< 1 രാജാക്കന്മാർ 7 >

1 ശലോമോൻ തന്റെ അരമന പതിമ്മൂന്നു ആണ്ടുകൊണ്ടു പണിതു അരമനപ്പണി മുഴുവനും തീർത്തു.
Dar Solomon şi-a construit casa lui în treisprezece ani şi şi-a terminat toată casa.
2 അവൻ ലെബാനോൻ വനഗൃഹവും പണിതു; അതിന്നു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരുഉത്തരം വെച്ചു പണിതു.
A construit de asemenea casa pădurii Libanului; lungimea ei era de o sută de coţi şi lăţimea ei de cincizeci de coţi şi înălţimea ei de treizeci de coţi, pe patru rânduri de stâlpi de cedru, cu bârne de cedru peste stâlpi.
3 ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തഞ്ചു തൂണിന്മേൽ തുലാം വെച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.
Şi aceasta a fost acoperită cu cedru pe deasupra bârnelor care au fost aşezate pe patruzeci şi cinci de stâlpi, cincisprezece într-un rând.
4 മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേർക്കുനേരെ ആയിരുന്നു.
Şi erau ferestre în trei rânduri şi era lumină lângă lumină pe trei rânduri.
5 വാതിലും കട്ടളയും എല്ലാം സമചതുരവും കിളിവാതിൽ മൂന്നു നിരയായി നേർക്കുനേരെയും ആയിരുന്നു.
Şi toate uşile şi uşorii erau pătrate, cu ferestre; şi era lumină lângă lumină pe trei rânduri.
6 അവൻ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള ഒരു സ്തംഭമണ്ഡപവും അതിന്റെ മുൻവശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.
Şi el a făcut un portic din stâlpi; lungimea lui era de cincizeci de coţi şi lăţimea lui de treizeci de coţi; şi porticul era înaintea lor; şi ceilalţi stâlpi şi bârna groasă erau înaintea lor.
7 ന്യായം വിധിക്കേണ്ടതിന്നു ആസ്ഥാനമണ്ഡപമായിട്ടു ഒരു സിംഹാസനമണ്ഡപവും പണിതു: അതിന്നു ആസകലം ദേവദാരുപ്പലകകൊണ്ടു അടിത്തട്ടിട്ടു.
Apoi a făcut un portic pentru tronul unde judeca, Porticul Judecăţii; şi acesta era acoperit cu cedru de la o parte a podelei până la cealaltă.
8 ഇതിന്റെ പണിപോലെ തന്നേ അവൻ മണ്ഡപത്തിന്നപ്പുറം മറ്റെ പ്രാകാരത്തിൽ അവൻ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോൻ പരിഗ്രഹിച്ചിരുന്ന ഫറവോന്റെ മകൾക്കും അവൻ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.
Şi casa lui unde a locuit avea o altă curte în interiorul porticului, care era de lucrare asemănătoare. Solomon a făcut de asemenea o casă pentru fiica lui Faraon, pe care o luase de soţie, asemenea acestui portic.
9 ഇവ ഒക്കെയും അടിസ്ഥാനംമുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിന്നു വെട്ടി അകവും പുറവും ഈർച്ചവാൾകൊണ്ടു അറുത്തെടുത്ത വിശേഷപ്പെട്ട കല്ലുകൊണ്ടു ആയിരുന്നു.
Toate acestea erau din pietre de preţ, conform cu măsura pietrelor cioplite, tăiate cu ferăstrăul, pe interior şi pe exterior, de la temelie până la streaşină, şi tot astfel pe exterior spre curtea cea mare.
10 അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ടു ആയിരുന്നു.
Şi temelia era din pietre de preţ, pietre mari, pietre de zece coţi şi pietre de opt coţi.
11 മേൽപണി തോതിന്നു വെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.
Şi deasupra erau pietre de preţ, după măsurile pietrelor cioplite şi cedri.
12 യഹോവയുടെ ആലയത്തിന്റെ അകത്തെ പ്രാകാരത്തിന്നും ആലയത്തിന്റെ മണ്ഡപത്തിന്നും ഉണ്ടായിരുന്നതു പോലെ വലിയ പ്രാകാരത്തിന്റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.
Şi curtea cea mare de jur împrejur era cu trei rânduri de pietre cioplite şi un rând de bârne de cedru, deopotrivă pentru curtea interioară a casei DOMNULUI şi pentru porticul casei.
13 ശലോമോൻരാജാവു സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി.
Şi împăratul Solomon a trimis şi a adus pe Hiram din Tir.
14 അവൻ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകൻ ആയിരുന്നു; അവന്റെ അപ്പനോ സോര്യനായ ഒരു മൂശാരിയത്രേ: അവൻ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്‌വാൻ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും ഉള്ളവനായിരുന്നു. അവൻ ശലോമോൻരാജാവിന്റെ അടുക്കൽ വന്നു, അവൻ കല്പിച്ച പണി ഒക്കെയും തീർത്തു.
