< 2 ദിനവൃത്താന്തം 34 >

1 യോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു.
योशियाहले राज्य सुरु गर्दा तिनी आठ वर्षका थिए । तिनले यरूशलेममा एकतिस वर्ष राज्य गरे ।
2 അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.
तिनले परमप्रभुको दृष्‍टिमा जे असल थियो, सो गरे, र आफ्ना पुर्खा दाऊदका चालमा हिंडे र दाहिने वा देब्रेतिर फर्केनन् ।
3 അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവന്റെ യൗവനത്തിൽ തന്നേ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാൻ തുടങ്ങി.
किनकि तिनको राजकालको आठौँ वर्षमा, तिनी सानै छँदा नै तिनले आफ्ना पुर्खा दाऊदका परमेश्‍वरलाई खोज्न सुरु गरे । बाह्रौँ वर्षमा तिनले यहूदा र यरूशलेममा भएका डाँडाका थानहरू र अशेरा देवीका खम्बाहरू र खोपेर बनाएका र ढलौटे मूर्तिहरू हटाउन सुरु गरे ।
4 അവൻ കാൺകെ അവർ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവെക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവൻ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബീംബങ്ങളെയും തകർത്തു പൊടിയാക്കി, അവെക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു.
मानिसहरूले तिनको उपस्‍थितिमा बाल देवताहरूका वेदीहरू भत्काए । तिनमाथि भएका धूप वेदीहरूलाई तिनले टुक्रा-टुक्रा पारे । तिनले अशेरा देवीका खम्बाहरू र मूर्तिहरू र प्रतिमाहरू धुलो टुक्रा-टुक्रा पारेर धुलोपिठो बनाए । तिनलाई बलिदान चढाउने मानिसहरूका चिहानहरूमा त्यो धुलो छरिदिए ।
5 അവൻ പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു.
तिनका पुजारीहरूका हड्‍डी पनि तिनीहरूकै वेदीहरूमा तिनले जलाइदिए । यसरी तिनले यहूदा र यरूशलेमलाई शुद्ध पारे ।
6 അങ്ങനെതന്നേ അവൻ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളിൽ ചെയ്തു.
तिनले मनश्शे, एफ्राइम, शिमियोन र नप्‍तालीसम्मका सहरहरू र तिनका वरिपरिका भग्‍नावशेषहरूमा पनि त्यसै गरे ।
7 അവൻ ബലിപീഠങ്ങളെ ഇടിച്ചു അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകർത്തു പൊടിയാക്കി, യിസ്രായേൽദേശത്തു എല്ലാടവും സകലസൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
तिनले वेदीहरू भत्काए, अशेरा देवीका खम्बाहरू र ढालेर बनाएका मूर्तिहरूलाई धुलोपिठो पारे, र इस्राएलको देशभरि नै भएका धूपका वेदीहरूलाई तिनले टुक्रा-टुक्रा पारे । त्यसपछि तिनी यरूशलेममा फर्के ।
8 അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരൻ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ നിയോഗിച്ചു.
योशियाहले देश र मन्दिर शुद्ध पारिसकेपछि, तिनले आफ्नो राज्य कालको अठारौँ वर्षमा असल्याहका छोरा शापान, सहरका गभर्नर मासेयाह र राज्यका लेखापाल योआहाजका छोरा योआलाई परमप्रभु तिनका परमेश्‍वरको मन्दिर मरम्मत गर्न पठाए ।
9 അവർ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെന്നപ്പോൾ വാതിൽകാവല്ക്കാരായ ലേവ്യർ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലായിസ്രായേലിനോടും എല്ലായെഹൂദയോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തിൽ അടെച്ചിരുന്ന ദ്രവ്യം ഏല്പിച്ചു കൊടുത്തു.
तिनीहरू प्रधान पुजारी हिल्कियाहकहाँ गए र रक्षकको काम गर्ने लेवीहरूले मनश्शे, एफ्राइम र इस्राएलका बाँकी रहेका सबै मानिसहरू र यहूदा, बेन्यामीन र यरूशलेमका सबै बासिन्दाबाट जम्मा गरेर ल्‍याएका रुपियाँपैसा तिनलाई जिम्मा दिए ।
10 അവർ അതു യഹോവയുടെ ആലയത്തിൽ വേലചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കയ്യിലും അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർത്തു നന്നാക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു.
