< Psalmi 93 >

1 Tas Kungs ir ķēniņš un ar godību ģērbies, Tas Kungs ir ģērbies un apjozies ar spēku; tādēļ pasaule stāv stipra, ka nešaubās.
യഹോവ വാഴുന്നു, അവിടന്ന് പ്രതാപം അണിഞ്ഞിരിക്കുന്നു; യഹോവ പ്രതാപം അണിയുകയും ശക്തികൊണ്ട് അരമുറുക്കുകയും ചെയ്തിരിക്കുന്നു; നിശ്ചയമായും ഭൂലോകം ഇളകാതെ ഉറച്ചുനിൽക്കും.
2 Tavs valdības krēsls stāv stiprs no sendienām; Tu esi no mūžības.
അങ്ങയുടെ സിംഹാസനം അതിപുരാതനകാലത്തുതന്നെ സ്ഥാപിതമായതാണ്; അവിടന്ന് അനാദികാലംമുതൽതന്നെ ഉള്ളവനും ആകുന്നു.
3 Upes paceļ, ak Kungs, upes paceļ savu kaukšanu, upes paceļ savu krākšanu.
യഹോവേ, നദികളിൽ പ്രളയജലം ഉയരുന്നു, നദികൾ അവയുടെ ആരവം ഉയർത്തുന്നു; തിരകൾ അലച്ചുതിമിർക്കുന്നു.
4 Pār lielu ūdeņu krākšanu, pār varenām jūras bangām Tas Kungs ir jo varens augstībā.
വൻ ജലപ്രവാഹത്തിന്റെ ഗർജനത്തെക്കാളും ശക്തിയേറിയ തിരകളെക്കാളും ഉന്നതനായ യഹോവ ശക്തൻതന്നെ.
5 Tavas liecības ir visai uzticamas; svētums ir Tava nama jaukums, ak Kungs, mūžīgi.
അവിടത്തെ നിയമവ്യവസ്ഥകൾ സ്ഥിരമായിരിക്കുന്നു; യഹോവേ, വിശുദ്ധി അങ്ങയുടെ ആലയത്തിന് എന്നെന്നേക്കും ഒരു അലങ്കാരമാണ്.

< Psalmi 93 >