< Psalmi 15 >
1 Dāvida dziesma. Kungs, kas mājos Tavā dzīvoklī? un kas dzīvos uz Tava svētā kalna?
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും?
2 Kas bezvainīgi staigā un taisnību dara un patiesību runā no sirds dziļuma;
നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.
3 Kas ar savu mēli citu neaprunā, savam tuvākam ļauna nedara, un neceļ kauna valodu pret savu tuvāko;
നാവുകൊണ്ടു കുരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
4 Kas bezdievīgo neciena, bet godā tos, kas To Kungu bīstas, kas zvērējis sev par skādi, un to nepārkāpj;
വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ;
5 Kas savu naudu nedod uz netaisniem augļiem un neņem dāvanas pret nenoziedzīgo. Kas tā turas, tas nešaubīsies ne mūžam.
തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല.