< 1 കൊരിന്ത്യർ 2 >

1 ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാൻ വന്നതു.
ⲁ̅ⲞⲨⲞϨ ⲀⲚⲞⲔ ϨⲰ ⲈⲦⲀⲒⲒ ϨⲀⲢⲰⲦⲈⲚ ⲚⲀⲤⲚⲎⲞⲨ ⲚⲈⲦⲀⲒⲒ ⲀⲚ ⲔⲀⲦⲀ ⲞⲨϬⲒⲤⲒ ⲚⲦⲈⲞⲨⲤⲀϪⲒ ⲒⲈ ⲞⲨⲤⲞⲪⲒⲀ ⲀⲒⲦⲀⲘⲞ ⲘⲘⲰⲦⲈⲚ ⲈⲠⲒⲘⲨⲤⲦⲎⲢⲒⲞⲚ ⲚⲦⲈⲪⲚⲞⲨϮ.
2 ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണ്ണയിച്ചു.
ⲃ̅ⲘⲠⲒϮϨⲀⲠ ⲄⲀⲢ ⲈⲈⲘⲒ ⲈϨⲖⲒ ϦⲈⲚⲐⲎⲚⲞⲨ ⲈⲂⲎⲖ ⲈⲒⲎⲤⲞⲨⲤ ⲠⲬⲢⲒⲤⲦⲞⲤ ⲞⲨⲞϨ ⲪⲀⲒ ⲀⲨⲀϢϤ.
3 ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു.
ⲅ̅ⲀⲚⲞⲔ ϨⲰ ϦⲈⲚⲞⲨⲘⲈⲦⲀⲤⲐⲈⲚⲎⲤ ⲚⲈⲘ ⲞⲨϨⲞϮ ⲚⲈⲘ ⲞⲨⲤⲐⲈⲢⲦⲈⲢ ⲈⲚⲀϢⲰϤ ⲀⲒⲒ ϨⲀⲢⲰⲦⲈⲚ.
4 നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു
ⲇ̅ⲞⲨⲞϨ ⲠⲀⲤⲀϪⲒ ⲚⲈⲘ ⲠⲀϨⲒⲰⲒϢ ⲚⲀϤϦⲈⲚ ϨⲀⲚⲐⲰⲦ ⲚϨⲎⲦ ⲀⲚ ⲚⲦⲈϨⲀⲚⲤⲀϪⲒ ⲚⲤⲞⲪⲒⲀ ⲚⲢⲰⲘⲒ ⲀⲖⲖⲀ ϦⲈⲚⲞⲨⲰⲚϨ ⲈⲂⲞⲖ ⲚⲦⲈⲞⲨⲠⲚⲈⲨⲘⲀⲚⲈⲘ ⲞⲨϪⲞⲘ.
5 എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നതു.
ⲉ̅ϨⲒⲚⲀ ⲠⲈⲦⲈⲚⲚⲀϨϮ ⲚⲦⲈϤϢⲦⲈⲘϢⲰⲠⲒ ϦⲈⲚⲞⲨⲤⲞⲪⲒⲀ ⲚⲢⲰⲘⲒ ⲀⲖⲖⲀ ϦⲈⲚⲞⲨϪⲞⲘ ⲚⲦⲈⲪⲚⲞⲨϮ.
