< 1 പത്രൊസ് 5 >
1 നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നതു:
Vatariri vari pakati penyu ndinovakurudzira, vandiri mutariri pamwe navo nechapupu chematambudziko aKristu, nemugovani wekubwinya kuchazoratidzwa.
2 നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും
Fudzai boka raMwari riri pakati penyu, muchitaridzira, kwete nekurovererwa asi nekuda, kwete nekuda kwekukarira fuma yakaipa, asi nechido,
3 ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‌വിൻ.
kana kuva semadzishe pane vamakagoverwa, asi muri mifananidzo yeboka.
4 എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.
Zvino Mufudzi mukuru paachaonekwa muchagamuchira korona yekubwinya isingabvuruvari.
5 അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു.
Saizvozvo, vadiki, zviisei pasi pevakuru, uye mese muzviise pasi umwe kune mumwe, mupfekedzwe nekuzvininipisa, nokuti Mwari anopikisa vanozvikudza, asi anopa nyasha vanozvininipisa.
6 അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ.
Naizvozvo zvininipisei pasi peruoko rwune simba rwaMwari, kuti akukudzei panguva yakafanira,
7 അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ.
muchikandira pamusoro pake kufunganya kwenyu kwese, nokuti iye ane hanya nemwi.
8 നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.
Svinurai, rindai, nokuti mupikisi wenyu dhiabhorosi, seshumba inoomba anofamba-famba achitsvaka waangapedza;
9 ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ.
mumupikise makasimba parutendo, muchiziva kuti matambudziko iwawo anozadziswa kuhama dzenyu dziri panyika.
10 എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. (aiōnios )
Asi Mwari wenyasha dzese, iye wakatidanira mukubwinya kwake kusingaperi muna Kristu Jesu, kana tatambudzika chinguvana, iye anokupedzeredzai nekukutsigisai, nekukupai simba, nekukuteyai. (aiōnios )
11 ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ. (aiōn )
Kwaari ngakuve kubwinya nesimba kusvikira rinhi narinhi. Ameni. (aiōn )
12 നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങൾ ഈ നില്ക്കുന്നതു ദൈവത്തിന്റെ സത്യകൃപയിൽ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാൻ നിങ്ങൾക്കു വിശ്വസ്തസഹോദരൻ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തിൽ എഴുതിയിരിക്കുന്നു.
NaSirivhano hama yakatendeka kwamuri, pakufunga kwangu, ndanyora nepadiki, ndichikurudzira nekupupura kuti idzi ndidzo nyasha dzechokwadi dzaMwari, dzamumire madziri.
13 നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മർക്കൊസും നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.
Kereke iri muBhabhironi yakasarudzwa pamwe nemwi inokukwazisai, naMariko mwanakomana wangu.
14 സ്നേഹചുബനത്താൽ തമ്മിൽ വന്ദനം ചെയ്‌വിൻ. ക്രിസ്തുവിലുള്ള നിങ്ങൾക്കു എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ.
Kwazisanai nekutsvoda kwerudo. Rugare kwamuri mese muri muna Kristu Jesu. Ameni.