< 1 ദിനവൃത്താന്തം 6 >
1 ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.
ಲೇವಿಯ ಪುತ್ರರು: ಗೇರ್ಷೋನ್, ಕೊಹಾತ್, ಮೆರಾರೀ.
2 കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
ಕೊಹಾತನ ಪುತ್ರರು: ಅಮ್ರಾಮ್, ಇಚ್ಹಾರ್, ಹೆಬ್ರೋನ್, ಉಜ್ಜೀಯೇಲನು.
3 അമ്രാമിന്റെ മക്കൾ: അഹരോൻ, മോശെ, മിര്യാം, അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, ഏലെയാസാർ, ഈഥാമാർ.
ಅಮ್ರಾಮನ ಪುತ್ರರು: ಆರೋನನು, ಮೋಶೆಯು, ಮಿರ್ಯಾಮಳು. ಆರೋನನ ಪುತ್ರರು: ನಾದಾಬ್, ಅಬೀಹೂ, ಎಲಿಯಾಜರ್, ಈತಾಮಾರ್.
4 എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;
ಎಲಿಯಾಜರನು ಫೀನೆಹಾಸನನ್ನು ಪಡೆದನು, ಫೀನೆಹಾಸನು ಅಬೀಷೂವನನ್ನು ಪಡೆದನು,
5 അബിശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;
ಅಬೀಷೂವನು ಬುಕ್ಕೀಯನನ್ನು ಪಡೆದನು, ಬುಕ್ಕೀಯನು ಉಜ್ಜೀಯನನ್ನು ಪಡೆದನು,
6 ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവു മെരായോത്തിനെ ജനിപ്പിച്ചു;
ಉಜ್ಜೀಯನು ಜೆರಹ್ಯನನ್ನು ಪಡೆದನು, ಜೆರಹ್ಯನು ಮೆರಾಯೋತನನ್ನು ಪಡೆದನು,
7 മെരായോത്ത് അമര്യാവെ ജനിപ്പിച്ചു;
ಮೆರಾಯೋತನು ಅಮರ್ಯನನ್ನು ಪಡೆದನು, ಅಮರ್ಯನು ಅಹೀಟೂಬನನ್ನು ಪಡೆದನು,
8 അമര്യാവു അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് അഹീമാസിനെ ജനിപ്പിച്ചു;
ಅಹೀಟೂಬನು ಚಾದೋಕನನ್ನು ಪಡೆದನು, ಚಾದೋಕನು ಅಹೀಮಾಚನನ್ನು ಪಡೆದನು,
9 അഹിമാസ് അസര്യാവെ ജനിപ്പിച്ചു; അസര്യാവു യോഹാനാനെ ജനിപ്പിച്ചു;
ಅಹೀಮಾಚನು ಅಜರ್ಯನನ್ನು ಪಡೆದನು, ಅಜರ್ಯನು ಯೋಹಾನಾನನನ್ನು ಪಡೆದನು;
10 യോഹാനാൻ അസര്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോൻ യെരൂശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയതു.
ಯೋಹಾನಾನನು ಅಜರ್ಯನನ್ನು ಪಡೆದನು. ಅಜರ್ಯನು ಯೆರೂಸಲೇಮಿನಲ್ಲಿ ಸೊಲೊಮೋನನು ಕಟ್ಟಿಸಿದ ದೇವಾಲಯದೊಳಗೆ ಯಾಜಕ ಸೇವೆ ಮಾಡುತ್ತಿದ್ದವನು.
