< Ezra 4 >
1 Ie jinanji’ o rafelahi’ Iehoda naho i Beniamineo te nandranjy anjomba am’ Iehovà, Andrianañahare’ Israele o anam-pandrohizañeo,
൧പ്രവാസികളുടെ തലമുറ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് മന്ദിരം പണിയുന്നു എന്ന് യെഹൂദയുടെയും, ബെന്യാമീന്റെയും വൈരികൾ കേട്ടപ്പോൾ
2 le niheo amy Zerobabele naho amo talèn’ anjomban-droaeo mb’eo, nanao ty hoe: Antao hindre hamboatse tika; fa paia’ay manahak’ anahareo t’i Andrianañahare’ areo vaho fa nisoroña’ay sikala’ amy andro’ i Esarkadone mpanjaka’ i Asore nanese anay mb’etoañey.
൨അവർ സെരുബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽവന്ന് അവരോട് “ഞങ്ങളും നിങ്ങളോട് ചേർന്ന് പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെപ്പോലെ ഞങ്ങളും അന്വേഷിക്കുകയും, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർ രാജാവായ ഏസെർ-ഹദ്ദോന്റെ നാൾമുതൽ ആ ദൈവത്തിന് ഞങ്ങൾ യാഗം കഴിക്കുകയും ചെയ്തുപോരുന്നു” എന്ന് പറഞ്ഞു.
3 Fe nanoa’ i Zerobabele naho Iesòa vaho ty ila’ o mpiaoloñ’ anjomba’ Israeleo, ty hoe: Tsy aman-kanoañe ama’ay nahareo ami’ ty fandranjiañe anjomba ho aman’ Añahare’ay; zahay ka, ro hitrao-kandranjy ho amy Iehovà, Andrianañahare’ Israele, amy nandilia’ i Korese, mpanjaka’ i Parase anaiy.
൩അതിന് സെരുബ്ബാബേലും, യേശുവയും ശേഷം യിസ്രായേൽപിതൃഭവനത്തലവന്മാരും അവരോട് “ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയുന്നതിൽ നിങ്ങൾക്ക് ഞങ്ങളുമായി കാര്യമൊന്നുമില്ല; പാർസിരാജാവായ കോരെശ്‌രാജാവ് ഞങ്ങളോട് കല്പിച്ചത് പോലെ ഞങ്ങൾ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പണിതുകൊള്ളാം” എന്ന് പറഞ്ഞു.
4 Aa le nampiletraletra ty fità’ o nte-Iehoda ondati’ i taneio, fa nihehere’ iereo o namboatseo,
൪അപ്പോൾ ദേശനിവാസികൾ യെഹൂദാ ജനത്തിന് ധൈര്യക്ഷയം വരുത്തി; പണിയാതിരിക്കേണ്ടതിന് അവരെ ഭയപ്പെടുത്തി.
5 ie nanolo-vokàñe amo mpifeheo, hampineña o fisafiri’ iareoo amo hene’ andro’ i Korese, mpanjaka’ i Paraseo, pak’ amy fifehea’ i Dariavese, mpanjaka’ i Parasey.
൫അവരുടെ ഉദ്ദേശം നിഷ്ഫലമാക്കേണ്ടതിന്, അവർ പാർസിരാജാവായ കോരെശിന്റെ കാലം മുതൽ പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചവരെയും, അവർക്ക് വിരോധമായി കാര്യസ്ഥന്മാരെ കൂലി കൊടുത്ത് നിയോഗിച്ചു.
6 Ie amy fifehea’ i Akasverosey, amy fifotora’ i fifeleha’ey, le nisokira’ iereo sisý o mpimone’ Iehoda naho Ierosalaimeo.
൬അഹശ്വേരോശിന്റെ കാലത്ത്, അവന്റെ വാഴ്ചയുടെ ആരംഭത്തിൽ, അവർ യെഹൂദയിലെയും യെരൂശലേമിലെയും നിവാസികൾക്ക് വിരോധമായി ഒരു പരാതി എഴുതി നൽകി.
7 Le amo andro’ i Artaksastào ty nanokira’ i Bislame naho i Mitredate naho i Tabile miharo amo rañe’e ila’eo, amy Artaksastà, mpanjaka’ i Parase: sinokitse an-tsaontsy nte-Arame i taratasiy vaho nadika boak’ ami’ty saontsi’ Arame.
൭അർത്ഥഹ്ശഷ്ടാവിന്റെ കാലത്തും, ബിശ്ലാമും, മിത്രെദാത്തും, താബെയേലും, ശേഷം അവരുടെ കൂട്ടുകാരും പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന് ഒരു പത്രിക അരാമ്യാക്ഷരത്തിൽ, അരാമ്യഭാഷയിൽ തന്നേ എഴുതി അയച്ചു.
