< Psalmorum 136 >
1 alleluia confitemini Domino quoniam bonus quoniam in aeternum misericordia eius
൧യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലോ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.
2 confitemini Deo deorum quoniam in aeternum misericordia eius
൨ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
3 confitemini Domino dominorum quoniam in aeternum misericordia eius
൩കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.
4 qui facit mirabilia magna solus quoniam in aeternum misericordia eius
൪ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
5 qui fecit caelos in intellectu quoniam in aeternum misericordia eius
൫ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
6 qui firmavit terram super aquas quoniam in aeternum misericordia eius
൬ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ച ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.
7 qui fecit luminaria magna quoniam in aeternum misericordia eius
൭വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
8 solem in potestatem diei quoniam in aeternum misericordia eius
൮പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
9 lunam et stellas in potestatem noctis quoniam in aeternum misericordia eius
൯രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
10 qui percussit Aegyptum cum primogenitis eorum quoniam in aeternum misericordia eius
൧൦ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
11 qui eduxit Israhel de medio eorum quoniam in aeternum misericordia eius
൧൧അവരുടെ ഇടയിൽനിന്ന് യിസ്രായേൽ ജനത്തെ പുറപ്പെടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
12 in manu potenti et brachio excelso quoniam in aeternum misericordia eius
൧൨ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്.
13 qui divisit Rubrum mare in divisiones quoniam in aeternum misericordia eius
൧൩ചെങ്കടലിനെ രണ്ടായി വിഭാഗിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
14 et duxit Israhel per medium eius quoniam in aeternum misericordia eius
൧൪അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.
15 et excussit Pharaonem et virtutem eius in mari Rubro quoniam in aeternum misericordia eius
൧൫ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ട ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
16 qui transduxit populum suum in deserto quoniam in aeternum misericordia eius
൧൬തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.
17 qui percussit reges magnos quoniam in aeternum misericordia eius
൧൭മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
18 et occidit reges fortes quoniam in aeternum misericordia eius
൧൮ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
19 Seon regem Amorreorum quoniam in aeternum misericordia eius
൧൯അമോര്യരുടെ രാജാവായ സീഹോനെയും - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
20 et Og regem Basan quoniam in aeternum misericordia eius
൨൦ബാശാൻരാജാവായ ഓഗിനെയും - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
21 et dedit terram eorum hereditatem quoniam in aeternum misericordia eius
൨൧അവരുടെ ദേശം അവകാശമായി കൊടുത്തു - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
22 hereditatem Israhel servo suo quoniam in aeternum misericordia eius
൨൨തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്.
23 quia in humilitate nostra memor fuit nostri quoniam in aeternum misericordia eius
൨൩നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്ത ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
24 et redemit nos ab inimicis nostris quoniam in aeternum misericordia eius
൨൪നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
25 qui dat escam omni carni quoniam in aeternum misericordia eius
൨൫സകലജഡത്തിനും ആഹാരം കൊടുക്കുന്ന ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.
26 confitemini Deo caeli quoniam in aeternum misericordia eius confitemini Domino dominorum quoniam in aeternum misericordia eius
൨൬സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.