6 എന്നാൽ തികഞ്ഞവരുടെ ഇടയിൽ ഞങ്ങൾ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല, നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല; (aiōn g165)
ⲋ̅ⲞⲨⲤⲞⲪⲒⲀ ⲆⲈ ⲠⲈⲦⲈⲚⲤⲀϪⲒ ⲘⲘⲞⲤ ϦⲈⲚⲚⲎ ⲈⲦϪⲎⲔ ⲈⲂⲞⲖ ⲞⲨⲤⲞⲪⲒⲀ ⲆⲈ ⲚⲐⲀ ⲠⲀⲒⲈⲚⲈϨ ⲀⲚ ⲦⲈ ⲞⲨⲆⲈ ⲚⲐⲀ ⲚⲒⲀⲢⲬⲰⲚ ⲀⲚ ⲚⲦⲈⲠⲀⲒⲈⲚⲈϨ ⲚⲀⲒ ⲈⲐⲚⲀⲔⲰⲢϤ. (aiōn g165)
7 ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. (aiōn g165)
ⲍ̅ⲀⲖⲖⲀ ⲞⲨⲤⲞⲪⲒⲀ ⲚⲦⲈⲪⲚⲞⲨϮ ⲈⲦⲈⲚⲤⲀϪⲒ ⲘⲘⲞⲤ ϦⲈⲚⲞⲨⲘⲨⲤⲦⲎⲢⲒⲞⲚ ⲐⲎ ⲈⲦϨⲎⲠ ⲐⲎ ⲈⲦⲀϤⲈⲢϢⲞⲢⲠ ⲚⲐⲀϢⲤ ⲚϪⲈⲪⲚⲞⲨϮ ϦⲀϪⲰⲞⲨ ⲚⲚⲒⲈⲚⲈϨ ⲈⲨⲰⲞⲨ ⲚⲀⲚ. (aiōn g165)
8 അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു. (aiōn g165)
ⲏ̅ⲐⲎ ⲈⲦⲈ ⲘⲠⲈ ϨⲖⲒ ⲚⲚⲒⲀⲢⲬⲰⲚ ⲚⲦⲈⲠⲀⲒⲈⲚⲈϨ ⲤⲞⲨⲰⲚⲤ ⲈⲚⲈⲀⲨⲤⲞⲨⲰⲚⲤ ⲄⲀⲢ ⲚⲀⲨⲚⲀⲈϢ ⲠϬⲞⲒⲤ ⲚⲦⲈⲠⲰⲞⲨ ⲀⲚ ⲠⲈ. (aiōn g165)
9 “ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
ⲑ̅ⲀⲖⲖⲀ ⲔⲀⲦⲀ ⲪⲢⲎϮ ⲈⲦⲤϦⲎⲞⲨⲦ ϪⲈ ⲚⲎ ⲈⲦⲈ ⲘⲠⲈ ⲂⲀⲖ ⲚⲀⲨ ⲈⲢⲰⲞⲨ ⲞⲨⲆⲈ ⲘⲠⲈ ⲘⲀϢϪ ⲤⲞⲐⲘⲞⲨ ⲞⲨⲞϨ ⲘⲠⲞⲨϢⲈ ⲈϨⲢⲎⲒ ⲈϪⲈⲚ ⲠϨⲎⲦ ⲚⲢⲰⲘⲒ ⲚⲎ ⲈⲦⲀ ⲪⲚⲞⲨϮ ⲤⲈⲂⲦⲰⲦⲞⲨ ⲚⲚⲎ ⲈⲐⲚⲀⲘⲈⲚⲢⲒⲦϤ.
10 നമുക്കോ ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
ⲓ̅ⲀⲚⲞⲚ ⲆⲈ ⲀϤϬⲞⲢⲠⲞⲨ ⲚⲀⲚ ⲈⲂⲞⲖ ⲚϪⲈⲪⲚⲞⲨϮ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲠⲒⲠⲚⲈⲨⲘⲀⲠⲒⲠⲚⲈⲨⲘⲀⲄⲀⲢ ϤϦⲞⲦϦⲈⲦ ⲚⲈⲚⲬⲀⲒ ⲚⲒⲂⲈⲚ ⲚⲈⲘ ⲚⲎ ⲈⲦϢⲎⲔ ⲚⲦⲈⲪⲚⲞⲨϮ.
11 മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരിൽ ആർ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
ⲓ̅ⲁ̅ⲚⲒⲘ ⲄⲀⲢ ϦⲈⲚⲚⲒⲢⲰⲘⲒ ⲈⲦⲤⲰⲞⲨⲚ ⲚⲚⲀ ⲠⲒⲢⲰⲘⲒ ⲈⲂⲎⲖ ⲈⲠⲒⲠⲚⲈⲨⲘⲀⲚⲦⲈⲠⲒⲢⲰⲘⲒ ⲈⲦϢⲞⲠ ⲚϦⲎⲦϤ ⲠⲀⲒⲢⲎϮ ⲞⲚ ⲚⲀ ⲪⲚⲞⲨϮ ⲘⲠⲈ ϨⲖⲒ ⲈⲘⲒ ⲈⲢⲰⲞⲨ ⲈⲂⲎⲖ ⲈⲠⲒⲠⲚⲈⲨⲘⲀⲚⲦⲈⲪⲚⲞⲨϮ.
