< Jeremia 1 >
1 Ty enta’ Iirmeà ana’ i Kilkià mpiamo mpisoroñe nte-Anatote an-tane’ Beniamìneo,
൧ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.
2 ie nivotraha’ ty tsara’ Iehovà tañ’andro’ Iosià ana’ i Amone, mpanjaka’ Iehodà, amy taom-paha folo-telo-ambi’ i fifehea’ey.
൨അവന്, യെഹൂദാ രാജാവായ ആമോന്റെ മകൻ യോശീയാവിന്റെ കാലത്ത്, അവന്റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ, യഹോവയുടെ അരുളപ്പാടുണ്ടായി.
3 Niheova’e ka tañ’andro’ Iehoiakime ana’ Iosià, mpanjaka’ Iehodà pak’ami’ty fimodoa’ ty taoñe faha folo-raik’ambi’ i Tsidkià ana’ Iosià mpanjaka’ Iehodà, ampara’ ty faneseañe Ierosalaime an-drohy añe amy volam-paha-limey.
൩യെഹൂദാ രാജാവായ യോശീയാവിന്റെ മകൻ യെഹോയാക്കീമിന്റെ വാഴ്ചയുടെ കാലത്തും യെഹൂദാ രാജാവായ യോശീയാവിന്റെ മകൻ സിദെക്കീയാവിന്റെ പതിനൊന്നാം ആണ്ടിന്റെ അവസാനംവരെയും, അഞ്ചാം മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്ക് കൊണ്ടുപോയതുവരെയും തന്നെ, അവന് അരുളപ്പാട് ഉണ്ടായി.
4 Aa le niheo amako ty tsara’ Iehovà nanao ty hoe:
൪യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
5 Ihe mbe tsy tsineneko an-trok’ ao le nifàntako; aolo’ ty niboaha’o an-koviñ’ ao le navahako, vaho tinendreko ho mpitoky amo kilakila’ ndatio.
൫“നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പ് ഞാൻ നിന്നെ അറിഞ്ഞ്; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനു മുമ്പ് ഞാൻ നിന്നെ വിശുദ്ധീകരിച്ച്, ജനതകൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു”.
6 Le hoe ty nataoko, Ehe Talè Iehovà! Izaho tsy mahafivolañe, fa mbe anak’ ajaja.
൬എന്നാൽ ഞാൻ: “അയ്യോ, യഹോവയായ കർത്താവേ, എനിക്ക് സംസാരിക്കുവാൻ അറിഞ്ഞുകൂടാ; ഞാൻ ബാലനല്ലയോ” എന്നു പറഞ്ഞു.
7 Aa hoe t’Iehovà amako: ko manao zao, t’ie Anak’ ajaja; fa ze amantohako azo ty handenà’o le ndra inoñ’ inoñe ty hatoroko azo, ty ho taroñe’o.
൭അതിന് യഹോവ എന്നോട് അരുളിച്ചെയ്തത്: “‘ഞാൻ ബാലൻ’ എന്നു നീ പറയരുത്; ഞാൻ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോട് കല്പിക്കുന്നതെല്ലാം സംസാരിക്കുകയും വേണം.
8 Ko ihembaña’o; fa mpiama’o iraho handrombak’ azo, hoe t’Iehovà.
൮നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിന് ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്.
9 Nahiti’ Iehovà amy zao ty fità’e, le nedrè’e ty vavako; vaho nanao ty hoe amako t’Iehovà: Ingo te napoko am-palie’o ao o entakoo;
൯പിന്നെ യഹോവ കൈ നീട്ടി എന്റെ അധരങ്ങളെ സ്പർശിച്ചു: “ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു;
10 Oniño te androany ty nampijadoñako azo ambone’ o fifelehañeo naho o fifeheañeo. Ty hañombotse naho hampigorobañe, ty hamotsake naho handrotsake; ty handranjy vaho hambole.
൧൦നോക്കുക; നിർമ്മൂലമാക്കുവാനും പൊളിക്കുവാനും നശിപ്പിക്കുവാനും ഇടിച്ചുകളയുവാനും പണിയുവാനും നടുവാനും വേണ്ടി ഞാൻ നിന്നെ ഇന്ന് ജനതകളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവച്ചിരിക്കുന്നു” എന്ന് യഹോവ എന്നോട് കല്പിച്ചു.
11 Mbore nimb’amako ty tsara’ Iehovà nanao ty hoe: O Iirmeà, mahaisake ino v-iheo? le hoe ty asako: Mahatrea ty tsampa-mahabibo.
