< Psalmorum 83 >
1 Canticum Psalmi Asaph. Deus, quis similis erit tibi? ne taceas, neque compescaris Deus:
൧ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവമേ, നിശ്ശബ്ദമായിരിക്കരുതേ; ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.
2 Quoniam ecce inimici tui sonuerunt: et qui oderunt te, extulerunt caput.
൨ഇതാ, അങ്ങയുടെ ശത്രുക്കൾ കലഹിക്കുന്നു; അങ്ങയെ വെറുക്കുന്നവർ തല ഉയർത്തുന്നു.
3 Super populum tuum malignaverunt consilium: et cogitaverunt adversus sanctos tuos.
൩അവർ അങ്ങയുടെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കുകയും അങ്ങേക്ക് വിലയേറിയവരുടെ നേരെ ദുരാലോചന കഴിക്കുകയും ചെയ്യുന്നു.
4 Dixerunt: Venite, et disperdamus eos de gente: et non memoretur nomen Israel ultra.
൪“വരുവിൻ, യിസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നാം അവരെ മുടിച്ചുകളയുക. അവരുടെ പേര് ഇനി ആരും ഓർക്കരുത്” എന്ന് അവർ പറഞ്ഞു.
5 Quoniam cogitaverunt unanimiter: simul adversum te testamentum disposuerunt,
൫അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു, അങ്ങേക്കു വിരോധമായി സഖ്യം ചെയ്യുന്നു.
6 tabernacula Idumaeorum et Ismahelitae: Moab, et Agareni,
൬ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും,
7 Gebal, et Ammon, et Amalec: alienigenae cum habitantibus Tyrum.
൭ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും;
8 Etenim Assur venit cum illis: facti sunt in adiutorium filiis Lot.
൮അശ്ശൂരും അവരോട് യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്ക് സഹായമായിരുന്നു. (സേലാ)
9 Fac illis sicut Madian et Sisarae: sicut Iabin in torrente Cisson.
൯മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യണമേ; കീശോൻതോട്ടിനരികിൽ വച്ച് സീസെരയോടും യാബീനോടും ചെയ്തതുപോലെ തന്നെ.
10 Disperierunt in Endor: facti sunt ut stercus terrae.
൧൦അവർ ഏൻ-ദോരിൽവച്ച് നശിച്ചുപോയി; അവർ നിലത്തിന് വളമായിത്തീർന്നു.
11 Pone principes eorum sicut Oreb, et Zeb, et Zebee, et Salmana: Omnes principes eorum:
൧൧അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സൽമുന്ന എന്നിവരെപ്പോലെയും ആക്കണമേ.
12 qui dixerunt: Hereditate possideamus Sanctuarium Dei.
൧൨“നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്ക് അവകാശമാക്കിക്കൊള്ളുക” എന്ന് അവർ പറഞ്ഞുവല്ലോ.
13 Deus meus pone illos ut rotam: et sicut stipulam ante faciem venti.
൧൩എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കണമേ.
14 Sicut ignis, qui comburit silvam: et sicut flamma comburens montes:
൧൪വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
15 Ita persequeris illos in tempestate tua: et in ira tua turbabis eos.
൧൫അങ്ങയുടെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരണമേ; അങ്ങയുടെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കണമേ.
16 Imple facies eorum ignominia: et quaerent nomen tuum, Domine.
൧൬യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന് അങ്ങ് അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കണമേ.
17 Erubescant, et conturbentur in saeculum saeculi: et confundantur, et pereant.
൧൭അവർ എന്നേക്കും ലജ്ജിച്ച് ഭ്രമിക്കുകയും നാണിച്ച് നശിച്ചുപോകുകയും ചെയ്യട്ടെ.
18 Et cognoscant quia nomen tibi Dominus: tu solus Altissimus in omni terra.
൧൮അങ്ങനെ അവർ യഹോവ എന്ന് നാമമുള്ള അങ്ങ് മാത്രം സർവ്വഭൂമിക്കും മീതെ അത്യുന്നതൻ എന്ന് അറിയും.