< Levitikosy 3 >

1 Aa ie mañenga sorom-pañanin­tsiñe, le boak’ ampirai-trok’ ao, ke vave he lahy, ie tsy aman-kandra ty hampiatrefa’e am’ Iehovà.
“‘ഒരാളുടെ വഴിപാട് സമാധാനയാഗമാണെങ്കിൽ, കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുമ്പോൾ, ആണായാലും പെണ്ണായാലും ഊനമില്ലാത്തതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
2 Hasampe’e an-doha’ i enga’ey ty fità’e vaho ho lentà’e an-dalan-kibohom-pamantañañe ey; le hadasi’ o ana’ i Aharoneo añariari’ i kitreliy ty lio’e;
അയാൾ തന്റെ വഴിപാടുമൃഗത്തിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ അതിനെ അറക്കുകയും ചെയ്യണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
3 vaho ho soroña’e am’Iehovà ty tsila’ i engam-pañanintsiñey: Ty safo’e manaroñe o ova’eo, toe ze hene safo’e amo ova’eo;
സമാധാനയാഗത്തിൽനിന്ന്, അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും
4 naho ty voa’e roe mitraok’ amo safo’eo, o an-deme’eo, naho i kambinate’ey ze hafaha’e rekets’ i voa’e rey,
വൃക്കകൾ രണ്ടും അവയുടെമേൽ ഇടുപ്പിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അയാൾ യഹോവയ്ക്ക് ദഹനയാഗമായി അർപ്പിക്കണം.
5 ro hengae’ o ana’ i Aharoneo an-katoeñe amy kitreliy, ambone i soroñañe an-katae añ’afoy, toe enga-koroañe an’ afo ho hàñim-pañanintsiñe am’ Iehovà.
അഹരോന്റെ പുത്രന്മാർ, യാഗപീഠത്തിൽ കത്തുന്ന വിറകിന്മേലുള്ള ഹോമയാഗത്തിനുമീതേ അത് ദഹിപ്പിക്കണം. അത് യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം.
6 Aa naho boak’amo lia-raikeo ty engam-pañanintsiñe ho soroña’e am’Iehovà ke t’ie lahy he vave, le ty tsy aman-kandra ty hengae’e.
“‘ഒരാൾ ആട്ടിൻപറ്റത്തിൽനിന്ന് ഒന്നിനെ യഹോവയ്ക്ക് സമാധാനയാഗമായി അർപ്പിക്കുന്നെങ്കിൽ, അയാൾ ഊനമില്ലാത്ത ഒരു ആണിനെയോ പെണ്ണിനെയോ അർപ്പിക്കണം.
7 Ie mibanabana ty vi’e hisoroña’e, le hengae’e añatrefa’ Iehovà,
ഒരു കുഞ്ഞാടിനെ അർപ്പിക്കുന്നെങ്കിൽ യഹോവയുടെ സന്നിധിയിൽ അതിനെ അർപ്പിക്കണം.
8 naho hampitongoae’e an-doha’ i banabanay ty fità’e le ho lentae’e aolo’ i kibohom-pamantañañey; vaho hadasi’ o ana’ i Aharoneo añariari’ i kitreliy ty lio’e.
അയാൾ തന്റെ വഴിപാടുമൃഗത്തിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെമുമ്പിൽ അതിനെ അറക്കുകയും വേണം. അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ, ചുറ്റും തളിക്കണം.
9 Ho banabanae’e boak’ amy engam-pañanin­tsiñey ty ho soroñañe am’ Iehovà: o safo’eo, i hofa’e vondrakey ie hafahañe reketse ty lambosim-pohe’e naho ty sabora manaroñe o ova’eo, toe ze hene sabora amo ova’eo,
അയാൾ സമാധാനയാഗത്തിൽനിന്ന്, അതിന്റെ മേദസ്സും നട്ടെല്ലിനോടുചേർത്തു വെട്ടിയെടുത്ത തടിച്ച വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും
10 naho ty voa’e roe mitraok’ amo safo’eo, o an-demeo, naho i kambinatey ie hafaha’e rekets’ o voa’eo
വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും നീക്കംചെയ്ത് യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.
11 vaho hengae’ i mpisoroñey an-katoeñe amy kitreliy, fa maha­kama, enga oroañe añ’afo am’ Iehovà.
പുരോഹിതൻ അതു യാഗപീഠത്തിൽ ദഹിപ്പിക്കണം; അത് യഹോവയ്ക്ക് ദഹനയാഗമാകുന്നു.
12 Aa naho ose ty hisoroña’e, le ho banabanae’e añatrefa’ Iehovà;
“‘അയാളുടെ വഴിപാട് ഒരു കോലാടാണെങ്കിൽ, അയാൾ അത് യഹോവയുടെമുമ്പാകെ അർപ്പിക്കണം.
13 ha­nampeza’e fitàñe i loha’ey, le ho len­tae’e aolo’ i kibohom-pamantañañey eo, vaho hadasi’ o ana’ i Aharoneo añariari’ i kitreliy ty lio.
അയാൾ അതിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെമുമ്പിൽ അറക്കുകയും വേണം, അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
14 Le ho soroña’e ho enga oroañe an’ afo am’ Iehovà: ty safo’e manaroñe o ova’eo, toe ze hene safo’e amo ova’eo;
അയാൾ അർപ്പിക്കുന്നതിൽനിന്ന് അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും
15 naho ty voa’e roe mitraok’ amo safo’e an-demeo, naho hafaha’e i kambinatey rekets’ i voa’e rey,
വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും നീക്കംചെയ്ത് അയാൾ യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.
16 vaho hengae’ i mpisoroñey amy kitreliy ho mahakama, enga oroañe añ’afo, hàñim-pañanin­tsiñe; aIehovà ty safo’e iaby.
പുരോഹിതൻ യാഗപീഠത്തിൽ ഹൃദ്യസുഗന്ധമായ ദഹനയാഗമായി അവയെ ദഹിപ്പിക്കണം. മേദസ്സെല്ലാം യഹോവയ്ക്കുള്ളതാണ്.
17 Ho fañè tsy modo amo hene tarira’ areo mifandimbeo, am-pitobea’ areo iaby, te tsy ho kamae’ areo ty safo’e ndra ty lio.
“‘നിങ്ങൾ മേദസ്സും രക്തവും ഭക്ഷിക്കരുത്; ഇത്, നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങൾക്കു തലമുറതലമുറയായി എന്നെന്നേക്കുമുള്ള നിയമം ആയിരിക്കണം.’”

< Levitikosy 3 >