< 2 ദിനവൃത്താന്തം 6 >

1 അപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;
అప్పుడు సొలొమోను “గాఢాంధకారంలో నేను నివసిస్తున్నాను అని యెహోవా సెలవిచ్చాడు.
2 എങ്കിലും ഞാൻ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാൻ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു.
అయితే నువ్వు ఎల్లకాలం నివసించడానికి నిత్యమైన స్థలంగా నేనొక గొప్ప మందిరాన్ని నీ కోసం కట్టించాను” అన్నాడు.
3 പിന്നെ യിസ്രായേൽസഭ മുഴുവനും നില്ക്കെ രാജാവു തന്റെ മുഖം തിരിച്ചു യിസ്രായേലിന്റെ സർവ്വസഭയേയും
తరువాత రాజు ప్రజల వైపు తిరిగి, ఇశ్రాయేలీయుల సమాజం అంతా నిలబడి ఉండగా వారిని దీవించాడు.
4 അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദിനോടു തിരുവായ് കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
అతడు వారితో “నా తండ్రి దావీదుకు ప్రమాణం చేసి, దాన్ని స్వయంగా నెరవేర్చిన ఇశ్రాయేలీయుల దేవుడు యెహోవాకు స్తోత్రం కలుగు గాక.
5 എന്റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല.
ఆయన ‘నేను నా ప్రజలను ఐగుప్తు దేశంలో నుండి రప్పించిన రోజు మొదలు నా నామం నిలిచి ఉండడానికి ఒక మందిరం కట్టించాలని నేను ఇశ్రాయేలు గోత్రాల్లో ఏ పట్టణాన్నీ ఏర్పాటు చేసుకోలేదు, ఇశ్రాయేలీయులనే నా ప్రజల మీద అధిపతిగా ఉండడానికి ఏ మనిషినీ నియమించ లేదు.
6 എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിന്നു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്തു.
ఇప్పుడు నా నామం నిలిచి ఉండడానికి యెరూషలేమునూ, నా ప్రజలు ఇశ్రాయేలీయుల మీద అధిపతిగా ఉండడానికి దావీదునూ ఎన్నుకున్నాను’ అని చెప్పాడు.
7 യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.
ఇశ్రాయేలీయుల దేవుడు యెహోవా నామ ఘనత కోసం ఒక మందిరాన్ని కట్టించాలన్నది నా తండ్రి దావీదు హృదయ వాంఛ.
8 എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു: എന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു;
అయితే యెహోవా నా తండ్రితో ‘నా నామ ఘనత కోసం మందిరం కట్టాలన్న నీ ఉద్దేశం మంచిది.
9 എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
కానీ నువ్వు ఆ మందిరాన్ని కట్టడానికి వీలు లేదు. నీకు పుట్టబోయే కుమారుడు నా నామానికి ఆ మందిరం కడతాడు’ అని చెప్పాడు.
10 അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു.
౧౦యెహోవా అప్పుడు చెప్పిన తన మాటను ఇప్పుడు నెరవేర్చాడు. యెహోవా సెలవు ప్రకారం నేను నా తండ్రి దావీదు స్థానంలో రాజునై సింహాసనం మీద కూర్చుని ఇశ్రాయేలీయుల దేవుడు యెహోవాకు మందిరం కట్టించాను.
11 യഹോവ യിസ്രായേൽമക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ അതിൽ വെച്ചിട്ടുണ്ടു.
౧౧ఇశ్రాయేలీయులతో యెహోవా చేసిన నిబంధనకు గుర్తుగా ఉన్న మందసాన్ని దానిలో ఉంచాను” అని చెప్పాడు.
12 അനന്തരം അവൻ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തുനിന്നുംകൊണ്ടു കൈ മലർത്തി;
౧౨తరవాత ఇశ్రాయేలీయులంతా సమావేశమై చూస్తుండగా యెహోవా బలిపీఠం ముందు నిలబడి తన చేతులు చాపి ప్రార్థన చేశాడు.