11 അസര്യാവു അമര്യാവെ ജനിപ്പിച്ചു; അമര്യാവു അഹീത്തൂബിനെ ജനിപ്പിച്ചു;
ಅಜರ್ಯನು ಅಮರ್ಯನನ್ನು ಪಡೆದನು, ಅಮರ್ಯನು ಅಹೀಟೂಬನನ್ನು ಪಡೆದನು,
12 അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ശല്ലൂമിനെ ജനിപ്പിച്ചു;
ಅಹೀಟೂಬನು ಚಾದೋಕನನ್ನು ಪಡೆದನು, ಚಾದೋಕನು ಶಲ್ಲೂಮನನ್ನು ಪಡೆದನು,
13 ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു; ഹില്ക്കീയാവു അസര്യാവെ ജനിപ്പിച്ചു;
ಶಲ್ಲೂಮನು ಹಿಲ್ಕೀಯನನ್ನು ಪಡೆದನು, ಹಿಲ್ಕೀಯನು ಅಜರ್ಯನನ್ನು ಪಡೆದನು,
14 അസര്യാവു സെരായാവെ ജനിപ്പിച്ചു; സെരായാവു യെഹോസാദാക്കിനെ ജനിപ്പിച്ചു.
ಅಜರ್ಯನು ಸೆರಾಯನನ್ನು ಪಡೆದನು, ಸೆರಾಯನು ಯೆಹೋಚಾದಾಕನನ್ನು ಪಡೆದನು,
15 യഹോവാ നെബൂഖദ്നേസ്സർമുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോൾ യെഹോസാദാക്കും പോകേണ്ടിവന്നു.
ಯೆಹೋವ ದೇವರು ನೆಬೂಕದ್ನೆಚ್ಚರನ ಕೈಯಿಂದ ಯೆಹೂದ, ಯೆರೂಸಲೇಮಿನವರನ್ನು ಸೆರೆಯಾಗಿ ಒಯ್ದಾಗ ಯೆಹೋಚಾದಾಕನು ಸೆರೆಯಾಗಿ ಹೋದನು.
16 ലേവിയുടെ പുത്രന്മാർ: ഗേർശോം, കെഹാത്ത്, മെരാരി.
ಲೇವಿಯ ಪುತ್ರರು: ಗೇರ್ಷೋಮ್, ಕೊಹಾತ್, ಮೆರಾರೀ ಎಂಬುವರು.
17 ഗേർശോമിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: ലിബ്നി, ശിമെയി.
ಗೇರ್ಷೋಮನ ಪುತ್ರರ ಹೆಸರುಗಳು: ಲಿಬ್ನೀ, ಶಿಮ್ಮೀ.
18 കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
ಕೊಹಾತನ ಪುತ್ರರು: ಅಮ್ರಾಮ್, ಇಚ್ಹಾರ್, ಹೆಬ್ರೋನ್, ಉಜ್ಜೀಯೇಲ್.
19 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
ಮೆರಾರೀಯ ಪುತ್ರರು: ಮಹ್ಲೀ, ಮೂಷೀ. ಲೇವಿಯರ ಸಂತತಿಗಳು ತಮ್ಮ ಪಿತೃಗಳ ಪ್ರಕಾರವಾಗಿ:
20 ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
ಗೇರ್ಷೋಮಿನವರು: ಅವನ ಮಗ ಲಿಬ್ನೀ, ಅವನ ಮಗ ಯಹತ್, ಅವನ ಮಗ ಜಿಮ್ಮ,
21 അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.
ಅವನ ಮಗ ಯೋವಾಹ, ಅವನ ಮಗ ಇದ್ದೋ, ಅವನ ಮಗನಾದ ಜೆರಹ, ಅವನ ಮಗ ಯೆವತ್ರೈ.
22 കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;
ಕೊಹಾತನ ಪುತ್ರರು: ಅವನ ಮಗ ಅಮ್ಮೀನಾದಾಬ್, ಅವನ ಮಗ ಕೋರಹ, ಅವನ ಮಗ ಅಸ್ಸೀರ್,
23 അവന്റെ മകൻ എല്ക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ;
ಅವನ ಮಗ ಎಲ್ಕಾನಾ, ಅವನ ಮಗ ಎಬ್ಯಾಸಾಫ್, ಅವನ ಮಗ ಅಸ್ಸೀರ್,
24 അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവു; അവന്റെ മകൻ ശൗൽ.
