< Jeremia 52 >
1 Ni-roapolo taoñe raik’ amby t’i Tsidkia te niorotse nifehe, vaho nifeleke folo-tao-raik’ amby e Ierosalaime ao; i Kamitale, ana’ Iirmeà nte-Libnà, ty tahinan-drene’e.
൧സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോൾ അവന് ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് ഹമൂതൽ എന്ന് പേരായിരുന്നു; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.
2 Nanao ty hatsivokarañe am-pivazohoa’ Iehovà re, hambañe amo nanoe’ Iehoiakime iabio.
൨യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.
3 Aa ie ami’ty haviñera’ Iehovà am’ Ierosalaime naho am’ Iehodà, le tsy mete tsy nanoe’e soike tsy ho añ’atrefa’e eo. Niola amy mpanjaka’ i Baveley t’i Tsidkia.
൩യഹോവയുടെ കോപംനിമിത്തം യെരൂശലേമിനും യെഹൂദയ്ക്കും അങ്ങനെ സംഭവിച്ചു; അവിടുന്ന് ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവ് ബാബേൽരാജാവിനോടു മത്സരിച്ചു.
4 Aa ie ami’ty andro faha-folo’ i volam-paha-folo’ i taom-paha-sivem-pifehea’ey, le nivotrak’ e Ierosalaime ty Nebokadnetsare mpanjaka’ i Bavele, ie naho ze hene lahin-defo’e haname aze, naho nitobe niatrek’ aze; vaho nandranjy rafe-pitroarañe añ’ariary aze.
൪അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തീയതി, ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സർവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്ന് പാളയമിറങ്ങി അതിനെതിരെ ചുറ്റും കൊത്തളങ്ങൾ പണിതു.
5 Aa le niarikatoheñe ampara’ ty taom-paha-folo-raik’ ambi’ i Tsidkia mpanjaka i rovay.
൫അങ്ങനെ സിദെക്കീയാരാജാവിന്റെ വാഴ്ചയുടെ പതിനൊന്നാം ആണ്ടുവരെ നഗരം ഉപരോധിക്കപ്പെട്ടിരുന്നു.
6 Ie amy andro faha-sive’ i volam-pah-efatsey, te nisilofe’ ty kerè i rovay, le tsy ama mofo ondati’ i taneio.
൬നാലാംമാസം ഒമ്പതാം തീയതി ദേശത്തെ ജനത്തിന് ആഹാരമില്ലാതെ ക്ഷാമം നഗരത്തിൽ അതിരൂക്ഷമായി.
7 Vinaky amy zao i rovay naho songa nivoratsake ty lay o lahindefoñeo, niavotse i rovay haleñe nimb’an-dalambey añivo’ ty kijoly roe, marine ty golobo’ i mpanjakay—ie amy zao niarikoboñe i rovay o nte-Kasdio—le norihe’iereo ty lalam-bañ’ Arabà mb’eo.
൭അപ്പോൾ നഗരത്തിന്റെ മതിൽ ഒരിടം പൊളിച്ച്, കല്ദയർ നഗരം വളഞ്ഞിരിക്കുകയാൽ പടയാളികൾ എല്ലാവരും രാത്രിസമയം രാജാവിന്റെ തോട്ടത്തിനരികിൽ രണ്ടു മതിലുകളുടെ മദ്ധ്യത്തിലുള്ള പടിവാതില്ക്കൽകൂടി നഗരം വിട്ട് അരാബയിലേക്കുള്ള വഴിയായി ഓടിപ്പോയി.
8 Fe nihoridañe’ o mpirai-lian-dahin-defon-te-Kasdio i mpanjakay vaho tsinepa’ iareo a’ monto’ Ieriko eo t’i Tsidkia; le hene nandripàk’ aze o lahindefo’eo.
൮എന്നാൽ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടർന്ന്, യെരിഹോ സമഭൂമിയിൽവച്ച് സിദെക്കീയാവിനോടൊപ്പം എത്തി; അവന്റെ സൈന്യമെല്ലാം അവനെ വിട്ട് ചിതറിപ്പോയി.