13 ശലോമോൻ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ടു താമ്രംകൊണ്ടു ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വെച്ചിരുന്നു; അതിൽ അവൻ കയറിനിന്നു യിസ്രായേലിന്റെ സർവ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലർത്തി പറഞ്ഞതു എന്തെന്നാൽ:
౧౩సొలొమోను తాను చేయించిన ఐదు మూరల పొడవు, ఐదు మూరల వెడల్పు, మూడు మూరల యెత్తు ఉన్న ఇత్తడి వేదికను ఆవరణంలో పెట్టించాడు. దాని మీద నిలబడి, సమావేశమైన ఇశ్రాయేలీయులందరి ఎదుటా మోకరించి, ఆకాశం వైపు చేతులు చాపి ఇలా ప్రార్థించాడు.
14 യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.
౧౪“యెహోవా, ఇశ్రాయేలీయుల దేవా, హృదయ పూర్వకంగా నిన్ను అనుసరించే నీ భక్తుల పట్ల నీ నిబంధనను నెరవేరుస్తూ కృప చూపే నీలాంటి దేవుడు ఆకాశాల్లో గానీ, భూమి మీద గానీ లేడు.
15 നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു.
౧౫నీ సేవకుడు, నా తండ్రి అయిన దావీదుతో నువ్వు చేసిన వాగ్దానం నిలబెట్టుకున్నావు. నువ్వు ప్రమాణం చేసి దాన్ని నెరవేర్చావు. ఈ రోజు మేము దాన్ని కళ్ళారా చూస్తున్నాము.
16 ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം നടക്കേണ്ടതിന്നു തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ.
౧౬‘నువ్వు నడుచుకున్నట్టు నీ కుమారులు కూడా ప్రవర్తించి, నా ధర్మశాస్త్రం ప్రకారం నడుచుకుంటే ఇశ్రాయేలీయుల సింహాసనం మీద కూర్చుని పాలించేవాడు నా సన్నిధిలో నీకుండకుండా పోడు’ అని నీవు నీ సేవకుడు, నా తండ్రి అయిన దావీదుతో సెలవిచ్చిన మాటను ఇశ్రాయేలీయుల దేవా, యెహోవా, దయచేసి నెరవేర్చు.
17 യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.
౧౭యెహోవా, నువ్వు నీ సేవకుడు దావీదుకిచ్చిన వాగ్దానం ఇప్పుడు స్థిరపడుతుంది గాక.
18 എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?
౧౮దేవుడు మనుషులతో కలిసి ఈ భూమిపై నివసిస్తాడా? ఆకాశ మహాకాశాలు నీకు సరిపోవే? నేను కట్టిన ఈ మందిరం సరిపోతుందా?
19 എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
౧౯దేవా, యెహోవా, నీ సేవకుడు నీ సన్నిధిలో చేసే ఈ ప్రార్థననూ విన్నపాన్నీ మన్నించు. నీ సేవకుడిని, నేను చేసే ప్రార్థననూ, నా మొర్రనూ ఆలకించు.
20 അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കൺപാർത്തരുളേണമേ.
౨౦నీ సేవకులు ఈ స్థలం లో చేసే విన్నపాలు వినడానికి, ‘నా నామాన్ని అక్కడ ఉంచుతాను’ అని నువ్వు వాగ్దానం చేసిన స్థలం లో ఉన్న ఈ మందిరం మీద నీ కనుదృష్టి దివారాత్రులు నిలుస్తుంది గాక.
21 ഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേൾക്കേണമേ; കേട്ടു ക്ഷമിക്കേണമേ.
౨౧నీ సేవకుడు, నీ ఇశ్రాయేలు ప్రజలు ఈ మందిరం వైపుకు తిరిగి చేయబోయే ప్రార్థనలు ఆలకించు, అవును, నువ్వు నివసిస్తున్న పరలోకం నుండి ఆలకించి, వారి పాపాలను క్షమించు.
22 ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ
౨౨ఎవరైనా తన పొరుగువాడి పట్ల తప్పు చేసినప్పుడు అతని చేత ప్రమాణం చేయించడానికి ఈ మందిరంలోని నీ బలిపీఠం ఎదుటికి వచ్చినప్పుడు,
23 നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു പ്രവർത്തിച്ചു ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽതന്നേ വരുത്തി പ്രതികാരം ചെയ്‌വാനും നീതിമാന്റെ നീതിക്കു ഒത്തവണ്ണം അവന്നു നല്കി നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ.