परमप्रभुको मन्दिरमा काम गर्नेहरूका सुपरिबेक्षण गर्नेहरूका हातमा तिनीहरूले त्यो पैसा दिए । ती मानिसहरूले मन्दिरको मरम्मत र त्यसलाई पुननिर्माण गर्ने कामदारहरूका ज्‍याला तिरे ।
11 ചെത്തിയ കല്ലും ചേർപ്പുപണിക്കു മരവും വാങ്ങേണ്ടതിന്നും യെഹൂദാരാജാക്കന്മാർ നശിപ്പിച്ചിരുന്ന കെട്ടിടങ്ങൾക്കു തുലാങ്ങൾ വെക്കേണ്ടതിന്നു ആശാരികൾക്കും പണിക്കാർക്കും തന്നേ.
सिकर्मीहरू र डकर्मीहरूलाई काटेका ढुङ्गाहरू र नाल-दलिनहरू र यहूदाका कुनै राजाहरूले ढालिदिएका दलिनहरू बनाउनलाई काठहरू किन्‍नलाई तिनीहरूले पैसा दिए ।
12 ആ പുരുഷന്മാർ വിശ്വാസത്തിന്മേൽ പ്രവർത്തിച്ചു; മെരാര്യരിൽ യഹത്ത്, ഓബദ്യാവു എന്ന ലേവ്യരും പണിനടത്തുവാൻ കെഹാത്യരിൽ സെഖര്യാവും മെശുല്ലാമും വാദ്യപ്രയോഗത്തിൽ സാമർത്ഥ്യമുള്ള സകലലേവ്യരും അവരുടെമേൽ വിചാരകന്മാർ ആയിരുന്നു.
यी मानिसहरूले विश्‍वासयोग्य रूपले काम गरे । मरारी वंशका लेवीहरू यहत र ओबदिया, अनि कहातको वंशका जकरिया र मशुल्लामले तिनीहरूका रेखदेख गरे । सङ्गीतमा निपुण अन्य सबै लेवीले कामदारहरूलाई निर्देशन दिए ।
13 അവർ ചുമട്ടുകാർക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽകാവല്ക്കാരും ആയിരുന്നു.
यी लेवीहरू निर्माण सामाग्री बोक्‍नेहरू र अन्य हरेक काम गर्ने मानिसहरूका निरीक्षकहरू थिए । तिनीमध्ये कोही सचिव, कोही प्रशासकहरू र ढोकाका रक्षकहरू थिए ।
14 അവർ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്തു എടുത്തപ്പോൾ ഹില്ക്കീയാപുരോഹിതൻ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.
तिनीहरूले परमप्रभुको मन्दिरमा ल्याएका रुपियाँपैसा बाहिर निकाल्दा हिल्कियाह पुजारीले मोशाद्वारा दिएको परमप्रभुका व्यवस्थाको पुस्तक भेट्टाए ।
15 ഹില്ക്കീയാവു രായസക്കാരനായ ശാഫാനോടു: ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവു പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു.
हिल्कियाहले सचिव शापानलाई भने, “मैले परमप्रभुको मन्दिरमा व्यवस्थाको पुस्तक भेट्टाएको छु ।” हिल्कियाहले त्यो पुस्तक शापानकहाँ ल्याए ।
16 ശാഫാൻ പുസ്തകം രാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു രാജസന്നിധിയിൽ ബോധിപ്പിച്ചതു: അടിയങ്ങൾക്കു കല്പന തന്നതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു.
शापानले त्यो पुस्तक राजाकहाँ ल्याए, र यसो भनेर तिनलाई विवरण पनि दिए, “तपाईंका सेवकहरूलाई जिम्‍मा दिइएका सबै काम तिनीहरूले गरिरहेका छन् ।
17 യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം പുറത്തു എടുത്തു വിചാരകന്മാരുടെ കയ്യിലും വേലക്കാരുടെ കയ്യിലും കൊടുത്തിരിക്കുന്നു.