El era fiul unei văduve din tribul lui Neftali şi tatăl lui era un bărbat din Tir, un lucrător în aramă; şi el era umplut cu înţelepciune şi înţelegere şi iscusit să lucreze orice fel de lucrări în aramă. Şi el a venit la împăratul Solomon şi i-a lucrat toată lucrarea.
15 അവൻരണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഓരോന്നിന്നു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ടു മുഴം ചുറ്റളവും ഉണ്ടായിരുന്നു.
Fiindcă a turnat doi stâlpi de aramă, de optsprezece coţi înălţime fiecare; şi un fir de doisprezece coţi cuprindea pe fiecare dintre ei.
16 സ്തംഭങ്ങളുടെ തലെക്കൽ വെപ്പാൻ അവൻ താമ്രംകൊണ്ടു രണ്ടു പോതിക വാർത്തുണ്ടാക്കി; പോതിക ഓരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു.
Şi a făcut două capiteluri de aramă turnată, de pus pe vârfurile stâlpilor; înălţimea unui capitel era de cinci coţi şi înălţimea celuilalt capitel era de cinci coţi;
17 സ്തംഭങ്ങളുടെ തലെക്കലെ പോതികെക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഓരോന്നിന്നും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു.
Şi reţele de lucrare înlănţuită şi împletituri de lucrare cu lanţ, pentru capitelurile care erau pe vârful stâlpilor; şapte pentru un capitel şi şapte pentru celălalt capitel.
18 അങ്ങനെ അവൻ സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലെക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കുമീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റെ പോതികെക്കും അവൻ അങ്ങനെ തന്നേ ഉണ്ടാക്കി.
Şi a făcut stâlpii şi două rânduri cu rodii de jur împrejur pe fiecare reţea, pentru a acoperi capitelurile care erau pe vârful stâlpilor; şi astfel a făcut pentru celălalt capitel.
19 മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലെക്കലെ പോതിക താമരപ്പൂവിന്റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു.
Şi capitelurile, care erau pe vârful stâlpilor, erau din lucrarea de crin a porticului, de patru coţi.
20 രണ്ടു സ്തംഭത്തിന്റെയും തലെക്കൽ പോതിക ഉണ്ടായിരുന്നു. ഒരു പോതികെക്കു വലപ്പണിക്കരികെ കുംഭത്തോടു ചേർന്നു ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റെ പോതികെക്കും അങ്ങനെ തന്നെ.
Şi capitelurile de pe cei doi stâlpi aveau de asemenea rodii deasupra, în faţa pântecelui care era lângă reţea; şi rodiile erau două sute în rânduri de jur împrejur pe celălalt capitel.
21 അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മണ്ഡപവാതില്ക്കൽ നിറുത്തി; അവൻ വലത്തെ സ്തംഭം നിറുത്തി അതിന്നു യാഖീൻ എന്നും ഇടത്തെ സ്തംഭം നിറുത്തി അതിന്നു ബോവസ് എന്നും പേരിട്ടു.
Şi a pus stâlpii în porticul templului; şi a pus stâlpul din dreapta şi i-a pus numele Iachin; şi a pus stâlpul din stânga şi i-a pus numele Boaz.
22 സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീർന്നു.
Şi pe vârful stâlpilor era o lucrare de crin; astfel a fost lucrarea stâlpilor terminată.
23 അവൻ ഒരു കടൽ വാർത്തുണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവക്കു പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.
Şi a făcut o mare turnată, de zece coţi de la o margine la cealaltă; era rotundă de jur împrejur şi înălţimea ei era de cinci coţi; şi un fir de treizeci de coţi o înconjura de jur împrejur.
24 അതിന്റെ വക്കിന്നു താഴെ, പുറത്തു, മുഴം ഒന്നിന്നു പത്തു കുമിഴ് വീതം കടലിന്നു ചുറ്റും ഉണ്ടായിരുന്നു; അതു വാർത്തപ്പോൾ തന്നെ കുമിഴും രണ്ടു നിരയായി വാർത്തിരുന്നു.
Şi sub marginea ei de jur împrejur erau butoni înconjurând-o, zece la un cot, înconjurând marea de jur împrejur; butonii erau turnaţi în două rânduri, când aceasta a fost turnată.
25 അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു; അവയിൽ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ടഭാഗം ഒക്കെയും അകത്തോട്ടു ആയിരുന്നു.
Stătea pe doisprezece boi, trei privind spre nord şi trei privind spre vest şi trei privind spre sud şi trei privind spre est; şi marea era pusă deasupra lor şi toate părţile dinapoi ale lor erau în interior.
