< Psalmi 74 >

1 Asafa pamācība. Ak Dievs, kāpēc Tu mūs mūžīgi atstūmis, un Tava dusmība kūp pār Tavas ganības avīm?
ആസാഫിന്റെ ഒരു ധ്യാനം. ദൈവമേ, അങ്ങ് ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? അങ്ങയുടെ മേച്ചില്പുറത്തെ ആടുകളുടെ നേരെ അവിടുത്തെ കോപം പുകയുന്നത് എന്ത്?
2 Piemini Savu draudzi, ko Tu mantojis no veciem laikiem, un Sev par mantību atpestījis, Ciānas kalnu, uz kā Tu dzīvo.
അങ്ങ് പണ്ടുപണ്ടേ സമ്പാദിച്ച അവിടുത്തെ സഭയെയും അങ്ങ് വീണ്ടെടുത്ത അവിടുത്തെ അവകാശഗോത്രത്തെയും അങ്ങ് വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കണമേ.
3 Cel Savas kājas uz to mūžīgo postījumu; ienaidnieks visu ir samaitājis svētā vietā.
നിത്യശൂന്യങ്ങളിലേക്ക് അങ്ങയുടെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
4 Tavi pretinieki rūc Tavā namā, savas zīmes tie likuši par zīmēm.
അങ്ങയുടെ വൈരികൾ അങ്ങയുടെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
5 Tie izrādās, tā kā biezā mežā cirtēji cirvjus cilā.
അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
6 Un nu tie viņas izgreznojumu visnotaļ sadauza ar cirvjiem un veseriem.
ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും അതിന്റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു.
7 Tie Tavā svētā vietā met uguni, līdz zemei tie sagāna Tava vārda mājas vietu.
അവർ അങ്ങയുടെ വിശുദ്ധമന്ദിരം തീവച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
8 Tie saka savā sirdī: izpostīsim tos(namus) pavisam; visus Dieva lūgšanas namus tai zemē tie ir sadedzinājuši.
“നാം അവരെ നശിപ്പിച്ചുകളയുക” എന്ന് അവരുടെ ഹൃദയത്തിൽ പറഞ്ഞു, ദേശത്തിൽ ദൈവത്തിന്റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു.
9 Savas zīmes mēs neredzam: neviena pravieša vairs nav, nedz kāda cita pie mums, kas zinātu, cik ilgi tā būs.
ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
10 Cik ilgi, ak Dievs, pretinieks nievās, un ienaidnieks zaimos Tavu vārdu mūžam?
൧൦ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു അവിടുത്തെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
11 Kāpēc Tu atrauj Savu roku, ak, Savu labo roku? Izvelc to no Savas azotes un dari galu.
൧൧അവിടുത്തെ കൈ, അങ്ങയുടെ വലങ്കൈ അവിടുന്ന് പിൻവലിച്ചുകളയുന്നത് എന്ത്? അങ്ങയുടെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കണമേ.
12 Taču Dievs ir mans ķēniņš no iesākuma, kas pasniedz visu palīgu zemes virsū.
൧൨ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യത്തിൽ അവിടുന്ന് രക്ഷ പ്രവർത്തിക്കുന്നു.
13 Tu caur Savu spēku jūru esi pāršķīris, Tu esi salauzījis pūķu galvas ūdenī.
൧൩അങ്ങയുടെ ശക്തികൊണ്ട് അവിടുന്ന് സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു.
14 Tu esi satriecis levijatana galvas, Tu to esi devis par barību tai tautai tuksnesī.
൧൪ലിവ്യാഥാന്റെ തലകളെ അവിടുന്ന് തകർത്തു; മരുഭൂവാസികളായ ജീവികൾക്ക് അതിനെ ആഹാരമായി കൊടുത്തു.
15 Tu esi izšķēlis avotus un upes, Tu esi izkaltējis varenas upes.
൧൫അങ്ങ് ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ അങ്ങ് വറ്റിച്ചുകളഞ്ഞു.
16 Tiem pieder diena un nakts, Tu esi radījis gaismu un sauli.
൧൬പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു.
17 Tu zemei esi licis visas robežas, vasaru un ziemu Tu esi darījis.
൧൭ഭൂസീമകൾ എല്ലാം അവിടുന്ന് സ്ഥാപിച്ചു; അങ്ങ് ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
18 Piemini to, ka ienaidnieks To Kungu nievā, un ģeķu ļaudis zaimo Tavu vārdu.
൧൮യഹോവേ, ശത്രു നിന്ദിച്ചതും മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കണമേ.
19 Nenodod zvēram Savas ūbeles dvēseli, Savu bēdīgo pulku neaizmirsti mūžam.
൧൯അങ്ങയുടെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; അങ്ങയുടെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
20 Piemini to derību, jo zemes alas ir palikušas par slepkavu bedrēm.
൨൦അങ്ങയുടെ നിയമത്തെ മാനിക്കണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.
21 Lai nospiestais neaiziet ar kaunu, lai bēdīgie un nabagi slavē Tavu vārdu.
൨൧പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ; എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കട്ടെ.
22 Celies, Dievs, iztiesā Savas tiesas, piemini tās nievāšanas, kas Tev notiek no tiem ģeķiem ik dienas.
൨൨ദൈവമേ, എഴുന്നേറ്റ് അങ്ങയുടെ വ്യവഹാരം നടത്തണമേ; മൂഢൻ ഇടവിടാതെ അങ്ങയെ നിന്ദിക്കുന്നത് ഓർക്കണമേ.
23 Neaizmirsti Savu pretinieku kliegšanu; to troksni, kas vienmēr pret Tevi no Taviem ienaidniekiem.
൨൩അങ്ങയുടെ വൈരികളുടെ ആരവം മറക്കരുതേ; അങ്ങയുടെ എതിരാളികളുടെ കലഹം എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.

< Psalmi 74 >