12 നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
ⲓ̅ⲃ̅ⲀⲚⲞⲚ ⲆⲈ ⲠⲒⲠⲚⲈⲨⲘⲀⲚⲦⲈⲠⲀⲒⲔⲞⲤⲘⲞⲤ ⲀⲚ ⲠⲈⲦⲀⲚϬⲒⲦϤ ⲀⲖⲖⲀ ⲠⲒⲠⲚⲈⲨⲘⲀⲠⲒⲈⲂⲞⲖ ϦⲈⲚⲪⲚⲞⲨϮ ϨⲒⲚⲀ ⲚⲦⲈⲚⲈⲘⲒ ⲈⲚⲎ ⲈⲦⲀ ⲪⲚⲞⲨϮ ⲦⲎⲒⲦⲞⲨ ⲚⲀⲚ ⲚϨⲘⲞⲦ.
13 അതു ഞങ്ങൾ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാൽ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാൽ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാർക്കു ആത്മികമായതു തെളിയിക്കുന്നു.
ⲓ̅ⲅ̅ⲈⲦⲈ ⲚⲀⲒ ⲚⲈⲈⲦⲈⲚⲤⲀϪⲒ ⲘⲘⲰⲞⲨ ϦⲈⲚϨⲀⲚⲘⲈⲦⲢⲈϤϮⲤⲂⲰ ⲚⲚⲒⲢⲰⲘⲒ ⲀⲚ ⲚⲦⲈϨⲀⲚⲤⲀϪⲒ ⲚⲤⲞⲪⲒⲀ ⲀⲖⲖⲀ ϦⲈⲚϨⲀⲚⲘⲈⲦⲢⲈϤϮⲤⲂⲰ ⲚⲦⲈⲠⲒⲠⲚⲈⲨⲘⲀⲈⲚⲈⲢⲤⲨⲚⲔⲢⲒⲚⲒⲚ ⲚϨⲀⲚⲠⲚⲀⲦⲒⲔⲞⲚ ⲚⲚⲒⲠⲚⲀⲦⲒⲔⲞⲤ.
14 എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു; ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.
ⲓ̅ⲇ̅ⲠⲒⲮⲨⲬⲒⲔⲞⲤ ⲆⲈ ⲚⲢⲰⲘⲒ ⲘⲠⲀϤϢⲈⲠ ⲚⲀ ⲠⲒⲠⲚⲈⲨⲘⲀⲪⲚⲞⲨϮ ⲈⲢⲞϤ ⲞⲨⲘⲈⲦⲤⲞϪ ⲄⲀⲢ ⲚⲀϤ ⲠⲈ ⲞⲨⲞϨ ⲘⲘⲞⲚ ϢϪⲞⲘ ⲘⲘⲞϤ ⲈⲈⲘⲒ ϪⲈ ⲀⲨϦⲞⲦϦⲈⲦ ⲘⲘⲞϤ ⲠⲚⲀⲦⲒⲔⲞⲤ.
15 ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
ⲓ̅ⲉ̅ⲠⲒⲠⲚⲀⲦⲒⲔⲰⲤ ⲆⲈ ⲚⲐⲞϤ ϢⲀϤϦⲈⲦϦⲈⲦ ⲚⲈⲚⲬⲀⲒ ⲚⲒⲂⲈⲚ ⲚⲐⲞϤ ⲆⲈ ⲘⲠⲀⲢⲈ ϨⲖⲒ ϢϦⲈⲦϦⲰⲦϤ.
16 കർത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവൻ ആർ? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവർ ആകുന്നു.
ⲓ̅ⲋ̅ⲚⲒⲘ ⲄⲀⲢ ⲠⲈⲦⲀϤⲈⲘⲒ ⲈⲠϨⲎⲦ ⲘⲠϬⲞⲒⲤ ⲈⲘⲘⲞⲚ ⲚⲒⲘ ⲈⲐⲚⲀϢⲦⲤⲀⲂⲞϤ ⲀⲚⲞⲚ ⲆⲈ ⲠϨⲎⲦ ⲘⲠⲬⲢⲒⲤⲦⲞⲤ ⲠⲈⲦⲈⲘⲘⲞⲚ.

< 1 കൊരിന്ത്യർ 2 >