< Iosue 19 >

1 et egressa est sors secunda filiorum Symeon per cognationes suas fuitque hereditas
രണ്ടാമത്തെ നറുക്ക് കുലംകുലമായി ശിമെയോൻ ഗോത്രത്തിനുവീണു. അവരുടെ ഓഹരി യെഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.
2 eorum in medio possessionis filiorum Iuda Bersabee et Sabee et Molada
അവരുടെ ഭൂപ്രദേശം: ബേർ-ശേബാ അഥവാ, ശേബാ, മോലാദാ,
3 et Asersual Bala et Asem
ഹസർ-ശൂവാൽ, ബാലാ, ഏസെം,
4 et Heltholath Bethul Arma
എൽതോലദ്, ബേഥൂൽ, ഹോർമാ,
5 et Seceleg et Bethmarchaboth Asersusa
സിക്ലാഗ്, ബേത്-മർക്കാബോത്ത്, ഹസർ-സൂസ,
6 et Bethlebaoth et Saroen civitates tredecim et villae earum
ബേത്-ലെബായോത്ത്, ശാരൂഹെൻ—ഇങ്ങനെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
7 Ahin et Remmon et Athar et Asan civitates quattuor et villae earum
ആയിൻ, രിമ്മോൻ, ഏഥെർ, ആശാൻ—ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
8 omnes viculi per circuitum urbium istarum usque ad Balaath Berrameth contra australem plagam haec est hereditas filiorum Symeon iuxta cognationes suas
തെക്കേദേശത്തെ രാമ എന്ന ബാലത്ത്-ബേർവരെ ഈ പട്ടണങ്ങളുടെ ചുറ്റുമുള്ള എല്ലാ ഗ്രാമങ്ങളും ഉൾപ്പെടുന്നു. ഇതായിരുന്നു ശിമെയോന്യഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.
9 in funiculo et possessione filiorum Iuda quia maior erat et idcirco possederunt filii Symeon in medio hereditatis eorum
യെഹൂദയുടെ ഭാഗം അവർക്കു വേണ്ടതിൽ കൂടുതൽ ഉണ്ടായിരുന്നതുകൊണ്ടു ശിമെയോന്യരുടെ ഓഹരി യെഹൂദയുടെ ഓഹരിയിൽനിന്ന് എടുത്തു. അങ്ങനെ ശിമെയോന്യർക്ക് അവരുടെ ഓഹരി യെഹൂദയുടെ അവകാശഭൂമിയിൽനിന്നു ലഭിച്ചു.
10 cecidit quoque sors tertia filiorum Zabulon per cognationes suas et factus est terminus possessionis eorum usque Sarith
മൂന്നാമത്തെ നറുക്ക് കുലംകുലമായി സെബൂലൂൻ ഗോത്രത്തിനുവീണു. അവരുടെ അവകാശത്തിന്റെ അതിര് സാരീദുവരെ ചെന്നു.
11 ascenditque de mari et Medala ac pervenit in Debbaseth usque ad torrentem qui est contra Iecennam
ആ അതിര് പടിഞ്ഞാറോട്ടുചെന്ന്, മരലയിൽ കയറി, ദബ്ബേശേത്തിനെ സ്പർശിച്ചുകൊണ്ട് യൊക്നെയാമിനു സമീപമുള്ള മലയിടുക്കുവരെ നീണ്ടുകിടന്നു.
12 et revertitur de Sarith contra orientem in fines Ceseleththabor et egreditur ad Dabereth ascenditque contra Iafie
സാരീദിൽനിന്ന് അതു കിഴക്കോട്ടു സൂര്യോദയത്തിനുനേരേ കിസ്ളോത്ത്-താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിൽ ചെന്നു യാഫിയയിൽ എത്തുന്നു.