तिनीहरूले परमप्रभुको मन्दिरमा पाइएको रुपियाँपैसा खाली गरेका छन् र तिनीहरूले त्‍यो निरीक्षकहरू र कामदारहरूका हातमा दिएका छन् ।”
18 രായസക്കാരനായ ശാഫാൻ രാജാവിനോടു: ഹില്ക്കീയാപുരോഹിതൻ ഒരു പുസ്തകം എന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാൻ അതിനെ രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു.
सचिव शापानले राजालाई भने, “पुजारी हिल्कियाहले मलाई एउटा पुस्तक दिएका छन् ।” त्यसपछि शापानले त्यो पुस्तक राजालाई पढेर सुनाए ।
19 ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്ത്രം കീറി.
यस्‍तो भयो, जब राजाले व्यवस्थाको पुस्तकमा लेखिएका कुरा सुने तब तिनले आफ्ना लुगा च्याते ।
20 രാജാവു ഹില്ക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖയുടെ മകൻ അബ്ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചതു എന്തെന്നാൽ:
तिनले हिल्कियाह, शापानका छोरा अहीकाम, मीकाका छोरा अब्दोन, सचिव शापान र राजाका आफ्नै सेवकलाई यस्तो आज्ञा दिए,
21 നിങ്ങൾ ചെന്നു, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിൻ; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.
“जाओ र मेरो निम्ति, अनि इस्राएल र यहूदामा अझै बाँकी रहेकाहरूका निम्ति त्यस पुस्तकमा लेखिएका कुराका कारणले परमप्रभुको इच्छा खोज । यो साह्रै ठुलो छ, परमप्रभुको क्रोध हामीमाथि खन्‍याइएको छ । साह्रै ठुलो छ किनभने हाम्रा पुर्खाहरूले यस पुस्तकमा लेखिएका सबै कुरा पालन गर्नको निम्ति यसको वचन सुनेका छैनन् ।”
22 അങ്ങനെ ഹില്ക്കീയാവും രാജാവു നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്നു -അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു; - അവളോടു ആ സംഗതിയെക്കുറിച്ചു സംസാരിച്ചു.
यसैले हिल्कियाह र राजाले हुकुम गरेका मानिसहरू राजमहलको लुगाफाटो हेरचाह गर्ने हसराका नाति तोखतका छोरा शल्लूमकी पत्‍नी अगमवादिनी हुल्दाकहाँ सोधपुछ गर्नलाई गए (तिनी यरूशलेमको दोस्रो जिल्लामा बस्थिन्), र तिनीहरूले तिनीसँग यसरी कुरा गरे ।
23 അവൾ അവരോടു ഉത്തരം പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളെ എന്റെ അടുക്കൽ അയച്ച പുരുഷനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ:
तिनले तिनीहरूलाई भनिन्, “परमप्रभु इस्राएलका परमेश्‍वर यो भन्‍नुहुन्‍छ: तिमीहरूलाई मकहाँ पठाउने मानिसलाई भन,
24 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേൾപ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകലശാപങ്ങളുമായ അനർത്ഥം വരുത്തും.
‘परमप्रभु यसो भन्‍नुहुन्‍छ: हेर्, मैले यहूदाका राजाको सामुन्‍ने पढेको पुस्तकमा लेखिएका सबै सरापहरू यो ठाउँ र त्यसका मानिसहरूमाथि ल्याउन लागेको छु ।
25 അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദൈവങ്ങൾക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല.
यस्तो हुनेछ किनकि तिनीहरूले मलाई त्यागेका छन्, र अरू देवताहरूलाई धूप बालेका छन्, र तिनीहरूका हातले बनाएका सबै कुराले मलाई रिस उठाएका छन्, यसैकारण मेरो क्रोध यस ठाउँमाथि खन्याइने छ, र यो निभाइने छैन’ ।
26 എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;
तर तिनले के गर्नुपर्छ भनेर परमप्रभुलाई सोधपुछ गर्न तिमीहरूलाई पठाउने यहूदाका राजालाई यही कुरा भनिदेओ, ‘तपाईंले सुन्‍नुभएको वचनको विषयमा परमप्रभु इस्राएलका परमेश्‍वर यसो भन्‍नुहुन्‍छ:
27 ഈ സ്ഥലത്തിന്നും നിവാസികൾക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
तेरो हृदय नरम भएको हुनाले, र परमेश्‍वरले यो ठाउँ र यसका बासिन्‍दाहरूका विषयमा भनेका कुरा सुनेर उहाँको सामु तँ विनम्र भएको हुनाले, र तैंले आफूलाई मेरो सामु तँ विनम्र पारेको र आफ्ना लुगा च्यातेको र मेरो उपस्थितिमा रोएको हुनाले, मैले तेरो बिन्‍ती सुनेको छु— यो परमप्रभुको घोषणा हो—
28 ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണു കാണുകയുമില്ല. അവർ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു.