ಅವನ ಮಗ ತಹತ್, ಅವನ ಮಗ ಉರೀಯೇಲ್, ಅವನ ಮಗ ಉಜ್ಜೀಯ, ಅವನ ಮಗ ಸೌಲ್.
25 എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹിമോത്ത്.
ಎಲ್ಕಾನನ ವಂಶಜರು: ಅಮಾಸೈ, ಅಹಿಮೋತ್,
26 എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;
ಅವನ ಮಗ ಎಲ್ಕಾನ, ಅವನ ಮಗ ಚೋಫೈ, ಅವನ ಮಗ ನಹತ್,
27 അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്ക്കാനാ;
ಅವನ ಮಗ ಎಲೀಯಾಬ್, ಅವನ ಮಗ ಯೆರೋಹಾಮ್, ಅವನ ಮಗ ಎಲ್ಕಾನ, ಅವನ ಮಗ ಸಮುಯೇಲ್.
28 ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവു.
ಸಮುಯೇಲನ ಪುತ್ರರು: ಚೊಚ್ಚಲ ಮಗ ವಷ್ಣಿ ಎಂಬ ಯೋಯೇಲ್ ಮತ್ತು ಎರಡನೆಯ ಮಗ ಅಬೀಯ.
29 മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ;
ಮೆರಾರೀಯ ವಂಶಜರು: ಮಹ್ಲೀ, ಅವನ ಮಗ ಲಿಬ್ನೀ, ಅವನ ಮಗ ಶಿಮ್ಮಿ; ಅವನ ಮಗ ಉಜ್ಜ,
30 അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവു; അവന്റെ മകൻ അസായാവു.
ಅವನ ಮಗ ಶಿಮ್ಮಾ, ಅವನ ಮಗ ಹಗ್ಗೀಯ, ಅವನ ಮಗ ಅಸಾಯ.
31 പെട്ടകത്തിന്നു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷെക്കു നിയമിച്ചവർ ഇവരാകുന്നു.
ಮಂಜೂಷವನ್ನು ನೆಲೆಗೊಳಿಸಿದ ತರುವಾಯ ದಾವೀದನು ಯೆಹೋವ ದೇವರ ಮನೆಯಲ್ಲಿ ವಾದ್ಯಗಾರರನ್ನು ನೇಮಿಸಿದನು.
32 അവർ, ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സാമഗമനകൂടാരത്തിന്നു മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
ಸೊಲೊಮೋನನು ಯೆರೂಸಲೇಮಿನಲ್ಲಿ ಯೆಹೋವ ದೇವರ ಆಲಯವನ್ನು ಕಟ್ಟುವವರೆಗೆ, ಈ ವಾದ್ಯಗಾರರು ಸಭೆಯ ಗುಡಾರದ ನಿವಾಸದ ಮುಂದೆ ಸೇವಿಸುತ್ತಾ ಇದ್ದರು. ಆಗ ಅವರು ತಮ್ಮ ಸೇವೆಯಲ್ಲಿ ಕ್ರಮದ ಪ್ರಕಾರ ಕಾಯುತ್ತಿದ್ದರು.
