< 1 ശമൂവേൽ 7 >

1 കിര്യത്ത്-യെയാരീംനിവാസികൾ വന്നു യഹോവയുടെ പെട്ടകം എടുത്തു കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന്നു ശുദ്ധീകരിച്ചു.
Przyszli tedy mężowie z Karyjatyjarym, i odwieźli skrzynię Pańską, a wnieśli ją do domu Abinadabowego w Gabaa; a Eleazara syna jego poświęcili, aby strzegł skrzyni Pańskiej.
2 പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ടു ഏറിയകാലം, ഇരുപതു സംവത്സരം തന്നേ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.
I stało się, gdy od onego dnia, jako została skrzynia w Karyjatyjarym, wyszedł niemały czas, to jest dwadzieścia lat, że płakał wszystek dom Izraelski za Panem.
3 അപ്പോൾ ശമൂവേൽ എല്ലായിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‌വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു.
I rzekł Samuel do wszystkiego domu Izraelskiego mówiąc: Jeźliże ze wszystkiego serca waszego nawracacie się do Pana, wyrzućcież bogi cudze z pośrodku siebie, i Astarota, a zgotujcie serce wasze Panu, i służcie jemu samemu, tedyć was wybawi z ręki Filistynów.
4 അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു.
Przetoż wyrzucili synowie Izraelscy Baala i Astarota, a służyli Panu samemu.
5 അനന്തരം ശമൂവേൽ: എല്ലായിസ്രായേലിനെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിക്കും എന്നു പറഞ്ഞു.
Tedy rzekł Samuel: Zgromadźcie wszystkiego Izraela do Masfa, abym się modlił za wami Panu.
6 അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവെച്ചു യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു.
A tak zgromadzili się do Masfa, a czerpając wodę, wylewali przed Panem, i pościli tam dnia onego, mówiąc: Zgrzeszyliśmy Panu. I sądził Samuel syny Izraelskie w Masfa.
7 യിസ്രായേൽമക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കൾ അതു കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു.
A gdy usłyszeli Filistynowie, że się zgromadzili synowie Izraelscy do Masfa, ruszyły się książęta Filisyńskie przeciw Izraelowi. Co gdy usłyszeli synowie Izraelscy, zlękli się przed Filistynami.
8 യിസ്രായേൽമക്കൾ ശമൂവേലിനോടു: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കേണ്ടതിന്നു ഞങ്ങൾക്കു വേണ്ടി അവനോടു പ്രാർത്ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു.
I rzekli synowie Izraelscy do Samuela: Nie przestawaj za nami wołać do Pana, Boga naszego, aby nas wybawił z ręki Filistynów.
9 അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്തു യഹോവെക്കു സർവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിന്നു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ ഉത്തരമരുളി.
Przetoż wziął Samuela baranka ssącego jednego, i ofiarował go całego na całopalenie Panu; i wołał Samuel do Pana za Izraelem, a wysłuchał go Pan.
10 ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു.
I stało się, gdy Samuel sprawował całopalenie, że Filistynowie przyciągnęli blisko, aby walczyli przeciw Izraelowi; ale zagrzmiał Pan grzmotem wielkim dnia onego nad Filistynami, a potarł je, i porażeni są przed obliczem Izraela.
11 യിസ്രായേല്യർ മിസ്പയിൽനിന്നു പുറപ്പെട്ടു ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു.
A mężowie Izraelscy wypadłszy z Masfa, gonili Filistyny, i bili je aż pod Betchar.
12 പിന്നെ ശമൂവേൽ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെൻ-ഏസെർ എന്നു പേരിട്ടു.
Tedy wziął Samuel kamień jeden, i postawił go między Masfa a między Sen, i nazwał imię jego Ebenezer, mówiąc: Aż póty pomagał nam Pan.
13 ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യർക്കു വിരോധമായിരുന്നു.
A tak poniżeni są Filistynowie, a potem więcej nie przychodzili na granicę Izraelską; albowiem była ręka Pańska przeciwko Filistynom po wszystkie dni Samuelowe.
14 എക്രോൻമുതൽ ഗത്ത്‌വരെ ഫെലിസ്ത്യർ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിന്നു തിരികെ കിട്ടി; അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.
I przywrócone są miasta Izraelowi, które byli wzięli Filistynowie Izraelowi, od Akkaronu aż do Get, i granice ich oswobodził Izrael z ręki Filistynów; i był pokój między Izraelem, i między Amorejczykiem.
15 ശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
I sądził Samuel Izraela po wszystkie dni żywota swego.
16 അവൻ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും;
A chodząc na każdy rok, obchodził Betel, i Gilgal, i Masfa, sądząc Izraela po onych wszystkich miejscach.
17 അവിടെയായിരുന്നു അവന്റെ വീടു; അവിടെവെച്ചും അവൻ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവെക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
Potem się wracał do Ramaty; bo tam był dom jego, i tam sądził Izraela; tamże też zbudował ołtarz Panu.

< 1 ശമൂവേൽ 7 >