हेर्, तेरा पुर्खाहरूसँगै तँलाई म जम्मा गर्नेछु । तँ शान्तिसित आफ्‍नो चिहानमा गाडिनेछस्, र यस ठाउँ र यसका बासिन्दामाथि मैले ल्‍याउने कुनै पनि सर्वनाश तेरा आँखाले देख्‍ने छैनन्’ ।” ती मानिसहरूले यो सन्देश राजाकहाँ पुर्‍याए ।
29 അനന്തരം രാജാവു ആളയച്ചു യെഹൂദയിലും യെരൂശലേമിലും ഉള്ള എല്ലാമൂപ്പന്മാരെയും കൂട്ടിവരുത്തി.
त्यसपछि राजाले दूतहरू पठाए र यहूदा र यरूशलेमका सबै धर्म-गुरुहरूलाई भेला गराए ।
30 രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും പുരോഹിതന്മാരും ലേവ്യരും ആബാലവൃദ്ധം സർവ്വജനവും യഹോവയുടെ ആലയത്തിൽ ചെന്നു; അവൻ യഹോവയുടെ ആലയത്തിൽവെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവരെ കേൾപ്പിച്ചു.
तब राजा र तिनीसँग भएका यहूदाका मानिसहरू, यरूशलेमका बासिन्दाहरू, पुजारी र लेवीहरू, साना-ठुला जम्मै मानिसहरूसँग तिनी परमप्रभुको मन्दिरमा उक्लेर गए । तब परमप्रभुको मन्दिरमा फेला परेको करारको पुस्तकका सबै वचन तिनीहरूले सुन्‍ने गरी तिनले पढे ।
31 രാജാവു തന്റെ സ്ഥാനത്തു നിന്നുകൊണ്ടു താൻ യഹോവയെ അനുസരിക്കയും; അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചുനടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.
राजा आफ्नो स्थानमा खडा भए र परमेश्‍वरलाई पछ्याउन र उहाँका आज्ञा, नियम, र विधिहरू आफ्नो सारा हृदय र प्राणले पालन गर्ने, र यस पुस्तकमा लेखिएका करारका वचनहरू पूरा गर्ने बाचा परमप्रभुको सामुन्‍ने गरे ।
32 യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവൻ അതിൽ യോജിപ്പിച്ചു. യെരൂശലേംനിവാസികൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു.
तिनले यरूशलेम र बेन्यामीनमा उपस्थित भएका सबैलाई त्यो करार अनुसार हिंड्न लगाए । यरूशलेमका बासिन्दाहरूले परमेश्‍वर, तिनीहरूका पुर्खाहरूका परमेश्‍वरको करारअनुसार काम गरे ।
33 യോശീയാവു യിസ്രായേൽമക്കൾക്കുള്ള സകലദേശങ്ങളിൽനിന്നും സകലമ്ലേച്ഛതകളെയും നീക്കിക്കളഞ്ഞു യിസ്രായേലിൽ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ സേവിപ്പാൻ സംഗതിവരുത്തി. അവന്റെ കാലത്തൊക്കെയും അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല.
योशियाहले इस्राएलका मानिसहरूका सारा इलाकाबाट सबै घृणित कुराहरू हटाइदिए । तिनले इस्राएलमा बस्‍ने सबैलाई परमप्रभु आफ्ना परमेश्‍वरको आराधना गर्न लगाए । तिनी बाँचुञ्जेल परमप्रभु आफ्‍ना पुर्खाहरूका परमेश्‍वरको अनुसरण गर्न तिनीहरूले छोडेनन् ।

< 2 ദിനവൃത്താന്തം 34 >