< 1 തിമൊഥെയൊസ് 5 >

1 മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും
ⲁ̅ⲞⲨϦⲈⲖⲖⲞ ⲘⲠⲈⲢϮⲦⲈⲚϢⲒ ⲚⲀϤ ⲀⲖⲖⲀ ⲘⲀⲚⲞⲘϮ ⲚⲀϤ ⲘⲪⲢⲎϮ ⲚⲞⲨⲒⲰⲦ ⲚⲒⲀⲖⲰⲞⲨⲒ ⲘⲪⲢⲎϮ ⲚϨⲀⲚⲤⲚⲎⲞⲨ.
2 മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.
ⲃ̅ⲚⲒϦⲈⲖⲖⲰ ⲘⲪⲢⲎϮ ⲚϨⲀⲚⲘⲀⲨ ⲚⲒⲀⲖⲰⲞⲨⲒ ⲆⲈ ⲚϨⲒⲞⲘⲒ ⲘⲪⲢⲎϮ ⲚϨⲀⲚⲤⲰⲚⲒ ⲚϦⲢⲎⲒ ϦⲈⲚⲦⲞⲨⲂⲞ ⲚⲒⲂⲈⲚ.
3 സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക.
ⲅ̅ⲚⲒⲬⲎⲢⲀ ⲘⲀⲦⲀⲒⲰⲞⲨ ⲚⲎ ⲈⲦⲈ ⲞⲚⲦⲰⲤ ϨⲀⲚⲬⲎⲢⲀ ⲚⲈ.
4 വല്ല വിധവെക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‌വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു.
ⲇ̅ⲒⲤϪⲈ ⲆⲈ ⲞⲨⲞⲚ ⲞⲨⲬⲎⲢⲀ ⲈⲞⲨⲞⲚⲦⲀⲤ ⲚϨⲀⲚϢⲎ ⲢⲒ ⲒⲈ ϨⲀⲚϢⲎⲢⲒ ⲚϢⲎⲢⲒ ⲘⲀⲢⲞⲨⲤⲀⲂⲞ ⲚϢⲞⲢⲠ ⲈⲨⲘⲈⲦⲈⲨⲤⲈⲂⲎⲤ ϦⲈⲚⲠⲞⲨⲎⲒ ⲘⲘⲒⲚ ⲘⲘⲰⲞⲨ ⲞⲨⲞϨ ⲚⲤⲈϮⲦⲀⲒⲞ ⲚⲚⲞⲨϢⲞⲢⲠ ⲚⲒⲞϮ ⲪⲀⲒ ⲄⲀⲢ ⲈⲐⲚⲀⲚⲈϤ ⲞⲨⲞϨ ⲈⲦϢⲎⲠ ⲘⲠⲈⲘⲐⲞ ⲘⲪⲚⲞⲨϮ.
5 സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉറ്റുപാർക്കുന്നു.
ⲉ̅ⲐⲎ ⲈⲦⲈ ⲞⲚⲦⲰⲤ ⲞⲨⲬⲎⲢⲀ ⲦⲈ ⲈⲤⲤⲞϪⲠ ⲘⲘⲀⲨⲀⲦⲤ ⲀⲤⲈⲢϨⲈⲖⲠⲒⲤ ⲈⲪⲚⲞⲨϮ ⲈⲤⲘⲎⲚ ⲈⲚⲒⲠⲢⲞⲤⲈⲨⲬⲎ ⲚⲈⲘ ⲚⲒⲦⲰⲂϨ ⲚϪⲰⲢϨ ⲚⲈⲘ ⲘⲈⲢⲒ.
6 കാമുകിയായവളോ ജീവിച്ചിരിക്കയിൽ തന്നേ ചത്തവൾ.
ⲋ̅ⲐⲎ ⲆⲈ ⲈⲦϪⲈⲢϪⲈⲢ ⲀⲤⲘⲞⲨ ⲈⲤⲞⲚϦ.
7 അവർ നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക.
ⲍ̅ϨⲞⲚϨⲈⲚ ⲚⲚⲀⲒⲔⲈⲬⲰⲞⲨⲚⲒ ϨⲒⲚⲀ ⲚⲤⲈϢⲰⲠⲒ ⲈⲨⲞⲒ ⲚⲀⲦⲖⲰⲒϪⲒ
8 തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.