33 തങ്ങളുടെ പുത്രന്മാരോടും കൂടെ ശുശ്രൂഷിച്ചവർ ആരെന്നാൽ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; അവൻ ശമൂവേലിന്റെ മകൻ;
ಸೇವೆಗೆ ಆಯ್ಕೆಯಾದ ವ್ಯಕ್ತಿಗಳು ಮತ್ತು ಅವರ ಪುತ್ರರ ಹೆಸರುಗಳು ಹೀಗಿವೆ: ಕೊಹಾತ್ಯರ ಮಕ್ಕಳಲ್ಲಿ ಸಂಗೀತಗಾರನಾದ ಹೇಮಾನನು. ಅವನು ಯೋಯೇಲನ ಮಗನು, ಅವನು ಸಮುಯೇಲನ ಮಗನು,
34 അവൻ എല്ക്കാനയുടെ മകൻ; അവൻ യെരോഹാമിന്റെ മകൻ; അവൻ എലീയേലിന്റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്റെ മകൻ;
ಅವನು ಎಲ್ಕಾನನ ಮಗನು, ಅವನು ಯೆರೋಹಾಮನ ಮಗನು, ಅವನು ಎಲೀಯೇಲನ ಮಗನು, ಅವನು ತೋಹನ ಮಗನು,
35 അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ;
ಅವನು ಚೂಫನ ಮಗನು, ಅವನು ಎಲ್ಕಾನನ ಮಗನು, ಅವನು ಮಹತನ ಮಗನು, ಅವನು ಅಮಾಸೈಯ ಮಗನು,
36 അവൻ യോവേലിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ;
ಅವನು ಎಲ್ಕಾನನ ಮಗನು, ಅವನು ಯೋಯೇಲನ ಮಗನು, ಅವನು ಅಜರ್ಯನ ಮಗನು, ಅವನು ಚೆಫನ್ಯನ ಮಗನು,
37 അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ;
ಅವನು ತಹತನ ಮಗನು, ಅವನು ಅಸ್ಸೀರನ ಮಗನು, ಅವನು ಎಬ್ಯಾಸಾಫನ ಮಗನು, ಅವನು ಕೋರಹನ ಮಗನು,
38 അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ;
ಅವನು ಇಚ್ಹಾರನ ಮಗನು, ಅವನು ಕೊಹಾತನ ಮಗನು, ಅವನು ಲೇವಿಯನ ಮಗನು, ಅವನು ಇಸ್ರಾಯೇಲನ ಮಗನು.
39 അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;
ಹೇಮಾನನ ಬಲಗಡೆಯಲ್ಲಿ ನಿಲ್ಲುತ್ತಿದ್ದ ಅವನ ಸಹೋದರನಾದ ಆಸಾಫನು ಜೊತೆಸೇವಕನಾಗಿದ್ದನು. ಈ ಆಸಾಫನು ಬೆರೆಕ್ಯನ ಮಗನು, ಅವನು ಶಿಮ್ಮನ ಮಗನು.
40 അവൻ മീഖായേലിന്റെ മകൻ; അവൻ ബയശേയാവിന്റെ മകൻ; അവൻ മല്ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ;
ಅವನು ಮೀಕಾಯೇಲನ ಮಗನು, ಅವನು ಬಾಸೇಯನ ಮಗನು, ಅವನು ಮಲ್ಕೀಯನ ಮಗನು,
41 അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ;
ಅವನು ಎತ್ನಿಯ ಮಗನು, ಅವನು ಜೆರಹನ ಮಗನು, ಅವನು ಅದಾಯನ ಮಗನು,
42 അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ;
ಅವನು ಏತಾನನ ಮಗನು, ಅವನು ಜಿಮ್ಮನ ಮಗನು, ಅವನು ಶಿಮ್ಮಿಯ ಮಗನು,
43 അവൻ യഹത്തിന്റെ മകൻ; അവൻ ഗേർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ.
ಅವನು ಯಹತನ ಮಗನು, ಅವನು ಗೇರ್ಷೋಮನ ಮಗನು, ಅವನು ಲೇವಿಯ ಮಗನು.
44 അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്നു; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;
ಅವರ ಸಹೋದ್ಯೋಗಿ ಮೆರಾರೀಯ ಪುತ್ರರು ಎಡಗಡೆಯಲ್ಲಿ ನಿಂತಿದ್ದರು. ಏತಾನನು ಕೀಷೀಯ ಮಗನು, ಅವನು ಅಬ್ದೀಯ ಮಗನು, ಅವನು ಮಲ್ಲೂಕನ ಮಗನು,
45 അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;
ಅವನು ಹಷಬ್ಯನ ಮಗನು, ಅವನು ಅಮಚ್ಯನ ಮಗನು, ಅವನು ಹಿಲ್ಕೀಯನ ಮಗನು,
46 അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.
ಅವನು ಅಮ್ಚೀಯ ಮಗನು, ಅವನು ಬಾನೀಯ ಮಗನು, ಅವನು ಶೆಮೆರನ ಮಗನು,
47 അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.
