< Pirmā Laiku 4 >
1 Jūda bērni bija: Perecs, Hecrons un Karmus un Hurs un Šobals.
യെഹൂദയുടെ പിൻഗാമികൾ: ഫേരെസ്, ഹെസ്രോൻ, കർമി, ഹൂർ, ശോബാൽ.
2 Un Reajus, Šobala dēls, dzemdināja Jakatu. Un Jakats dzemdināja Ahumaju un Lahadu, šie ir Caregatiešu radi.
ശോബാലിന്റെ മകനായ രെയായാവ് യഹത്തിന്റെ പിതാവായിരുന്നു; യഹത്ത് അഹൂമായിയുടെയും ലാഹദിന്റെയും പിതാവും. സോരാത്യകുലങ്ങൾ ഇവരായിരുന്നു.
3 Šie ir no Etama tēva: Jezreēls, Jezmus un Jedbas, un viņu māsai bija vārds Aclelpone.
ഏതാമിന്റെ പുത്രന്മാർ ഇവരായിരുന്നു: യെസ്രീൽ, യിശ്മാ, യിദ്ബാശ്. അവരുടെ സഹോദരിയായിരുന്നു ഹസ്സെലെല്പോനി.
4 Un Pnuēls bija Ģedora tēvs, un Ezers bija Uzas tēvs. Šie ir Ura, Efratas pirmdzimušā dēla, Bētlema tēva, bērni.
പെനൂവേൽ ഗെദോരിന്റെയും ഹൂശായുടെ പിതാവായ ഏസെറിന്റെയും പിതാവായിരുന്നു. ബേത്ലഹേമിന്റെ പിതാവും എഫ്രാത്തയുടെ ആദ്യജാതനുമായ ഹൂരിന്റെ പിൻഗാമികൾ ഇവരായിരുന്നു.
5 Un Azuram, Tekoūs tēvam, bija divas sievas: Ellea un Naēra.
തെക്കോവയുടെ പിതാവായ അശ്ഹൂരിന് ഹേലാ, നയരാ എന്നീ രണ്ടു ഭാര്യമാരുണ്ടായിരുന്നു.
6 Un Naēra tam dzemdēja Akuzamu un Heferu un Temnu un Akastaru. Šie ir Naēras bērni.
അശ്ഹൂരിന്റെ പുത്രന്മാരായ അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവർക്ക് നയരാ ജന്മംനൽകി. നയരായുടെ പിൻഗാമികൾ ഇവരായിരുന്നു.
7 Un Elleas bērni bija: Cerets, Jecoars un Etnans.
ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ, കോസ്.
8 Un Koc dzemdināja Anubu un Acobebu un Aharhēla, Aruma dēla, radus.
ഈ കോസ് ആനൂബിന്റെയും സോബേബയുടെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളുടെയും പിതാവായിരുന്നു.
9 Un Jaēbecam bija lielāks gods pār saviem brāļiem, un viņa māte viņa vārdu bija saukusi Jaēbecs, sacīdama: es to ar sāpēm esmu dzemdējusi.
യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ അധികം ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവന് യബ്ബേസ് എന്നു പേരിട്ടു.
10 Jo Jaēbecs piesauca Israēla Dievu un sacīja: kaut tu mani svētīt svētītu un manas robežas vairotu, un tava roka būtu ar mani un darītu, ka ļaunums un sāpes mani neaiztiek Un Dievs tam lika nākt, ko viņš lūdza.
യബ്ബേസ് ഇസ്രായേലിന്റെ ദൈവത്തോട് ഈ വിധം അപേക്ഷിച്ചു: “ദൈവമേ, അവിടന്ന് എന്നെ അനുഗ്രഹിക്കുകയും എന്റെ ദേശത്തിന്റെ അതിരുകൾ വിപുലമാക്കുകയും ചെയ്യണമേ! അവിടത്തെ കൈ എന്നോടൊപ്പം ഉണ്ടായിരിക്കണേ! എന്നെ വിപത്തുകളിൽനിന്നു കാത്തുകൊള്ളണമേ, അങ്ങനെ ഞാൻ വേദനകളിൽനിന്നു മോചിതനാകട്ടെ.” ദൈവം അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ടു.
