< 1 ശമൂവേൽ 13 >

1 ശൗൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.
HOOKAHI makahiki o ko Saula alii ana: a pau na makahiki elua o kona alii ana,
2 ശൗൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരംപേർ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേർ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവൻ അവനവന്റെ വീട്ടിലേക്കു പറഞ്ഞയച്ചു.
Wae aku la o Saula nona i ekolu tausani kanaka o ka Iseraela; elua tausaui me Saula ma Mikemasa, a ma ka mauna o Betela, a hookahi tausani me Ionatana ma Gibea o Beniamina; a hoihoi aku la ia i na kanaka i koe i ko lakou halelewa iho.
3 പിന്നെ യോനാഥാൻ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യർ അതു കേട്ടു. എബ്രായർ കേൾക്കട്ടെ എന്നു പറഞ്ഞു ശൗൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.
A luku aku la o Ionatana i ka poe koa o ko Pilisetia ma Geba; a lohe ko Pilisetia, A puhi aku la o Saula i ka pu ma ka aina a pau, i ka i ana'e, E hoolohe ka poe Hebera.
4 ശൗൽ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യർക്കു നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ടു ജനം ശൗലിന്റെ അടുക്കൽ ഗില്ഗാലിൽ വന്നു കൂടി.
A lohe ae la ka Iseraela a pau i ka mea i oleloia mai, ua pepehi o Saula i ka poe koa o ko Pilisetia, a ua hoowahawahaia o ka Iseraela e ko Pilisetia. A ua houluuluia na kanaka mahope o Saula ma Gilegala.
5 എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധം ചെയ്‌വാൻ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവർ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസിൽ പാളയം ഇറങ്ങി.
Hoakoakoa ae la ko Pilisetia e kaua aku i ka Iseraela, he kanakolu tausani halekaa, eono tausani hoohololio, a me na kanaka e like me ke one ma kahakai he nui loa; a hele mai lakou, a hoomoana ma Mikemasa, ma ka hikina o Betavena.
6 എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.
A ike aku la na kanaka o ka Iseraela i ko lakou popilikia, (no ka mea, ua pilikia na kanaka, ) pee aku la na kanaka iloko o na ana, a maloko o na laau kuku, a ma na pohaku, a me na wahi kiekie, a maloko o na lua.
7 എബ്രായർ യോർദ്ദാൻ കടന്നു ഗാദ്‌ദേശത്തും ഗിലെയാദിലും പോയി; ശൗലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.
A o kekahi poe Hebera hele aku la ma kela aoao o Ioredane ma ka aina o Gada, a o Gileada: a ma Gilegala o Saula, a haalulu na kanaka mamuli ona.
8 ശമൂവേൽ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവൻ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.
Noho iho la ia i na la ehiku e like me ka manawa a Samuela i olelo ai: aole i hiki mai o Samuela ma Gilegala; a ua hele liilii na kanaka mai ona aku la.
9 അപ്പോൾ ശൗൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു; അവൻ തന്നേ ഹോമയാഗം കഴിച്ചു.
Olelo aku la o Saula, E lawe mai ia'u i mohaikuni, a me na mohai hoomalu. Kaumaha aku la ia i ka mohaikuni.
10 ഹോമയാഗം കഴിച്ചു തീർന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൗൽ അവനെ വന്ദനം ചെയ്‌വാൻ എതിരേറ്റുചെന്നു.
A i ka manawa i pau ai kana kaumaha ana aku i ka mohaikuni, aia hoi, hiki mai la o Samuela; hele aku la o Saula e halawai me ia, e hoomaikai aku ia ia.
11 നീ ചെയ്തതു എന്തു എന്നു ശമൂവേൽ ചോദിച്ചു. അതിന്നു ശൗൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്കു നീ എത്തിയില്ല എന്നും ഫെലിസ്ത്യർ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാൻ കണ്ടിട്ടു:
Ninau aku la o Samuela, Heaha kau i hana'i? I mai la o Saula, No ka'u ike ana i na kanaka e hele liilii ana mai o'u aku nei, a no kou hiki ole mai i na la i oleloia'i, a no ka hoakoakoa ana o ko Pilisetia ma Mikemasa;
12 ഫെലിസ്ത്യർ ഇപ്പോൾ ഇങ്ങു ഗില്ഗാലിൽ വന്നു എന്നെ ആക്രമിക്കും; ഞാൻ യഹോവയോടു കൃപെക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവെച്ചു ഞാൻ ധൈര്യപ്പെട്ടു ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു.