ⲏ̅ⲒⲤϪⲈ ⲆⲈ ⲞⲨⲞⲚ ⲞⲨⲀⲒ ⲚϤⲒⲪⲢⲰⲞⲨϢ ⲀⲚ ⲘⲀⲖⲒⲤⲦⲀ ⲚⲀ ⲠⲈϤⲎⲒ ⲘⲘⲒⲚ ⲘⲘⲞϤ ⲀϤϪⲈⲖ ⲪⲚⲀϨϮ ⲞⲨⲞϨ ϤϨⲰⲞⲨ ⲈⲞⲨⲀⲐⲚⲀϨϮ.
9 സൽപ്രവൃത്തികളാൽ ശ്രുതിപ്പെട്ടു ഏകഭർത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ
ⲑ̅ⲞⲨⲬⲎⲢⲀ ⲘⲀⲢⲞⲨⲘⲞⲨϮ ⲈⲢⲞⲤ ⲚⲤⲀⲠⲈⲤⲎⲦ ⲚⲜ ⲚⲢⲞⲘⲠⲒ ⲀⲚ ⲈⲀⲤⲈⲢⲤϨⲒⲘⲒ ⲚⲞⲨϨⲀⲒ ⲚⲞⲨⲰⲦ.
10 മക്കളെ വളർത്തുകയോ അതിഥികളെ സൽക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവർക്കു മുട്ടുതീർക്കുകയോ സർവ്വസൽപ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കിൽ അവളെ തിരഞ്ഞെടുക്കാം.
ⲓ̅ⲈⲨⲈⲢⲘⲈⲐⲢⲈ ϦⲀⲢⲞⲤ ϦⲈⲚϨⲀⲚϨⲂⲎⲞⲨⲒ ⲈⲚⲀⲚⲈⲨ ϪⲈ ⲀⲚ ⲀⲤϢⲀⲚⲈϢ ϢⲎⲢⲒ ⲒⲈ ⲀⲤϢⲈⲠ ϢⲈⲘⲘⲞ ⲈⲢⲞⲤ ⲒⲈ ⲀⲤⲒⲀ ⲢⲀⲦⲞⲨ ⲚⲚⲎ ⲈⲐⲞⲨⲀⲂ ⲈⲂⲞⲖ ⲒⲈ ⲀⲤϢⲰⲠⲒ ϦⲀϪⲰⲞⲨ ⲚⲚⲎ ⲈⲦϨⲈϪϨⲰϪ ⲒⲈ ⲀⲚ ⲀⲤⲘⲞϢⲒ ⲚⲤⲀϨⲰⲂ ⲚⲒⲂⲈⲚ ⲈⲐⲚⲀⲚⲈⲨ.
11 ഇളയ വിധവമാരെ ഒഴിക്ക; അവർ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോൾ വിവാഹം ചെയ്‌വാൻ ഇച്ഛിക്കും.
ⲓ̅ⲁ̅ⲚⲒⲀⲖⲰⲞⲨⲒ ⲆⲈ ⲚⲬⲎⲢⲀ ϨⲈⲚⲔ ⲈⲂⲞⲖ ⲘⲘⲰⲞⲨ ϨⲞⲦⲀⲚ ⲄⲀⲢ ⲀⲨϢⲀⲚϪⲈⲢϪⲈⲢ ⲚⲤⲀⲠⲬⲢⲒⲤⲦⲞⲤ ϢⲀⲨⲞⲨⲰϢ ⲈϬⲒϨⲀⲒ.
12 ആദ്യവിശ്വാസം തള്ളുകയാൽ അവർക്കു ശിക്ഷാവിധി ഉണ്ടു.
ⲓ̅ⲃ̅ⲈⲞⲨⲞⲚⲦⲰⲞⲨ ⲘⲘⲀⲨ ⲚⲞⲨϨⲀⲠ ϪⲈ ⲠⲒⲚⲀϨϮ ⲚⲦⲈϢⲞⲢⲠ ⲀⲨϪⲞⲖϤ ⲈⲂⲞⲖ.
13 അത്രയുമല്ല അവർ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുകമാത്രമല്ല വായാടികളും പരകാര്യത്തിൽ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.
ⲓ̅ⲅ̅ⲀⲘⲀ ⲆⲈ ϢⲀⲨⲈⲢⲠⲔⲈⲤⲀⲂⲞ ⲈⲈⲢⲀⲢⲄⲞⲤ ⲈⲨⲔⲰϮ ⲈⲂⲞⲖ ϦⲈⲚⲚⲒⲎⲒ ⲞⲨ ⲘⲞⲚⲞⲚ ⲆⲈ ⲀⲢⲄⲞⲤ ⲀⲖⲖⲀ ⲚⲈⲘ ⲠⲖⲒⲀⲢⲞⲤ ⲚⲈⲘ ⲠⲈⲢⲒⲈⲢⲄⲞⲤ ⲈⲨⲤⲀϪⲒ ⲚⲚⲎ ⲈⲦⲤⲈⲘⲠϢⲀ ⲀⲚ.