11 Un Kalubs, Zukas brālis, dzemdināja Meķeru, šis ir Estona tēvs.
ശൂഹയുടെ സഹോദരനായ കെലൂബ് മെഹീറിന്റെ പിതാവായിരുന്നു; അയാൾ എസ്തോന്റെ പിതാവും
12 Un Estons dzemdināja Betravu un Paseju un Teīnnu, Naāsa pilsētas tēvu. Šie ir Rekas vīri.
എസ്തോൻ ബേത്ത്-രാഫയുടെയും പാസേഹയുടെയും ഈർ-നാഹാശിന്റെ പിതാവായ തെഹിന്നയുടെയും പിതാവായിരുന്നു. ഇവർ രേഖയുടെ പിൻഗാമികളായിരുന്നു.
13 Un Ķenasa bērni bija: Otniēls un Seraja. Un Otniēļa bērni bija: Atats.
കെനസ്സിന്റെ പുത്രന്മാർ: ഒത്നിയേൽ, സെരായാവ്. ഒത്നിയേലിന്റെ പുത്രന്മാർ: ഹഥത്ത്, മെയോനോഥയി.
14 Un Meonotajus dzemdināja Ovru. Un Seraja dzemdināja Joabu, amatnieku ielejas tēvu, jo tie bija amatnieki.
മെയോനോഥയി ഒഫ്രയുടെ പിതാവായിരുന്നു. സെരായാവ് യോവാബിന്റെ പിതാവായിരുന്നു, ഗേ-ഹരാശീമിന്റെ പിതാവും ആയിരുന്നു. ഗേ-ഹരാശീമിലെ നിവാസികൾ കരകൗശലവേലയിൽ വൈദഗ്ദ്ധ്യമുള്ളതിനാൽ ആ നഗരത്തിന് ആ പേരു ലഭിച്ചു.
15 Un Kāleba, Jefunna dēla, bērni bija: Irus, Elus un Naāms. Un Elus bērni bija: Kenas.
യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരു, ഏലാ, നായം. ഏലയുടെ പുത്രൻ: കെനസ്സ്.
16 Un Jealeēļa bērni bija: Zivs un Ziva, Tirja un Azareēls.
യെഹല്ലെലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തിര്യാ, അസരെയേൽ.
17 Un Ezras bērni bija: Jeters un Mereds un Hefers un Jalons un Taārs ar Mirjamu un Zamaju un Jezbu, Estemoas tēvu.
എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ. മേരെദിന്റെ ഭാര്യമാരിൽ ഒരുവൾ, മിര്യാം, ശമ്മായി, എസ്തെമോവയുടെ പിതാവായ യിശ്ബഹ് എന്നിവർക്ക് ജന്മംനൽകി.
18 Un viņa sieva Judija dzemdēja Jeredu, Ģedora tēvu, un Heberu, Zokus tēvu, un Jekutiēli, Zanoas tēvu. Šie ir Bitjas, Faraona meitas, bērni, ko Mereds bija apņēmis.
ഫറവോന്റെ പുത്രിയും മേരെദിന്റെ ഭാര്യയുമായ ബിഥ്യയുടെ മക്കൾ ഇവരായിരുന്നു. അദ്ദേഹത്തിന്റെ, യെഹൂദാഗോത്രജയായ ഭാര്യ, ഗെദോരിന്റെ പിതാവായ യാരെദ്, സോഖോവിന്റെ പിതാവായ ഹേബെർ, സനോഹയുടെ പിതാവായ യെക്കൂഥീയേൽ എന്നിവർക്ക് ജന്മംനൽകി.
19 Un sievas Hodijas, Nakama māsas bērni bija: Ķegilas tēvs garmietis, un Maēkiets Estemoa.
ഹോദീയായുടെ ഭാര്യയായിരുന്നു നഹമിന്റെ സഹോദരി. അവളുടെ പുത്രന്മാർ: ഗർമ്യനായ കെയീലയുടെ പിതാവ്, മാഖാത്യനായ എസ്തെമോവ,
20 Un Sīmeana bērni bija: Amnons un Rinnus, Benanans un Tilons. Un Jezeūs bērni bija: Zoēts un BenZoēts.
ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബൻ-ഹാനാൻ, തീലോൻ, യിശിയുടെ പിൻഗാമികൾ: സോഹേത്തും ബെൻ-സോഹേത്തും,
21 Un Šelus, Jūda dēla, bērni bija: Ģers, Lekas tēvs, un Laēdus, Marezas tēvs, un Azbeas nama vēveru(audēju) radi.
യെഹൂദയുടെ മകനായ ശേലഹിന്റെ പുത്രന്മാർ: ലേഖയുടെ പിതാവായ ഏർ, മാരേശയുടെയും ബത്ത്-അശ്ബേയയിലെ ശണവസ്ത്രത്തൊഴിലാളി കുലങ്ങളുടെയും പിതാവായ ലദാ,
22 Ir Joķims un KoŠebas vīri un Joas un Zaravs, kas pār Moabiešiem valdījuši, un Jazubi Laēmā; bet tās jau ir vecas lietas.
