< 1 കൊരിന്ത്യർ 15 >
1 എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും
Naizvozvo, hama, ndinokuzivisai evhangeri yandakakuparidzirai, yamagamuchirawo, neyamumire mairi;
2 നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.
uye yamunoponeswawo nayo, kana muchibatisisa inzwi reevhangeri randakaparidza kwamuri, kunze kwekuti makatenda pasina.
3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു
Nokuti ndakakumikidza kwamuri pakutanga izvo zvandakagamuchirawo, kuti Kristu wakafira zvivi zvedu, zvichienderana nemagwaro;
4 അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു
uye kuti wakavigwa, uye kuti wakamutswa nezuva retatu, zvichienderana nemagwaro;
5 കേഫാവിന്നും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
uye kuti wakaonekwa kuna Kefasi, pashure kune vanegumi nevaviri;
6 അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
shure kweizvozvo wakaonekwa kuhama dzinopfuura mazana mashanu nguva imwe, vazhinji vavo vachiripo kusvikira ikozvino, asi vamwewo varara;
7 അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കും എല്ലാവർക്കും പ്രത്യക്ഷനായി.
shure kweizvozvo wakaonekwa kuna Jakobho; pashure kuvaapositori vese.
8 എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;
Uye pakupedzisira kwevese akaonekwa neniwo, sekune wakazvarwa nguva isina kufanira.
9 ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.
Nokuti ini ndiri mudikisa wevaapositori, handifaniri kunzi muapositori, nokuti ndakashusha kereke yaMwari.
10 എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
Asi nenyasha dzaMwari ndiri zvandiri, uye nyasha dzake dziri pandiri hadzina kuva pasina; asi ndakabata zvikuru kupfuura vese; zvakadaro handisi ini, asi nyasha dzaMwari dzineni.
11 ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.
Naizvozvo, kana ndiri ini kana ivo, saizvozvo tinoparidza uye saizvozvo makatenda.
12 ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?
Zvino kana Kristu achiparidzwa kuti wakamutswa kubva kuvakafa, vamwe pakati penyu vanoreva sei kuti hakuna kumuka kwevakafa?
13 മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല.
Asi dai pasina kumuka kwevakafa, naKristu haana kumutswa;
14 ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം.
uye kana Kristu asina kumutswa, naizvozvo kuparidza kwedu hakuna maturo, nerutendo rwenyuwo harwuna maturo.
15 മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും.
Nesuwo tinowanikwa tiri zvapupu zvaMwari zvenhema, nokuti takapupura zvaMwari kuti wakamutsa Kristu iye waasina kumutsa, kana kuri kuti vakafa havamutswi.
16 മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല.
Nokuti dai vakafa vasingamutswi, Kristu haanawo kumutswa;
17 ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.
uye dai Kristu asina kumutswa, rutendo rwenyu haruna maturo; muchiri muzvivi zvenyu.
18 ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി.
Naizvozvo nevarere muna Kristu vaparara.
19 നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
Dai muupenyu huno tine tariro muna Kristu chete, tinonzwisa tsitsi kukunda vanhu vese.
20 എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.
Asi ikozvinowo Kristu wakamutswa kubva kuvakafa, akava chibereko chekutanga chevarere.
21 മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
Nokuti sezvo nemunhu rufu rwakauya, kumuka kwevakafawo kwakauya nemunhu.
22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.
Nokuti vese muna Adhamu sezvavanofa, saizvozvowo vese muna Kristu vachararamiswa.
23 ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
Asi umwe neumwe padzoro rake; Kristu chibereko chekutanga, tevere avo vari vaKristu pakuuya kwake,
24 പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
kozouya kuguma, paachazokumikidza umambo kuna Mwari, ivo Baba, paachaparadza kutonga kwese neushe hwese nesimba.
25 അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
Nokuti anofanira iye kutonga, kusvikira aisa vese vavengi pasi petsoka dzake.
26 ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.
Muvengi wekupedzisira uchaparadzwa ndirwo rufu.
27 സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം.
Nokuti wakaisa zvinhu zvese pasi petsoka dzake. Asi kana achiti zvinhu zvese zvakaiswa pasi pake, zviri pachena kuti ari kunze wakaisa zvinhu zvese pasi pake.
28 എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.
Zvino kana zvinhu zvese zvaiswa pasi pake, ipapo Mwanakomanawo amene achaiswa pasi paiye wakaisa zvese pasi pake, kuti Mwari ave zvese mune zvese.
29 അല്ല, മരിച്ചവർക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്നു?
Ko, vanobhabhatidzirwa vakafa vachaita sei kana vakafa vasingatongomutswi? Vakagobhabhatidzirwa vakafa nemhaka yei?
30 ഞങ്ങളും നാഴികതോറും പ്രാണഭയത്തിൽ ആകുന്നതു എന്തിന്നു?