14 ആകയാൽ ഇളയവർ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
ⲓ̅ⲇ̅ϮⲞⲨⲰϢ ⲞⲨⲚ ⲚⲦⲈⲚⲒⲀⲖⲰⲞⲨⲒ ⲚϨⲒⲞⲘⲒ ϬⲒϨⲀⲒ ⲚⲤⲈϪⲪⲈ ϢⲎⲢⲒ ⲚⲤⲈⲈⲢⲚⲎⲂ ⲈⲠⲞⲨⲎⲒ ⲈϢⲦⲈⲘϮ ϨⲖⲒ ⲚⲖⲰⲒϪⲒ ⲘⲠⲒⲀⲚⲦⲒⲔⲒⲘⲈⲚⲞⲤ ⲈⲐⲂⲈ ⲞⲨϨⲰⲞⲨϢ.
15 ഇപ്പോൾ തന്നേ ചിലർ സാത്താന്റെ പിന്നാലെ പോയല്ലോ.
ⲓ̅ⲉ̅ϨⲎⲆⲎ ⲄⲀⲢ ⲀϨⲀⲚⲞⲨⲞⲚ ⲢⲀⲔⲞⲨ ⲤⲀⲂⲞⲖ ⲘⲠⲤⲀⲦⲀⲚⲀⲤ.
16 ഒരു വിശ്വാസിനിക്കു വിധവമാർ ഉണ്ടെങ്കിൽ അവൾ തന്നേ അവർക്കു മുട്ടുതീർക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാൽ വിധവമാരായവർക്കു മുട്ടുതീർപ്പാനുണ്ടല്ലോ.
ⲓ̅ⲋ̅ⲈϢⲰⲠ ⲈⲞⲨⲞⲚ ⲞⲨⲠⲒⲤⲦⲎ ⲈⲞⲨⲞⲚⲦⲀⲤ ⲚϨⲀⲚⲬⲎ ⲢⲀ ⲘⲀⲢⲈⲤⲢⲰⲞⲨϢ ⲈⲢⲰⲞⲨ ⲞⲨⲞϨ ⲘⲠⲈⲚⲐⲢⲞⲨⲞⲨⲀϨⲂⲀⲢⲞⲤ ⲈϮⲈⲔⲔⲖⲎⲤⲒⲀ ϨⲒⲚⲀ ⲚⲦⲈⲤⲢⲰϢⲒ ⲈⲚⲎ ⲈⲦⲈ ⲞⲚⲦⲰⲤ ϨⲀⲚⲬⲎⲢⲀ ⲚⲈ.
17 നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.
ⲓ̅ⲍ̅ⲚⲒⲠⲢⲈⲤⲂⲨⲦⲈⲢⲞⲤ ⲈⲦⲞⲒ ⲘⲠⲢⲞⲈⲤⲦⲰⲤ ⲚⲔⲀⲖⲰⲤ ⲘⲀⲢⲞⲨⲈⲘⲠϢⲀ ⲚⲞⲨⲦⲀⲒⲞ ⲈϤⲔⲎⲂ ⲘⲀⲖⲒⲤⲦⲀ ⲚⲎ ⲈⲦϦⲞⲤⲒ ϦⲈⲚⲠⲤⲀϪⲒ ⲚⲈⲘ ϮⲤⲂⲰ.
18 മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ എന്നും ഉണ്ടല്ലോ.
ⲓ̅ⲏ̅ⲤϪⲰ ⲄⲀⲢ ⲘⲘⲞⲤ ⲚϪⲈϮⲄⲢⲀⲪⲎ ϪⲈ ⲚⲚⲈⲔϮⲤⲀⲬⲞⲖ ⲈϨⲢⲈⲚ ⲈϨⲈ ⲈϤϨⲒ ⲞⲨⲞϨ ⲠⲒⲈⲢⲄⲀⲦⲎ ⲤϤⲈⲘⲠϢⲀ ⲘⲠⲈϤⲂⲈⲬⲈ.
19 രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.
ⲓ̅ⲑ̅ⲚⲚⲈⲔϬⲒ ⲚⲞⲨⲔⲀⲦⲎⲄⲞⲢⲒⲀ ϦⲀ ⲞⲨⲠⲢⲈⲤⲂⲨⲦⲈⲢⲞⲤ ⲤⲀⲂⲞⲖ ⲘⲘⲈⲐⲢⲈ ⲂⲒⲈ Ⲅ-
20 പാപം ചെയ്യുന്നവരെ ശേഷമുള്ളവർക്കും ഭയത്തിന്നായി എല്ലാവരും കേൾക്കെ ശാസിക്ക.