8 Nanokitse taratasy fandrabioñañe Ierosalaime amy Artaksastà, mpanjaka, t’i Rekome mpizaka naho i Simsay mpanokitse, amo hoe zao:
൮സൈന്യാധിപനായ രെഹൂമും എഴുത്തുകാരനായ ശിംശായിയും യെരൂശലേമിന് വിരോധമായി അർത്ഥഹ്ശഷ്ടാരാജാവിന് ഇപ്രകാരം എഴുതി അയച്ചു.
9 Aa hoe ty sinoki’ i Rekome mpizaka naho i Simsay mpanokitse naho o rañe’e ila’eo; o mpizakao naho o mpifeleke zai’eo naho o siliketerao naho o nte-Erekeo, o nte-Baveleo, o nte Sosaneo, o nte-Dahavào vaho o nte-Elameo,
൯സൈന്യാധിപൻ രെഹൂമും എഴുത്തുകാരൻ ശിംശായിയും അവരോട് ചേർന്ന്, കൂട്ടുകാരായ ദീന്യർ, അഫർസത്യർ, തർപ്പേല്യർ, അഫർസ്യർ, അർക്കവ്യർ, ബാബേല്യർ, ശൂശന്യർ, ദേഹാവ്യർ, ഏലാമ്യർ എന്നിവരുടെ പ്രതിനിധികളും
10 naho o kilakila’ ondaty ila’e nasese’ i Asenapare, mpanañ’ asy naho vañoñey vaho navotra’e androva’ i Somerone ao naho an-tane’ ila’e alafe’ i Saka atoiy—inao:
൧൦മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർ പിടിച്ച് കൊണ്ടുവന്ന് ശമര്യാപട്ടണങ്ങളിലും നദിക്ക് ഇക്കരെ മറ്റു ദിക്കുകളിലും പാർപ്പിച്ചിരിക്കുന്ന ശേഷം ജാതികളും ഇത് എഴുതി.
11 intoy ty taratasy hambañ’ amy nañitrifa’ iareo ama’ey, amy Artaksastà mpanjakay—o mpitoro’oo, ondaty alafe’ i Sakay atoio—le zao:
൧൧അവർ അർത്ഥഹ്ശഷ്ടാരാജാവിന് അയച്ച പത്രികയുടെ പകർപ്പ് ഇപ്രകാരമാണ്: നദിക്ക് ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാർ ഇപ്രകാരം രാജാവിനെ അറിയിക്കുന്നു:
12 Ee te ho fohi’ i mpanjakay, te nivotrak’ ama’ay e Ierosalaime atoa o nte-Iehodà nionjoñe boak’ ama’oo; amboare’ iareo henaneo i rova mpiola naho ratiy, naho fa najado’ iareo o kijoli’eo vaho nampivitrañe o mananta’eo.
൧൨“തിരുമുമ്പിൽനിന്ന് പുറപ്പെട്ട് യെരൂശലേമിൽ ഞങ്ങളുടെ അടുക്കൽ വന്നിരിക്കുന്ന യെഹൂദന്മാർ, മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു.
13 Aa ehe te ho fohi’ i mpanjakay henane zao te ie mivoatse ty rova toy vaho fonitse o kijoli’eo, le tsy handoa haba ndra vili-loha ndra fondro iereo, toly ndra hampiantoeñe ty fanontoña’ o mpanjakao.
൧൩പട്ടണം പണിത് മതിലുകൾ കെട്ടിത്തീർന്നാൽ അവർ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവിൽ അവർ രാജാവിന്റെ ഖജനാവിന് നഷ്ടം വരുത്തും എന്ന് രാജാവ് അറിഞ്ഞിരിക്കേണം.
14 Aa kanao ikama’ay ty sira’ i anjombam-panjakay, le tsy mañeva anay ty hahaoniñe ty fanalarañe i mpanjakay, aa le izay ty nampihitrifa’ay taroñe amy mpanjakay,
൧൪എന്നാൽ ഞങ്ങൾ കൊട്ടാരത്തിൽ നിന്ന് സഹായം ലഭിച്ചവരായതുകൊണ്ട്, രാജാവിനുണ്ടാകുന്ന അപമാനം കാണുന്നത് ഉചിതമല്ലായ്കയാൽ, ഞങ്ങൾ ആളയച്ച് രാജാവിനെ ഇത് ബോധിപ്പിച്ചുകൊള്ളുന്നു.
15 soa te ho hotsohotsoeñe o bokem-bolilin-droae’o hahaisake amy bokem-boliliy naho hahaoniñe te vata’e rova mpiola ty rova toy naho mpijoy mpanjaka naho fifeheañe, ie fa nitrobo fikitrohañe hatrela’e; le izay ty nampangoakoahañe ty rova toy.