26 അതിന്റെ കനം നാലംഗുലം; അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെ താമരപ്പൂവിന്റെ ആകൃതിയിൽ ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളും.
Şi aceasta era groasă de un lat de palmă; şi marginea ei era lucrată ca marginea unei cupe, cu flori de crini; conţinea două mii de baţi.
27 അവൻ താമ്രംകൊണ്ടു പത്തു പീഠം ഉണ്ടാക്കി; ഓരോ പീഠത്തിന്നു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.
Şi a făcut zece postamente de aramă; de patru coţi era lungimea unui postament şi de patru coţi lăţimea lui şi de trei coţi înălţimea lui.
28 പീഠങ്ങളുടെ പണി എങ്ങനെയെന്നാൽ: അവക്കുചട്ടപ്പലക ഉണ്ടായിരുന്നു; ചട്ടപ്പലക ചട്ടങ്ങളിൽ ആയിരുന്നു.
Şi lucrătura postamentelor era astfel, aveau margini late şi marginile erau între îmbinări;
29 ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും ഉണ്ടായിരുന്നു; ചട്ടങ്ങളിൽ അവ്വണ്ണം സിംഹങ്ങൾക്കും കാളകൾക്കും മീതെയും താഴെയും തോരണപണിയും ഉണ്ടായിരുന്നു.
Şi pe marginile care erau între îmbinări erau lei, boi şi heruvimi; şi peste îmbinări era un postament deasupra; şi dedesubtul leilor şi al boilor erau anumite adăugări făcute din lucrătură subţire.
30 ഓരോ പീഠത്തിന്നും താമ്രം കൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്റെ നാലു കോണിലും കാലുകൾ ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാൽ ഓരോന്നിന്നും പുറവശത്തു തോരണപ്പണിയോടുകൂടി വാർത്തിരുന്നു.
Şi fiecare postament avea patru roţi de aramă şi osii de aramă; şi cele patru colţuri ale lui aveau suporturi; sub lighean erau suporturi turnate, pe partea fiecărei adăugări.
31 അതിന്റെ വായ് ചട്ടക്കൂട്ടിന്നു അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്റെ വായ് പീഠത്തിന്റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്റെ വായ്ക്കു കൊത്തുപണിയുണ്ടായിരുന്നു; അതിന്റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു.
Şi gura lui din interiorul capitelului şi până deasupra era de un cot; dar gura lui era rotundă după lucrătura postamentului, de un cot şi jumătate; şi de asemenea pe gura ei erau sculpturi cu marginile lor, pătrate, nu rotunde.
32 ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്റെ ഉയരം ഒന്നര മുഴം.
Şi sub margini erau patru roţi; şi osiile roţilor erau prinse de postament; şi înălţimea unei roţi era de un cot şi o jumătate de cot.
33 ചക്രങ്ങളുടെ പണി രഥചക്രത്തിന്റെ പണിപോലെ ആയിരന്നു; അവയുടെ അച്ചതണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാർപ്പു പണി ആയിരുന്നു.
Şi lucrătura roţilor era ca lucrătura unei roţi de car; osiile lor şi obezile lor şi butucii lor şi spiţele lor erau toate turnate.
34 ഓരോ പീഠത്തിന്റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകൾ പീഠത്തിൽനിന്നു തന്നേ ഉള്ളവ ആയിരുന്നു.
Şi erau patru suporturi la cele patru colţuri ale unui postament; şi suporturile erau parte din postament.
35 ഓരോ പീഠത്തിന്റെയും തലെക്കൽ അര മുഴം ഉയരമുള്ള വളയവും ഓരോ പീഠത്തിന്റെയും മേലറ്റത്തു അതിന്റെ താങ്ങുകളും അതിന്റെ വക്കുകളും അതിൽനിന്നു തന്നേ ആയിരുന്നു.
Şi în capătul postamentului era un cerc de jur împrejur de o jumătate de cot; şi pe capătul postamentului îmbinările lui şi marginile lui erau din aceeaşi bucată.
36 അതിന്റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതിൽ ഇടം ഉണ്ടായിരുന്നതുപോലെ അവൻ കെരൂബ്, സിംഹം ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.
Fiindcă pe plăcile îmbinărilor lui şi pe marginile lui, a cioplit heruvimi, lei şi palmieri, conform cu proporţia fiecăreia şi adăugări de jur împrejur.
37 ഇങ്ങനെ അവൻ പീഠം പത്തും തീർത്തു; അവെക്കു ഒക്കെയും വാർപ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.
Astfel a făcut cele zece postamente, toate aveau o singură turnare, o singură măsură şi o singură mărime.
38 അവൻ താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പതു ബത്ത് വെള്ളം കൊള്ളും; ഓരോ തൊട്ടി നന്നാലു മുഴം. പത്തു പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വെച്ചു.