൧൧യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: “യിരെമ്യാവേ, നീ എന്ത് കാണുന്നു” എന്ന് ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്റെ ഒരു കൊമ്പ് കാണുന്നു എന്നു ഞാൻ പറഞ്ഞു.
12 Le hoe t’Iehovà amako, Toe nahaonin-drehe; fa jilojiloveko o volakoo hahatafeterako aze.
൧൨യഹോവ എന്നോട്: “നീ കണ്ടത് ശരിതന്നെ; എന്റെ വചനം നിവർത്തിക്കേണ്ടതിന് ഞാൻ ജാഗരിച്ചു കൊള്ളും” എന്ന് അരുളിച്ചെയ്തു.
13 Niheo amako fañindroe’e ty tsara’ Iehovà, nanao ty hoe: Inoñe o isa’oo? le hoe iraho, Mahatrea valàñe mikokèntrekokèntreñe iraho; le boak’ avaratse ey ty fihilañam-bava’e.
൧൩യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: “നീ എന്ത് കാണുന്നു” എന്ന് ചോദിച്ചു. “തിളക്കുന്ന ഒരു കലം കാണുന്നു. അത് വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു” എന്ന് ഞാൻ പറഞ്ഞു.
14 Aa le hoe t’Iehovà tamako: Ho boroboñafe’ ty hekoheko boak’ avaratse añe amy ze hene’ndaty an-tane atoy.
൧൪യഹോവ എന്നോട്: “വടക്കുനിന്ന് ദേശത്തിലെ സർവ്വനിവാസികൾക്കും അനർത്ഥം വരും.
15 Ingo ho koiheko iaby ze fifokoa’ o fifeheañe avaratseo, hoe t’Iehovà, homb’ atoy, songa hampipoke ty fiambesam-panjaka’e an-dalam-bey fimoahañe am’ Ierosalaime, naho amy ze fonga kijoly miarikoboñe aze, vaho amy ze hene rova’ Iehodà.
൧൫ഞാൻ വടക്കെ രാജ്യങ്ങളിലെ വംശങ്ങളെ ഒക്കെയും വിളിക്കും” എന്ന് യഹോവയുടെ അരുളപ്പാട്; അവർ വന്ന്, ഓരോരുത്തൻ അവനവന്റെ സിംഹാസനം യെരൂശലേമിന്റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്റെ എല്ലാ മതിലുകൾക്കു നേരെയും യെഹൂദയിലെ എല്ലാപട്ടണങ്ങൾക്കു നേരെയും വയ്ക്കും.
16 Aa le ho taroñeko te hizakako ty hatsivokara’ iareo; amy te naforintse’ iareo iraho, naho mañemboke aman’ drahare ila’e, vaho mitalaho amo sata-pità’iareoo avao.
൧൬അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്ക് ധൂപം കാട്ടി, അവരുടെ കൈപ്പണികളെ നമസ്കരിക്കുകയും ചെയ്ത സകലദോഷത്തെയും കുറിച്ച് ഞാൻ അവരോടു ന്യായവാദം കഴിക്കും.
17 Ihe arè, mampidiaña vania vaho miavòta, saontsio ze hene amantohako azo; ko ifimpìña’o, tsy mone hampitsolofiñeko añatrefa’iereo.
൧൭അതിനാൽ നീ അരകെട്ടി, എഴുന്നേറ്റ് ഞാൻ നിന്നോട് കല്പിക്കുന്നതെല്ലാം അവരോടു പ്രസ്താവിക്കുക; ഞാൻ നിന്നെ അവരുടെ മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിന് നീ അവരെ കണ്ടു ഭ്രമിച്ചുപോകരുത്.
18 Hehe te nanoeko rova finatratse irehe, bodam-biñe, naho kijoly torisìke, amo tane iabio, amo mpanjaka’ Iehodao, amo roandria’eo, amo mpisoro’eo, vaho am’ ondati’ i taneio.
൧൮ഞാൻ ഇന്ന് നിന്നെ സർവ്വദേശത്തിനും യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിനും നേരെ ഉറപ്പുള്ള ഒരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു.
19 Toe hialia’ iereo; fe tsy hahagioke, amy te ama’o iraho, hoe t’Iehovà, hañahako azo.
൧൯അവർ നിന്നോട് യുദ്ധം ചെയ്യും; നിന്നെ ജയിക്കുകയില്ലതാനും; നിന്നെ രക്ഷിക്കുവാൻ ഞാൻ നിന്നോടുകൂടെ ഉണ്ട്” എന്ന് യഹോവയുടെ അരുളപ്പാട്.