ಅವನು ಮಹ್ಲೀಯ ಮಗನು, ಅವನು ಮೂಷೀಯ ಮಗನು, ಅವನು ಮೆರಾರೀಯ ಮಗನು, ಅವನು ಲೇವಿಯ ಮಗನು.
48 അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷെക്കും നിയമിക്കപ്പെട്ടിരുന്നു.
ಅವರ ಸಹೋದರರಾದ ಇತರ ಲೇವಿಯರು ದೇವರ ಮನೆಯ ಗುಡಾರದ ಸಮಸ್ತ ಸೇವೆಗೆ ನೇಮಕವಾಗಿದ್ದರು.
49 എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അർപ്പണം ചെയ്തു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷെക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിന്നുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.
ಆದರೆ ಆರೋನನೂ, ಅವನ ಪುತ್ರರೂ ದಹನಬಲಿಯ ಪೀಠದ ಮೇಲೆಯೂ, ಧೂಪವನ್ನು ಪೀಠದ ಮೇಲೆಯೂ ಅರ್ಪಿಸುತ್ತಿದ್ದರು. ದೇವರ ಸೇವಕನಾದ ಮೋಶೆ ಆಜ್ಞಾಪಿಸಿದ ಎಲ್ಲಾದರ ಪ್ರಕಾರ ಅವರು ಮಹಾಪರಿಶುದ್ಧ ಸ್ಥಳದ ಸಮಸ್ತ ಕಾರ್ಯಕ್ಕೂ, ಇಸ್ರಾಯೇಲಿಗೋಸ್ಕರ ಪ್ರಾಯಶ್ಚಿತ್ತ ಮಾಡುವುದಕ್ಕೂ ನೇಮಕವಾಗಿದ್ದರು.
50 അഹരോന്റെ പുത്രന്മാരാവിതു: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ;
ಆರೋನನ ವಂಶಜರು: ಅವನ ಮಗನು ಎಲಿಯಾಜರನು, ಅವನ ಮಗನು ಫೀನೆಹಾಸನು, ಅವನ ಮಗನು ಅಬೀಷೂವನು,
51 അവന്റെ മകൻ ബുക്കി; അവന്റെ മകൻ ഉസ്സി; അവന്റെ മകൻ സെരഹ്യാവു; അവന്റെ മകൻ മെരായോത്ത്;
ಅವನ ಮಗನು ಬುಕ್ಕೀಯು, ಅವನ ಮಗನು ಉಜ್ಜೀ, ಅವನ ಮಗನು ಜೆರಹ್ಯಾಹನು,
52 അവന്റെ മകൻ അമര്യാവു; അവന്റെ മകൻ അഹീത്തൂബ്;
ಅವನ ಮಗನು ಮೆರಾಯೋತನು, ಅವನ ಮಗನು ಅಮರ್ಯನು, ಅವನ ಮಗನು ಅಹೀಟೂಬನು,
53 അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.
ಅವನ ಮಗನು ಚಾದೋಕನು, ಅವನ ಮಗನು ಅಹೀಮಾಚನು.
54 അവരുടെ ദേശത്തിൽ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങൾ ഏവയെന്നാൽ: കെഹാത്യരുടെ കുലമായ അഹരോന്യർക്കു‒
ಕೊಹಾತನ ಗೋತ್ರದ ಆರೋನನ ವಂಶಜರಿಗೆ ನೇಮಕವಾದ ಪ್ರಾಂತ್ಯ ಇದು: ಅವರಿಗೆಂದು ಪ್ರತ್ಯೇಕಿಸಿದ ಪ್ರದೇಶದ ಪ್ರಥಮ ಚೀಟಿನ ಪಾಲನ್ನು ಅವರು ಪಡೆದುಕೊಂಡರು.