13 et inde pertransit ad orientalem plagam Getthefer Etthacasin et egreditur in Remmon Ampthar et Noa
കിഴക്കോട്ടു ചെന്ന് ഗത്ത്-ഹേഫെരിലും ഏത്ത്-കാസീനിലും പ്രവേശിച്ച് രിമ്മോനിൽക്കൂടി പുറത്തുവന്ന്, നേയായിലേക്കു തിരിയുന്നു.
14 et circuit ad aquilonem et Nathon suntque egressus eius vallis Iepthahel
അവിടെ ആ അതിര് വടക്കോട്ടു ചുറ്റി ഹന്നാഥോനിൽ കടന്നു യിഫ്താഹ്-ഏൽ താഴ്വരയിൽ അവസാനിക്കുന്നു.
15 et Catheth et Nehalal et Semron et Iedala et Bethleem civitates duodecim et villae earum
കത്താത്ത്, നഹലാൽ, ശിമ്രോൻ, യിദല, ബേത്ലഹേം—ഇങ്ങനെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
16 haec est hereditas tribus filiorum Zabulon per cognationes suas urbes et viculi earum
സെബൂലൂൻ ഗോത്രത്തിനു കുലംകുലമായി ലഭിച്ച അവകാശമായിരുന്നു ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
17 Isachar egressa est sors quarta per cognationes suas
നാലാമത്തെ നറുക്ക് കുലംകുലമായി യിസ്സാഖാർ ഗോത്രത്തിനുവീണു.
18 fuitque eius hereditas Hiezrahel et Chasaloth et Sunem
യെസ്രീൽ, കെസുല്ലോത്ത്, ശൂനേം,
19 et Afaraim Seon et Anaarath
ഹഫാരയീം, ശീയോൻ, അനാഹരാത്ത്,
20 et Rabbith et Cesion Abes
രബ്ബീത്ത്, കിശ്യോൻ, ഏബെസ്;
21 et Rameth et Engannim et Enadda et Bethfeses
രേമെത്ത്, ഏൻ-ഗന്നീം, എൻ-ഹദ്ദാ, ബേത്-പസ്സേസ് എന്നിവ ഉൾപ്പെടുന്നതായിരുന്നു അവരുടെ ദേശം.
22 et pervenit terminus usque Thabor et Seesima et Bethsemes eruntque exitus eius Iordanes civitates sedecim et villae earum
അവരുടെ അതിര് താബോർ, ശഹസൂമ, ബേത്-ശേമെശ് എന്നിവയിൽ എത്തി യോർദാൻനദിയിൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
23 haec est possessio filiorum Isachar per cognationes suas urbes et viculi earum
ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു യിസ്സാഖാർ ഗോത്രത്തിനു കുലംകുലമായി ലഭിച്ച ഓഹരി.
24 cecidit sors quinta tribui filiorum Aser per cognationes suas
അഞ്ചാമത്തെ നറുക്ക് കുലംകുലമായി ആശേർ ഗോത്രത്തിനുവീണു.
25 fuitque terminus eorum Alchath et Oali et Beten et Axab
അവരുടെ ദേശം: ഹെൽക്കത്ത്, ഹലി, ബേതെൻ, അക്ശാഫ്,
26 Elmelech et Amaad et Messal et pervenit usque ad Carmelum maris et Siorlabanath
അലാമ്മേലേക്, അമാദ്, മിശാൽ എന്നിവയായിരുന്നു. പടിഞ്ഞാറുവശത്ത് അതിന്റെ അതിര് കർമേൽ, സീഹോർ-ലിബ്നാത്ത് എന്നിവയെ സ്പർശിച്ചിരുന്നു.
