< Salamo 139 >
1 Ho a i Talè, Sabo’ i Davide. Ry Iehovà, fa nitsikarahe’o iraho, mbore arofoana’o.
൧സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങ് എന്നെ പരിശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു;
2 Arofoana’o ty fitobohako naho ty fiongahako; oni’o ty ereñeren-troko ndra te tsietoitàne añe.
൨ഞാൻ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും അവിടുന്ന് അറിയുന്നു. എന്റെ ചിന്തകൾ അങ്ങ് ദൂരത്തുനിന്ന് ഗ്രഹിക്കുന്നു.
3 Vandroñe’o o liakoo, naho o fandreakoo; hene arofoana’o o lalakoo.
൩എന്റെ നടപ്പും കിടപ്പും അങ്ങ് പരിശോധിക്കുന്നു; എന്റെ വഴികളെല്ലാം അങ്ങേക്കു മനസ്സിലായിരിക്കുന്നു.
4 Ie mbe tsy an-delako ao ty fivolako, Hete! ry Iehovà, kila arofoana’o.
൪യഹോവേ, അങ്ങ് മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിൽ ഇല്ല.
5 Nifahera’o raho— aolo eo naho amboho ao; vaho nisazoha’o fitàñe.
൫അങ്ങ് എന്റെ മുമ്പും പിമ്പും അടച്ച് അങ്ങയുടെ കൈ എന്റെ മേൽ വച്ചിരിക്കുന്നു.
6 Loho fanjàka amako i hilala zay, abo, tsy takako.
൬ഈ പരിജ്ഞാനം എനിക്ക് അത്യത്ഭുതമാകുന്നു; അത് എനിക്ക് ഗ്രഹിച്ചുകൂടാത്തവിധം ഉന്നതമായിരിക്കുന്നു.
7 Aia ty hombako hisitak’ amy Arofo’oy? Aia ty hibotitsihako o lahara’oo?
൭അങ്ങയുടെ ആത്മാവിനെ ഒളിച്ച് ഞാൻ എവിടെ പോകും? തിരുസന്നിധിവിട്ട് ഞാൻ എവിടേക്ക് ഓടും?
8 Ie mionjom-b’an-dikerañe mb’eo iraho, eo irehe; naho alafiko an-kerakerak’ ao ty fandreako, hehe t’ie eo; (Sheol )
൮ഞാൻ സ്വർഗ്ഗത്തിൽ കയറിയാൽ അങ്ങ് അവിടെ ഉണ്ട്; പാതാളത്തിൽ എന്റെ കിടക്ക വിരിച്ചാൽ അങ്ങ് അവിടെ ഉണ്ട്. (Sheol )
9 Ie rambeseko o ela’ i maraiñeio, naho mitoetse añ’ olon-driake tsietoitane añe,
൯ഞാൻ ഉഷസ്സിന്റെ ചിറകു ധരിച്ച്, സമുദ്രത്തിന്റെ അറ്റത്തു ചെന്നു വസിച്ചാൽ
10 eo ka ty hitehafam-pità’o ahy, naho hanazok’ ahiko ty fità’o havana.
൧൦അവിടെയും അങ്ങയുടെ കൈ എന്നെ നടത്തും; അങ്ങയുടെ വലങ്കൈ എന്നെ പിടിക്കും.
11 Ie anoeko ty hoe, Toe hanafotse ahy ty ieñe, vaho hivalike ho haleñe ty hazavàñe amako,
൧൧“ഇരുട്ട് എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായിത്തീരട്ടെ” എന്നു ഞാൻ പറഞ്ഞാൽ
12 Fe ndra o hamoromoroñañeo ro tsy maieñe ama’o, mireandreañe hoe i àndroy ty haleñe, hàmbañe ty hazavàñe naho ty ieñe.
൧൨ഇരുട്ടിൽപോലും അങ്ങേക്ക് ഒന്നും മറഞ്ഞിരിക്കുകയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്ക് തുല്യം തന്നെ.