9 Rinambe’ iareo amy zao i mpanjakay naho nasese mb’amy mpanjaka’ i Baveley mb’e Ribla an-tane Kamate añe; le zinaka’e.
൯അവർ രാജാവിനെ പിടിച്ച്, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന് വിധി കല്പിച്ചു.
10 Zinama’ i mpanjaka’ i Baveley o ana’ i Tsidkiao aolom-pihaino’eo; le zinevo’e ka o roandria’ Iehodào e Riblà ao.
൧൦ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അവന്റെ കണ്മുമ്പിൽ വച്ച് കൊന്നു; യെഹൂദാപ്രഭുക്കന്മാരെ എല്ലാം അവൻ രിബ്ളയിൽവച്ച് കൊന്നുകളഞ്ഞു.
11 Ginoa’e amy zao o fihaino’ i Tsidkiao; naho vinaho’ i mpanjaka’ i Baveley an-torisìke, naho nendese’e mb’e Bavele añe vaho najo’e an-drohy ao am-para’ ty andro nivetraha’e.
൧൧പിന്നെ അവൻ സിദെക്കീയാവിന്റെ കണ്ണ് പൊട്ടിച്ചു; ബാബേൽരാജാവ് അവനെ ചങ്ങലകൊണ്ടു ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തിൽ ആക്കി.
12 Ie amy andro faha-folo’ i volam-paha-limey, an-taom-paha-folo-sive-ambi’ i Nebokadnetsare, mpanjaka’ i Bavele, le nivotrake e Ierosalaime ao t’i Nebozaradane, mpifehem-pigaritse, mpijohañe añatrefa’ i mpanjaka’ i Baveley;
൧൨അഞ്ചാം മാസം പത്താം തീയതി, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നെ, ബാബേൽരാജാവിന്റെ തിരുമുമ്പിൽ നിൽക്കുന്നവനും അകമ്പടിനായകനുമായ നെബൂസർ-അദാൻ യെരൂശലേമിലേക്ക് വന്നു.
13 le nampangotomomohe’e ty anjomba’ Iehovà naho ty anjomba’ i mpanjakay, vaho finorototo’e amañ’ afo ze hene anjomba’ ondati-bey.
൧൩അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു; യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളും തീ വെച്ചു ചുട്ടുകളഞ്ഞു.
14 Nakoroma’ o lahindefo nte-Kasdy mpiamy mpifehem-pigaritseio, o kijoly iaby niarikatoke Ierosalaimeo.
൧൪അകമ്പടിനായകനോടുകൂടി ഉണ്ടായിരുന്ന കല്ദയസൈന്യം യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.
15 Le nendese’ i Nebozaradane mpifehem-pigaritsey an-drohy mb’eo ty ila’ o rarake am’ondatio naho o honka’e an-drovao, naho o nivalike mb’amy mpanjaka’ i Baveleo vaho ty sehanga’ o mpitoloñeo.
൧൫ജനത്തിൽ എളിയവരായ ചിലരെയും നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസർ-അദാൻ ബദ്ധരാക്കി കൊണ്ടുപോയി.
16 Fe nenga’ i Nebozaradane ho mpañalahala vahe naho mpiarake o loho rarake amy taneio.
൧൬എന്നാൽ അകമ്പടിനായകനായ നെബൂസർ-അദാൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും അവിടെത്തന്നെ നിയമിച്ചു.
17 Le pinozapoza’ o nte-Kasdio o fahañe torisìke añ’anjomba’ Iehovào naho o foto’eo naho i tante-rano torisìke añ’anjomba’ Iehovày, vaho nendese’ iereo mb’e Bavele añe ze hene torisìke ama’e,
൧൭യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടച്ച്, താമ്രം മുഴുവനും ബാബേലിലേക്കു കൊണ്ടുപോയി.
18 naho o valàñeo naho o sajoam-porohao naho o fiharatan-tsokotsokoo naho o fitovio, o finga’eo vaho o fanake torisìke fitoroña’ iareo iabio, vaho fonga nasese.
൧൮കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷയ്ക്കുള്ള സകല താമ്രോപകരണങ്ങളും അവർ എടുത്തുകൊണ്ടുപോയി.
