< 1 ദിനവൃത്താന്തം 1 >
3 ഹനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ,
൩ഹാനോക്ക്, മെഥൂശേലഹ്, ലാമെക്ക്, നോഹ,
4 ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:
൪ശേം, ഹാം, യാഫെത്ത്. യാഫെത്തിന്റെ പുത്രന്മാർ:
5 ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ
൫ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ
6 മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
൬മേശെക്ക്, തീരാസ്. ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
7 യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്ഥിം, ദോദാനീം.
൭യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
8 ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
൮ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
9 കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബെത്ഖാ. രമയുടെ പുത്രന്മാർ: ശെബാ, ദെദാൻ.
൯കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമ, സബ്തെക്കാ. രമായുടെ പുത്രന്മാർ: ശെബാ, ദെദാൻ.
10 കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
൧൦കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവൻ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.
11 മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം,
൧൧മിസ്രയീമിന്റെ പുത്രന്മാർ: ലൂദീം, അനാമീം, ലെഹാബീം,
12 നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, ‒ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു‒കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
൧൨നഫ്തൂഹീം, പത്രൂസീം, കസ്ലൂഹീം, (ഇവരിൽനിന്ന് ഫെലിസ്ത്യർ ഉത്ഭവിച്ചു). കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
13 കനാൻ തന്റെ ആദ്യജാതനായ സീദോൻ,
൧൩കനാന്റെ ആദ്യജാതൻ സീദോൻ കൂടാതെ
14 ഹേത്ത്, യെബൂസി, അമോരി,
൧൪ഹേത്ത്, യെബൂസി, അമോരി,
15 ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി,
൧൫ഗിർഗ്ഗശി, ഹിവ്വി, അർക്കി, സീനി, അർവ്വാദി,
16 സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
൧൬സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.
17 ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.
൧൭ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം, ഊസ്, ഹൂൾ, ഗേഥെർ, മേശെക്.
18 അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.
൧൮അർപ്പക്ഷാദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.
19 ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ.
൧൯ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്ന് പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരന് യൊക്താൻ എന്ന് പേർ.
20 യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,
൨൦യൊക്താന്റെ പുത്രന്മാർ അല്മോദാദ്, ശേലെഫ്, ഹസർമ്മാവെത്ത്,
21 യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ,
൨൧യാരഹ്, ഹദോരാം, ഊസാൽ, ദിക്ലാ,
23 ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്റെ പുത്രന്മാർ.
൨൩ഓഫീർ, ഹവീലാ, യോബാബ് എന്നിവർ ആയിരുന്നു.
24 ശേം, അർപ്പക്ഷദ്, ശേലഹ്, ഏബെർ,
൨൪ശേം, അർപ്പക്ഷാദ്, ശേലഹ്, ഏബെർ,
28 അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.
൨൮അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്ക്, യിശ്മായേൽ.
29 അവരുടെ വംശപാരമ്പര്യമാവിതു: യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
൨൯അവരുടെ വംശപാരമ്പര്യം ഇപ്രകാരം ആണ്; യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത് ആണ്.
30 കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
൩൦കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
31 മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ; ഇവർ യിശ്മായേലിന്റെ പുത്രന്മാർ.
൩൧മസ്സാ, ഹദദ്, തേമാ, യെതൂർ, നാഫീഷ്, കേദമാ എന്നിവർ യിശ്മായേലിന്റെ മറ്റുപുത്രന്മാർ.
32 അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാർ: സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ അവൾ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.
൩൨അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറാ സിമ്രാൻ, യൊക്ശാൻ, മേദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. യോക്ശാന്റെ പുത്രന്മാർ: ശെബാ, ദെദാൻ.
33 മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാർ.
൩൩മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹനോക്ക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാർ.
34 അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ ഏശാവ്, യിസ്രായേൽ.
൩൪അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്റെ പുത്രന്മാർ: ഏശാവ്, യിസ്രായേൽ.
35 ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
൩൫ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
36 എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.
൩൬എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.
37 രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.
൩൭രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ.
38 സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
൩൮സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
39 ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
൩൯ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
40 ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബേയോന്റെ പുത്രന്മാർ: അയ്യാ, അനാ.
൪൦ശോബാലിന്റെ പുത്രന്മാർ: അലീയാൻ, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ.
41 അനയുടെ പുത്രന്മാർ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.
൪൧അനയുടെ പുത്രൻ ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹമ്രാൻ, എശ്ബാൽ, യിത്രാൻ, കെരാൻ.
42 ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.
൪൨ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.
43 യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ.
൪൩യിസ്രായേലിൽ രാജഭരണം ആരംഭിക്കും മുമ്പെ ഏദോംദേശത്ത് വാണ രാജാക്കന്മാർ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന് ദിൻഹാബാ എന്ന് പേർ.
44 ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ് അവന്നു പകരം രാജാവായി.
൪൪ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരെഹിന്റെ മകൻ യോബാബ് അവന് പകരം രാജാവായി.
45 യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.
൪൫യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന് പകരം രാജാവായി.
46 ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ.
൪൬ഹൂശാം മരിച്ചശേഷം ബദദിന്റെ മകൻ ഹദദ് അവന് പകരം രാജാവായി; അവൻ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്റെ പട്ടണത്തിന് അവീത്ത് എന്ന് പേർ.
47 ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന്നു പകരം രാജാവായി.
൪൭ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന് പകരം രാജാവായി.
48 സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവന്നു പകരം രാജാവായി.
൪൮സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല്‍ അവന് പകരം രാജാവായി.
49 ശൗൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി.
൪൯ശൌല്‍ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന് പകരം രാജാവായി.
50 ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
൫൦ബാൽഹാനാൻ മരിച്ചശേഷം ഹദദ് അവന് പകരം രാജാവായി. അവന്റെ പട്ടണത്തിന് പായീ എന്നും ഭാര്യക്ക് മെഹേതബേൽ എന്നും പേർ. അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകളായിരുന്നു.
51 ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു,
൫൧ഹദദും മരിച്ചു. ഏദോമ്യപ്രഭുക്കന്മാർ: തിമ്നാപ്രഭു, അല്യാപ്രഭു, യെഥേത്ത്പ്രഭു,
52 ഒഹൊലീബാമാപ്രഭു, ഏലാപ്രഭു,
൫൨ഒഹൊലീബാമാപ്രഭു, ഏലാപ്രഭു,
53 പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു,
൫൩പീനോൻപ്രഭു, കെനസ്പ്രഭു, തേമാൻപ്രഭു,
54 മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാർ.
൫൪മിബ്സാർപ്രഭു, മഗ്ദീയേൽപ്രഭു, ഈരാംപ്രഭു.