< 1 കൊരിന്ത്യർ 13 >

1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹം ഇല്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.
Taani asa qaalanne kiitanchcho qaala odettanaw dandda7ikkoka, taw siiqoy dhayikko, coo giiriya daala mela.
2 എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മർമ്മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.
Tinbbite odiya imoy taw de7ikkoka, xuura ubbaa erikkoka, eratethi ubbay de7ikkoka, qassi deriya denthidi harasoo efiya ammanoy taw de7ikkoka, siiqoy dhayikko, ta aykkoka gidikke.
3 എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും, എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്കു ഒരു പ്രയോജനവും ഇല്ല.
Taw de7iyaba ubbaa manqotas immikokka, hari attoshin, tana tamas aatha immikokka, siiqoy dhayikko tana aykkoka maaddenna.
4 സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല,
Siiqoy dandda7anchcho. Siiqoy keeha. Siiqoy qanaatenna. Siiqoy ceeqettenna. Siiqoy otorenna.
5 സ്നേഹം നിഗളിക്കുന്നില്ല, ചീർക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;
Siiqoy bessonnabaa oothenna. Siiqoy uuzettenna. Siiqoy yilotenna. Siiqoy ba qoho paydenna.
6 അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു;
Siiqoy tuman ufayttesippe attin worddon ufayttenna.
7 എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.
Siiqoy ubbaa dandda7ees; ubbaa ammanees; lo77obay hanana gidi, ufayssan naagees; ubbaa genccees.
8 സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.
Siiqoy wurssethi gakkanaw dhayenna. Shin tinbbitey attana; dumma dumma doonan odetteyssi attana; eratethika aadhdhana.
9 അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;
Nu eratethaafe guuthi eroos; tinbbitiyappe baggaa odoos.
10 പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.
Shin polo gididayssi yaa wode polo gidonnayssi attana.
11 ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.
Taani na7a de7iya wode na7ada haasays; na7ada qoppays; na7ada akeekays. Ta kahaamida wode na7atetha hanuwa aggas.
12 ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമുഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നേ അറിയും.
Ha77i poo7oy baynna son masttoten be7eyssada be7oos, shin he wode nu qonccen be7ana. Ha77i nu eratethaafe guutha eroos, shin he wode Xoossay nuna ereyssada polo erana.
13 ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.
Hiza, ammanoy, ufayssinne siiqoy, ha heedzati eqqidi daana. Shin hayssatappe aadhdhey siiqo.

< 1 കൊരിന്ത്യർ 13 >