౨౩నువ్వు పరలోకం నుండి విని, నీ దాసులకు న్యాయం తీర్చు. హాని చేసినవాడి తలపైకి శిక్ష రప్పించు. నీతిపరుని నీతి చొప్పున వాడికి దయచేసి, అతని నీతిని స్థిరపరచు.
24 നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചു കൊണ്ടു ഈ ആലയത്തിൽവെച്ചു നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ
౨౪నీ ప్రజలైన ఇశ్రాయేలీయులు నీ ఎదుట పాపం చేయడం వలన తమ శత్రువులను ఎదిరించి నిలవలేక నీ దగ్గరకి తిరిగి వచ్చి నీ నామాన్ని ఒప్పుకుని, ఈ మందిరంలో నీ సన్నిధిలో ప్రార్థించి వేడుకున్నప్పుడు,
25 നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു നീ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്കു അവരെ തിരിച്ചു വരുത്തേണമേ.
౨౫పరలోకం నుండి నువ్వు విని, నీ ప్రజలు చేసిన పాపాన్ని క్షమించి, వారికి, వారి పూర్వీకులకు నీవిచ్చిన దేశానికి వారిని మళ్లీ రప్పించు.
26 അവർ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടെഞ്ഞു മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാർത്ഥിച്ചു നിന്റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താൽ,
౨౬వారు నీ దృష్టికి పాపం చేయడం వలన ఆకాశం మూసుకు పోయి వర్షం కురవనప్పుడు, వారు ఈ స్థలం లో ప్రార్థన చేసి నీ నామాన్ని ఒప్పుకుని, నువ్వు కలిగించిన బాధలో వారు తమ పాపాలను విడిచిపెట్టి తిరిగితే
27 നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു അവർ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ.
౨౭పరలోకంలో ఉన్న నువ్వు ఆలకించి, నీ సేవకులు, నీ ప్రజలు అయిన ఇశ్రాయేలీయులు చేసిన పాపాన్ని క్షమించి, వారు నడవాల్సిన మంచి మార్గం వారికి బోధించి, నువ్వు నీ ప్రజలకి స్వాస్థ్యంగా ఇచ్చిన నీ దేశంలో వర్షం కురిపించు.
28 ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ,
౨౮దేశంలో కరువు, తెగులు కనబడినప్పుడూ అగ్గి తెగులు, బూజు, తగిలినప్పుడూ మిడతలు, చీడపురుగులు దాడి చేసినప్పుడూ, లేదా శత్రువులు ఇశ్రాయేలు ప్రజల పట్టణాలను ముట్టడించినప్పుడూ అరిష్టం, వ్యాధి సోకినప్పుడూ
29 യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞു ഈ ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലർത്തുകയും ചെയ്താൽ,
౨౯ఏ ఒక్కడు గానీ, నీ ప్రజలైన ఇశ్రాయేలీయులంతా గానీ హృదయంలో బాధ, కష్టం అనుభవిస్తూ ఉండి, ఈ మందిరం వైపు చేతులు చాపి చేసే విజ్ఞాపనలూ ప్రార్థనలూ నీ నివాస స్థలమైన పరలోకం నుండి నువ్వు ఆలకించి వారిని క్షమించు.
30 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേട്ടു ക്ഷമിക്കയും
౩౦మా పూర్వీకులకు నీవిచ్చిన ఈ దేశంలో వారు తమ జీవితకాలమంతా నీపట్ల భయభక్తులు కలిగి
31 ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നല്കുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.
౩౧నీ మార్గాల్లో నడిచేలా వారి హృదయాలను ఎరిగిన నువ్వు వారి ప్రవర్తనకు తగిన ప్రతిఫలం దయచెయ్యి. ఎందుకంటే నీవొక్కడివే మానవుని హృదయాన్ని ఎరిగిన వాడివి.
32 നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ - അവർ ഈ ആലയത്തിൽ വന്നു പ്രാർത്ഥിക്കും നിശ്ചയം -
౩౨ఇశ్రాయేలీయులనే నీ ప్రజలకు సంబంధం లేని అన్యులు నీ గొప్ప నామం గూర్చీ నీ బాహుబలం గూర్చీ చాచిన నీ చేతులను గూర్చీ విని, దూరదేశం నుండి ఈ మందిరానికి వచ్చి వేడుకుంటే,
33 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ.
