka. Na mmom, mɛba onipadua so abɛkasa akyerɛ mo, na mo ani agye.
13 അവിടത്തെ മാന്യസഹോദരിയുടെ മക്കൾ വന്ദനം ചൊല്ലുന്നു.
Wo nuabaa a wɔayi no no mma no kyea wo.