< 1 കൊരിന്ത്യർ 14 >

1 സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ.
Lungnah te hnuktlak uh. Mueihla koe khuiah te ol na phong uh te lat yakvawt uh.
2 അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.
Ol aka thui loh hlang ham pawt tih Pathen taengah ni a thui. Hlang loh ya pawt dae mueihla neh olhuep ni a thui.
3 പ്രവചിക്കുന്നവനോ ആത്മികവർദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.
Te dongah aka phong loh hlang ham hlinsainah, thaphohnah neh suemnah khaw a thui.
4 അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു.
Ol aka thui tah amah hlinsai uh dae aka phong long tah hlangboel te a hlinsai.
5 നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ.
Ol boeih na thui lakah na phong uh ham ni ka ngaih. Aka phong tah ol aka thui lakah tanglue. A thuicaih pawt atah hlangboel loh hlinsainah dang hae mahpawh.
6 സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും?
Tedae manuca rhoek, tahae ah nangmih taengla ol tloe la ka cal tih nangmih ham pumphoenah nen khaw, mingnah nen khaw, tonghma ol nen khaw, thuituennah nen khaw ka thui mueh la, ka lo koinih nangmih ham balae ka hoeikhang?
7 കുഴൽ, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിർജ്ജീവസാധനങ്ങൾ തന്നേയും നാദഭേദം കാണിക്കാഞ്ഞാൽ ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും;
Thingkoh phavit neh rhotoeng pataeng khaw ol cai dae oldi te a lang la cai pawt koinih phavi tum te khaw rhotoeng tum te metlam m'ming eh.
8 കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടെക്കു ആർ ഒരുങ്ങും?
Te dongah olueng khaw a ol lumrhilumrha la cai koinih ulae caemthoh ham a tawn uh eh?
9 അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ.
Te dongah nangmih khaw ol phoeng neh olka na paek pawt atah na thui te metlam a ming eh? Yilh dongah aka thui la na om uh ni.
10 ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല.
Diklai ah namtom ol te om tih he yet a dang mai ni. Tedae olmueh la a om moenih.
11 ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബർബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബർബ്ബരൻ ആയിരിക്കും.
Te dongah ol kah thaomnah te ka ming pawt koinih kholong ol aka cal la ka om vetih, kai taengkah aka cal te khaw kholong hlang la om ni.
12 അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.
Nangmih khaw mueihla ah aka hmae la na om uh van dongah hlangboel kah hlinsainah dongah baetawt ham te mae uh.
13 അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാർത്ഥിക്കട്ടെ.
Te dongah ol aka cal tah a thangthui daengah ni a thuicaih thai eh.
14 ഞാൻ അന്യഭാഷയിൽ പ്രാർത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാർത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.
Ol tloe neh ka thangthui coeng atah ka mueihla khaw thangthui dae ka lungbuei tah a tlongtlai la om.
15 ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാർത്ഥിക്കും; ബുദ്ധികൊണ്ടും പ്രാർത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.
Te phoeiah balae aka om pueng? Mueihla neh ka thangthui vetih lungbuei nen khaw ka thangthui bal ni. Mueihla neh ka hlai vetih lungbuei nen khaw ka tingtoeng bal ni.
16 അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും?
Te vaengah mueihla neh na uem koinih hlangthawt hmuen kah aka tomthap loh nang kah uemonah te metlam “Amen” a ti eh. Na thui te a ming hae moenih ta.
17 നീ നന്നായി സ്തോത്രം ചൊല്ലുന്നു സത്യം; മറ്റവന്നു ആത്മികവർദ്ധന വരുന്നില്ലതാനും.
Nang loh na uem te then ngawn dae hlang tloe te a hlinsai moenih.
18 നിങ്ങളെല്ലാവരിലും അധികം ഞാൻ അന്യഭാഷകളിൽ സംസാരിക്കുന്നതുകൊണ്ടു ഞാൻ ദൈവത്തെ സ്തുതിക്കുന്നു.
Nangmih boeih lakah ol ka thui tih Pathen te ka uem.
19 എങ്കിലും സഭയിൽ പതിനായിരം വാക്കു അന്യഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിന്നു ബുദ്ധികൊണ്ടു അഞ്ചുവാക്കു പറവാൻ ഞാൻ ഇച്ഛിക്കുന്നു.
Tedae ka lungbuei neh ollung panga ni hlangboel khuiah thui ham ka ngaih. Te nen ni ol dongkah ollung thawngrha lakah khaw hlang tloe ka thuituen thai eh.
20 സഹോദരന്മാരേ, ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിന്മെക്കു ശിശുക്കൾ ആയിരിപ്പിൻ; ബുദ്ധിയിലോ മുതിർന്നവരാകുവിൻ.
Manuca rhoek, kopoeknah dongah camoe la om uh boeh. Phayoenah ham khaw camoe na diik uh dae kopoeknah dongah lungcuei la om uh.
21 “അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാൻ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവർ എന്റെ വാക്കു കേൾക്കയില്ല എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നു.
Olkhueng dongah Boeipa loh, “Pilnam he kholong ol nen khaw, hlang tloe kah hmui ka nen khaw ka voek sui dae kai ol he hnatun uh hae mahpawh,” tila a daek.
