< Nomery 36 >

1 Niharine mb’eo o mpiaolon’ an­jomban-droaem-pifokoan-tarira’ i Gilade ana’ i Makire, ana’ i Menasè, hasavereña’ o ana’ Iosefeoo vaho nilañoñe añatrefa’ i Mosè naho o talèo naho o talèn’ anjomban-droae’ o ana’ Israeleoo,
യോസേഫിന്റെ പിൻഗാമികളുടെ കുടുംബങ്ങളിൽനിന്ന് മനശ്ശെയുടെ പുത്രനായ മാഖീരിന്റെ പുത്രനായ ഗിലെയാദിന്റെ മക്കളുടെ പിതൃഭവനത്തലവന്മാർ മോശയുടെയും ഇസ്രായേല്യപിതൃഭവനത്തലവന്മാരായ പ്രഭുക്കന്മാരുടെയും മുമ്പാകെവന്ന് അവരോടു സംസാരിച്ചു.
2 nanao ty hoe: Linili’ Iehovà i talèkoy ty hanolotse i tane lovaeñey an-tsapake; vaho linili’ Iehovà i talèkoy ty hanolotse i lovan-drahalahi’ay Tselofekhàdey amo anak’ ampela’eo.
അവർ പറഞ്ഞു: “ദേശം ഇസ്രായേല്യർക്കു നറുക്കിട്ട് അവകാശമായി കൊടുക്കാൻ യഹോവ യജമാനനോട് കൽപ്പിച്ചപ്പോൾ, ഞങ്ങളുടെ സഹോദരൻ സെലോഫഹാദിന്റെ ഓഹരി അയാളുടെ പുത്രിമാർക്കു നൽകാൻ അവിടന്ന് താങ്കളോട് കൽപ്പിച്ചിരുന്നല്ലോ.
3 Aa naho ivalia’ ty anam-pifokoa ila’e amo ana’ Israeleo, le ho rambeseñe ami’ty lovan-droae’ay ty lova’ iareo vaho ho tovoñañe ami’ty lova’ i fifokoañe nivalie’ey; aa le ho liniva amy lova niazo’ay an-tsapakey.
എന്നാൽ മറ്റ് ഇസ്രായേല്യഗോത്രങ്ങളിൽനിന്നുള്ള പുരുഷന്മാരിൽ ആരെയെങ്കിലും അവർ വിവാഹംകഴിക്കുന്നു എന്നിരിക്കട്ടെ; അപ്പോൾ അവരുടെ ഓഹരി ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്ന് നീങ്ങുകയും അവർ വിവാഹംചെയ്യപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടിച്ചേരുകയും ചെയ്യും. അങ്ങനെ ഞങ്ങൾക്ക് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരി നഷ്ടപ്പെടും.
4 Le ie avy i Jobili’ o ana’ Israeleio, ho tovoñañe ami’ ty lova’ i fifokoañe nañeng’ azey i lova’ey; le ho livaeñe ami’ ty lovam-pifokoan-droae’ay i lova’ey.
ഇസ്രായേല്യരുടെ അൻപതാംവാർഷികോത്സവത്തിൽ അവരുടെ ഓഹരി അവരെ വിവാഹംചെയ്തയച്ച ഗോത്രത്തിന്റെ അവകാശത്തോടു ചേരുകയും അവരുടെ ഓഹരി ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്ന് എടുക്കപ്പെടുകയും ചെയ്യുമല്ലോ.”
5 Le hoe ty linili’ i Mosè amo ana’ Israeleo ty amy tsara’ Iehovày, To ty saontsi’ o tariram-pifokoa’ Iosefeo.
അപ്പോൾ യഹോവയുടെ കൽപ്പനപ്രകാരം മോശ ഈ ഉത്തരവ് ഇസ്രായേല്യർക്കു നൽകി: “യോസേഫിന്റെ പിൻഗാമികളുടെ ഗോത്രം പറയുന്നത് ശരിതന്നെ.
6 Aa hoe ty linili’ Iehovà omba o anak’ ampela’ i Tselofekhàdeo: angao hifanam­baly amy ze tea’e fe tsy mete tsy amo tariram-pifo­koan-droae’eo avao ty anambalia’ iareo.
സെലോഫഹാദിന്റെ പുത്രിമാർക്കുവേണ്ടി യഹോവ കൽപ്പിക്കുന്നത് ഇതാണ്: അവർക്ക് ഇഷ്ടമുള്ള ഏതൊരുവനെയും വിവാഹംചെയ്യാം. പക്ഷേ, അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിനുള്ളിൽനിന്നുള്ളവരെ ആയിരിക്കണമെന്നുമാത്രം.
7 Aa le tsy hafindra am-pifokoañe raike ho ami’ty fifokoañe ila’e o lovao; fa songa hitañe ty lovam-pifokoan-droae’e o ana’ Israeleo.
ഇസ്രായേലിലെ അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ. തങ്ങളുടെ പൈതൃകസ്വത്തായി സിദ്ധിച്ച ഗോത്രഭൂമി സകല ഇസ്രായേലും കാത്തുസൂക്ഷിക്കണം.
8 Le hanambaly ami’ty fifokoan-droae’e ze anak’ ampela mitan-dova ami’ty fifokoañe raik’ amo ana’ Israeleo, soa te songa hitan-dovan-droae’e o ana’ Israeleo.
ഇസ്രായേൽ ഗോത്രങ്ങളിലെല്ലാംതന്നെ പെൺമക്കൾക്ക് പിതൃസ്വത്തിൽ ഓഹരി ലഭിക്കേണ്ടതിന് അവൾ പിതാവിന്റെ ഗോത്രത്തിൽത്തന്നെയുള്ള ഒരുവനെയായിരിക്കണം വിവാഹംകഴിക്കേണ്ടത്.
9 Aa le tsy hafindra ho ami’ty fifokoañe ila’e ty lova fa sambe mitan-ty lova’e o fifokoan’ ana’ Israeleo.
അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ, കാരണം ഓരോ ഇസ്രായേല്യഗോത്രവും അവർ അവകാശമാക്കുന്ന ഭൂമി കാത്തുസൂക്ഷിക്കണം.”
10 Nanoe’ o anak’ampela’ i Tse­lofekadeo ty nandilia’ Iehovà i Mosè.
അങ്ങനെ സെലോഫഹാദിന്റെ പുത്രിമാർ യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു.
11 Le nifanambaly ami’ty anan-drahalahin-drae’e t’i Maklà, i Tirtsà, naho i Koglà vaho i Noà ana’ i Tselofekade.
സെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ പിതാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെ വിവാഹംചെയ്തു.
12 Nifanambaly amo tarira’ o nte-Menasè ana’ Iosefeo iereo vaho mireketse am-pifokoan-droae’e ao ty lova’ iareo.
യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പിൻഗാമികളുടെ കുലങ്ങൾക്കുള്ളിൽത്തന്നെ അവർ വിവാഹിതരായി. അങ്ങനെ അവരുടെ ഓഹരി അവരുടെ പിതാവിന്റെ കുടുംബത്തിലും ഗോത്രത്തിലും നിലനിന്നു.
13 Irezay ro lily naho fepetse linili’ Iehovà amo ana’ Israeleo am-pità’ i Mosè a montom-bei’ i Moabe añ’ olo’ Iordaney tandrife Ierikò eo.
യെരീഹോവിനെതിരേ യോർദാൻനദിക്കരികിലുള്ള മോവാബുസമതലത്തിൽവെച്ച് യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു നൽകിയ കൽപ്പനകളും ചട്ടങ്ങളും ഇവതന്നെ.

< Nomery 36 >