Apoi a făcut zece lighene de aramă, un singur lighean conţinea patruzeci de baţi; şi fiecare lighean era de patru coţi; şi pe fiecare din cele zece postamente era un lighean.
39 അവൻ അഞ്ചു പീഠം ആലയത്തിന്റെ വലത്തു ഭാഗത്തും അഞ്ചു പീഠം ആലയത്തിന്റെ ഇടത്തുഭാഗത്തും വെച്ചു; കടലോ അവൻ ആലയത്തിന്റെ വലത്തു ഭാഗത്തു തെക്കുകിഴക്കായി വെച്ചു.
Şi a pus cinci postamente în partea dreaptă a casei şi cinci în partea stângă a casei; şi a pus marea în partea dreaptă a casei spre est, în faţa sudului.
40 പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോൻരാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീർത്തു.
Şi Hiram a făcut lighenele şi lopeţile şi oalele. Astfel Hiram a terminat de făcut toată lucrarea pe care a făcut-o împăratului Solomon pentru casa DOMNULUI:
41 രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്റെയും തലെക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാൻ രണ്ടു വലപ്പണി,
Cei doi stâlpi şi cele două vase ale capitelurilor care erau pe vârful celor doi stâlpi; şi cele două reţele, pentru a acoperi cele două vase ale capitelurilor care erau pe vârful stâlpilor;
42 സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,
Şi patru sute de rodii pentru cele două reţele, două rânduri de rodii pentru fiecare reţea, pentru a acoperi cele două vase ale capitelurilor care erau pe stâlpi;
43 പത്തു പീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി,
Şi cele zece postamente şi zece lighene pe postamente;
44 ഒരു കടൽ, കടലിന്റെ കീഴെയുള്ള പന്ത്രണ്ടു കാള,
Şi o mare şi doisprezece boi sub mare;
45 കലങ്ങൾ, ചട്ടുകങ്ങൾ, കലശങ്ങൾ എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോൻരാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു.
Şi vasele şi lopeţile şi oalele; şi toate aceste vase, pe care Hiram le-a făcut împăratului Solomon pentru casa DOMNULUI, erau din aramă strălucitoare.
46 യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിന്നും സാരെഥാന്നും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാർപ്പിച്ചു.
În câmpia Iordanului le-a turnat împăratul, în pământ argilos între Sucot şi Ţartan.
47 ഉപകരണങ്ങൾ അനവധി ആയിരുന്നതുകൊണ്ടു ശലോമോൻ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
Şi Solomon a lăsat toate vasele necântărite, pentru că erau foarte multe; nici nu s-a aflat greutatea aramei.
48 ശലോമോൻ യഹോവയുടെ ആലയത്തിന്നുള്ള സകലഉപകരണങ്ങളും ഉണ്ടാക്കി; പൊൻപീഠം, കാഴ്ചയപ്പം വെക്കുന്ന പൊൻമേശ,
Şi Solomon a făcut toate vasele care aparţineau casei DOMNULUI: altarul de aur şi masa de aur, pe care erau pâinile punerii înainte,
49 അന്തർമ്മന്ദിരത്തിന്റെ മുമ്പിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകൾ, പൊന്നുകൊണ്ടുള്ള പുഷ്പങ്ങൾ,
Şi sfeşnicele de aur pur, cinci la dreapta şi cinci la stânga, înaintea oracolului, cu florile şi lămpile şi mucările de aur,
50 ദീപങ്ങൾ, ചവണകൾ, തങ്കംകൊണ്ടുള്ള പാനപാത്രങ്ങൾ, കത്രികകൾ, കലശങ്ങൾ, തവികൾ, തീച്ചട്ടികൾ, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്റെ വാതിലുകൾക്കും മന്ദിരമായ ആലയത്തിന്റെ വാതിലുകൾക്കും പൊന്നുകൊണ്ടുള്ള കെട്ടുകൾ എന്നിവ തന്നേ.
Şi vasele şi mucările şi oalele şi lingurile şi cenuşarele de aur pur; şi balamalele de aur, deopotrivă pentru uşile casei interioare, locul preasfânt, şi pentru uşile casei, adică, ale templului.
51 അങ്ങനെ ശലോമോൻരാജാവു യഹോവയുടെ ആലയംവക പണി എല്ലാം തീർത്തു. ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽവെച്ചു.
Astfel a fost terminată toată lucrarea pe care împăratul Solomon a făcut-o pentru casa DOMNULUI. Şi Solomon a adus în ea lucrurile pe care David, tatăl său, le dedicase; argintul şi aurul şi vasele, le-a pus în tezaurele casei DOMNULUI.

< 1 രാജാക്കന്മാർ 7 >