< 1 ദിനവൃത്താന്തം 20 >

1 പിറ്റെയാണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുന്ന കാലത്തു യോവാബ് സൈന്യബലത്തോടെ പുറപ്പെട്ടു അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കീട്ടു ചെന്നു രബ്ബയെ വളഞ്ഞു. ദാവീദോ യെരൂശലേമിൽ തന്നേ താമസിച്ചിരുന്നു. യോവാബ് രബ്ബയെ പിടിച്ചു നശിപ്പിച്ചു.
וַיְהִ֡י לְעֵת֩ תְּשׁוּבַ֨ת הַשָּׁנָ֜ה לְעֵ֣ת ׀ צֵ֣את הַמְּלָכִ֗ים וַיִּנְהַ֣ג יֹואָב֩ אֶת־חֵ֨יל הַצָּבָ֜א וַיַּשְׁחֵ֣ת ׀ אֶת־אֶ֣רֶץ בְּנֵֽי־עַמֹּ֗ון וַיָּבֹא֙ וַיָּ֣צַר אֶת־רַבָּ֔ה וְדָוִ֖יד יֹשֵׁ֣ב בִּירֽוּשָׁלָ֑͏ִם וַיַּ֥ךְ יֹואָ֛ב אֶת־רַבָּ֖ה וַיֶּֽהֶרְסֶֽהָ׃
2 ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്റെ തലയിൽ വെച്ചു; അവൻ ആ പട്ടണത്തിൽ നിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
וַיִּקַּ֣ח דָּוִ֣יד אֶת־עֲטֶֽרֶת־מַלְכָּם֩ מֵעַ֨ל רֹאשֹׁ֜ו וַֽיִּמְצָאָ֣הּ ׀ מִשְׁקַ֣ל כִּכַּר־זָהָ֗ב וּבָהּ֙ אֶ֣בֶן יְקָרָ֔ה וַתְּהִ֖י עַל־רֹ֣אשׁ דָּוִ֑יד וּשְׁלַ֥ל הָעִ֛יר הֹוצִ֖יא הַרְבֵּ֥ה מְאֹֽד׃
3 അവൻ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്നു ഈർച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
וְאֶת־הָעָ֨ם אֲשֶׁר־בָּ֜הּ הֹוצִ֗יא וַיָּ֨שַׂר בַּמְּגֵרָ֜ה וּבַחֲרִיצֵ֤י הַבַּרְזֶל֙ וּבַמְּגֵרֹ֔ות וְכֵן֙ יַעֲשֶׂ֣ה דָוִ֔יד לְכֹ֖ל עָרֵ֣י בְנֵי־עַמֹּ֑ון וַיָּ֧שָׁב דָּוִ֛יד וְכָל־הָעָ֖ם יְרוּשָׁלָֽ͏ִם׃ פ
4 അതിന്റെശേഷം ഗേസെരിൽവെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി.
וַיְהִי֙ אַחֲרֵיכֵ֔ן וַתַּעֲמֹ֧ד מִלְחָמָ֛ה בְּגֶ֖זֶר עִם־פְּלִשְׁתִּ֑ים אָ֣ז הִכָּ֞ה סִבְּכַ֣י הַחֻֽשָׁתִ֗י אֶת־סִפַּ֛י מִילִדֵ֥י הָרְפָאִ֖ים וַיִּכָּנֵֽעוּ׃
5 പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ടു നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.
וַתְּהִי־עֹ֥וד מִלְחָמָ֖ה אֶת־פְּלִשְׁתִּ֑ים וַיַּ֞ךְ אֶלְחָנָ֣ן בֶּן־יָעוּר (יָעִ֗יר) אֶת־לַחְמִי֙ אֲחִי֙ גָּלְיָ֣ת הַגִּתִּ֔י וְעֵ֣ץ חֲנִיתֹ֔ו כִּמְנֹ֖ור אֹרְגִֽים׃
6 വീണ്ടും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന്നു ഓരോ കൈക്കു ആറാറുവിരലും ഓരോ കാലിന്നു ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; അവനും രാഫെക്കു ജനിച്ചവനായിരുന്നു.
וַתְּהִי־עֹ֥וד מִלְחָמָ֖ה בְּגַ֑ת וַיְהִ֣י ׀ אִ֣ישׁ מִדָּ֗ה וְאֶצְבְּעֹתָ֤יו שֵׁשׁ־וָשֵׁשׁ֙ עֶשְׂרִ֣ים וְאַרְבַּ֔ע וְגַם־ה֖וּא נֹולַ֥ד לְהָרָפָֽא׃
7 അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.
וַיְחָרֵ֖ף אֶת־יִשְׂרָאֵ֑ל וַיַּכֵּ֙הוּ֙ יְהֹ֣ונָתָ֔ן בֶּן־שִׁמְעָ֖א אֲחִ֥י דָוִֽיד׃
8 ഇവർ ഗത്തിൽ രാഫെക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാൽ പട്ടുപോയി.
אֵ֛ל נוּלְּד֥וּ לְהָרָפָ֖א בְּגַ֑ת וַיִּפְּל֥וּ בְיַד־דָּוִ֖יד וּבְיַד־עֲבָדָֽיו׃ פ

< 1 ദിനവൃത്താന്തം 20 >