< 1 ശമൂവേൽ 7 >
1 കിര്യത്ത്-യെയാരീംനിവാസികൾ വന്നു യഹോവയുടെ പെട്ടകം എടുത്തു കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന്നു ശുദ്ധീകരിച്ചു.
Jo-Kiriath Jearim nobiro mokawo Sandug Muma mar Jehova Nyasaye. Ne gitere e od Abinadab mane ni e got, kendo negiwalo Eliazar ma wuode mondo orit Sandug Muma mar Jehova Nyasaye.
2 പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ടു ഏറിയകാലം, ഇരുപതു സംവത്സരം തന്നേ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.
Sandug Muma nobudho Kiriath Jearim kuom higni piero ariyo, jo-Israel duto nokuyo mi odok ir Jehova Nyasaye.
3 അപ്പോൾ ശമൂവേൽ എല്ലായിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂർണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‌വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു.
Kendo Samuel nowachone jo-Israel duto niya, “Ka udwogo ir Jehova Nyasaye gi chunyu duto, to goluru nyiseche mag jopinje mamoko ma un-go kod mag Ashtoreth, to chiwreuru ni Jehova Nyasaye kendo en kende ema utine, mi noresu kogolou e lwet jo-Filistia.”
4 അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു.
Omiyo jo-Israel nogolo mowito nyisechegi mag Baal gi mag Ashtoreth; mine gitiyo ne Jehova Nyasaye kende.
5 അനന്തരം ശമൂവേൽ: എല്ലായിസ്രായേലിനെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിക്കും എന്നു പറഞ്ഞു.
Eka Samuel nowacho niya, “Chokuru jo-Israel duto Mizpa, anto abiro lemo ka akwayonu Jehova Nyasaye.”
6 അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവെച്ചു യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു.
Kane gisechokore kanyakla Mizpa ne giumbo pi mi gipuko e nyim Jehova Nyasaye. Odiechiengno negitweyo chiemo ka gihulo richo kagiwacho niya, “Waseketho e nyim Jehova Nyasaye.” Kendo Samuel nobedo jatend Israel e piny Mizpa.
7 യിസ്രായേൽമക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കൾ അതു കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു.
Kane jo-Filistia owinjo ni jo-Israel nosechokore Mizpa, ruodhi mag jo-Filistia nobiro mondo omonjgi. To kane jo-Israel owinjo wachno, luoro nomakogi.
8 യിസ്രായേൽമക്കൾ ശമൂവേലിനോടു: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കേണ്ടതിന്നു ഞങ്ങൾക്കു വേണ്ടി അവനോടു പ്രാർത്ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു.
Negiwachone Samuel niya, “Kik iwe ma ok ikwayonwa Jehova Nyasaye ma Nyasachwa mondo omi oreswa e lwet jo-Filistia.”
9 അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്തു യഹോവെക്കു സർവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിന്നു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ ഉത്തരമരുളി.
Eka Samuel nokawo nyarombo ma pod dhoth mi ochiwo ka misango miwangʼo pep ni Jehova Nyasaye. Noywak ni Jehova Nyasaye e lo jo-Israel, mi Jehova Nyasaye ne odwoke.
10 ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു.
Kane Samuel pod chiwo misango miwangʼo pep, jo-Filistia noyworo machiegni mondo oked gi jo-Israel. To chiengʼno Jehova Nyasaye nomiyo polo omor matek kuom jo-Filistia manomiyogi luoro ma gikee ka gikia kuma gidhiye, kendo negiringo e nyim jo-Israel.
11 യിസ്രായേല്യർ മിസ്പയിൽനിന്നു പുറപ്പെട്ടു ഫെലിസ്ത്യരെ പിന്തുടർന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു.
Jo-Israel nowuok Mizpa molawo jo-Filistia ma ginegogi e yo nyaka Beth-Kar.
12 പിന്നെ ശമൂവേൽ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെൻ-ഏസെർ എന്നു പേരിട്ടു.
Eka Samuel nokawo kidi mochungo e kind Mizpa gi Shen. Nochake ni Ebeneza kowacho niya, “Jehova Nyasaye osekonyowa nyaka ka.”
13 ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യർക്കു വിരോധമായിരുന്നു.
Omiyo jo-Filistia nolo mine ok gichako gimonjo piny jo-Israel kendo. E kinde duto mane Samuel pod ngima, lwet Jehova Nyasaye nosando jo-Filistia.
14 എക്രോൻമുതൽ ഗത്ത്‌വരെ ഫെലിസ്ത്യർ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിന്നു തിരികെ കിട്ടി; അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.
Mier mane jo-Filistia omayo jo-Israel kochakore Ekron nyaka Gath nodwoknegi, Israel noreso gwenge mane okiewo kode koa e loch jo-Filistia. Kendo kwe nobedo e kind Israel gi jo-Amor.
15 ശമൂവേൽ ജീവപര്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
Samuel nobedo jangʼad bura e piny Israel e ndalo duto mag ngimane.
16 അവൻ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും;
Higa ka higa nolworore koa Bethel nyaka Gilgal gi Mizpa kongʼado bura ne jo-Israel kuonde duto.
17 അവിടെയായിരുന്നു അവന്റെ വീടു; അവിടെവെച്ചും അവൻ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവെക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
To kinde duto ne odokga Rama, kuma dalane ne nitie, kanyo bende ne ongʼadoe bura ne jo-Israel. Ne ogero kendo mar misango ne Jehova Nyasaye kanyo.