55 അവർക്കല്ലോ ഒന്നാമതു ചീട്ടു വീണതു‒അവർക്കു യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
ಅವು ಯಾವುವೆಂದರೆ: ಕೊಹಾತ್ಯರ ಕುಟುಂಬಗಳಿಗೆ ಚೀಟು ಬಿದ್ದ ಪ್ರಕಾರ, ಯೆಹೂದ ದೇಶದಲ್ಲಿ ಹೆಬ್ರೋನ್ ಪಟ್ಟಣವೂ, ಅದರ ಸುತ್ತಲಿರುವ ಗೋಮಾಳಗಳೂ ಅವರಿಗೆ ದೊರೆತವು.
56 എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോടു ചേർന്ന ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിന്നു കൊടുത്തു.
ಆದರೆ ಆ ಪಟ್ಟಣದ ಹೊಲಗಳನ್ನೂ, ಅದರ ಗ್ರಾಮಗಳನ್ನೂ, ಯೆಫುನ್ನೆಯ ಮಗ ಕಾಲೇಬನಿಗೆ ಕೊಟ್ಟರು.
57 അഹരോന്റെ മക്കൾക്കു അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
ಯೆಹೂದದ ಕುಲಗಳಲ್ಲಿ ಆರೋನನ ಪುತ್ರರಿಗೆ ಕೊಟ್ಟ ಪಟ್ಟಣಗಳು ಯಾವುವೆಂದರೆ: ಆಶ್ರಯ ನಗರವಾದ ಹೆಬ್ರೋನ್, ಲಿಬ್ನವೂ, ಯತ್ತೀರೂ, ಎಷ್ಟೆಮೋವವೂ, ಅವುಗಳ ಉಪನಗರಗಳೂ;
58 ഹിലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും
ಹೀಲೇನ್, ದೆಬೀರ್,
59 ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;
ಆಷಾನ್, ಯುತಾಹ ಮತ್ತು ಬೇತ್ ಷೆಮೆಷ್ ಎಂಬ ಗೋಮಾಳ ಸಹಿತವಾದ ಪಟ್ಟಣಗಳು.
60 ബെന്യാമീൻഗോത്രത്തിൽ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്കു കിട്ടിയ പട്ടണങ്ങൾ ആകെ പതിമ്മൂന്നു.
ಬೆನ್ಯಾಮೀನನ ಗೋತ್ರದಿಂದ ಕೊಟ್ಟವುಗಳು, ಗಿಬ್ಯೋನ್, ಗೆಬಾ, ಆಲೆಮೆತೂ, ಅನಾತೋತೂ, ಅದರ ಗೋಮಾಳುಗಳು. ಇವರ ಕುಟುಂಬಗಳಿಗೆ ದೊರಕಿದ ಎಲ್ಲಾ ಪಟ್ಟಣಗಳು ಹದಿಮೂರು.
61 കെഹാത്തിന്റെ ശേഷമുള്ള മക്കൾക്കു ഗോത്രത്തിന്റെ കുലത്തിൽ, മനശ്ശെയുടെ പാതിഗോത്രത്തിൽ തന്നേ, ചീട്ടിട്ടു പത്തു പട്ടണം കൊടുത്തു.
ಆ ಗೋತ್ರದ ಕುಟುಂಬಗಳಲ್ಲಿ ಉಳಿದ ಕೊಹಾತನ ಪುತ್ರರಿಗೂ ಚೀಟುಹಾಕಿ ಮನಸ್ಸೆಯ ಅರ್ಧ ಗೋತ್ರದಿಂದ ಹತ್ತು ಪಟ್ಟಣಗಳು ದೊರೆತವು.
62 ഗേർശോമിന്റെ മക്കൾക്കു കുലംകുലമായി യിസ്സാഖാർഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്നു പട്ടണം കൊടുത്തു.
