< 1 കൊരിന്ത്യർ 5 >

1 നിങ്ങളുടെ ഇടയിൽ ദുർന്നടപ്പു ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തന്റെ അപ്പന്റെ ഭാര്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുർന്നടപ്പു തന്നേ.
Twakamvwa mpuwo kuti mamambe akati kanu, musyobo wamalalane utazumizigwi akati kabatali bazumini.
2 എന്നിട്ടും നിങ്ങൾ ചീർത്തിരിക്കുന്നു; ഈ ദുഷ്കർമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽ നിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല.
Mwalumi ulala amwanakazi wawisi. Mwafundikila! Sena tamuyelede kulila, kuchitila kuti umwi wachita chiito eecho agwisigwe kuzwa akati kanu.
3 ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കർമ്മം ചെയ്തവനെക്കുറിച്ചു:
Nikuba nsiko mumubili, mpundili mumuya. Ndapa kale lubeteko ali wumwi wachita eechi, mbuli kubanga ndaliwo.
4 നിങ്ങളും എന്റെ ആത്മാവും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ അവനെ,
Kuti kamungene muzina lyaMwami wesu Jesu mpawo ndili andinywe mumuya aanguzu zyaMwami wesu Jesu mpuzili.
5 ആത്മാവു കർത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
Mupe mwalumi oyu kuli dyabbulosi nkambo kakunyonyonwa kwanyama, kuchitila kuti muuya wakwe ufutulw mubuzuba bwaMwami.
6 നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?
Kulisumpula kwako tensi kubotu. Tuzi na kuti kaswezyo kache kalafufumuna chibunge?
7 നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു: ക്രിസ്തു തന്നേ.
Lisalazye lwako kuzwa kubuswezyo bukulukulu kuchitila kuti kube chiwela chipya, chitakwe buswezyo, mbuli mbumubede choonzyo. Kuli Kkilisito, kabelele kesu kakwindilila, kaka payigwa.
8 ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.
Lino atubotelwe pobwe, litakwe buswezyo bukulukulu, buswezyo bwazichito zibi aa buntu bubi. Pesi, atubotelwe aachibunge chitakwe buswezyo nchoozyo aa bwini.
9 ദുർന്നടപ്പുകാരോടു സംസർഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ.
Ndakamulembela mulugwalo lwangu mutavwelani abantu abasimamambe.
10 അതു ഈ ലോകത്തിലെ ദുർന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.
Kakutakwe nzila imbi nsyambi basibwamu bayino nyika, olo muunyu, silweeno, kana kuti basimamambe, kuzwa kukkala kule ambabo muyelede kuzwa kunyika.
11 എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു.
Lino ndamulembela kuti mutalivwelanganisyi amuntu uyitwa kuti mukwesu pesi upona mumalalane, kana kuti muunyu na kuti sibwamu, na kuti simakani alunyansyano, na kuti mukolwi, na kuti silweeno. Mutalyi chiiyo amuntu ulibobu.
12 പുറത്തുള്ളവരെ വിധിപ്പാൻ എനിക്കു എന്തു കാര്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.
Ndinjilali kukubeteka abo bali aanze achikombelo?
13 ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.
Pesi, tuyelede kubeleka aabo bali aanze. “Gwasya muntu mubi kuzwa akati kanu.”

< 1 കൊരിന്ത്യർ 5 >