22 അതുകൊണ്ടു അന്യഭാഷകൾ അടയാളമായിരിക്കുന്നതു വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കത്രേ; പ്രവചനമോ അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കു തന്നേ.
Te dongah ol tloe he aka tangnah rhoek ham miknoek la om pawt dae aka tangnahmueh rhoek ham ni a om. Tedae tonghma ol tah aka tangnahmueh rhoek ham pawt tih aka tangnah rhoek ham ni.
23 സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നു എങ്കിൽ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാൽ നിങ്ങൾക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ?
Te dongah hlangboel tah a pum la khoong tih ol a thui paluep uh. Tedae hlangthawt neh aka tangnahmueh rhoek ha kun uh koinih na ang uh coeng tila thui uh mahpawt nim?
24 എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാൽ എല്ലാവരുടെ വാക്കിനാലും അവന്നു പാപബോധം വരും; അവൻ എല്ലാവരാലും വിവേചിക്കപ്പെടും.
Te phoeiah hlang boeih loh olphong koinih aka tangnahmueh hlangvang neh hlangthawt a kun vaengah, hlang boeih lamloh a toeltham ni. Hlang boeih lamloh a boelh ni.
25 അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവൻ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.
A thinko kah a huephael te mingpha la a om vaengah a maelhmai buenglueng vetih Pathen a bawk ni. Pathen tah nangmih taengah om taktak tila puen ni.
26 ആകയാൽ എന്തു? സഹോദരന്മാരേ, നിങ്ങൾ കൂടിവരുമ്പോൾ ഓരോരുത്തന്നു സങ്കീർത്തനം ഉണ്ടു, ഉപദേശം ഉണ്ടു, വെളിപ്പാടു ഉണ്ടു, അന്യഭാഷ ഉണ്ടു, വ്യഖ്യാനം ഉണ്ടു, സകലവും ആത്മികവർദ്ധനെക്കായി ഉതകട്ടെ.
Te phoeiah balae aka om pueng? Manuca rhoek, na khoong uh vaengah tingtoeng rhip a khueh, thuituennah a khueh, pumphoenah a khueh, ol a khueh, a kongnah a khueh te hlinsainah ham boeih om saeh.
27 അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടു പേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ.
Khat khat loh ol a thui atah panit neh a yet koek pathum loh tloeptloep ah thui saeh lamtah pakhat loh thuicaih saeh.
28 വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.
Tedae thuicaihkung a om pawt atah hlangboel khuiah kamkhuem saeh lamtah amah neh Pathen taengah thui saeh.
29 പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ.
Tonghma tah panit, pathum khaw thui sak uh lamtah a tloe rhoek loh boelhkhoeh saeh.
30 ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ.
Tedae aka ngol loh hlang tloe taengah a pumphoe atah lamhma loh kamkhuem saeh.
31 എല്ലാവരും പഠിപ്പാനും എല്ലാവർക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങൾക്കു എല്ലാവർക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ.
Pakhat phoeiah pakhat boeih na phong uh thai daengah ni boeih a cang uh vetih boeih a thaphoh uh eh.
32 പ്രവാചകന്മാരുടെ ആത്മാക്കൾ പ്രവാചകന്മാർക്കു കീഴടങ്ങിയിരിക്കുന്നു.
Tonghma rhoek kah mueihla te khaw tonghma rhoek taengah boengai uh saeh.
33 ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ.
Pathen tah soekloeknah pawt tih hlangboel rhoek boeih khuikah hlangcim rhoek vanbangla rhoepnah la om.
34 വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു അനുവാദമില്ല.
Huta loh hlangboel khuiah a kamkhuem
35 അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ.
uh saeh. Amih a thui sak pawt akhaw olkhueng loh a thui van bangla boengai uh saeh.
36 ദൈവവചനം നിങ്ങളുടെ ഇടയിൽനിന്നോ പുറപ്പെട്ടതു? അല്ല, നിങ്ങൾക്കു മാത്രമോ വന്നതു?
Te dongah khat khat ni cang ham a ngaih uh atah im ah a va te dawt uh saeh. Hlangboel khuiah ol a thui he huta ham rhaidaeng la om.
37 താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കർത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.
Nangmih lamkah Pathen kah olka thoeng a? Te pawt atah nangmih taeng bueng nim ham pha?
38 ഒരുവൻ അറിയുന്നില്ലെങ്കിൽ അവൻ അറിയാതിരിക്കട്ടെ.
Khat khat loh tonghma neh mueihla hlang la om ham a poek atah nangmih ham kan daek te Boeipa kah olpaek ni tila ming saeh.
39 അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിൻ; അന്യഭാഷകളിൽ സംസാരിക്കുന്നതു വിലക്കുകയുമരുതു.
Tedae khat khat long ni a mangvawt atah amah ni a mangvawt coeng.
40 സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.
Te dongah ka manuca rhoek olphong ham te thahlue sak uh lamtah ol tloe neh thui ham te khaw paa sak boeh. Tedae a cungkuem he aitlaeng bangla tluektluek om saeh.

< 1 കൊരിന്ത്യർ 14 >