< 2 ദിനവൃത്താന്തം 9 >

1 ശെബാരാജ്ഞി ശലോമോന്റെ കീർത്തികേട്ടിട്ടു കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.
Et la reine de Saba ouït le renom de Salomon, et elle vint à Jérusalem avec une suite nombreuse, pour éprouver le roi Salomon, en lui proposant des énigmes; or, elle avait des chameaux chargés d'épices, d'or et de pierres précieuses; elle vint ainsi auprès de Salomon, et elle lui dit tout ce qu'elle avait dans le cœur.
2 അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു; സമാധാനം പറവാൻ കഴിയാതെ ഒന്നും ശലോമോന്നു മറപൊരുളായിരുന്നില്ല.
Et Salomon résolut toutes ses questions, et il n'y eut pas un mot qu'il négligeât, auquel il ne répondît.
3 ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവൻ പണിത അരമനയും
Et la reine de Saba vit la sagesse de Salomon, le palais qu'il avait bâti,
4 അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
Les mets de sa table, les logements de ses serviteurs, la tenue de ses officiers et leurs vêtements, ses échansons, leur équipement et les holocaustes qu'il consacra dans le temple du Seigneur, et elle en fut hors d'elle-même.
5 അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യംതന്നേ;
Et elle dit au roi Salomon: C'était la vérité qu'on m'avait dite en mon pays, au sujet de ton éloquence et de ta sagesse.
6 ഞാൻ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല, ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു.
Et j'avais refusé de croire à ce qu'on m'en avait rapporté, jusqu'à ce que je fusse venue moi-même et que j'eusse vu de mes yeux; je reconnais qu'on ne m'avait point appris la moitié de ta sagesse. Tu as dépassé ce que j'avais entendu.
7 നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എല്ലായ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.
Heureux tes hommes, heureux tes serviteurs qui sont toujours auprès de toi, et qui recueillent toute ta sagesse.
8 നിന്റെ ദൈവമായ യഹോവെക്കു വേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന്നു അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാൻ നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു.
Béni soit le Seigneur ton Dieu qui s'est complu en toi et qui t'a mis sur le trône d'Israël, pour que tu sois roi selon le cœur du Seigneur ton Dieu; car le Seigneur ton Dieu aime ce peuple, et il veut l'affermir à jamais; et il t'a établi leur roi, afin que tu observes le jugement et la justice.
9 അവൾ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിന്നു കൊടുത്തതുപോലെയുള്ള സുഗന്ധവർഗ്ഗം പിന്നെ ഉണ്ടായിട്ടില്ല.
Et elle donna à Salomon cent vingt talents d'or, avec une immense quantité d'épices, et des pierres précieuses. Il n'y eut, en aucun temps, des épices comme celles que la reine de Saba donna au roi Salomon.
10 ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.
Cependant, les serviteurs de Salomon et les serviteurs d'Hiram apportèrent à Salomon de l'or d'Ophir, des pins et des pierres précieuses.
11 രാജാവു ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്തു അശേഷം കണ്ടിട്ടില്ല.
Le roi fit de ces pins les degrés du temple et du palais; il en fit aussi des cithares et des lyres pour les chanteurs, et on n'avait jamais vu de tels arbres auparavant dans la terre de Juda.
12 ശെബാരാജ്ഞി രാജാവിന്നു കൊണ്ടുവന്നതിൽ പരമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോൻരാജാവു അവൾക്കു കൊടുത്തു; അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
Et le roi Salomon donna à la reine de Saba tout ce qu'elle voulut, tout ce qu'elle demanda, hormis ce qu'elle-même lui avait donné. Et elle s'en retourna en son pays.
13 സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന്നു ഓരോ ആണ്ടിൽ വന്നിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തു ആയിരുന്നു.
Le poids de l'or qui arriva au roi Salomon en une année, fut de six cent soixante-six talents,
14 അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോന്നു പൊന്നും വെള്ളിയും കൊണ്ടുവന്നു.