19 Le nitavane’ i mpifehem-pigaritsey ka o soakazoo naho o endraendrao naho o kovetao naho o fitovio naho o mpitan-jiroo naho o koroboo; ze am-bolamena ty Amy volamena’ey vaho ze am-bolafoty ty Amy volafoti’ey.
൧൯പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളക്കുതണ്ടുകളും തവികളും കുടങ്ങളും പൊന്നും വെള്ളിയും കൊണ്ടുള്ള സകലവും അകമ്പടിനായകൻ കൊണ്ടുപോയി.
20 I fahañe roe rey, i tante ranoy, i añombelahy torisìke folo-ro’amby ambane’ i riakey naho o foto’eo, o nitsenè’ i Selomò añ’anjomba’ Iehovào—tsy nian-danja ty torisìke amy hene fanake rezay.
൨൦ശലോമോൻ രാജാവ് യഹോവയുടെ ദൈവാലയത്തിനു വേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴിൽ ഉണ്ടായിരുന്ന പന്ത്രണ്ട് താമ്രക്കാളകളും തന്നെ; ഈ സകല സാധനങ്ങളുടെയും താമ്രത്തിന്റെ തൂക്കം കണക്കാക്കുവാൻ സാദ്ധ്യമല്ലായിരുന്നു.
21 Le i fahañe rey, sindre kiho folo-valo’ amby ty haabo’e, kiho’e folo-ro’amby ty taly nahafiariary aze; vaho rambom-pitañe efatse ty hateve’e, ie nikòake ty am-po’e ao.
൨൧സ്തംഭങ്ങൾ ഓരോന്നും പതിനെട്ട് മുഴം ഉയരവും പന്ത്രണ്ട് മുഴം ചുറ്റളവും നാല് വിരൽ കനവും ഉള്ളതായിരുന്നു; അത് പൊള്ളയുമായിരുന്നു.
22 Hàlañe torisìke ty ambone’e eo; lime kiho ty haabo’ i hàlañey, tama’e ka ty tsingarakarake naho o saren-dagoa niaripitek’ ama’eo, songa torisìke; nihambañe ami’ty raike i faharoey rekets’ o dagoa’eo.
൨൨അതിന്മേൽ താമ്രംകൊണ്ട് ഒരു മകുടം ഉണ്ടായിരുന്നു; മകുടത്തിന്റെ ഉയരം അഞ്ച് മുഴം; മകുടത്തിൻമേൽ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; എല്ലാം താമ്രംകൊണ്ടുള്ളതായിരുന്നു; രണ്ടാമത്തെ സ്തംഭത്തിന് ഇതിന് തുല്യമായ പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.
23 Sivam-polo-eneñ’amby ty dagoa añ’ ila’alafe’e eo, zato ty dagoa niariary aze amy tsingarakarakey.
൨൩നാലുഭാഗത്തുമായി തൊണ്ണൂറ്റാറ് മാതളപ്പഴവും ഉണ്ടായിരുന്നു: വലപ്പണിയിൽ ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറ് ആയിരുന്നു.
24 Le rinambe’ i mpifehem-pigaritsey t’i Seraia, mpisorom-bey naho i Tsefania, mpisorom-paha-roe, naho ty mpiamben-dalañe telo;
൨൪അകമ്പടിനായകൻ മഹാപുരോഹിതനായ സെരായാവിനെയും രണ്ടാം പുരോഹിതനായ സെഫന്യാവിനെയും മൂന്നു വാതിൽകാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.
25 le nalae’e boak’ an-drova ao ty mpifehe tinendre ambone’ o lahindefoñeo naho ty lahilahy fito amo mpahaoniñe ty lahara’ i mpanjakaio, ze nitendrek’ an-drova ao; naho ty silikitera’ ty mpifeleke i màroy, i mpikoike ondati’ i taneio; vaho lahilahy enempolo am’ondati’ i taneio, ze nizoeñe amy rovay.
൨൫നഗരത്തിൽനിന്ന് അവൻ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവച്ചു കണ്ട ഏഴു രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടക്ക് ശേഖരിക്കുന്ന സേനാപതിയുടെ പകർപ്പെഴുത്തുകാരനെയും നഗരത്തിൽ കണ്ട അറുപത് ഗ്രാമീണരെയും പിടിച്ചു കൊണ്ടുപോയി.
