< Salamo 61 >
1 Janjiño ty koiko, ry Andrianañahare; haoño o halalikoo.
സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ; എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ.
2 Boak’ añ’olon-tane añe ty ikoihako Azo, naho opo ty troko; iaolò mb’an-damilamy abo te amako.
എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.
3 Amy te Ihe ro fipalirako, haboañe fatratse aolon-drafelahiko eo.
നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
4 Hitoboke an-kivoho’o ao nainai’e iraho; hipalirako añ’alo’ o ela’oo. Selà
ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. (സേലാ)
5 Fa jinanji’o o nifantàkoo ry Andrianañahare; tinolo’o ty lova’ o mpañeveñe amy tahina’oio.
ദൈവമേ, നീ എന്റെ നേർച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.
6 Tompeo andro ty andro’ i mpanjakay, ho tarirats’ an-tariratse o tao’eo.
നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും; അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.
7 Hiambesatse añatrefan’ Añahare eo nainai’e; afantoho hañambeñe aze ty fiferenaiñañe naho ty hatò.
അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,
8 Le ho bangoeko an-tsabo nainai’e ty tahina’o, ie henefeko boak’ andro o nifantàkoo.
അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും എന്റെ നേർച്ചകളെ നാൾതോറും കഴിക്കയും ചെയ്യും.