Nolaila, i iho la au, e iho mai auanei ko Pilisetia maluna o'u ma Gilegala, aole au i noi aku ia Iehova: no ia mea, hooikaika iho la au ia'u iho, a kaumaha aku la i ka mohaikuni.
13 ശമൂവേൽ ശൗലിനോടു പറഞ്ഞതു: നീ ചെയ്തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു.
Olelo aku la o Samuela ia Saula, Ua hana naaupo oe, aole oe i malama i ke kauoha a Iehova kou Akua, ana i kauoha mai ai ia oe; i hookupaa mau loa ai o Iehova i kou aupuni maluna o ka Iseraela.
14 ഇപ്പോഴോ നിന്റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.
Ano hoi, aole e mau ana kou aupuni; ua imi mai o Iehova i kanaka nona e like me kona naau iho, a ua hoonoho mai o Iehova ia ia i luna no kona poe kanaka, no kou malama ole i ka mea a Iehova i kauoha mai ai ia oe.
15 പിന്നെ ശമൂവേൽ എഴുന്നേറ്റു ഗില്ഗാലിൽനിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേർ എന്നു കണ്ടു.
Ku ae la o Samuela, a pii aku la mai Gilegala aku a i Gibea o Beniamina. A helu aku la o Saula i na kanaka me ia, aono paha haneri kanaka.
16 ശൗലും അവന്റെ മകൻ യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയിൽ പാർത്തു; ഫെലിസ്ത്യരോ മിക്മാസിൽ പാളയമിറങ്ങി.
A o Saula a me Ionatana kana keiki, a o na kanaka me laua, noho iho la ma Gibea o Beniamina: aka, hoomoana iho la ko Pilisetia ma Mikemasa.
17 ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു കവർച്ചക്കാർ മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാൽദേശത്തേക്കു തിരിഞ്ഞു;
Hele mai la ka poe luku, mai ka poe koa o ko Pilisetia mai, ekolu poe: huli ae la kekahi poe ma ke ala o Opera ma ka aina o Suala.
18 മറ്റൊരുകൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കു തിരിഞ്ഞു; മറ്റേ കൂട്ടം മരുഭൂമിക്കു നേരേ സെബോയീംതാഴ്‌വരെക്കെതിരെയുള്ള ദേശം വഴിയായും തിരിഞ്ഞു.
Huli ae la kekahi poe ma ke ala o Betahorona; a huli ae kekahi poe ma ke ala o ka mokuna e ku pono ana i ke awawa o Zeboima, ma ka waonahele.
19 എന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാണ്മാനില്ലായിരുന്നു; എബ്രായർ വാളോ കുന്തമോ തീർപ്പിക്കരുതു എന്നു ഫെലിസ്ത്യർ പറഞ്ഞു.
Aole no i loaa ka amara ma ka aina a pau o ka Iseraela; no ka mea, i ae la ko Pilisetia, O hana auanei ka poe Hebera i ka pahikaua, a i ka ihe paha na lakou.
20 യിസ്രായേല്യർ തങ്ങളുടെ കൊഴു, കലപ്പ, മഴു, മൺവെട്ടി എന്നിവ കാച്ചിപ്പാൻ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു.
Aka, hele no ka Iseraela a pau i ko Pilisetia e hana'i i kana oopalau, a me kana ho, a me kana koilipi, a me kana oo.
21 എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോൽ കൂർപ്പിപ്പാനും അവർക്കു അരം ഉണ്ടായിരുന്നു.
He apuapu nae ia lakou no ka oopalau, a no na ho, a no na o manamana, a no na koilipi, a no ka hookala i na kui.
22 ആകയാൽ യുദ്ധസമയത്തു ശൗലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ഒരുത്തന്നും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൗലിന്നും അവന്റെ മകൻ യോനാഥാന്നും മാത്രമേ ഉണ്ടായിരുന്നുള്ളു.
A i ka la i kaua ai, aole he pahikaua, aole hoi he ihe ma ka lima o na kanaka me Saula, a me Ionatana: aka, ua loaa ia Saula a me Ionatana kana keiki.
23 ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.
A hele aku la ka poe koa o ko Pilisetia i ke ala ololi o Mikemasa.

< 1 ശമൂവേൽ 13 >