ಗೇರ್ಷೋಮನ ಪುತ್ರರಿಗೆ ತಮ್ಮ ಕುಟುಂಬಗಳ ಪ್ರಕಾರವೇ ಇಸ್ಸಾಕಾರನ ಗೋತ್ರದಿಂದಲೂ, ಆಶೇರನ ಗೋತ್ರದಿಂದಲೂ, ನಫ್ತಾಲಿಯ ಗೋತ್ರದಿಂದಲೂ, ಬಾಷಾನಿನಲ್ಲಿರುವ ಮನಸ್ಸೆಯ ಗೋತ್ರದಿಂದಲೂ ಹದಿಮೂರು ಪಟ್ಟಣಗಳು ದೊರಕಿದ್ದವು.
63 മെരാരിയുടെ മക്കൾക്കു കുലംകുലമായി രൂബേൻഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻഗോത്രത്തിലും ചീട്ടിട്ടു പന്ത്രണ്ടു പട്ടണം കൊടുത്തു.
ಮೆರಾರೀಯ ಪುತ್ರರಿಗೂ ಅವರ ಕುಟುಂಬಗಳ ಪ್ರಕಾರ ಚೀಟುಹಾಕಿ, ರೂಬೇನನ ಗೋತ್ರದಿಂದಲೂ, ಗಾದನ ಗೋತ್ರದಿಂದಲೂ, ಜೆಬುಲೂನನ ಗೋತ್ರದಿಂದಲೂ ಹನ್ನೆರಡು ಪಟ್ಟಣಗಳು ದೊರಕಿದ್ದವು.
64 യിസ്രായേൽമക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്കു കൊടുത്തു.
ಇಸ್ರಾಯೇಲರು ಲೇವಿಯರಿಗೆ ಈ ಪಟ್ಟಣಗಳನ್ನೂ, ಅವುಗಳ ಉಪನಗರಗಳನ್ನೂ ಕೂಡಾ ಕೊಟ್ಟರು.
65 യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻമക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.
ಅವರು ಚೀಟುಹಾಕಿ ಯೆಹೂದ ಸಿಮೆಯೋನ್ ಬೆನ್ಯಾಮೀನ್ ಕುಲಗಳಿಂದ ಮೇಲೆ ಹೆಸರು ಹೇಳಿದ ಪಟ್ಟಣಗಳನ್ನು ಕೊಟ್ಟರು.
66 കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്കു അധീനമായ പട്ടണങ്ങൾ ഉണ്ടായിരുന്നു.
ಕೊಹಾತನ ಪುತ್ರರ ಮಿಕ್ಕಾದ ಕುಟುಂಬಗಳಿಗೂ, ಅವರ ಮೇರೆಗಳಲ್ಲಿ ಎಫ್ರಾಯೀಮನ ಗೋತ್ರದೊಳಗೆ ಪಟ್ಟಣಗಳು ದೊರೆತಿದ್ದವು.
67 അവർക്കു, സങ്കേതനഗരങ്ങളായ എഫ്രയീം മലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
ಇದಲ್ಲದೆ ಎಫ್ರಾಯೀಮ್ ಬೆಟ್ಟದಲ್ಲಿರುವ ಶೆಕೆಮ್ ಎಂಬ ಆಶ್ರಯ ನಗರ, ಗೆಜೆರ್ ಮತ್ತು ಅದರ ಉಪನಗರಗಳನ್ನೂ,
68 ബേത്ത്-ഹോരോനും പുല്പുറങ്ങളും
ಯೊಕ್ಮೆಯಾಮನ್ನೂ, ಬೇತ್ ಹೋರೋನ್,
69 അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും
ಅಯ್ಯಾಲೋನ್, ಗತ್ ರಿಮ್ಮೋನನ್ನೂ, ಅದರ ಉಪನಗರಗಳನ್ನೂ ಕೊಟ್ಟರು.
70 മനശ്ശെയുടെ പാതി ഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്കും കൊടുത്തു.
ಇದಲ್ಲದೆ ಕೊಹಾತನ ಪುತ್ರರ ಮಿಕ್ಕಾದ ಕುಟುಂಬಕ್ಕೋಸ್ಕರ ಮನಸ್ಸೆಯ ಅರ್ಧ ಗೋತ್ರದಿಂದ ಆನೇರನ್ನೂ, ಅದರ ಉಪನಗರಗಳನ್ನೂ; ಬಿಳ್ಳಾಮ್ ಉಪನಗರಗಳನ್ನೂ ಕೊಟ್ಟರು.