കൊസേബാ നിവാസികളായ യോക്കീം, മോവാബിലെയും യശൂബി-ലെഹേമിലെയും ഭരണകർത്താക്കളായിരുന്ന യോവാശും സാരാഫും. (പ്രാചീനകാലത്തെ രേഖകളിൽനിന്നുള്ള വിവരങ്ങളാണിവ).
23 Tie bija podnieki un dzīvoja Netaīmā un Ģederā; pie ķēniņa darba tie tur dzīvoja.
അവർ നെതായീമിലും ഗെദേരയിലും താമസിച്ചിരുന്ന കളിമൺപാത്ര നിർമാതാക്കളായിരുന്നു. അവർ അവിടെ താമസിച്ച് രാജാവിനുവേണ്ടി വേല ചെയ്തിരുന്നു.
24 Sīmeana bērni bija: Nemuels un Jamins un Jaribs, Zerus, Sauls.
ശിമെയോന്റെ പിൻഗാമികൾ: നെമൂവേൽ, യാമിൻ, യാരീബ്, സേരഹ്, ശാവൂൽ.
25 Tā dēls bija Šalums, tā dēls Mibzams, tā dēls Mizmus.
ശല്ലൂം ശാവൂലിന്റെ മകനായിരുന്നു. മിബ്ശാം ശല്ലൂമിന്റെ മകനും മിശ്മാ മിബ്ശാമിന്റെ പൗത്രനും ആയിരുന്നു.
26 Un Mizmus bērni bija: Amuels, tā dēls Zakurs, tā dēls Šimejus.
മിശ്മായുടെ പിൻഗാമികൾ: ഹമ്മൂവേൽ മിശ്മായുടെ മകൻ, സക്കൂർ ഹമ്മൂവേലിന്റെ മകൻ, ശിമെയി സക്കൂറിന്റെ മകൻ.
27 Un Šimejum bija sešpadsmit dēli un sešas meitas, bet viņa brāļiem nebija daudz bērnu. Un visi viņu radi nevairojās tik daudz, kā Jūda bērni.
ശിമെയിക്ക് പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരന്മാർക്ക് കൂടുതൽ സന്താനങ്ങളില്ലായിരുന്നു. അതിനാൽ അവരുടെ കുലം മൊത്തത്തിൽ യെഹൂദാഗോത്രത്തോളം സംഖ്യാബഹുലമായിത്തീർന്നില്ല.
28 Un tie dzīvoja Bēršebā un Moladā un AcarZualā
അവർ ബേർ-ശേബയിലും മോലാദായിലും ഹസർ-ശൂവാലിലും
29 Un Bilā un Ecemā un Toladā
ബിൽഹയിലും ഏസെമിലും തോലാദിലും
30 Un Betuēlā un Ormā un Ciklagā
ബെഥൂവേലിലും ഹോർമയിലും സിക്ലാഗിലും
31 Un Bet Markabotā un Acurzuzimā un Betbiērā un Sāraīma. Šās bija viņu pilsētas, tiekams Dāvids palika par ķēniņu.
ബേത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്-ബിരിയിലും ശയരയീമിലും താമസിച്ചിരുന്നു. ദാവീദിന്റെ ഭരണകാലംവരെ ഇവ അവരുടെ പട്ടണങ്ങളായിരുന്നു.
