< Joba 26 >
൧അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 Akore ty nañimba’o ty tsy aman’ ozatse? ty nandrombaha’o ty sirañe tsy an-kafatrarañe?
൨“നീ ശക്തിയില്ലാത്തവന് എന്ത് സഹായം ചെയ്തു? ബലമില്ലാത്ത കരത്തെ എങ്ങനെ താങ്ങി?
3 Akore ty nanoroa’o ty tsy aman-kilala; ty nitaroñe’o hasoa-anatse ami’ty maro?
൩ജ്ഞാനമില്ലാത്തവന് എന്ത് ആലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?
4 Ia ty nañakara’o saontsy? Vaho fañahi’ ia ty nitroboeñe ama’o?
൪ആരുടെ സഹായത്തോടു കൂടിയാണ് നീ ഈ വാക്കുകൾ കേൾപ്പിച്ചത്? ആരുടെ ആത്മാവാണ് നിന്നിൽനിന്ന് പുറപ്പെട്ടത്;
5 Mihelohelo ambane rano ao o loloo, naho o mpimoneñeo.
൫വെള്ളത്തിനും അതിലെ ജീവികൾക്കും കീഴെ മരിച്ചവരുടെ ആത്മാക്കൾ നൊന്ത് നടുങ്ങുന്നു.
6 Miboridañe añatrefa’e eo ty Tsikeokeoke; tsy aman-tsaro’e ty Fandrotsahañe. (Sheol )
൬പാതാളം ദൈവത്തിന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു. (Sheol )
7 Alama’e an-dikerañe ambone’ i hoakoakey i avaratsey; aradorado’e ambone hakoahañe eo ty tane toy.
൭ഉത്തരദിക്കിനെ അവിടുന്ന് ശൂന്യതയുടെമേൽ വിരിക്കുന്നു; ഭൂമിയെ ശൂന്യതയ്ക്കുമേൽ തൂക്കുന്നു.
8 Aholonkolo’e amo raho’eo ty rano, fe tsy miporitsak’ ambane i rahoñey.
൮അവിടുന്ന് വെള്ളത്തെ മേഘങ്ങളിൽ ബന്ധിക്കുന്നു; അത് വഹിച്ചിട്ട് കാർമേഘം കീറിപ്പോകുന്നതുമില്ല.
9 Takona’e ty tarehe’ i zava-volañey, alafi’e ama’e i raho’ey.
൯അവിടുന്ന് ചന്ദ്രന്റെ ദർശനം മറച്ചുവയ്ക്കുന്നു; അതിന്മേൽ തന്റെ മേഘം വിരിക്കുന്നു.
10 Nañarikatoha’e sokitse ty an-tarehe’ o ranoo hañefera’e amy ieñey i hazavàñey.
൧൦അവിടുന്ന് വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും ഇടയിൽ വെള്ളത്തിന്മേൽ ഒരു അതിര് വരച്ചിരിക്കുന്നു.
11 Miezeñezeñe o fahan-dikerañeo, mianifañe ami’ty enda’e.
൧൧ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവിടുത്തെ ശാസനയാൽ അവ ഭ്രമിച്ചുപോകുന്നു.
12 An-kaozarañe ty nampipendreña’e i riakey; aman-kihitse ty nitomboha’e i Rahàbe.
൧൨അവിടുന്ന് തന്റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു.
13 I kofò’ey ty ampisava’e i likerañey; trinofam-pità’e i mereñe mitsiritsiokey.
൧൩അവിടുത്തെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവിടുത്തെ കൈ പാഞ്ഞുപോകുന്ന സർപ്പത്തെ പിളർന്നിരിക്കുന്നു.
14 Inay, romoromom-pitoloña’e irezay, le volam-bisibisike ty ijanjiñañe, Fe ia ty mahafohiñe i figorogodoiña’e ra’elahiy?
൧൪എന്നാൽ ഇവ അവിടുത്തെ വഴികളുടെ അറ്റങ്ങളത്രേ; നാം അവിടുത്തെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവിടുത്തെ ബലത്തിന്റെ ഇടിമുഴക്കമോ ആര് ഗ്രഹിക്കും?