< Salamo 87 >
1 Salamo nataon’ ny Koraïta. Tonon-kira.
൧കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം. യഹോവ തന്റെ നഗരത്തെ വിശുദ്ധപർവ്വതത്തിൽ സ്ഥാപിച്ചിരിക്കുന്നു.
2 Ny vavahadin’ i Ziona dia tian’ i Jehovah mihoatra noho ny fonenana rehetra izay an’ i Jakoba.
൨യഹോവ സീയോന്റെ പടിവാതിലുകളെ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
3 Zava-malaza no anambarana anao Ry tanànan’ Andriamanitra. (Sela)
൩ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ച് മഹത്ത്വമുള്ള കാര്യങ്ങൾ അരുളിച്ചെയ്തിരിക്കുന്നു. (സേലാ)
4 Hanonona an-dRahaba sy Babylona Aho ho isan’ izay mahalala ahy; Indro Filistia sy Tyro mbamin’ i Etiopia, Ity no efa teraka teo.
൪ഞാൻ എന്റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യർ, സോർ, കൂശ് എന്നിവരെയും കുറിച്ച് പ്രസ്താവിക്കും; “ഇവൻ അവിടെ ജനിച്ചു.
5 Ary Ziona hilazana hoe: Ireto sy ireroa samy efa teraka teo; Ary ny Avo Indrindra no mampitoetra azy.
൫ഇവനും അവനും അവിടെ ജനിച്ചു” എന്ന് സീയോനെക്കുറിച്ച് പറയും; അത്യുന്നതൻ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു.
6 Jehovah hanisa, raha manoratra ny firenena Izy: Ity no efa teraka teo. (Sela)
൬യഹോവ വംശങ്ങളെ എഴുതുമ്പോൾ: “ഇവൻ അവിടെ ജനിച്ചു” എന്നിങ്ങനെ എണ്ണും (സേലാ)
7 Hoy izay mihira sy mandihy: Ny loharanoko rehetra dia ao aminao.
൭“എന്റെ ഉറവുകൾ എല്ലാം ദൈവത്തിൽ ആകുന്നു” എന്ന് സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.