27 ac revertitur contra orientem Bethdagon et pertransit usque Zabulon et vallem Iepthahel contra aquilonem in Bethemech et Neihel egrediturque ad levam Chabul
അവിടെനിന്ന് കിഴക്കോട്ടു ബേത്-ദാഗോനിലേക്കു തിരിഞ്ഞ് സെബൂലൂൻ, യിഫ്താഹ്-ഏൽ താഴ്വര എന്നിവയെ സ്പർശിച്ചുകൊണ്ട്, വടക്ക് ബേത്-ഏമെക്ക്, നെയീയേൽ എന്നിവയിൽ കടന്ന്, ഇടത്ത് കാബൂലിൽക്കൂടി
28 et Achran et Roob et Amon et Canae usque ad Sidonem magnam
അബ്ദോൻ, രെഹോബ്, ഹമ്മോൻ, കാനാ എന്നിവയിലും മഹാനഗരമായ സീദോനിലും ചെല്ലുന്നു.
29 revertiturque in Orma usque ad civitatem munitissimam Tyrum et usque Osa eruntque exitus eius in mare de funiculo Acziba
ആ അതിര് പിന്നീട് രാമായിലേക്കും കോട്ടയാൽ ചുറ്റപ്പെട്ട സോർപട്ടണത്തിലേക്കും തിരിഞ്ഞ്, ഹോസയിലേക്കുചെന്ന് അക്സീബ്, ഉമ്മ, അഫേക്ക്, രെഹോബ്, എന്നീ പട്ടണങ്ങളുടെ മേഖലയിൽ, മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
30 et Amma et Afec et Roob civitates viginti duae et villae earum
31 haec est possessio filiorum Aser per cognationes suas urbes et viculi earum
ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു കുലംകുലമായി ആശേർ ഗോത്രത്തിനു ലഭിച്ച ഓഹരി.
32 filiorum Nepthalim sexta pars cecidit per familias suas
ആറാമത്തെ നറുക്ക് കുലംകുലമായി നഫ്താലി ഗോത്രത്തിനുവീണു.
33 et coepit terminus de Heleb et Helon in Sananim et Adami quae est Neceb et Iebnahel usque Lecum et egressus eorum usque ad Iordanem
അവരുടെ അതിര് ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി, അദാമീ-നെക്കേബ്, യബ്നേൽ, ലക്കൂം എന്നിവ കടന്ന്, യോർദാൻനദിയിൽ അവസാനിക്കുന്നു.
34 revertiturque terminus contra occidentem in Aznoththabor atque inde egreditur in Ucoca et pertransit in Zabulon contra meridiem et in Aser contra occidentem et in Iuda ad Iordanem contra ortum solis
പിന്നെ ആ അതിര് പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിൽക്കൂടി ചെന്ന്, അവിടെനിന്നും സെബൂലൂനെ തെക്കുവശത്തും ആശേരിനെ പടിഞ്ഞാറും യോർദാനെ കിഴക്കും സ്പർശിച്ചുകൊണ്ട് ഹുക്കോക്കിൽ അവസാനിക്കുന്നു.
35 civitates munitissimae Aseddim Ser et Ammath et Recchath Chenereth
സിദ്ദിം, സേർ, ഹമാത്ത്, രക്കത്ത്, കിന്നെരെത്ത്;
36 et Edema et Arama Asor
അദമ, രാമാ, ഹാസോർ,
37 et Cedes et Edrai Nasor
കേദേശ്, എദ്രെയി, എൻ-ഹാസോർ,
38 et Ieron et Magdalel Horem et Bethanath et Bethsemes civitates decem et novem et villae earum
യിരോൻ, മിഗ്ദൽ-ഏൽ, ഹോരേം, ബേത്-അനാത്ത്, ബേത്-ശേമെശ് എന്നിങ്ങനെ കോട്ടയാൽ ചുറ്റപ്പെട്ട ഉറപ്പുള്ള പട്ടണങ്ങളും ആയിരുന്നു. ആകെ പത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
39 haec est possessio tribus filiorum Nepthali per cognationes suas urbes et viculi earum
ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമായിരുന്നു കുലംകുലമായി നഫ്താലി ഗോത്രത്തിനു ലഭിച്ച ഓഹരി.
40 tribui filiorum Dan per familias suas egressa est sors septima
ഏഴാമത്തെ നറുക്ക് കുലംകുലമായി ദാൻഗോത്രത്തിന്നുവീണു.