ⲕ̅ⲚⲎ ⲈⲦⲈⲢⲚⲞⲂⲒ ⲤⲀϨⲰⲞⲨ ⲘⲠⲈⲘⲐⲞ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ϨⲒⲚⲀ ⲠⲔⲈⲤⲈⲠⲒ ⲚⲦⲈⲞⲨϨⲞϮ ϢⲰⲠⲒ ⲚⲰⲞⲨ.
21 നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.
ⲕ̅ⲁ̅ϮⲈⲢⲘⲈⲐⲢⲈ ⲘⲠⲈⲘⲐⲞ ⲘⲪⲚⲞⲨϮ ⲚⲈⲘ ⲠⲬⲢⲒⲤⲦⲞⲤ ⲒⲎⲤⲞⲨⲤ ⲚⲈⲘ ⲚⲈϤⲤⲰⲦⲠ ⲚⲀⲄⲄⲈⲖⲞⲤ ϨⲒⲚⲀ ⲚⲦⲈⲔⲀⲢⲈϨ ⲈⲚⲀⲒ ⲀϬⲚⲈ ⲐⲘⲀⲒⲈ ⲞⲨⲞⲚ ϦⲀϪⲈⲚ ⲠϨⲀⲠ ⲚⲔⲈⲢ ϨⲖⲒ ⲀⲚ ⲔⲀⲦⲀ ⲞⲨⲢⲒⲔⲒ.
22 യാതൊരുത്തന്റെ മേലും വേഗത്തിൽ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളിൽ ഓഹരിക്കാരനാകയുമരുതു. നിന്നെത്തന്നേ നിർമ്മലനായി കാത്തുകൊൾക.
ⲕ̅ⲃ̅ⲘⲠⲈⲢⲬⲀ ϪⲒϪ ⲈϪⲈⲚ ϨⲖⲒ ⲚⲬⲰⲖⲈⲘ ⲞⲨⲆⲈ ⲘⲠⲈⲢⲈⲢϢⲪⲎⲢ ⲈϨⲀⲚⲚⲞⲂⲒ ⲚϢⲈⲘⲘⲞ ⲀⲢⲈϨ ⲈⲢⲞⲔ ⲈⲔⲦⲞⲨⲂⲎⲞⲨⲦ.
23 മേലാൽ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീർണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊൾക.
ⲕ̅ⲅ̅ⲞⲨⲞϨ ⲘⲠⲈⲢⲤⲈ ⲘⲰⲞⲨ ϪⲈ ⲀⲖⲖⲀ ⲤⲈ ⲞⲨⲔⲞⲨϪⲒ ⲚⲎⲢⲠ ⲚⲀⲔ ⲈⲐⲂⲈ ⲦⲈⲔϢⲞϢⲠⲒ ⲚⲈⲘ ⲚⲈⲔϢⲰⲚⲒ ⲈⲦⲞϢ.
24 ചില മനുഷ്യരുടെ പാപങ്ങൾ വിസ്താരത്തിന്നു മുമ്പെ തന്നേ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.
ⲕ̅ⲇ̅ⲞⲨⲞⲚ ϨⲀⲚⲢⲰⲘⲒ ⲈⲢⲈ ⲚⲞⲨⲚⲞⲂⲒ ⲞⲨⲞⲚϨ ⲈⲂⲞⲖ ⲈⲨⲚⲀⲰⲤⲔ ϦⲀϪⲰⲞⲨ ⲈϮⲔⲢⲒⲤⲒⲤ ⲞⲨⲞⲚ ϨⲀⲚⲔⲈⲬⲰⲞⲨⲚⲒ ⲆⲈ ⲞⲚ ⲈⲢⲈ ⲚⲞⲨⲞⲨ ⲚⲀⲘⲞϢⲒ ⲚⲤⲰⲞⲨ.
25 സൽപ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല.
ⲕ̅ⲉ̅ⲠⲀⲒⲢⲎϮ ⲚⲒⲔⲈϨⲂⲎⲞⲨⲒ ⲈⲐⲚⲀⲚⲈⲨ ⲤⲈⲞⲨⲞⲚϨ ⲈⲂⲞⲖ ⲞⲨⲞϨ ⲚⲒⲔⲈⲬⲰⲞⲨⲚⲒ ⲈⲦⲞⲒ ⲚⲔⲈⲢⲎϮ ⲤⲈⲚⲀϢϨⲰⲠ ⲀⲚ.

< 1 തിമൊഥെയൊസ് 5 >