13 Tsinene’o o añovakoo; nanenoñ’ ahy an-tron-dreneko ao.
൧൩അങ്ങല്ലയോ എന്റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്; എന്റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെനഞ്ഞു.
14 Andriañeko irehe, fa an-karevendreveñañe naho halatsàñe ty nitsene’o ahiko; fanjàka o satam-pità’oo, toe apota’ ty fiaiko.
൧൪ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അങ്ങയുടെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അത് എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
15 Tsy nietak’ ama’o o taolakoo, ie nanoeñe an-kafitse ao, naho nitseneñe an-kahimbañe an-kalalefan-tane ao,
൧൫ഞാൻ രഹസ്യത്തിൽ നിർമ്മിക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥികൂടം അങ്ങേക്ക് മറഞ്ഞിരുന്നില്ല.
16 Nivazohom-pihaino’o o nanoeñe ahikoo, naho nipatereñe amy boke’oy ze hene andro norizañe ho ahy, ie mboe tsy teo ty raike.
൧൬ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ അങ്ങയുടെ കണ്ണ് എന്നെ കണ്ടു; എനിക്കുവേണ്ടി നിയമിക്കപ്പെട്ട നാളുകൾ ഒന്നും ഇല്ലാതിരുന്നപ്പോൾ അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ എഴുതിയിരുന്നു;
17 Miheotse amako o fivetsevetse’oo ry Andrianañahare! Mienene t’ie mitraoke!
൧൭ദൈവമേ, എന്നെക്കുറിച്ചുള്ള അങ്ങയുടെ വിചാരങ്ങൾ എത്ര ഘനമായവ! അവയുടെ ആകെത്തുകയും എത്ര വലിയത്!
18 Ie imaneako iake, le andikoara’e ty ia’ o faseñeo. ie tsekake, le mbe ama’o eo.
൧൮അവ എണ്ണിയാൽ മണലിനെക്കാൾ അധികം; ഞാൻ ഉണരുമ്പോൾ ഇനിയും ഞാൻ അങ്ങയുടെ അടുക്കൽ ഇരിക്കുന്നു.
19 Ehe ohoño loza o lo-tserekeo, ry Andrianañahare! Mihankàña amako arè, ry ondaty mpampiori-dioo,
൧൯ദൈവമേ, അങ്ങ് ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു; ക്രൂരജനമേ, എന്നെവിട്ടു പോകുവിൻ.
20 Injè’ iareo an-keloke irehe, manoñoñe Azo tsy vente’e o malaiñ’Azoo;
൨൦അവർ ദ്രോഹമായി അങ്ങയെക്കുറിച്ചു സംസാരിക്കുന്നു; അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ നാമം വൃഥാ എടുക്കുന്നു.
21 Tsy hejeko hao o tsy tea azoo, ry Iehovà? Tsy hifangantoreko hao o miatreatre ama’oo?
൨൧യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? അങ്ങയോട് എതിർത്തുനില്ക്കുന്നവരെ ഞാൻ എതിർക്കേണ്ടതല്ലയോ?
22 Toe hejeko am-palai-mena; fonga volilieko ho rafelahiko.
൨൨ഞാൻ പൂർണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
23 Tsikaraho iraho, ry Andrianañahare, arofoano ty troko; tsoho vaho arendreho o fitsakoreakoo.
൨൩ദൈവമേ, എന്നെ പരിശോധന ചെയ്ത് എന്റെ ഹൃദയത്തെ അറിയണമേ; എന്നെ പരീക്ഷിച്ച് എന്റെ വിചാരങ്ങൾ അറിയണമേ.
24 Vazoho, he amako ao ty fiolañe, vaho iaolò mb’an-dalañe nainai’e mb’eo.
൨൪വ്യസനത്തിനുള്ള വഴികൾ എന്നിൽ ഉണ്ടോ എന്ന് നോക്കി, ശാശ്വതമാർഗ്ഗത്തിൽ എന്നെ നടത്തണമേ.