< Ezekiela 15 >

1 Le niheo amako ty tsara’ Iehovà nanao ty hoe:
യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2 O ana’ondatio, Ino ty andikoara’ i vahey ty hatae bey? Ino ty singa’e te amo hatae añ’alao?
“മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്ക് മറ്റു വൃക്ഷങ്ങളെക്കാൾ എന്ത് വിശേഷതയുള്ളു?
3 Hangalam-baramba hao handranjian-draha? Handrambesam-pantake hao hampiradoradoam-balàñe?
ഏതെങ്കിലും പണിക്ക് അതിൽനിന്ന് മരത്തടി എടുക്കാമോ? ഏതെങ്കിലും സാധനം തൂക്കിയിടേണ്ടതിന് അതുകൊണ്ട് ഒരാണി ഉണ്ടാക്കാമോ?
4 Hehe te ahifik’ añ’afo ao ho fandrehetse; tomontoe’ ty afo añ’ila’e roe, vaho ho mae ty añivo’e ao. Mañeva fitoloñañe hao?
അതിനെ തീക്ക് ഇരയായി കൊടുക്കുന്നു; തീ അതിന്റെ രണ്ടറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അത് ഏതെങ്കിലും പണിക്ക് കൊള്ളുമോ?
5 Inao! ie tsy ho nañeva hampitoloñeñe te ni-ary, àntsake t’ie mae ro tsy maha-pi-draha kanao finorototo.
അത് മുഴുവനായിരുന്നപ്പോൾതന്നെ ഒരു പണിക്കും ഉപയോഗമില്ലാതിരുന്നു; തീ അതിനെ ദഹിപ്പിക്കുകയും അത് ദഹിച്ചുപോകുകയും ചെയ്തശേഷം ഏതെങ്കിലും പണിക്ക് ഉപകരിക്കുമോ?”
6 Aa hoe ty nafè’ Iehovà Talè: Hambañe ami’ty vahe amo hatae añ’ala ao, ie natoloko añ’ afo ho fandrehetse, ty nanolorako amo mpimone’ Ierosalaimeo.
അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “കാട്ടിലെ വൃക്ഷങ്ങളിൽ ഞാൻ തീക്കിരയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാൻ യെരൂശലേം നിവാസികളെയും ആക്കും.
7 Hampiatrefeko am’ iereo ty tareheko; ndra te miakatse ami’ty afo iereo mbe ho forototoe’ i afoy avao; vaho ho fohi’ areo te Izaho Iehovà, ie hatreatreko am’ iereo ty tareheko.
ഞാൻ അവർക്ക് വിരോധമായി മുഖം തിരിക്കും; അവർ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവർ തീക്കിരയായിത്തീരും; ഞാൻ അവർക്ക് വിരോധമായി മുഖം തിരിക്കുമ്പോൾ ഞാൻ യഹോവ എന്ന് നിങ്ങൾ അറിയും.
8 Hampangoakoaheko i taney ty amy nifotera’ iareo ahy hoe t’Iehovà Talè.
അവർ ദ്രോഹം ചെയ്യുകകൊണ്ട് ഞാൻ ദേശത്തെ ശൂന്യമാക്കും” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.

< Ezekiela 15 >