౩౩నీ నివాసమైన పరలోకం నుండి నువ్వు వారి ప్రార్థన అంగీకరించి, ఆ అన్యులు నిన్ను అడిగిన దాన్ని వారికి అనుగ్రహించు. తద్వారా నీ ప్రజలైన ఇశ్రాయేలీయులు తెలుసుకున్నట్టుగా ఈ భూప్రజలంతా నీ నామాన్ని తెలుసుకుని, నీలో భయభక్తులు కలిగి, నేను కట్టిన ఈ మందిరానికి నీ నామం పెట్టావని గ్రహిస్తారు.
34 നീ നിന്റെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‌വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാർത്ഥിച്ചാൽ
౩౪నీ ప్రజలు నువ్వు పంపిన మార్గంలో తమ శత్రువులతో యుద్ధానికి బయలుదేరి, నువ్వు ఏర్పరచుకున్న ఈ పట్టణం వైపూ నీ నామానికి నేను కట్టించిన ఈ మందిరం వైపూ చూసి వేడుకున్నప్పుడు,
35 നീ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ.
౩౫పరలోకం నుండి నువ్వు వారి విన్నపాన్నీ, ప్రార్థననూ ఆలకించి వారి పనుల్లో వారికి సహాయం చెయ్యి.
36 അവർ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - നീ അവരോടു കോപിച്ചു അവരെ ശത്രുക്കൾക്കു ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ
౩౬పాపం చేయని వాడెవడూ లేడు కాబట్టి వారు నీకు వ్యతిరేకంగా పాపం చేసినప్పుడు నువ్వు వారి మీద ఆగ్రహించి, శత్రువుల చేతికి వారిని అప్పగిస్తే, ఆ శత్రువులు వారిని దూరంగా లేక దగ్గరగా ఉన్న తమ దేశాలకు పట్టుకు పోయినప్పుడు,
37 അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ തങ്ങളുടെ ഹൃദയത്തിൽ ഉണർന്നു പ്രവാസദേശത്തുവെച്ചു: ഞങ്ങൾ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു നിന്നോടു യാചിക്കയും
౩౭వారు చెరగా వెళ్ళిన ఆ దేశంలో బుద్ధి తెచ్చుకుని పశ్చాత్తాప పడి ‘మేము పాపం చేసి, దోషులమయ్యాం, మేము భక్తిహీనంగా నడిచాం’ అని ఒప్పుకుని
38 അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവെച്ചു അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർത്ഥിക്കയും ചെയ്താൽ
౩౮తాము చెరలో ఉన్న దేశంలో తమ పూర్ణహృదయంతో పూర్ణాత్మతో నీవైపు తిరిగి, తమ పూర్వీకులకు నీవిచ్చిన తమ దేశం వైపూ నువ్వు కోరుకున్న ఈ పట్టణం వైపూ నీ నామఘనత కోసం నేను కట్టించిన ఈ మందిరం వైపూ మనస్సు తిప్పి వేడుకుంటే
39 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനകളും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ.
౩౯నీ నివాసమైన పరలోకం నుండి నువ్వు వారి విన్నపాన్నీ, ప్రార్థననీ ఆలకించి, వారి పని జరిగించి, నీకు వ్యతిరేకంగా పాపం చేసిన నీ ప్రజలను క్షమించు.
40 ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.
౪౦నా దేవా, ఈ స్థలం లో చేసే ప్రార్థనలపై నీ దృష్టి ఉంచు. దాన్ని నీ చెవులు ఆలకించనీ.
41 ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.
౪౧నా దేవా, యెహోవా, శక్తికి ఆధారభూతమైన నీ మందసంతో సహా లేచి రా. నీ విశ్రాంతి స్థలం లో ప్రవేశించు. దేవా యెహోవా, నీ యాజకులు రక్షణ వస్త్రాలు ధరించుకుంటారు గాక. నీ భక్తులు నీ మేలును బట్టి సంతోషిస్తారు గాక.
42 യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓർക്കേണമേ.
౪౨దేవా యెహోవా, నీ చేత అభిషేకం పొందిన వాని నుండి నీ ముఖం తిప్పుకోవద్దు. నీ భక్తుడు దావీదుకు నువ్వు వాగ్దానం చేసిన కృపలను మరచిపోవద్దు.”

< 2 ദിനവൃത്താന്തം 6 >