Outre les impôts sur les hommes et les droits payés par les marchands. Et tous les rois de l'Arabie, tous les princes de la terre promise apportaient au roi Salomon de l'argent et de l'or.
15 ശലോമോൻരാജാവു പൊൻപലകകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോപരിചെക്കു അറുനൂറു ശേക്കെൽ പൊൻപലക ചെലവായി.
Il fit faire deux cents longs boucliers d'or avec six cents sicles d'or battu, chacun pesant six cents sicles d'or pur,
16 അവൻ പൊൻപലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചെക്കു മുന്നൂറു ശേക്കെൽ പൊന്നു ചെലവായി. രാജാവു അവയെ ലെബാനോൻ വനഗൃഹത്തിൽവെച്ചു.
Et trois cents petits boucliers d'or battu, chacun pesant trois cents sicles d'or; il les plaça tous dans le palais de bois du Liban.
17 രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
Il fit faire aussi un grand trône d'ivoire qu'il revêtit de lames d'or très fin.
18 സിംഹാസനത്തോടു ചേർത്തുറപ്പിച്ചതായി ആറു പതനവും പൊന്നുകൊണ്ടു ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
On montait sur ce trône par six degrés revêtus d'or, et il y avait des bras des deux côtés du siège, et deux lions auprès des bras,
19 ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.
Et douze lions sur les degrés: six à droite, six à gauche; on ne voyait rien de semblable dans aucun royaume.
20 ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
Et tous les vases dont se servait Salomon étaient d'or, ainsi que tous les meubles du palais de bois du Liban. On n'y voyait point d'argent, car ce métal était compté pour rien, du temps de Salomon.
21 രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തർശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കൽ തർശീശ് കപ്പലുകൾ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവയെ കൊണ്ടുവന്നു.
Et cela, parce qu'un vaisseau de Salomon partait pour Tharsis avec les serviteurs du roi Hiram, et tous les trois ans des bâtiments en revenaient chargés d'or, d'argent, d'ivoire et de singes.
22 ഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
Ainsi, Salomon surpassa tous les rois en science et en richesses.
23 ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.
Et tous les rois de la terre demandèrent à le voir, et à entendre la sagesse que Dieu avait mise en son cœur.
24 അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവയെ കൊണ്ടുവന്നു.
Et chaque année, ils lui apportaient des présents: des vases, de l'or, des vêtements, de la myrrhe, des épices, des chevaux et des mules.
25 ശലോമോന്നു കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
Salomon avait pour ses chars quatre mille cavales et douze mille cavaliers; il les avait mis dans les villes des chars ou auprès de lui à Jérusalem.
26 അവൻ നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതൃത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു.
Et il était le chef de tous les rois, depuis l'Euphrate jusqu'au territoire des Philistins, et aux frontières de l'Égypte.
27 രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്‌വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.
Et le roi rendit à Jérusalem l'or et l'argent aussi communs que les pierres; et les cèdres aussi nombreux que les mûriers des champs.
28 മിസ്രയീമിൽനിന്നും സകലദേശങ്ങളിൽനിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും.
Et Salomon tirait des chevaux de l'Égypte et de toute la terre.
29 ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻപ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദർശകന്റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.
Le reste des actes de Salomon, les premiers et les derniers sont écrits dans les Récits de Nathan le prophète, et d'Achias le Sélonite, et dans les Visions du voyant Johel, concernant Jéroboam, fils de Nabat.
30 ശലോമോൻ യെരൂശലേമിൽ എല്ലായിസ്രായേലിന്നും നാല്പതു സംവത്സരം രാജാവായിരുന്നു.
Et Salomon régna quarante ans sur Israël.
31 പിന്നെ ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.
Et Salomon s'endormit avec ses pères; on l'ensevelit en la ville de David, et son fils Roboam régna à sa place.

< 2 ദിനവൃത്താന്തം 9 >