26 Nasese’ i Nebozaradane mpifehem-pigaritsey mb’amy mpanjaka’ i Baveley e Riblà mb’eo iereo,
൨൬ഇവരെ അകമ്പടിനായകനായ നെബൂസർ-അദാൻ പിടിച്ച് രിബ്ളയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു.
27 le zinevo’ i mpanjaka’ i Baveley; navetra’e e Riblà an-tane Kamate eo. Aa le nasese boak’an-tane’e ao t’Iehodà.
൨൭ബാബേൽരാജാവ് ഹമാത്ത് ദേശത്തിലെ രിബ്ളയിൽവച്ച് അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവന്നു.
28 Iretoa ondaty nasese’ i Nebokadnetsare an-drohio: amy taom-paha-fitoy, telo-arivo-tsi-roapolo-telo’ amby amo nte-Iehodao;
൨൮നെബൂഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടിൽ മൂവായിരത്തി ഇരുപത്തിമൂന്നു യെഹൂദന്മാർ;
29 amy taom-paha-folo-valo-ambi’ i Nebokadnetsarey, ondaty valonjato-tsi-telopolo-ro’ amby boak’ Ierosalaime ao;
൨൯നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽ അവൻ യെരൂശലേമിൽ നിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തിരണ്ടുപേർ;
30 amy taom-paha-roapolo-telo-ambi’ i Nebokadnetsarey le nasese’ i Nebozaradane mpifehem-pigaritsey an-drohy ty nte-Iehodà fiton-jato-tsi-efapolo-lim’ amby; nitontoñe ho ondaty efats’ arivo-tsi-enen-jato.
൩൦നെബൂഖദ്നേസരിന്റെ ഇരുപത്തിമൂന്നാം ആണ്ടിൽ, അകമ്പടിനായകനായ നെബൂസർ-അദാൻ പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാർ എഴുനൂറ്റി നാല്പത്തിയഞ്ചുപേർ; ഇങ്ങനെ ആകെ നാലായിരത്തി അറുനൂറു പേരായിരുന്നു.
31 Aa le nifetsak’ amy andro faha-roapolo-lim’ ambi’ i volam-paha-folo-ro’ ambi’ i taom-paha-telo-polo-fito-ambi’ ty fandrohiza’ Iehoiakine mpanjaka’ Iehodày, te nampiavote’ Ivil-merodake mpanjaka’ i Bavele amy taom-baloham-pifeleha’ey ty añambone’ Iehoiakine mpanjaka’ Iehodà vaho nakare’e am-balabey ao.
൩൧യെഹൂദാ രാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തിയേഴാം ആണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം തീയതി ബാബേൽരാജാവായ എവീൽ-മെരോദക്ക് തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ യെഹൂദാ രാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്നു വിടുവിച്ച്,
32 Nisaontsy mora ama’e, vaho naonjo’e ambone’ ty fiambesa’ o mpanjaka ila’e niharo ama’e e Baveleo ty fiambesa’e.
൩൨അവനോട് ആദരവായി സംസാരിച്ച്, അവന്റെ സിംഹാസനം തന്നോട് കൂടി ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ഇരിപ്പിടങ്ങൾക്കു മേലായി വച്ചു.
33 Novae’e o sikim-pirohi’eo vaho nanjotsoañe mahakama añatrefa’e nainai’e amo hene andro niaiña’eo.
൩൩അവന്റെ കാരാഗൃഹവസ്ത്രം മാറ്റി, അവൻ ജീവകാലം മുഴുവൻ നിത്യവും രാജസന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.
34 Le i fiveloma’ey, nitolom-pamahañe aze boak’ andro amo hene andro niaiña’eo ty mpanjaka’ i Bavele ampara’ ty andro nihomaha’e.
൩൪അവന്റെ നിത്യവൃത്തിയ്ക്ക്, ബാബേൽരാജാവ് അവന്റെ ജീവകാലം മുഴുവനും ദിവസംപ്രതിയുള്ള ഓഹരി അവന് കൊടുത്തുപോന്നു. ഇത് അവന്റെ മരണദിവസം വരെ തുടർന്നുപോന്നു.