41 et fuit terminus possessionis eius Saraa et Esthaol et Ahirsemes id est civitas Solis
അവരുടെ അവകാശഭൂമി ഉൾപ്പെട്ട പ്രദേശം ഇതായിരുന്നു: സോരാ, എസ്തായോൽ, ഈർ-ശേമെശ്,
42 Selebin et Ahialon et Iethela
ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
43 Helon et Themna et Acron
ഏലോൻ, തിമ്ന, എക്രോൻ,
44 Helthecen et Gebthon et Baalath
എൽ-തെക്കേ, ഗിബ്ബെഥോൻ, ബാലാത്ത്,
45 Iud et Benebarach et Gethremmon
യേഹൂദ്, ബെനെ-ബെരാക്, ഗത്ത്-രിമ്മോൻ,
46 aquae Hiercon et Areccon cum termino qui respicit Ioppen
മേ-യർക്കോൻ, രക്കോൻ എന്നിവയും യോപ്പയ്ക്കെതിരേയുള്ള ദേശവും ആയിരുന്നു.
47 et ipso fine concluditur ascenderuntque filii Dan et pugnaverunt contra Lesem ceperuntque eam et percusserunt in ore gladii ac possederunt et habitaverunt in ea vocantes nomen eius Lesemdan ex nomine Dan patris sui
(എന്നാൽ ദാന്യർക്ക് അവരുടെ പ്രദേശം കൈവശമാക്കുന്നതിൽ പ്രയാസം നേരിട്ടു, അപ്പോൾ അവർ പോയി ലേശേമിനെ ആക്രമിച്ചു; അതിനെ പിടിച്ച് അവിടെയുള്ളതെല്ലാം വാളിനിരയാക്കി, അവിടെ താമസമുറപ്പിച്ചു. അവിടെ താമസമുറപ്പിച്ച അവർ തങ്ങളുടെ അപ്പനായ ദാനിന്റെ പേരിൻപ്രകാരം അതിന് ദാൻ എന്നു പേരിട്ടു.)
48 haec est possessio tribus filiorum Dan per cognationes suas urbes et viculi earum
ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു ദാൻഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.
49 cumque conplesset terram sorte dividere singulis per tribus suas dederunt filii Israhel possessionem Iosue filio Nun in medio sui
ദേശം ഭാഗംവെച്ചു തീർന്നശേഷം ഇസ്രായേൽമക്കൾ നൂന്റെ മകനായ യോശുവയ്ക്കും യഹോവയുടെ കൽപ്പനപ്രകാരം തങ്ങളുടെ ഇടയിൽ ഒരു ഓഹരികൊടുത്തു.
50 iuxta praeceptum Domini urbem quam postulavit Thamnathseraa in monte Ephraim et aedificavit civitatem habitavitque in ea
അദ്ദേഹം ആവശ്യപ്പെട്ട പട്ടണമായ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-സേരഹ് എന്ന പട്ടണംതന്നെ അദ്ദേഹത്തിനു കൊടുത്തു. അവൻ ആ പട്ടണം പുതുക്കിപ്പണിത് അവിടെ താമസിച്ചു.
51 hae sunt possessiones quas sorte diviserunt Eleazar sacerdos et Iosue filius Nun et principes familiarum ac tribuum filiorum Israhel in Silo coram Domino ad ostium tabernaculi testimonii partitique sunt terram
പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ പ്രമുഖരായ ഗോത്രപിതാക്കന്മാർ എന്നിവർ ശീലോവിൽ യഹോവയുടെ സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നറുക്കിട്ട് അവകാശഭൂമിയായി വിഭജിച്ചുകൊടുത്ത പ്രദേശങ്ങൾ ഇവയായിരുന്നു. അങ്ങനെ അവർ ദേശവിഭജനം അവസാനിപ്പിച്ചു.

< Iosue 19 >