< Salamo 141 >

1 Sabo’ i Davide Ry Iehovà, mikanjy azo iraho, mb’etoa an-taentaeñe; toloro ravembia ty feoko te koiheko.
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്ക് വേഗം വരണമേ; ഞാൻ അങ്ങയോട് അപേക്ഷിക്കുമ്പോൾ എന്റെ അപേക്ഷ കേൾക്കണമേ.
2 Ano rame añatrefa’o eo o halalikoo, hoe soron-kariva ty fizonjo’ o sirakoo.
എന്റെ പ്രാർത്ഥന തിരുസന്നിധിയിൽ ധൂപമായും എന്റെ കൈകളെ മലർത്തുന്നത് സന്ധ്യായാഗമായും തീരട്ടെ.
3 Ampijadoño mpañambeñe ty vavako, ry Iehovà, ambeno ty lalambein-tsoñiko.
യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാക്കണമേ.
4 Ko avi’o mb’an-karatiam-beo ty troko, hitoloñako sata-raty rekets’ ondaty mitolon-katsivokarañeo; ko apo’o ho haneko ze raha mafiri’ iareo.
ദുഷ്പ്രവൃത്തിക്കാരോടുകൂടി ദുഷ്പ്രവൃത്തികളിൽ ഇടപെടുവാൻ എന്റെ ഹൃദയത്തെ ദുഷ്ക്കാര്യത്തിന് ചായിക്കരുതേ; അവരുടെ സ്വാദുഭോജനം ഞാൻ കഴിക്കുകയുമരുതേ.
5 Ee te handraratehak’ahy an-kalèn-tro ty vañoñe, naho hañendak’ ahy, toe solik’ añambone izay, lonike te tsy hifoneñan-dohako; Fa tsy apoko ty halaliko ty amo sata rati’ iareoo.
നീതിമാൻ എന്നെ അടിക്കുന്നത് ദയ; അവൻ എന്നെ ശാസിക്കുന്നത് തലയ്ക്ക് എണ്ണ; എന്റെ തല അത് വിലക്കാതിരിക്കട്ടെ; ഇനി അവർ ചെയ്യുന്ന ദോഷങ്ങൾക്കെതിരെ എനിക്ക് പ്രാർത്ഥനയേയുള്ളു.
6 Ie avokovoko añ’ilan-kereretsak’ ao o mpizaka’iareoo, le ho tsanoñe’ iareo te nañeva o volakoo.
അവരുടെ ന്യായാധിപന്മാരെ പാറമേൽ നിന്ന് തള്ളിയിടും; എന്റെ വാക്കുകൾ ഇമ്പമുള്ളവയാകയാൽ അവർ അവ കേൾക്കും.
7 Hambañe ami’ty fitrabahañe naho fitrobohan-tane, ty fampivarakaihañe am-bavan – kibory ao o taola’aio. (Sheol h7585)
നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികൾ പാതാളത്തിന്റെ വാതില്ക്കൽ ചിതറിക്കിടക്കുന്നു. (Sheol h7585)
8 Fe mitolik’ ama’o o masokoo, ry Iehovà, Talè; fa ama’o ty fipalirako— ko alonga’o ty fiaiko.
കർത്താവായ യഹോവേ, എന്റെ കണ്ണുകൾ അങ്ങയിലേക്കാകുന്നു. ഞാൻ അങ്ങയെ ശരണമാക്കുന്നു; എന്റെ പ്രാണനെ നിരാലംബമാക്കരുതേ.
9 Arovo iraho amy fandrike nampibitsoheñe ho ahikoy; naho amo fandri-bo’ o mpanao ratio.
അവർ എനിക്കായി വച്ചിരിക്കുന്ന കെണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതെ എന്നെ കാക്കണമേ.
10 Hivariñe an-karato’ iareo avao o lo-tserekeo, te izaho miary eo.
൧൦ഞാൻ രക്ഷപെടുമ്പോൾ ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ.

< Salamo 141 >