32 Un viņu ciemi bija Etans un Aīns, Rimons un Tokens un Azans, piecas pilsētas,
ഏതാം, ആയിൻ, രിമ്മോൻ, തോഖെൻ, ആശാൻ എന്നീ അഞ്ചു പട്ടണങ്ങളും
33 Un visi viņu ciemi apkārt šīm pilsētām līdz Baālam; šie ir viņu dzīvokļi un viņu radu raksti.
അവയ്ക്കു ചുറ്റുമുള്ള ഗ്രാമങ്ങളും ബാൽവരെയുള്ള പട്ടണങ്ങളും അവരുടേതായിരുന്നു. ഇവയായിരുന്നു അവരുടെ അധിനിവേശസ്ഥലങ്ങൾ. അവർ ഒരു വംശാവലിയും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു:
34 Un Mezobabs un Jamleķs un Jošus, Amacījas dēls,
മെശോബാബ്, യമ്ളെക്ക്, അമസ്യാവിന്റെ മകനായ യോശാ
35 Un Joēls un Jeūs, Jozivja dēls, tas bija Serajas, tas Aziēļa dēls,
യോവേൽ, അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹു,
36 Un Eljoēnajus un Jaēkobus un Jezoaja un Azaja un Adiēls un Jezimeēls un Benaja,
എല്യോവേനായി, യയക്കോബാ, യശോഹായാവ്, അസായാവ്, അദീയേൽ, യസീമിയേൽ, ബെനായാവ്,
37 Un Zizas, Zivejus dēls, tas bija Alona, tas Jedajas, tas Zimrus, tas Šemajas dēls.
ശെമയ്യാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ.
38 Šie vārdiem minetie bija lielkungi saviem radiem, un viņu tēva nama radi izplētās daudzumā.
മുകളിൽ പേരു പറഞ്ഞിരിക്കുന്ന ഇവർ അവരവരുടെ കുലങ്ങൾക്കു നായകന്മാരായിരുന്നു. അവരുടെ കുടുംബങ്ങൾ അത്യധികമായി വർധിച്ചു;
39 Un tie gāja līdz Ģedoras ceļam, ielejas rīta pusē, ganības meklēdami savām avīm.
അവർ തങ്ങളുടെ മൃഗങ്ങൾക്കു മേച്ചിൽപ്പുറം അന്വേഷിച്ച്, താഴ്വരയ്ക്കും കിഴക്കോട്ട്, ഗെദോരിന്റെ കവാടംവരെ കടന്നുചെന്നു.
40 Un tie atrada taukas un labas ganības un plašu zemi, klusu un mierīgu, jo Hama bērni tur senāk dzīvoja.
അവർ അവിടെ സമൃദ്ധമായ നല്ല മേച്ചിൽപ്പുറം കണ്ടെത്തി. ആ ഭൂപ്രദേശം വിസ്തൃതവും സമാധാനപൂർണവും ശാന്തവും ആയിരുന്നു. മുമ്പ് ഹാം വംശക്കാരിൽ ചിലർ അവിടെ താമസിച്ചിരുന്നു.
41 Un tie, vārdiem uzrakstītie, nāca Hizkijas, Jūda ķēniņa, laikā, un apkāva viņu teltis un dzīvotājus, kas tur bija, un tos izdeldēja līdz šai dienai, un dzīvoja viņu vietā, jo tur bija ganības viņu avīm.
പേരു പറഞ്ഞിരിക്കുന്ന ഈ ആളുകൾ യെഹൂദാരാജാവായ ഹിസ്കിയാവിന്റെകാലത്ത് അവിടേക്കു കടന്നുചെന്നു; അവിടെ ഉണ്ടായിരുന്ന ഹാംവംശജരെയും മെയൂന്യരെയും അവരുടെ ഭവനങ്ങളിൽക്കയറി ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അത് ഇന്നുവരെയും തെളിവായിരിക്കുന്നു. തങ്ങളുടെ മൃഗഗണങ്ങൾക്കു സമൃദ്ധമായ മേച്ചിൽപ്പുറം ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ താമസമുറപ്പിച്ചു.
42 Un no viņiem, no Sīmeana bērniem, izgāja piecsimt vīri uz Seīra kalniem, un Pēlatja un Nearja un Revaja un Uziēls, Jezejus dēli, tiem bija par virsniekiem.
ഈ ശിമെയോന്യരിൽ അഞ്ഞൂറുപേർ യിശിയുടെ പുത്രന്മാരായ പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നിവരുടെ നേതൃത്വത്തിൽ മലനിരയിലുള്ള രാജ്യമായ സേയീരിനെ ആക്രമിച്ചു.
43 Un tie apkāva Amaleka atlikumu, kas bija izglābies, un tur dzīvoja līdz pat šai dienai.
രക്ഷപ്പെട്ടവരിൽ അവിടെ ശേഷിച്ചിരുന്ന അമാലേക്യരെ അവർ കൊന്നൊടുക്കി. അവർ ഇന്നുവരെ അവിടെ ജീവിച്ചുപോരുന്നു.