Nemhaka yei nesu tiri panjodzi awa rega-rega?
31 സഹോദരന്മാരേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു.
Ndinofa zuva nezuva, ndinopika nokuzvikudza pamusoro penyu kwandinako muna Kristu Jesu Ishe wedu.
32 ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിർക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.
Kana ndakarwa nenzira yevanhu nezvikara paEfeso, zvinondibatsirei, kana vakafa vasingamutswi? Ngatidye nekunwa, nokuti mangwana tinofa.
33 വഞ്ചിക്കപ്പെടരുതു, “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.”
Musanyengerwa; kushamwaridzana nevakaipa kunoodza tsika dzakanaka.
34 നീതിക്കു നിർമ്മദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലർക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജെക്കായി പറയുന്നു.
Pengenukai nenzira yekururama uye musatadza, nokuti vamwe vane kusaziva Mwari; ndinotaura kuti muve nenyadzi.
35 പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.
Asi umwe achati: Vakafa vanomutswa sei? Uye vanouya nemuviri wakaita sei?
36 മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല.
Dununu, icho chaunodzvara iwe hachiitwi chipenyu kunze kwekuti chafa;
37 നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;
uye icho chaunodzvara, haudzvari muviri uchavapo, asi tsanga isina chinhu, kana yezviyo kana yezvimwe;
38 ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.
asi Mwari anoipa muviri paanoda napo, nekumbeu imwe neimwe muviri wayo pachayo.
39 സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.
Nyama yese haisi nyama imwe; asi imwe inyama yevanhu, imwewo inyama yemhuka, imwewo yehove, imwewo yeshiri.
40 സ്വർഗ്ഗീയ ശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ടു; സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൗമ ശരീരങ്ങളുടെ തേജസ്സു വേറെ.
Kune miviriwo yekudenga, nemiviri yenyika; asi kubwinya kweyekudenga ndekumwe, asi kweyenyika ndekumwe.
41 സൂര്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.
Kumwe kubwinya ndekwezuva, nekumwe kubwinya ndekwemwedzi, uye kumwe kubwinya ndekwenyeredzi, nokuti nyeredzi inosiyana neimwe nyeredzi pakubwinya.
42 മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു;
Kwakadarowo kumuka kwevakafa. Kunodzvarwa mukuora, kunomutswa mukusaora;
43 അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു;
kunodzvarwa mukuzvidzwa, kunomutswa mukubwinya; kunodzvarwa muutera, kunomutswa musimba.
44 പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.
Kunodzvarwa kuri muviri wechisikirwo, kunomutswa kuri muviri wemweya. Kune muviri wechisikirwo, uye kune muviri wemweya.
45 ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.
Zvakanyorwawo saizvozvo zvichinzi: Munhu wekutanga Adhamu wakaitwa munhu anorarama; Adhamu wekupedzisira mweya unoraramisa.
46 എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതിൽ വരുന്നു.
Asi zvinotanga hazvisi zvemweya asi zvechisikirwo; tevere zvemweya.
47 ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ.
Munhu wekutanga wakabva panyika, ndewevhu; munhu wechipiri ndiIshe anobva kudenga.
48 മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു;
Sewevhu, vakadarowo avo vevhu; uye sewekudenga, vakadarowo vekudenga.
49 നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.
Uye sezvatakatakura chimiro chewevhu, tichatakurawo chimiro chewekudenga.
50 സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു.
Zvino ndinoreva izvi, hama, kuti nyama neropa hazvingagoni kugara nhaka yeushe hwaMwari; nokuora hakungagari nhaka yekusaora.
51 ഞാൻ ഒരു മർമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;
Tarirai, ndinokuudzai chakavanzika: Hatingavati tese, asi tichashandurwa tese;
52 എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിർക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
nenguva diki-diki, mukuhwaira kweziso, pahwamanda yekupedzisira; nokuti hwamanda icharira, uye vakafa vachamutswa mukusaora, nesu tichashandurwa.
53 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം.
Nokuti ichi chinoora chinofanira kupfeka kusaora, neichi chinofa chipfeke kusafa.
54 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
Zvino kana ichi chinoora chapfeka kusaora, neichi chinofa chapfeka kusafa, ipapo kuchaitika shoko rakanyorwa rinoti: Rufu rwakamedzwa mukukunda.
55 ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? (Hadēs )
Iwe rufu, rumborera rwako rwuripi? Iwe guva, kukunda kwako kuripi? (Hadēs )
56 മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
Rumborera rwerufu chivi, nesimba rechivi murairo.
57 നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.
Zvino ngaavongwe Mwari anotipa kukunda naIshe wedu Jesu Kristu.
58 ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.
Naizvozvo, hama dzangu dzinodikanwa, simbai, musingazungunuswi, nguva dzese muchiwedzerwa pabasa raIshe muchiziva kuti kubata kwenyu hakusi pasina muna Ishe.