൧൫അങ്ങയുടെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകം പരിശോധിച്ചാൽ ഈ പട്ടണം മത്സരവും രാജാക്കന്മാർക്കും സംസ്ഥാനങ്ങൾക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും, അതിൽ പണ്ടുമുതലേ രാജ്യദ്രോഹത്തിന് പ്രേരണ നൽകുന്ന കലാപകാരികൾ ഉള്ളതുകൊണ്ട് ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും മനസ്സിലാക്കാൻ ഇടയാകും.
16 Aa le taroñe’ay amy mpanjakay t’ie mivoatse ty rova toy naho fonitse o kijoli’eo, le tsy ho fanaña’o ka ty an-dafe’ i Sakay atoa.
൧൬ഈ പട്ടണം പണിത് അതിന്റെ മതില്‍പണി പൂർത്തിയായാൽ, അങ്ങേക്കു നദിക്കു ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലെന്നു രാജാവിനെ ഉണർത്തിച്ചുകൊള്ളുന്നു.
17 Aa le nampisangitrife’ i mpanjakay amy Rekome mpizaka naho amy Sisa mpanokitsey naho amo mpiama’ iareo ila’e e Someroneo vaho amo ila’e alafe’ i Sakaio, ty vale’e: Fañanintsiñe, le zao;
൧൭അതിന് രാജാവ് സൈന്യാധിപനായ രെഹൂമിന്നും, എഴുത്തുകാരനായ ശിംശായിക്കും, ശമര്യാനിവാസികളായ അവരുടെ കൂട്ടുകാർക്കും, നദിക്ക് അക്കരെയുള്ള ശേഷമുള്ളവർക്കും മറുപടി അയച്ചത് എന്തെന്നാൽ “നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ;
18 nadika naho vinaky ama’ay añatrefako i taratasy nahitri’ areo ama’aiy.
൧൮നിങ്ങൾ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു.
19 Le namantoke iraho naho fa heneke i fitsikarahañey, le nizoeñe te nimpiola amo mpanjakao hatrela’e i rovay vaho fikitrofañe naho fikililiañe ty nanoeñe ao.
൧൯നാം കല്പന കൊടുത്തിട്ട് അവർ ശോധന ചെയ്തു നോക്കിയപ്പോൾ ആ പട്ടണം പണ്ടുമുതലേ രാജാക്കന്മാരോട് എതിർത്ത് നില്ക്കുന്നത് എന്നും അതിൽ മത്സരവും രാജ്യദ്രോഹവും നിലനിന്നിരുന്നു എന്നും
20 Toe teo ty mpanjaka ra’elahy nifehe Ierosalaime, nifeleke i fonga tane alafe’ i Sakaiy; le nitolorañe rorotse naho haba vaho fondro.
൨൦യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാർ ഉണ്ടായിരുന്നതായും, അവർ നദിക്ക് അക്കരെയുള്ള നാടൊക്കെയും വാണ് കരവും നികുതിയും ചുങ്കവും ഈടാക്കിയിരുന്നതായും കണ്ടിരിക്കുന്നു.
21 Aa le ametsaho zaka hampijihetse indaty rezay, tsy hamboatse i rovay, ampara’ te ampiboahako tsey.
൨൧ആകയാൽ നാം മറ്റൊരു കല്പന അയക്കുന്നതുവരെ, അവർ പട്ടണം പണി നിർത്തിവെക്കേണ്ടതിന് ആജ്ഞാപിപ്പിൻ.
22 Mitomira arè tsy hilesa amy zay; ino ty hitomboa’ o fiantoañeo hijoy o mpanjakao?
൨൨ഇക്കാര്യത്തിൽ ഉപേക്ഷ വരാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം; രാജാക്കന്മാർക്ക് നഷ്ടവും നാശവും വർദ്ധിപ്പിക്കുന്നതെന്തിന്?
23 Ie vinaky aolo’ i Rekome naho i Sisay mpanokitse naho o mpiama’eo i hambañe amy taratasi’ i Artaksastà, mpanjakay, le nihitrihitry mb’e Ierosalaime mb’amo nte-Iehodao mb’eo, nanjitse ty ao an-kaozarañe naho senge hèry.
൨൩അർത്ഥഹ്ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പ് രെഹൂമും എഴുത്തുകാരനായ ശിംശായിയും അവരുടെ കൂട്ടുകാരും വായിച്ച് കേട്ടപ്പോൾ, അവർ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ വേഗത്തിൽ ചെന്ന് ബലപ്രയോഗത്താൽ അവരുടെ പണി മുടക്കി.
24 Aa le nijihetse i fitoloñañe añ’ anjomban’ Añahare e Ierosalaimey; le nizitse am-para’ ty taom-paha-roem-pifeleha’ i Dariavese, mpanjaka’ i Parasey.
൨൪അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്റെ പണി, പാർസിരാജാവായ ദാര്യാവേശിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ മുടങ്ങിക്കിടന്നു.