71 ഗേർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;
ಮನಸ್ಸೆಯ ಅರ್ಧ ಗೋತ್ರದಿಂದ ಗೇರ್ಷೋಮನ ಪುತ್ರರಿಗೆ ಬಾಷಾನಿನಲ್ಲಿರುವ ಗೋಲಾನೂ, ಅದರ ಉಪನಗರಗಳನ್ನೂ; ಅಷ್ಟಾರೋತ್ ಅದರ ಉಪನಗರಗಳನ್ನೂ;
72 യിസ്സാഖാൻഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും
ಇಸ್ಸಾಕಾರನ ಗೋತ್ರದಿಂದ ಕೆದೆಷ್, ಅದರ ಉಪನಗರಗಳನ್ನೂ; ದಾಬೆರತ್ ಅದರ ಉಪನಗರಗಳನ್ನೂ;
73 രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
ರಾಮೋತ್ ಅದರ ಉಪನಗರಗಳನ್ನೂ; ಅನೇಮ್, ಅದರ ಉಪನಗರಗಳನ್ನೂ;
74 ആശേർഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും
ಆಶೇರನ ಗೋತ್ರದಿಂದ ಮಷಾಲ್, ಅಬ್ದೋನ್
75 ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും
ಹೂಕೋಕ್, ಅದರ ಉಪನಗರಗಳನ್ನೂ; ರೆಹೋಬ್, ಅದರ ಉಪನಗರಗಳನ್ನೂ;
76 നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.
ನಫ್ತಾಲಿ ಗೋತ್ರದಿಂದ ಗಲಿಲಾಯದಲ್ಲಿರುವ ಕೆದೆಷ್, ಅದರ ಉಪನಗರಗಳನ್ನೂ; ಹಮ್ಮೋನ್, ಅದರ ಉಪನಗರಗಳನ್ನೂ; ಕಿರ್ಯಾತಯಿಮ್, ಅದರ ಉಪನಗರಗಳೂ ದೊರಕಿದ್ದವು.
77 മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്കു സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
ಮೆರಾರೀಯ ಉಳಿದ ಮಕ್ಕಳಿಗೂ, ಜೆಬುಲೂನನ ಗೋತ್ರದಿಂದ ರಿಮ್ಮೋನೋ, ಅದರ ಉಪನಗರಗಳೂ, ತಾಬೋರ್, ಅದರ ಉಪನಗರಗಳೂ;
78 യെരീഹോവിന്നു സമീപത്തു യൊർദ്ദാന്നക്കരെ യോർദ്ദാന്നു കിഴക്കു രൂബേൻഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും
ರೂಬೇನನ ಗೋತ್ರದಿಂದ ಯೆರಿಕೋವಿನ ಬಳಿಯಲ್ಲಿ ಯೊರ್ದನ್ ನದಿಯ ಪೂರ್ವದಿಕ್ಕಿನ ಮರುಭೂಮಿಯಲ್ಲಿರುವ ಬೆಚೆರ್, ಅದರ ಉಪನಗರಗಳೂ; ಯಹಚ, ಅದರ ಉಪನಗರಗಳೂ;
79 കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;
ಕೆದೇಮೋತ್, ಮೇಫಾತ್ ಅದರ ಉಪನಗರಗಳೂ;
80 ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും
ಗಾದನ ಗೋತ್ರದಿಂದ ಗಿಲ್ಯಾದಿನ ರಾಮೋತ್, ಅದರ ಉಪನಗರಗಳೂ; ಮಹನಯಿಮ್ ಅದರ ಉಪನಗರಗಳೂ;
81 ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.
ಹೆಷ್ಬೋನ್, ಯಜ್ಜೇರ್ ಮತ್ತು ಅದರ ಉಪನಗರಗಳೂ ದೊರೆತವು.