< 1 കൊരിന്ത്യർ 3 >
1 എന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു.
हे भ्रातरः, अहमात्मिकैरिव युष्माभिः समं सम्भाषितुं नाशक्नवं किन्तु शारीरिकाचारिभिः ख्रीष्टधर्म्मे शिशुतुल्यैश्च जनैरिव युष्माभिः सह समभाषे।
2 ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ.
युष्मान् कठिनभक्ष्यं न भोजयन् दुग्धम् अपाययं यतो यूयं भक्ष्यं ग्रहीतुं तदा नाशक्नुत इदानीमपि न शक्नुथ, यतो हेतोरधुनापि शारीरिकाचारिण आध्वे।
3 നിങ്ങളുടെ ഇടയിൽ ഈർഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?
युष्मन्मध्ये मात्सर्य्यविवादभेदा भवन्ति ततः किं शारीरिकाचारिणो नाध्वे मानुषिकमार्गेण च न चरथ?
4 ഒരുത്തൻ: ഞാൻ പൗലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?
पौलस्याहमित्यापल्लोरहमिति वा यद्वाक्यं युष्माकं कैश्चित् कैश्चित् कथ्यते तस्माद् यूयं शारीरिकाचारिण न भवथ?
5 അപ്പൊല്ലോസ് ആർ? പൗലൊസ് ആർ? തങ്ങൾക്കു കർത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ.
पौलः कः? आपल्लो र्वा कः? तौ परिचारकमात्रौ तयोरेकैकस्मै च प्रभु र्यादृक् फलमददात् तद्वत् तयोर्द्वारा यूयं विश्वासिनो जाताः।
6 ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.
अहं रोपितवान् आपल्लोश्च निषिक्तवान् ईश्वरश्चावर्द्धयत्।
7 ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.
अतो रोपयितृसेक्तारावसारौ वर्द्धयितेश्वर एव सारः।
8 നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും.
रोपयितृसेक्तारौ च समौ तयोरेकैकश्च स्वश्रमयोग्यं स्ववेतनं लप्स्यते।
9 ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിർമ്മാണം.
आवामीश्वरेण सह कर्म्मकारिणौ, ईश्वरस्य यत् क्षेत्रम् ईश्वरस्य या निर्म्मितिः सा यूयमेव।
10 എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.
ईश्वरस्य प्रसादात् मया यत् पदं लब्धं तस्मात् ज्ञानिना गृहकारिणेव मया भित्तिमूलं स्थापितं तदुपरि चान्येन निचीयते। किन्तु येन यन्निचीयते तत् तेन विविच्यतां।
11 യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല.
यतो यीशुख्रीष्टरूपं यद् भित्तिमूलं स्थापितं तदन्यत् किमपि भित्तिमूलं स्थापयितुं केनापि न शक्यते।
12 ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;
एतद्भित्तिमूलस्योपरि यदि केचित् स्वर्णरूप्यमणिकाष्ठतृणनलान् निचिन्वन्ति,
13 ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.
तर्ह्येकैकस्य कर्म्म प्रकाशिष्यते यतः स दिवसस्तत् प्रकाशयिष्यति। यतो हतोस्तन दिवसेन वह्निमयेनोदेतव्यं तत एकैकस्य कर्म्म कीदृशमेतस्य परीक्षा बह्निना भविष्यति।
14 ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും.
यस्य निचयनरूपं कर्म्म स्थास्नु भविष्यति स वेतनं लप्स्यते।
15 ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
यस्य च कर्म्म धक्ष्यते तस्य क्षति र्भविष्यति किन्तु वह्ने र्निर्गतजन इव स स्वयं परित्राणं प्राप्स्यति।
16 നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
यूयम् ईश्वरस्य मन्दिरं युष्मन्मध्ये चेश्वरस्यात्मा निवसतीति किं न जानीथ?
17 ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.
ईश्वरस्य मन्दिरं येन विनाश्यते सोऽपीश्वरेण विनाशयिष्यते यत ईश्वरस्य मन्दिरं पवित्रमेव यूयं तु तन्मन्दिरम् आध्वे।
18 ആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആർക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ. (aiōn )
कोपि स्वं न वञ्चयतां। युष्माकं कश्चन चेदिहलोकस्य ज्ञानेन ज्ञानवानहमिति बुध्यते तर्हि स यत् ज्ञानी भवेत् तदर्थं मूढो भवतु। (aiōn )
19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു” എന്നും
यस्मादिहलोकस्य ज्ञानम् ईश्वरस्य साक्षात् मूढत्वमेव। एतस्मिन् लिखितमप्यास्ते, तीक्ष्णा या ज्ञानिनां बुद्धिस्तया तान् धरतीश्वरः।
20 “കർത്താവു ജ്ഞാനികളുടെ വിചാരം വ്യർത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.
पुनश्च। ज्ञानिनां कल्पना वेत्ति परमेशो निरर्थकाः।
21 ആകയാൽ ആരും മനുഷ്യരിൽ പ്രശംസിക്കരുതു; സകലവും നിങ്ങൾക്കുള്ളതല്ലോ.
अतएव कोऽपि मनुजैरात्मानं न श्लाघतां यतः सर्व्वाणि युष्माकमेव,
22 പൗലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളതു.
पौल वा आपल्लो र्वा कैफा वा जगद् वा जीवनं वा मरणं वा वर्त्तमानं वा भविष्यद्वा सर्व्वाण्येव युष्माकं,
23 നിങ്ങളോ ക്രിസ്തുവിന്നുള്ളവർ; ക്രിസ്തു ദൈവത്തിന്നുള്ളവൻ.
यूयञ्च ख्रीष्टस्य, ख्रीष्टश्चेश्वरस्य।